വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന എഗ്ഗ് റോസ്റ്റ് രുചി, വളരെ കുറച്ച് ചേരുവകൾ മാത്രം ഉപയോഗിച്ച് തയാറാക്കാം. ചേരുവകൾ സവാള -3 (നീളത്തിൽ കനം കുറച്ച് അരിഞ്ഞത് ) തക്കാളി - 1 വലുത് ഇഞ്ചി - ഒരു ചെറിയ കഷ്ണം ( പൊടിയായി അരിഞ്ഞത് ) മസാലപ്പൊടികൾ മുളകുപൊടി -1 ടീസ്പൂൺ മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ ഗരം മസാല - 2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന എഗ്ഗ് റോസ്റ്റ് രുചി, വളരെ കുറച്ച്  ചേരുവകൾ മാത്രം ഉപയോഗിച്ച് തയാറാക്കാം. 

ചേരുവകൾ

  • സവാള -3 (നീളത്തിൽ കനം കുറച്ച് അരിഞ്ഞത് )
  • തക്കാളി - 1 വലുത് 
  • ഇഞ്ചി - ഒരു ചെറിയ കഷ്ണം ( പൊടിയായി അരിഞ്ഞത് )
ADVERTISEMENT

മസാലപ്പൊടികൾ 

  • മുളകുപൊടി -1 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ
  • ഗരം മസാല - 2 ടീസ്പൂൺ
  • മല്ലിപ്പൊടി - 1 ടീസ്പൂൺ 
  • മുട്ട പുഴുങ്ങിയത് - 4

തയാറാക്കുന്ന വിധം

  • ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ഒഴിച്ചു കടുക് പൊട്ടിക്കുക. 
  • ചെറുതായി അരിഞ്ഞ ഇഞ്ചി, സവാള എന്നിവ ചേർത്ത് നന്നായി വഴറ്റുക. അൽപ്പം ഉപ്പ് ചേർത്താൽ സവാള പെട്ടന്ന് വെന്തു കിട്ടും. 
  • ഫ്രൈയിങ് പാൻ മൂടി വച്ച് 2 മിനിറ്റ് വേവിക്കുക. സവാള നന്നായി വഴറ്റിയതിനു ശേഷം അരിഞ്ഞു വച്ച തക്കാളി ചേർക്കുക.
  • ഈ സമയം കറിവേപ്പില ചേർക്കാവുന്നതാണ്. തക്കാളി നന്നായി ഉടഞ്ഞതിനു ശേഷം തീ കുറച്ച് മസാലപ്പൊടികൾ ഓരോന്നായി ചേർക്കുക.
  • മസാല നന്നായി യോജിപ്പിക്കുക. വീണ്ടും ഫ്രൈയിങ് പാൻ അടച്ചു വച്ച്  2 മിനിറ്റ് വേവിക്കുക.
  • നന്നായി യോജിപ്പിച്ച  മസാലയിലേക്ക് പുഴുങ്ങിയ മുട്ട ചേർക്കുക .കറിവേപ്പില/ തക്കാളി  എന്നിവ ചേർത്ത്  അലങ്കരിച്ചു വിളമ്പാം.
ADVERTISEMENT

English Summary : Kerala Style Egg Roast Malayalam Recipe.