നേന്ത്രപഴം – ബീഫ് വീൽ

ഏവർക്കും ഇഷ്ടമുള്ള നേന്ത്രപഴം കൊണ്ടു തയാറാക്കാവുന്നൊരു വിഭവം പരിചയപ്പെടാം.

ബീഫ് വേവിച്ചു ചെറുതാക്കിയത് -1 കപ്പ്
ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾ സ്പൂൺ
സവാള -1 ടേബിൾ സ്പൂൺ
പച്ചമുളക് -7
മല്ലിയില-1
പെരുംജീരകം-1ടീസ്പൂൺ
മഞ്ഞൾ പൊടി -1/2ടീസ്പൂൺ
കുരുമുളക് പൊടി- 1ടീസ്പൂൺ
വെളിച്ചെണ് ണ _1ടീസ്പൂൺ
നേന്ത്രപ്പഴം -2
നെയ്യ്- 1 ടീസ്പൂൺ

തയാറാക്കുന്ന വിധം

നേന്ത്രപഴം നീളത്തിൽ മുറിച്ചു നെയ്യിൽ ഷാലോ ഫ്രൈ ചെയ്തു മാറ്റി വെക്കുക. ഒരു സവാള ജിൻജർ ഗാർലിക്‌ പേസ്റ്റ് പച്ചമുളക് അരിഞ്ഞത് മല്ലിയില എന്നിവ വെളിച്ചെണ്ണയിൽ വഴറ്റി പെരുംജീരകം കുരുമുളക് ചേർത്ത് വഴറ്റി ബീഫ് വേവിച്ചതും ചേർത്തു ലൈറ്റ് ബ്രൌൺ ആകും വരെ വഴറ്റിയെടുക്കുക ഈ മിക്സ്‌ ഓരോ സ്ലിറ്റ് പഴത്തിന്റെയും മേലെ വെച്ച് ചുരുട്ടി എടുക്കുക.  ഒരു ടൂത് പിക്ക് ഉപയോഗിച്ച് കുത്തിവെച്ചു ചെറിയും വെച്ച് അലങ്കരിക്കാം.