ഏറെ ആരോഗ്യപ്രദമായ വെണ്ണപ്പഴം എന്ന അവക്കാഡോയും ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ അത്യുത്തമമായ തുളസിയും ചേര്‍ത്ത് ഒരുഗ്രന്‍ ഹെല്‍ത്ത് ഡ്രിങ്ക്. ഇതിനൊപ്പം ഫ്ളാക്‌സ് സീഡും തേങ്ങാവെള്ളവുമാണ് ചേര്‍ക്കുന്നു. ഇതുകൂടാതെ അവക്കാഡോ, പച്ചപ്പഴം, പാല്‍, തേന്‍ എന്നിവ ചേര്‍ത്ത് ഒരു അടിപൊളി സ്മൂത്തിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറെ ആരോഗ്യപ്രദമായ വെണ്ണപ്പഴം എന്ന അവക്കാഡോയും ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ അത്യുത്തമമായ തുളസിയും ചേര്‍ത്ത് ഒരുഗ്രന്‍ ഹെല്‍ത്ത് ഡ്രിങ്ക്. ഇതിനൊപ്പം ഫ്ളാക്‌സ് സീഡും തേങ്ങാവെള്ളവുമാണ് ചേര്‍ക്കുന്നു. ഇതുകൂടാതെ അവക്കാഡോ, പച്ചപ്പഴം, പാല്‍, തേന്‍ എന്നിവ ചേര്‍ത്ത് ഒരു അടിപൊളി സ്മൂത്തിയും തയാറാക്കുന്നതെങ്ങനെയെന്ന് നോക്കാം. 

ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്ന അവക്കാഡോ ശരീരഭാരം കുറയ്ക്കാന്‍ വളരെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകള്‍ ആരോഗ്യത്തെ വളരെയധികം മെച്ചപ്പെടുത്തും. അവക്കാഡോ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്ട്രോള്‍ കൂട്ടാനും സഹായിക്കും. ശരീരഭാരം കുറയ്ക്കാനും ബോഡി മാസ് ഇന്‍ഡക്സ് കുറയ്ക്കാനും ഒതുങ്ങിയ അരക്കെട്ട് സ്വന്തമാക്കാനും അത് നിങ്ങളെ സഹായിക്കും. വെണ്ണപ്പഴം ഭക്ഷണത്തില്‍ ഉള്‍പ്പെടുന്നതു മൂലം നാരുകള്‍, കൊഴുപ്പ്, നല്ല കൊഴുപ്പുകളായ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും കൂടാതെ ജീവകം ഇ, ജീവകം സി, ഫോളേറ്റ്, മഗ്നീഷ്യം, കോപ്പര്‍, പൊട്ടാസ്യം ഇവയും ലഭിക്കുന്നു. ഇന്‍സുലിന്റെ അളവ് നിയന്ത്രിക്കാനും ഹൃദയസംബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ട ഹോമോസിസ്റ്റിന്റെ അളവു കുറയ്ക്കാനും വെണ്ണപ്പഴത്തിനു കഴിയും. പൊട്ടാസ്യം ധാരാളം അടങ്ങിയിരിക്കുന്ന അവക്കാഡോ നമ്മുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്.

ADVERTISEMENT

അവക്കാഡോ, തുളസി ഹെല്‍ത്തി ഡ്രിങ്ക്

  • അവക്കാഡോ-1
  • ബനാന -1
  • തുളസിയില- 15 എണ്ണം
  • തേന്‍ - രണ്ട് ടേബിള്‍സ്പൂണ്‍

ADVERTISEMENT

ഒരു മിക്‌സിയുടെ ജാറില്‍ അവക്കാഡോയുടെ മാംസളമായ ഭാഗം സ്പൂണ്‍ ഉപയോഗിച്ചു ചുരണ്ടി ഇടുക. ഒരു പഴം അരിഞ്ഞതും തുളിയില, ഫ്‌ളാക്‌സ് സീഡ്, തേന്‍, തേങ്ങാവെള്ളം എന്നിവ ചേര്‍ത്ത് നന്നായി അടിച്ചെടുത്ത് ഉപയോഗിക്കാം. ആവശ്യമെങ്കില്‍ അരകപ്പ് തൈര് ചേര്‍ക്കാവുന്നതാണ്. 

ADVERTISEMENT

അവക്കാഡോ മില്‍ക്ക് സ്മൂത്തി 

  • അവക്കാഡോ-1
  • ബനാന -1
  • പാല്‍ - ഒരു കപ്പ്
  • തേന്‍ - 4 ടേബിള്‍ സ്പൂണ്‍

മിക്‌സിയുടെ ജാറില്‍ അവക്കാഡോയുടെ മാംസളമായ ഭാഗം സ്പൂണ്‍ ഉപയോഗിച്ചു ചുരണ്ടി ഇടുക. ഒരു പഴം അരിഞ്ഞതും ഒരു കപ്പ് പാല്‍, തേന്‍ എന്നിവ ചേര്‍ത്ത് നന്നായി അടിച്ച് വേണമെങ്കില്‍ ഏലയ്ക്കാപൊടിയും കുറച്ചു പഞ്ചസാരയും ചേര്‍ത്ത് ഉപയോഗിക്കാം.

English Summary : Avacodo Smoothie, Healthy Smoothie.