മുത്തശ്ശി ഉണ്ടാക്കിയിരുന്ന ഈ ഉള്ളി ചമ്മന്തി ഉണ്ടെങ്കിൽ ഒരു പറ ചോറുണ്ണാൻ വേറൊരു കറിയും വേണ്ട. വളരെ കുറച്ചു സാധനങ്ങൾ കൊണ്ടു രുചികരമായതും ഒരാഴ്ച വരെ ഫ്രിഡ്ജിൽ വയ്ക്കാതെ തന്നെ കേടാകാതെ ഇരിക്കുകയും ചെയ്യുന്ന ഈ ചമ്മന്തി ഉണ്ടാക്കിയാലോ. ചേരുവകൾ ചെറിയ ഉള്ളി - 250 ഗ്രാം മുളകുപൊടി - 2 ടീസ്പൂൺ പുളി -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുത്തശ്ശി ഉണ്ടാക്കിയിരുന്ന ഈ ഉള്ളി ചമ്മന്തി ഉണ്ടെങ്കിൽ ഒരു പറ ചോറുണ്ണാൻ വേറൊരു കറിയും വേണ്ട. വളരെ കുറച്ചു സാധനങ്ങൾ കൊണ്ടു രുചികരമായതും ഒരാഴ്ച വരെ ഫ്രിഡ്ജിൽ വയ്ക്കാതെ തന്നെ കേടാകാതെ ഇരിക്കുകയും ചെയ്യുന്ന ഈ ചമ്മന്തി ഉണ്ടാക്കിയാലോ. 

 ചേരുവകൾ

  • ചെറിയ ഉള്ളി - 250 ഗ്രാം
  • മുളകുപൊടി -  2 ടീസ്പൂൺ
  • പുളി -  നെല്ലിക്ക വലുപ്പത്തിൽ
  • വെളിച്ചെണ്ണ - ആവശ്യത്തിന്
  • ഇഞ്ചി- ചെറിയ കഷ്ണം
  • വെളുത്തുള്ളി - 2അല്ലി
  • ഉപ്പ്‌ - പാകത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

1. ചെറിയ ഉള്ളി വൃത്തിയായി കഴുകി ചെറുതായി നീളത്തിൽ അരിഞ്ഞെടുക്കുക 

ADVERTISEMENT

2. ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ഉള്ളി വഴറ്റാൻ ആവശ്യമായ എണ്ണ ഒഴിച്ചു വഴറ്റിയെടുക്കുക, ഇഞ്ചിയും വെളുത്തുള്ളിയും ഉള്ളിയോടൊപ്പം ചേർത്ത് വഴറ്റുക.

3. ഉള്ളി നന്നായി വഴന്ന് കഴിയുമ്പോൾ തീ ഓഫ് ചെയ്ത്, അതിലേക്ക് മുളക് പൊടിയിട്ട് ഇളക്കുക. തണുത്ത ശേഷം മിക്സിയിൽ അരച്ചെടുക്കുക.

ADVERTISEMENT

English Summary:  Nadan Recipe, Ulli Mulaku Chammanthi