ക്യാപ്സിക്കം അച്ചാർ

എരിവും പുളിയും രുചിക്കുന്ന അച്ചാർക്കൂട്ട് തൊട്ടു നോക്കാൻ ഇഷ്ടമില്ലാത്തവരില്ല. ക്യാപ്സിക്കം അച്ചാർ രുചിക്കൂട്ട് നോക്കാം.

1. ക്യാപ്സിക്കം – 2 എണ്ണം (പച്ച, മഞ്ഞ, ചതുരത്തിലരിഞ്ഞത്)
2. മുളക് പൊടി – 3 സ്പൂൺ
3. മഞ്ഞൾപ്പൊടി – കാൽ സ്പൂൺ
4. ഉലുവപ്പൊടി – 1 സ്പൂൺ
5. കായപ്പൊടി – 1 സ്പൂൺ
6. ഇഞ്ചി – 1 കഷണം (നീളത്തിൽ അരിഞ്ഞത്)
7. വെളുത്തുള്ളി – 1 തുടം (അരിഞ്ഞത്)
8. വിന്നാഗിരി – 3 സ്പൂൺ
9. പച്ച മുളക് – 4 എണ്ണം (നീളത്തിൽ അരിഞ്ഞത്)
10. കപ്പ മുളക് – 5 എണ്ണം (കീറിയത്)
11. കടുക് – 1 സ്പൂൺ
12. വേപ്പില – 1 പിടി
13. തിളച്ച വെള്ളം – ആവശ്യത്തിന്
14. എണ്ണ (നല്ലെണ്ണ) – ആവശ്യത്തിന്
‌15. ഉപ്പ് – ആവശ്യത്തിന്
16. പഞ്ചസാര – അര സ്പൂൺ

പാകം ചെയ്യുന്ന വിധം: 

പാനിൽ എണ്ണ ഒഴിച്ച് ക്യാപ്സിക്കം വഴറ്റി മാറ്റുക. ഇതിലേക്ക് കടുക് പൊട്ടിയാൽ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, വേപ്പില, കപ്പ മുളക് എന്നിവ മൂപ്പിച്ച കൂട്ടിലേക്ക് മുളക്, മഞ്ഞൾ പൊടിയിട്ട് മൂത്താൽ ഇതിൽ തിളച്ച വെള്ളവും വിന്നാഗിരിയും ആവശ്യത്തിന് ഉപ്പും ചേർക്കുക. തിള വന്നാൽ ക്യാപ്സിക്കം ചേർത്ത് ഇളക്കി ഇതിലേക്ക് ഉലുവ പൊടിയും പഞ്ചസാരയും കായപ്പൊടിയും ചേർത്ത് യോജിപ്പിക്കുക. അൽപം നല്ലെണ്ണ ചൂടാക്കി കൂട്ടിനു മീതെ ഒഴിക്കുക.