എളുപ്പത്തില്‍ തയാറാക്കാവുന്ന ഈ നാടന്‍ പലഹാരം ബാക്കിയുണ്ടെങ്കില്‍ നന്നായി തണുത്ത ശേഷം വെള്ളമയമില്ലാത്ത വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാം. ഒരാഴ്ച വരെ ഫ്രിഡ്‌ജില്‍ വച്ചില്ലെങ്കിലും കേടാകില്ല. ചേരുവകൾ: അവൽ - 250 ഗ്രാം തേങ്ങ ചിരവിയത് - 2 കപ്പ് ശർക്കര - 300-400 ഗ്രാം വെള്ളം - 1/2 കപ്പ് ഏലക്ക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എളുപ്പത്തില്‍ തയാറാക്കാവുന്ന ഈ നാടന്‍ പലഹാരം ബാക്കിയുണ്ടെങ്കില്‍ നന്നായി തണുത്ത ശേഷം വെള്ളമയമില്ലാത്ത വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാം. ഒരാഴ്ച വരെ ഫ്രിഡ്‌ജില്‍ വച്ചില്ലെങ്കിലും കേടാകില്ല.

ചേരുവകൾ:

  • അവൽ - 250 ഗ്രാം
  • തേങ്ങ ചിരവിയത് - 2 കപ്പ്
  • ശർക്കര - 300-400 ഗ്രാം
  • വെള്ളം - 1/2 കപ്പ്
  • ഏലക്ക പൊടി - 1 ടീസ്പൂണ്‍
  • അണ്ടിപ്പരിപ്പ് - 1/4 കപ്പ്
  • പൊട്ടുകടല - 3 ടേബിള്‍സ്പൂണ്‍
  • കറുത്ത എള്ള്- 1 ടേബിള്‍സ്പൂണ്‍
  • നെയ്യ് - 2 ടേബിള്‍സ്പൂണ്‍
ADVERTISEMENT

പാകം ചെയ്യുന്ന വിധം:

  • അവൽ ചെറുതായി ചൂടാക്കിയെടുക്കുക.
  • ശർക്കര വെള്ളം ഒഴിച്ച് ചെറിയ തീയില്‍ അലിയിച്ച് അരിച്ചെടുക്കുക. ശർക്കരപ്പാനി പാനിലൊഴിച്ച് തേങ്ങ ചേർത്തു 4-5 മിനിറ്റ് വരട്ടിയെടുക്കുക.
  • ശേഷം തീ ഏറ്റവും കുറച്ച് വച്ച് ഇതിലേക്ക് ഏലക്ക പൊടിയും അവലും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. 
  • പകുതി അവല്‍ യോജിപ്പിച്ച് കഴിഞ്ഞാല്‍ തീ ഓഫ് ചെയ്യാം.
  • വേറൊരു പാനിൽ നെയ്യൊഴിച്ച്   അണ്ടിപ്പരിപ്പ്, പൊട്ടുകടല, എള്ള് എന്നിവ വറുത്ത് അതിലെ നെയ്യോടുകൂടി അവല്‍ വിളയിച്ചതിലേക്ക് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
  • സ്വാദിഷ്ടമായ അവല്‍ വിളയിച്ചത് റെഡി! കുറച്ചൊന്ന് ചൂടാറുമ്പോള്‍ കഴിച്ച് തുടങ്ങാം.

English Summary : Aval Vilayichathu, Kerala traditional recipe.