പ്രമേഹരോഗികൾക്കു കഴിക്കാം: പച്ചക്കറി ചപ്പാത്തി

പാചകം ചെയ്തു ലഭിക്കുന്ന ഭക്ഷണം – വീട്ടിൽ നിന്നായാലും പുറത്തു നിന്നായാലും– ആരോഗ്യദായകമാണോ എന്നു പൊതുവേ ആരും ശ്രദ്ധിക്കാറില്ല. കഴിക്കുന്ന ഭക്ഷണത്തിനു രക്തത്തിലെ പഞ്ചസാരയുടെ  അളവു കൂട്ടുവാനുള്ള കഴിവുണ്ട്. ഭക്ഷണ കാര്യത്തിൽ മലയാളികൾ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്ന. പ്രമേഹരോഗികൾക്കു കഴിയ്ക്കാവുന്നൊരു പച്ചക്കറി ചപ്പാത്തി എങ്ങനെ തയാറാക്കാമെന്നു നോക്കാം.

പച്ചക്കറി ചപ്പാത്തി ചേരുവകൾ

ഗോതമ്പു മാവ് - അര കപ്പ്
കാരറ്റ് - ഒരു ടേബിൾ സ്പൂൺ
കോളിഫ്ളവർ ചുരണ്ടിയത് - ഒരു ടേബിൾ സ്പൂൺ
ബീൻസ് - അര ടേബിൾ സ്പൂൺ
കാബേജ് - അര ടേബിൾ സ്പൂൺ
സവാള - അര ടേബിൾ സ്പൂൺ
പച്ചമുളക് - ഒരെണ്ണം
ഉപ്പ് - ആവശ്യത്തിന്
വെള്ളം - ആവശ്യത്തിന്

തയാറാക്കുന്ന വിധം

പച്ചക്കറികളെല്ലാം ചെറുതായി അരിഞ്ഞ് ഉപ്പുചേർത്തു വേവിച്ചു കുഴിയുള്ള സ്പൂണ്‍ കൊണ്ട് ഉടച്ചെടുക്കുക. മാവിൽ ഉപ്പും വെള്ളവും ഈ പച്ചക്കറി കൂട്ടും ചേർത്തു നല്ലവണ്ണം കുഴയ്ക്കുക. ചെറിയ ഉരുളകളാക്കി ചപ്പാത്തിയുണ്ടാക്കുക.

ഇതിലടങ്ങിയിരിക്കുന്ന പോഷകങ്ങൾ

ഊർജം 324 കി. കലോറി
പ്രോട്ടീൻ 10.2 ഗ്രാം
കൊഴുപ്പ് 0.3 ഗ്രാം