തലമുറകളായി കർക്കടക മാസത്തിൽ ആരോഗ്യ സംരക്ഷണത്തിനായി കഴിച്ചിരുന്ന വിഭവമാണു പത്തിലത്തോരൻ. പ്രകൃതി കനിഞ്ഞനുഗ്രഹിച്ചു നൽകിയ അതിവിശിഷ്ടമായ ഇലകൾ ചേർത്തു തയാറാക്കുന്ന പത്തിലത്തോരൻ ആരോഗ്യത്തിന് ഉത്തമമാണെന്നതിൽ സംശയം വേണ്ട. നമ്മുടെ പറമ്പുകളിൽ നിന്നു ലഭിക്കുന്ന ഇലകൾ മാത്രമാണു തോരനുണ്ടാക്കാനായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തലമുറകളായി കർക്കടക മാസത്തിൽ ആരോഗ്യ സംരക്ഷണത്തിനായി കഴിച്ചിരുന്ന വിഭവമാണു പത്തിലത്തോരൻ. പ്രകൃതി കനിഞ്ഞനുഗ്രഹിച്ചു നൽകിയ അതിവിശിഷ്ടമായ ഇലകൾ ചേർത്തു തയാറാക്കുന്ന പത്തിലത്തോരൻ ആരോഗ്യത്തിന് ഉത്തമമാണെന്നതിൽ സംശയം വേണ്ട. നമ്മുടെ പറമ്പുകളിൽ നിന്നു ലഭിക്കുന്ന ഇലകൾ മാത്രമാണു തോരനുണ്ടാക്കാനായി ഉപയോഗിച്ചിരിക്കുന്നത്. പത്തിലകളും അരിഞ്ഞു ചേർത്ത് തോരനുണ്ടാക്കാൻ അധികം സമയവും വേണ്ട. കർക്കിടത്തിൽ നമ്മുടെ തീൻമേശയിലെത്തുന്ന വിഭവങ്ങളിൽ പത്തിലത്തോരനും ഉൾപ്പെടുത്തി നോക്കൂ. ആരോഗ്യത്തിനൊപ്പം മികച്ച പ്രതിരോധ ശേഷിയും നേടാം.

പത്തില തോരൻ ചേരുവകൾ

  • കുടങ്ങൽ ഇല, പൊന്നാരിവീരൻ, പൂവാംകുറുന്തൽ, ചീര ചേമ്പ്, ചീര, തഴുതാമ, കോവൽ ഇല, പയറില, മത്തൻ ഇല, തകര  ഈ ഇലകൾ എല്ലാം അര കപ്പ് വീതം ചെറുതായി അരിഞ്ഞ് എടുക്കുക .
  • കടുക് - ഒരു ടീസ്പൂൺ
  • അരി (വെള്ള)- ഒരു ടീസ്പൂൺ
  • ഉഴുന്ന് -ഒരു ടീസ്പൂൺ
  • കറിവേപ്പില -ആവശ്യത്തിന്
  • തേങ്ങാ - ഒരു കപ്പ്
  • ചെറിയ ഉള്ളി - ഏഴ് എണ്ണം
  • ഉണക്ക മുളക് - നാല് എണ്ണം
  • ജീരകം -ഒരു ടീസ്പൂൺ
  • വെളിച്ചെണ്ണ -ആവശ്യത്തിന്
  • മഞ്ഞൾപ്പൊടി-കാൽ ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • പച്ചമുളക് - നാല് എണ്ണം
ADVERTISEMENT

പാകം ചെയ്യുന്ന വിധം

ഒരു ചീനച്ചട്ടി അടുപ്പിൽ വച്ച് ചൂടാക്കിയതിന് ശേഷം അതിലേക്ക് ഒരു ടീസ്പൂൺ എണ്ണ ഒഴിക്കുക. എണ്ണ ചൂടായി കഴിയുമ്പോൾ കടുക് ഇട്ട് പൊട്ടിക്കുക. ഇതിലേക്ക് അരിയും ഉഴുന്നും മൂന്ന് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞതും കറിവേപ്പിലയും ഉണക്കമുളക്കും ചേർത്ത് മൂപ്പിക്കുക. ഈ ചേരുവകൾ എല്ലാം മൂത്തതിന് ശേഷം അരിഞ്ഞു വച്ചിരിക്കുന്ന ഇലകൾ കൂടി ചേർത്ത് വഴറ്റുക. രണ്ട് മിനിറ്റ് അടച്ച് വയ്ക്കുക.  ഈ സമയം ഇതിലേക്ക് ഉള്ള അരപ്പ് തയാറാക്കാൻ എടുത്ത്  വെച്ചിരിക്കുന്ന തേങ്ങയും മഞ്ഞൾപ്പൊടിയും പച്ചമുളകും ജീരകവും ബാക്കി ഉള്ള ചെറിയഉള്ളിയും കൂടി ചേർത്ത് നന്നായി അരയ്ക്കുക. അരച്ച കൂട്ട് ഇലയിലേക്ക് ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. വീണ്ടും രണ്ട് മിനിറ്റ് അടച്ചു വെച്ചു വേവിച്ചതിന് ശേഷം രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ കൂടി ചേർത്ത് ഇളക്കി വാങ്ങി ഉപയോഗിക്കാം.