ഇത്തവണ ക്രിസ്മസിന് പൂവ് പോലെയുള്ള കരിക്കപ്പം. എളുപ്പവും നല്ല രുചിയും ആണ്. ചിക്കൻ കറി കൂടിയുണ്ടെങ്കിൽ രുചി ഒന്ന് വേറെ തന്നെയാണ്. പാലും പഞ്ചസാരയും ചേർത്ത് കഴിക്കാനും വളരെ നല്ലതാണ്. ചേരുവകൾ പച്ചരി - ഒരു കപ്പ് കരിക്ക് - രണ്ടെണ്ണം കരിക്കിൻ വെള്ളം - ഒരു കപ്പ് അരിപ്പൊടി - ഒരു ടേബിൾസ്പൂൺ വെള്ളം - കാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇത്തവണ ക്രിസ്മസിന് പൂവ് പോലെയുള്ള കരിക്കപ്പം. എളുപ്പവും നല്ല രുചിയും ആണ്.  ചിക്കൻ കറി കൂടിയുണ്ടെങ്കിൽ രുചി ഒന്ന് വേറെ തന്നെയാണ്. പാലും പഞ്ചസാരയും ചേർത്ത് കഴിക്കാനും വളരെ നല്ലതാണ്. രുചികരമായ ക്രിസ്മസ് വിഭവങ്ങളുടെ രുചിക്കൂട്ടുകൾ

ചേരുവകൾ

  • പച്ചരി - ഒരു കപ്പ്
  • കരിക്ക് - രണ്ടെണ്ണം
  • കരിക്കിൻ വെള്ളം - ഒരു കപ്പ്
  • അരിപ്പൊടി - ഒരു ടേബിൾസ്പൂൺ
  • വെള്ളം - കാൽ കപ്പ്
  • പഞ്ചസാര - രണ്ട് ടേബിൾ സ്പൂൺ
  • യീസ്റ്റ് - കാൽടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം 

  • അരി നന്നായി കഴുകി രണ്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. പച്ചരിക്ക് പകരം ബസ്മതി അരിയോ കൈമ അരിയോ ഉപയോഗിച്ചാൽ അപ്പത്തിന് രുചി കൂടും.
  • ഒരു ടേബിൾ സ്പൂൺ അരിപ്പൊടി അര കപ്പ് വെള്ളം ചേർത്ത് കുറുക്കിയെക്കുക. അരിപ്പൊടി കുറുക്കി എടുക്കുന്നതിനു പകരം  രണ്ട് ടേബിൾസ്പൂൺ ചോറ് ചേർത്താലും മതി.
  • കുതിർത്തുവച്ച പച്ചരിയും  കുറുക്കി എടുത്ത അരിപ്പൊടിയും  ബാക്കി ചേരുവകൾ എല്ലാം കൂടി യോജിപ്പിച്ച് മിക്സിയിൽ നന്നായി അരച്ചെടുക്കുക.
  • എട്ടു മുതൽ പത്തു മണിക്കൂർ വരെ പുളിച്ചു പൊങ്ങാനായി മാറ്റിവയ്ക്കാം.
  • ഒരു ദോശക്കല്ല് ചൂടാക്കി ദോശ ചൂടുന്നത് പോലെ പരത്തി അടച്ചു വച്ച് ഒരു മിനിറ്റ് വേവിക്കാം. രുചികരമായ കരിക്ക് അപ്പം തയാർ.

English Summary : Tender Coconut Pancake for Breakfast