പാലപ്പത്തിന്റെയും അപ്പത്തിന്റെയും പുട്ടിന്റെയും കൂടെ കഴിക്കാൻ പറ്റിയ സൂപ്പർ മുട്ട റോസ്റ്റ് രുചി. ചേരുവകൾ മുട്ട - 4 സവാള - 3 വലുത് (കനം കുറച്ചു നീളത്തിൽ അരിഞ്ഞത്) തക്കാളി - 1 വലുത് ഇഞ്ചി - 1 ടേബിൾസ്പൂൺ (ചെറുതായി നുറുക്കിയത്) കറിവേപ്പില, വെളിച്ചെണ്ണ, ഉപ്പ് – ആവശ്യത്തിന് മസാലപ്പൊടികൾ മുളകുപൊടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലപ്പത്തിന്റെയും അപ്പത്തിന്റെയും പുട്ടിന്റെയും കൂടെ കഴിക്കാൻ പറ്റിയ സൂപ്പർ മുട്ട റോസ്റ്റ് രുചി.

ചേരുവകൾ 

  • മുട്ട - 4
  • സവാള - 3 വലുത് (കനം കുറച്ചു നീളത്തിൽ അരിഞ്ഞത്) 
  • തക്കാളി - 1 വലുത് 
  • ഇഞ്ചി - 1 ടേബിൾസ്പൂൺ (ചെറുതായി നുറുക്കിയത്)
  • കറിവേപ്പില, വെളിച്ചെണ്ണ, ഉപ്പ്  – ആവശ്യത്തിന് 
ADVERTISEMENT

മസാലപ്പൊടികൾ

  • മുളകുപൊടി - 1 ടീസ്പൂൺ
  • മല്ലിപ്പൊടി - 2 ടീസ്പൂൺ
  • ഗരം മസാല - 1 1/2 ടീസ്പൂൺ
  • കുരുമുളകുപൊടി - 1/2 ടീസ്പൂൺ

പാകം ചെയ്യുന്ന വിധം

  • ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചു കടുക് പൊട്ടിക്കുക. ശേഷം ഇഞ്ചി, സവാള, കറിവേപ്പില എന്നിവ ചേർത്ത് ചെറു തീയിൽ നന്നായി വഴറ്റി എടുക്കുക. 
  • മഞ്ഞൾപ്പൊടി ചേർക്കുക, സവാള നിറം മാറി വരുമ്പോൾ തക്കാളി ചേർക്കുക. പാൻ അടച്ചു വച്ച് 5 മിനിറ്റ് വേവിക്കുക. 
  • തക്കാളി നന്നായി വെന്തു വന്നതിനു ശേഷം മസാലപ്പൊടികൾ ഓരോന്നായി ചേർക്കുക. 
  • മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല, കുരുമുളകു പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റുക.
  • ഈ സമയം തീ വളരെ കുറച്ചു മസാലകൾ കരിയാതെ നന്നായി വഴറ്റുക. 
  • ഈ സമയം ആവശ്യമെങ്കിൽ 1 ടീസ്പൂൺ വെള്ളം ഒഴിച്ചു കൊടുക്കാവുന്നതാണ്. 
  • മസാലകൾ പച്ച മണം മാറുന്നതു വരെ  വഴറ്റി ബ്രൗൺ കളർ ആകുമ്പോൾ പുഴുങ്ങിയ മുട്ട ചേർക്കുക.
  • നന്നായി ഇളക്കി യോജിപ്പിക്കുക 
  • സ്വാദിഷ്ടമായ മുട്ട റോസ്റ്റ് റെഡി.
ADVERTISEMENT

Content Summary : Kerala style easy egg roast recipe