വീക്കെൻഡ് സ്പെഷൽ: നെയ്മീൻ അച്ചാർ

തൊട്ടുകൂട്ടാൻ അച്ചാറുണ്ടെങ്കിൽ കറി കുറഞ്ഞാലും ചോറുണ്ണാം, മീൻ അച്ചാറാണെങ്കിൽ പിന്നെ പറയുകയും വേണ്ട. നെയ്മീൻ അച്ചാർ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.

1. നെയ്മീൻ, കേരപോലെ മാംസളമായ മീൻ മുള്ളുമാറ്റി കഷണങ്ങളാക്കിയത്–1 കിലോ
2. നല്ലെണ്ണ, ഉപ്പ്– ആവശ്യത്തിന്
3. ഒരു വലിയ കഷണം ഇഞ്ചി, ഒരു ബോൾ വെളുത്തുള്ളി അരച്ചത്
4. ഇഞ്ചി അരിഞ്ഞത്–1 ടേബിൾ സ്പൂൺ, വെളുത്തുള്ളി രണ്ടാക്കിയത്–1 ബോൾ,പച്ചമുളക് അരിഞ്ഞത്–10
5. മുളകുപൊടി–150 ഗ്രാം, മഞ്ഞൾപൊടി–2 ടീ സ്പൂൺ
6. വിനാഗിരി–കാൽ കപ്പ്
7. കടുക്–1 ടേ. സ്പൂൺ, ഉലുവ–1 ടീ സ്പൂൺ, വേപ്പില–5 ഇതൾ

തയാറാക്കുന്ന വിധം

മീൻ കഷണങ്ങളിൽ കുറച്ചു മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ് എന്നിവ പുരട്ടി നല്ലെണ്ണയിൽ വറുത്തുവയ്ക്കുക. ഒരു മൺചട്ടിയിൽ നല്ലെണ്ണ ചൂടാക്കി കടുകും ഉലുവയും പൊട്ടിച്ചശേഷം 4 –ാം ചേരുവയും വേപ്പിലയും ഇട്ട് വഴറ്റിയ ശേഷം 3–ാം ചേരുവ അരച്ചത് ചേർത്ത് എണ്ണ തെളിയുംവരെ വഴറ്റുക. ഇതിലേക്ക് പൊടികൾ ചേർത്തു മൂപ്പിച്ച ശേഷം വിനാഗിരിയും ഉപ്പും വറുത്തുവച്ച മീൻ കഷണങ്ങളും ചേർത്ത് നന്നായി ഇളക്കി തിളയ്ക്കുമ്പോൾ ഇറക്കാം. ചൂടാറിയ ശേഷം കുപ്പിയിലാക്കാം. അച്ചാറിനു മുകളിൽ എണ്ണ ഉണ്ടായിരിക്കാൻ ശ്രദ്ധിക്കണം. എണ്ണ പോരായ്കയുണ്ടെങ്കിൽ നല്ലെണ്ണ ചൂടാക്കി ആറിക്കഴിഞ്ഞ് അച്ചാറിനു മുകളിൽ ഒഴിച്ചുകൊടുക്കാം.