ഷുഗർ ഫ്രീയാണീ ബെറി ഫ്രൊമാജ് ബ്ലാങ്ക്

ബെറി ഫ്രൊമാജ് ബ്ലാങ്ക് ഷുഗർ ഫ്രീ റെസിപ്പി പരിചയപ്പെടാം.

01. ജെലറ്റിൻ — 10 ഗ്രാം
02. വിപ്പ്ഡ് ക്രീം— 750 ഗ്രാം
03. ബെറി പ്യൂരി— 500 ഗ്രാം
04. ഡിസയർ ഷുഗർ ഫ്രീ— 130 ഗ്രാം
05. മാസ്കർപോൺ ക്രീം ചീസ് — 750 ഗ്രാം

പാകം ചെയ്യുന്ന വിധം

01. ജെലറ്റിൻ തണുത്ത വെള്ളത്തിൽ, നന്നായി വികസിച്ചു വരും വരെ കുതിർത്തു വയ്ക്കുക.
02. ക്രീം നന്നായി അടിച്ച്, പൊങ്ങി വരുമ്പോൾ, അങ്ങനെ തന്നെ ഫ്രിഡ്ജിൽ വയ്ക്കുക.
03. ബെറി അരച്ചതും പഞ്ചസരയും യോജിപ്പിച്ച് അടുപ്പിൽ വയ്ക്കുക. ചെറുചൂടാകുമ്പോൾ, ജെലറ്റിൻ ചേർത്തു മെല്ലെ ഇളക്കി അലിയിക്കുക.
04. അടുപ്പിൽ നിന്നു വാങ്ങി, ചൂടാറ്റുക.
05. ഇളം ചൂടാകുമ്പോൾ, ക്രീം ചീസ് ചേർത്തു നന്നായി യോജിപ്പിക്കുക. ഇതിലേക്കു ബെറി അരച്ച കൂട്ടും ചേർത്തു നന്നായി അടിച്ചു യോജിപ്പിക്കണം.
06. ഏറ്റവും ഒടുവിൽ ക്രീം അടിച്ചത്, വളരെ സാവധാനത്തിൽ ചേർക്കുക. ഫ്രീസറിൽ വച്ചു സെറ്റു ചെയ്യുക.
07. വിളമ്പുന്നതിനു 10 മിനിറ്റു മുമ്പ്, സെർവിങ് ഡിഷിലാക്കി തണുപ്പോടെ തന്നെ വിളമ്പുക.