മടിയുള്ള ദിവസങ്ങളിൽ പെട്ടെന്ന് തയാറാക്കാവുന്ന പരിപ്പ് ചോറിന്റെ രുചിക്കൂട്ട് ഇതാ... ചേരുവകൾ അരി - 1കപ്പ് (പച്ചരി/ബിരിയാണി അരി/ വെള്ള അരി) പരിപ്പ് - മുക്കാൽ കപ്പ് മുതൽ 1കപ്പ് വരെ സവാള - 1-2 തക്കാളി - 1-2 മഞ്ഞൾപ്പൊടി - അര സ്പൂൺ പച്ചമുളക് - 2-3 ഇഞ്ചി - ചെറുത്‌ ഉപ്പ്‌ ഉരുളക്കിഴങ്ങ് -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മടിയുള്ള ദിവസങ്ങളിൽ പെട്ടെന്ന് തയാറാക്കാവുന്ന പരിപ്പ് ചോറിന്റെ രുചിക്കൂട്ട് ഇതാ...

ചേരുവകൾ 

  • അരി - 1കപ്പ് (പച്ചരി/ബിരിയാണി അരി/ വെള്ള അരി)
  • പരിപ്പ് - മുക്കാൽ കപ്പ് മുതൽ 1കപ്പ് വരെ 
  • സവാള - 1-2
  • തക്കാളി - 1-2
  • മഞ്ഞൾപ്പൊടി - അര സ്പൂൺ 
  • പച്ചമുളക് - 2-3
  • ഇഞ്ചി - ചെറുത്‌ 
  • ഉപ്പ്‌ 
  • ഉരുളക്കിഴങ്ങ് - 1
  • എണ്ണ/നെയ്യ്/ബട്ടർ(വെളിച്ചെണ്ണ നന്നായിരിക്കില്ല)
  • മല്ലിയില 
  • കറിവേപ്പില 
ADVERTISEMENT

  തയാറാക്കുന്ന വിധം

  • ഒരു  പ്രഷർ കുക്കറിൽ കുറച്ച് എണ്ണ ഒഴിച്ച് സവാള ,തക്കാളി, മല്ലിയില, കറിവേപ്പില, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. 
  • ഉരുളക്കിഴങ്ങു  കൂടെ ചേർത്ത് വഴറ്റി 4 ഗ്ലാസ്‌ വെള്ളം ഒഴിച്ച് ഉപ്പും  ചേർത്ത് ചൂടാക്കുക. ശേഷം കഴുകി വച്ച അരിയും പരിപ്പും ഇട്ടു ഇളക്കി 3 വിസിൽ അടിച്ചശേഷം ഓഫാക്കി വയ്ക്കുക. 
  • പ്രഷർ പോയ ശേഷം തുറന്ന് , മല്ലിയില കറിവേപ്പില എന്നിവ  ഇടാം.

ശ്രദ്ധിക്കാൻ

  • മട്ട അരി ഒഴികെ ഏത് വെള്ള അരിയും എടുക്കാം
  • കടലപ്പരിപ്പ് ചെറുപരിപ്പ് എന്നിവയും എടുക്കാവുന്നതാണ്. 
  • അരിയുടെ വേവ് അനുസരിച്ചു വെള്ളം ചേർക്കുന്നതിൽ വ്യത്യാസം വരും
  • ബിരിയാണി പാകത്തിൽ ആണ് വേവിച്ചിരിക്കുന്നത്. കുറച്ച് കുഴഞ്ഞ രീതിയിൽ വേണമെങ്കിൽ 1ഗ്ലാസ് കൂടെ വെള്ളം ചേർക്കാം വേവിക്കുമ്പോൾ 
  • കാരറ്റ് , ബീൻസ് ഏത് പച്ചക്കറികളും ഇതിൽ ചേർക്കാം.
  • അരിയും പരിപ്പും വേണമെങ്കിൽ നേരത്തെ കുതീർത്തും വയ്ക്കാം.
ADVERTISEMENT

English Summary : Rice dal kichadi, easy lunch recipe by Smitha Chandrasekharan