തേങ്ങാപ്പാൽ ചേർത്ത രുചികരമായ മുട്ട കുറുമ, വളരെ എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ: മുട്ട പുഴുങ്ങിയത് - 4 എണ്ണം സവാള അരിഞ്ഞത് -3 എണ്ണം പച്ചമുളക് അരിഞ്ഞത്- 5 എണ്ണം ഇഞ്ചി ചതച്ചത് - ചെറിയ കഷണം വെളുത്തുള്ളി ചതച്ചത്- 5 എണ്ണം കറിവേപ്പില- ആവശ്യത്തിന് തക്കാളി അരിഞ്ഞത് -1 എണ്ണം തേങ്ങാപ്പാൽ-

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തേങ്ങാപ്പാൽ ചേർത്ത രുചികരമായ മുട്ട കുറുമ, വളരെ എളുപ്പത്തിൽ തയാറാക്കാം.

ചേരുവകൾ:

  • മുട്ട പുഴുങ്ങിയത് - 4 എണ്ണം 
  • സവാള അരിഞ്ഞത് -3 എണ്ണം
  • പച്ചമുളക് അരിഞ്ഞത്- 5 എണ്ണം
  • ഇഞ്ചി ചതച്ചത് - ചെറിയ കഷണം
  • വെളുത്തുള്ളി ചതച്ചത്- 5 എണ്ണം
  • കറിവേപ്പില- ആവശ്യത്തിന്
  • തക്കാളി അരിഞ്ഞത് -1 എണ്ണം
  • തേങ്ങാപ്പാൽ- 1കപ്പ്
  • കുരുമുളകുപൊടി- കാൽ ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
  • മല്ലിപ്പൊടി -2 ടേബിൾസ്പൂൺ
  • ഗരം മസാലപ്പൊടി - കാൽ ടേബിൾസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം:

  • ഒരു ഫ്രൈയിങ് പാൻ അടുപ്പിൽ വയ്ക്കുക. 
  • ചൂടായി വരുമ്പോൾ ആവശ്യത്തിന് എണ്ണ ഒഴിച്ചു കൊടുക്കുക. 
  • അതിലേക്ക് കടുകിട്ടു കൊടുക്കുക. കടുക് പൊട്ടി വരുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർത്ത് കൊടുക്കുക. 
  • ഇതിലേക്ക് അര ടേബിൾ സ്പൂൺ ഉപ്പ് ചേർത്ത് സവാളവഴന്നുവരുമ്പോൾ അതിലേക്ക്  ചതച്ചു വച്ചിരിക്കുന്ന ഇഞ്ചി – വെളുത്തുള്ളി, പച്ചമുളക് ,കറിവേപ്പില എന്നിവ ചേർത്ത് പച്ചമണം മാറുന്നതുവരെ നന്നായി ഇളക്കിക്കൊടുക്കുക.
  • ഇനി ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ചേർത്ത് നന്നായി വഴന്നുവരുമ്പോൾ പൊടികൾ ചേർത്തു കൊടുക്കാം. 
  • പൊടികൾ നന്നായി മൂത്ത് വരുമ്പോൾ ഇതിലേക്ക് പുഴുങ്ങിയ മുട്ട ചേർത്ത് 2 മിനിറ്റ് നേരം മൂടിവയ്ക്കാം. അതിനുശേഷം തേങ്ങാപ്പാൽ ചേർത്ത് ചൂടായി വരുമ്പോൾ ഒരു പാത്രത്തിലേക്ക് മാറ്റാം.

English Summary : Egg Kurma, Malayalam Recipe.