നോമ്പുതുറക്കാൻ ഏറ്റവും എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന ഒരു പലഹാരമാണ് ഓമന പത്തിരി. പേരുപോലെ തന്നെ രുചിയിലും മുന്നിലാണ്. മുട്ടയും മൈദയും ചേർത്ത് ദോശ തയാറാക്കി അതിനുള്ളിൽ മുട്ട മസാല നിറച്ചാണ് ഓമന പത്തിരി തയാറാക്കുന്നത്. ചേരുവകൾ മുട്ട - 3 സവാള - 2 ഇഞ്ചി വെളുത്തുള്ളി ചതച്ചത് - ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നോമ്പുതുറക്കാൻ ഏറ്റവും എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന ഒരു പലഹാരമാണ് ഓമന പത്തിരി. പേരുപോലെ തന്നെ  രുചിയിലും മുന്നിലാണ്. മുട്ടയും മൈദയും ചേർത്ത് ദോശ തയാറാക്കി അതിനുള്ളിൽ മുട്ട മസാല നിറച്ചാണ് ഓമന പത്തിരി തയാറാക്കുന്നത്.

ചേരുവകൾ

  • മുട്ട - 3
  • സവാള - 2
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് - ഒരു ടേബിൾസ്പൂൺ
  • പച്ചമുളക് - 2
  • കറിവേപ്പില - ഒരു കതിർപ്പ്
  • തക്കാളി - 1
  • ഉപ്പ് - ആവശ്യത്തിന്
  • മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
  • മുളകുപൊടി - ഒരു ടീസ്പൂൺ
  • മസാലപ്പൊടി - അര ടീസ്പൂൺ
  • വെളിച്ചെണ്ണ - രണ്ട് ടേബിൾസ്പൂൺ
ADVERTISEMENT

പത്തിരി തയാറാക്കാൻ ആവശ്യമുള്ള ചേരുവകൾ

  • മൈദ- ഒരു കപ്പ്
  • മുട്ട- ഒന്ന്
  • ഉപ്പ് 
  • വെള്ളം - ഒന്നേകാൽ കപ്പ്
  • മുട്ട - രണ്ട്
  • മഞ്ഞൾപ്പൊടി - ഒരു നുള്ള്
  • ഉപ്പ് - ഒരു നുള്ള്
  • പാൽ - 2 ടേബിൾ സ്പൂൺ
  • നെയ്യ് - രണ്ട് ടേബിൾസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

  • മൈദയും ഒരു മുട്ടയും  ഉപ്പും ഒന്നേകാൽ കപ്പ് വെള്ളവും ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക.
  • ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി  ചെറുതായി അരിഞ്ഞ സവാള, ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത്, പച്ചമുളക്, ചെറുതായി അരിഞ്ഞ കറിവേപ്പില ഇവ ചേർത്ത് വഴറ്റുക.
  • സവാളയുടെ നിറം മാറി തുടങ്ങുമ്പോൾ മസാല പൊടികളും ചേർത്ത് വഴറ്റുക.
  • മസാല പൊടികളുടെ പച്ചമണം മാറുമ്പോൾ  തക്കാളി ചെറുതായി അരിഞ്ഞു ചേർക്കാം. തക്കാളിയുടെ ഉള്ളിലെ മാംസളമായ ഭാഗം മാറ്റിയിട്ട് വേണം ചേർക്കാൻ.
  • ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് ഒന്ന് യോജിപ്പിച്ച ശേഷം മൂന്ന് മുട്ട പൊട്ടിച്ചു ഒഴിച്ച് ഡ്രൈ ആവുന്നത് വരെ ചിക്കി പൊരിച്ചെടുക്കുക. 
  • തയാറാക്കിയ മാവ് കൊണ്ട് കനംകുറച്ച് ദോശ ചുട്ടെടുക്കുക.
  • ഈ ദോശയിലേക്ക് ഓരോ സ്പൂൺ മുട്ട മസാല വെച്ചശേഷം  റോൾ ചെയ്തെടക്കുക.
  • ഈ അളവ് വെച്ച് ഏകദേശം 10 പത്തിരി തയാറാക്കി എടുക്കാൻ പറ്റും. പത്തെണ്ണം ഇതുപോലെ റോൾ ചെയ്ത് മാറ്റി വയ്ക്കുക.
  • രണ്ടു മുട്ടയിലേക്ക് അൽപം മഞ്ഞൾപ്പൊടിയും ഉപ്പും  രണ്ട് ടേബിൾ സ്പൂൺ പാലും ചേർത്ത് നന്നായി അടിച്ചെടുക്കുക.
  • ഒരു നോൺസ്റ്റിക് പാനിൽ നെയ്യ് ചൂടാക്കി ഓരോ റോളും മുട്ട മിശ്രിതത്തിൽ മുക്കിയശേഷം ചെറിയ തീയിൽ എല്ലാ ഭാഗവും മൊരിച്ചെടുക്കുക.
ADVERTISEMENT

English Summary : Omana Pathiri, Spicy Egg Roll.