മലബാർ സ്പെഷൽ പെട്ടിയപ്പം

മൈദപ്പത്തിരി ചുട്ട് അതിൽ ഫില്ലിങ്സ് നിറച്ചാണ് പെട്ടിയപ്പം തയാറാക്കുന്നത്.   പച്ചക്കറികളും ബീഫും ചേർത്താണ് ഫില്ലിങ്സ്  തയാറാക്കിയിരിക്കുന്നത്.  പത്തിരി തയാറാക്കി നാലായി മടക്കി പെട്ടിയുടെ രൂപത്തിൽ ഫ്രൈ ചെയ്താണ്  ഇഫ്താർ സ്പെഷൽ പെട്ടിയപ്പമുണ്ടാക്കുന്നത്.

Click here to read this recipe in English

ഫില്ലിങ്സ്  ചേരുവകൾ

കാബേജ് – അരക്കപ്പ് (അരിഞ്ഞത്)
ബീൻസ് –  അരക്കപ്പ് (അരിഞ്ഞത്)
കാരറ്റ്   – അരക്കപ്പ് (അരിഞ്ഞത്)
ഉപ്പ് – ആവശ്യത്തിന്കു
രുമുളകുപൊടി
ബീഫ്  – അരക്കപ്പ് (മിൻസ് ചെയ്തത്)

ഒരു പാൻ ചൂടാക്കി ആവശ്യത്തിന് എണ്ണയൊഴിച്ച് ഈ ചേരുവകൾ വഴറ്റിയെടുക്കുക. പച്ചമണം മാറിവരുമ്പോൾ അരക്കപ്പ് മിൻസ്ഡ് ബീഫും ആവശ്യത്തിന് കുരുമുളകുപൊടിയും ചേർത്ത് അഞ്ചു മിനിറ്റ് വഴറ്റി വയ്ക്കണം. ഇതിലേക്ക് 

ബട്ടർ – 1 ടേബിൾ സ്പൂൺ
മൈദ – 1 ടേബിൾ സ്പൂൺ
കുരുമുളകുപൊടി – അര ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
പാൽ – 1 കപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.  ഇതിലേക്ക് ബീഫ് – വെജിറ്റബിൾ മിക്സ് ചേർത്ത് നന്നായി യോജിപ്പിക്കാം.

പത്തിരി തയാറാക്കാനുള്ള മാവ് 

ധാന്യപ്പൊടി – 1 കപ്പ്
മുട്ട – 1
ഉപ്പ് – അര ടീസ്പൂൺ
കുരുമുളകുപൊടി – അര ടീസ്പൂൺ
വെള്ളം – ആവശ്യത്തിന് 

ഇവ നന്നായി യോജിപ്പിച്ച് കുഴച്ച് ദോശമാവ് പരുവത്തിലാക്കുക. തവ ചൂടാക്കി കനം കുറച്ച് പത്തിരി മാവൊഴിച്ച് മൂടി വച്ചു വേവിച്ചെടുക്കാം. 

പെട്ടിയപ്പം

തയാറാക്കി വച്ചിരിക്കുന്ന പത്തിരി ഓരോന്നായെടുത്ത്, നടുക്ക് ഫില്ലിങ്സ് വച്ച് പെട്ടിപോലെ മടക്കിയെടുത്ത് മുട്ടയിലും റൊട്ടിപ്പൊടിയിലും മുക്കിയ ശേഷം എണ്ണയിൽ വറുത്തെടുക്കാം. ഇരുവശവും നല്ല ബ്രൗൺ നിറത്തിലാകുന്നതാണ് ഇതിന്റെ പാകം.