ഡയറ്റ് നോക്കുന്നവര്‍ക്കും ഡയബറ്റിസ് ഉളളവർക്കും വളരെ നല്ലതാണ്‌ റാഗി. ഗോതമ്പില്‍ ഉള്ളതിനേക്കാള്‍ ഫൈബർ ഈ ചെറു ധാന്യത്തില്‍ ഉണ്ട്. അത്കൊണ്ട് തന്നെ ഒരുപാട് നേരം വയർ നിറഞ്ഞ ഫീൽ തരുന്നു. രക്തത്തിലെ ഷുഗര്‍ ലെവൽ കൺട്രോൾ ആക്കാൻ സഹായിക്കുന്നതിനാല്‍ ഡയബറ്റിസ് ഉളളവർ തീർച്ചയായും ഇത് ആഹാരത്തിൽ ഉൾപ്പെടുത്തണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡയറ്റ് നോക്കുന്നവര്‍ക്കും ഡയബറ്റിസ് ഉളളവർക്കും വളരെ നല്ലതാണ്‌ റാഗി. ഗോതമ്പില്‍ ഉള്ളതിനേക്കാള്‍ ഫൈബർ ഈ ചെറു ധാന്യത്തില്‍ ഉണ്ട്. അത്കൊണ്ട് തന്നെ ഒരുപാട് നേരം വയർ നിറഞ്ഞ ഫീൽ തരുന്നു. രക്തത്തിലെ ഷുഗര്‍ ലെവൽ കൺട്രോൾ ആക്കാൻ സഹായിക്കുന്നതിനാല്‍ ഡയബറ്റിസ് ഉളളവർ തീർച്ചയായും ഇത് ആഹാരത്തിൽ ഉൾപ്പെടുത്തണം. ഫൈബര്‍ മാത്രമല്ല, ധാരാളം അയൺ, കാത്സ്യം, പൊട്ടാസ്യം ഒക്കെ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത്രയൊക്കെ ഗുണഗണങ്ങൾ ഉള്ള റാഗി ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ തയാറാക്കാവുന്ന ഒരു വിഭവമാണ്‌ ആവിയില്‍  വേവിച്ചെടുക്കുന്ന റാഗി പുട്ട്. ഇതിന്‌ കോമ്പിനേഷനായി പ്രോട്ടീന്‍ സമ്പന്നമായ കടലക്കറികൂടെ ഉണ്ടെങ്കില്‍ പ്രാതല്‍ ഏറ്റവും പോഷകസമൃദ്ധമാക്കാം. 

റാഗി പുട്ട്

ADVERTISEMENT

ചേരുവകള്‍:
•  റാഗി പൊടി - 1/2 കപ്പ്
•  പുഴുങ്ങലരി - 1/2 കപ്പ്
•  തേങ്ങ ചിരകിയത് -1/2 കപ്പ്
•  ഉപ്പ് - ആവശ്യത്തിന്
•  വെള്ളം - ആവശ്യത്തിന്

തയാറാക്കുന്ന വിധം
•  അരി നന്നായി കഴുകി തലേദിവസം രാത്രി വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക. പിറ്റേദിവസം ഒന്നുകൂടി കഴുകി വെള്ളം ഊറ്റിക്കളഞ്ഞ് ഉപ്പ് ചേര്‍ത്ത് മിക്സിയില്‍ പൊടിച്ചെടുക്കുക. 
• ഇതിലേക്ക് റാഗി പൊടിയും കുറച്ച് കുറച്ചായി വെള്ളവും ചേര്‍ത്ത് പാകത്തിന്‌ നനച്ച് 10 മിനിറ്റ് അടച്ച് മാറ്റിവയ്ക്കുക. അതിനുശേഷം തേങ്ങ ചിരകിയതും ഈ പൊടിയും കുറച്ച് കുറച്ചായി പുട്ടുകുറ്റിയിലേക്ക് ഇട്ട് കൊടുത്ത് ആവിയില്‍ വേവിച്ചാല്‍ ഹെല്‍ത്തിയും സോഫ്റ്റുമായ റാഗി പുട്ട് റെഡി!

ADVERTISEMENT

കടലക്കറി
 ചേരുവകള്‍
•  കറുത്ത കടല - 1/2 കപ്പ്
• വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍
• സവാള - 1
•  ഇഞ്ചി - ഒരിഞ്ച് വലുപ്പത്തില്‍
•  മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
• മല്ലിപ്പൊടി - 2 ടീസ്പൂൺ
•  ഉപ്പ് – ആവശ്യത്തിന്
•  വെള്ളം
•  കറിവേപ്പില

സ്പെഷല്‍ മസാലയ്ക്കുവേണ്ടി
•  ഗ്രാമ്പു, കറുവാപ്പട്ട, ഏലക്ക, പെരുംജീരകം, കുരുമുളക് - ഓരോ ടീസ്പൂണ്‍ വീതം
•  വറ്റല്‍ മുളക് - 4-5 എണ്ണം
•  ഉണങ്ങിയ തേങ്ങാപ്പൊടി - 5 ടീസ്പൂണ്‍
•  എല്ലാം ചെറിയ തീയില്‍ വറുത്ത് പൊടിച്ചെടുക്കുക.

ADVERTISEMENT

തയാറാക്കുന്ന വിധം:
• കടല തലേന്ന് രാത്രി തന്നെ നന്നായി കഴുകി പാചകത്തിനുപയോഗിക്കുന്ന വെള്ളത്തിൽ കുതിർക്കാൻ ഇട്ട് വയ്ക്കുക. രാവിലെ ആ വെള്ളത്തോടെ കുക്കറിലേക്ക് ഇട്ടു കൊടുക്കുക. ഇതിലേക്ക് ഒരു നുള്ള്‌ മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് കൊടുത്തിട്ട് വേവിച്ചെടുക്കുക.
• ഒരു പാൻ സ്റ്റൗവിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. വെളിച്ചെണ്ണ ചൂടാകുമ്പോള്‍ ചെറുതാക്കി അരിഞ്ഞ സവാള ചേര്‍ത്ത് വഴറ്റുക. ശേഷം ചതച്ച് വച്ച ഇഞ്ചി ചേര്‍ത്ത് നന്നായി മൂത്ത് വരുമ്പോള്‍ മഞ്ഞൾപ്പൊടിയും മല്ലിപ്പൊടിയും ചേര്‍ത്ത് ചെറിയ തീയില്‍ നല്ല മണം വരുന്നത് വരെ വഴറ്റുക.
• ഇനി ഇതിലേക്ക് വേവിച്ചുവച്ചിരിക്കുന്ന കടലയും പൊടിച്ച് വെച്ച മസാലയും കുറച്ച് കറിവേപ്പിലയും ആവശ്യമുണ്ടെങ്കില്‍ ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിച്ച് തിളച്ചതിനുശേഷം 5 മിനിറ്റ് അടച്ച് വച്ച് ചെറിയ തീയില്‍ വേവിക്കുക.
•  കടുകും വറ്റൽ മുളകും കറിവേപ്പിലയും താളിച്ച് ചേർത്താല്‍ രുചികരമായ സ്പെഷല്‍ കടലക്കറിയും തയാര്‍!!
• ഈ കടലക്കറിയിൽ വെളുത്തുള്ളിയും തക്കാളിയും പച്ചമുളകും ചേർക്കാറില്ല. 

English Summary : Millet puttu and Black Chana Curry.