പഴമയുടെ രുചി പകരുന്നൊരു ചേമ്പില കറി

പഴമക്കാരുടെ കറിയാണ് താൾ അല്ലെങ്കിൽ ചേമ്പില കറി. ഇലക്കറികളുടെ ഔഷധഗുണങ്ങളെക്കുറിച്ച് ഏവർക്കും അറിയാമല്ലോ? ചേമ്പില കൊണ്ടൊരു അടിപൊളി കറി തയാറാക്കാം.

ചുവട് കട്ടിയുള്ള പാത്രത്തിൽ ചെമ്പിന്റെ തണ്ടും ചുരുട്ടി തയാറാക്കി വെച്ചിരിക്കുന്ന ചെമ്പിന്റെ ഇലയും മഞ്ഞൾ പൊടിയും മുളക് പൊടിയും കുറച്ചു ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക. പുളി പിഴിഞ്ഞ വെള്ളം ചേർക്കണം. ഇതു വെന്തു വരുമ്പോൾ തേങ്ങയും ഉള്ളിയും മഷി പോലെ അരച്ച് ചേർക്കുക. തിളക്കാൻ പാടില്ല. കടുക് താളിക്കുക.