പതുപതുത്ത പാലപ്പം ഇങ്ങനെ തയാറാക്കിയാൽ കറിയൊന്നും ഇല്ലെങ്കിലും കഴിക്കാം. കപ്പി കുറുക്കി ചേർക്കാതെ തന്നെ നല്ല മൃദുലമായ പാലപ്പം തയാറാക്കാം. മുട്ടക്കറി, മട്ടൻ സ്റ്റ്യൂ, വെജിറ്റബിൾ കുറുമ, ബീഫ് കറി, കടലക്കറി...ഇതിൽ ഏത് വേണമെങ്കിലും ഈ പാലപ്പത്തിനൊപ്പം കറിയായി ഉപയോഗിക്കാം. ചേരുവകൾ പച്ചരി - 2 ഗ്ലാസ് ചോറ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പതുപതുത്ത പാലപ്പം ഇങ്ങനെ തയാറാക്കിയാൽ കറിയൊന്നും ഇല്ലെങ്കിലും കഴിക്കാം. കപ്പി കുറുക്കി ചേർക്കാതെ തന്നെ നല്ല മൃദുലമായ പാലപ്പം തയാറാക്കാം. മുട്ടക്കറി, മട്ടൻ സ്റ്റ്യൂ, വെജിറ്റബിൾ കുറുമ, ബീഫ് കറി, കടലക്കറി...ഇതിൽ ഏത് വേണമെങ്കിലും ഈ പാലപ്പത്തിനൊപ്പം കറിയായി ഉപയോഗിക്കാം.

ചേരുവകൾ

  • പച്ചരി - 2 ഗ്ലാസ്
  • ചോറ് – 1 ഗ്ലാസ്
  • തേങ്ങ ചിരകിയത് – 1ഗ്ലാസ് 
  • യീസ്റ്റ് –3/4 ടീസ്പൂൺ 
  • പഞ്ചസാര – ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

  • പച്ചരി 6 മണിക്കുർ  കുതിരാൻ വയ്ക്കണം.
  • ഡ്രൈ യീസ്റ്റ് ആണെങ്കിൽ ചെറിയ ചൂടു വെള്ളത്തിൽ 3 ടീസ്പൂൺ പഞ്ചസാര കൂടി ചേർത്തു 10-15  മിനിറ്റ് പൊങ്ങാൻ വയ്ക്കണം.
  • ഇൻസ്റ്റൻറ് യീസ്റ്റ് ആണെങ്കിൽ ഇങ്ങനെ ചെയ്യണ്ട ആവശ്യം ഇല്ല.
  • കഴുകി എടുത്ത പച്ചരിയും ചോറും യിസ്റ്റും മിക്‌സിൽ നല്ല തണുത്ത വെള്ളവും ചേർത്ത് നീണ്ട് പോകാതെ അരച്ചെടുക്കണം.
  • 8 മണിക്കൂർ പുളിച്ച് പൊങ്ങാൻ വയ്ക്കുക.
  • മാവ് പുളിച്ച് റെഡി ആയി കഴിയുമ്പോൾ ഒരു ഗ്ലാസ്സ് തേങ്ങ ചിരകിയത് നല്ല മയത്തിൽ അരച്ച് ചേർക്കണം.
  • ആവശ്യത്തിനുള്ള ഉപ്പും മധുരം ഇഷ്ടമാണെങ്കിൽ കുറച്ച് പഞ്ചസാരയും ചേർത്തതിന് ശേഷം നല്ലവണ്ണം ഇളക്കി യോജിപ്പിച്ച് അരമണിക്കൂർ അടച്ചു വയ്ക്കുക.
  • മാവ് നല്ലവണ്ണം പൊങ്ങി വരും. പിന്നീട് ഇളക്കാൻ പാടില്ല. മുകളിൽ പതഞ്ഞുപൊങ്ങിയ ഭാഗത്തു നിന്നും കോരി അപ്പം ചുട്ടെടുക്കാം.