മലയാളികളുടെ പ്രിയപ്പെട്ട രുചിക്കൂട്ടുകളാണ് കപ്പയും മത്തക്കറിയും. പണ്ട് പാടത്തും പറമ്പിലും പണിയെടുക്കുന്ന കർഷകരുടെ ഭക്ഷണത്തിലെ പ്രധാന വിഭവമായിരുന്നു ഇത്. ചമ്മന്തി, മുളകുപൊ ട്ടിച്ചത്, തൈരുടച്ചത്, മീൻകറി, ഇറച്ചിക്കറി എന്നിങ്ങനെ പലതരം വിഭവങ്ങൾ പുഴുക്കിന് കറിയായി ഉപയോഗിക്കുന്നു. ഒന്നാന്തരം രുചിയിൽ ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികളുടെ പ്രിയപ്പെട്ട രുചിക്കൂട്ടുകളാണ് കപ്പയും മത്തക്കറിയും. പണ്ട് പാടത്തും പറമ്പിലും പണിയെടുക്കുന്ന കർഷകരുടെ ഭക്ഷണത്തിലെ പ്രധാന വിഭവമായിരുന്നു ഇത്. ചമ്മന്തി, മുളകുപൊട്ടിച്ചത്, തൈരുടച്ചത്, മീൻകറി, ഇറച്ചിക്കറി എന്നിങ്ങനെ പലതരം വിഭവങ്ങൾ പുഴുക്കിന് കറിയായി ഉപയോഗിക്കുന്നു. ഒന്നാന്തരം രുചിയിൽ ഈ നാടൻ വിഭവങ്ങൾ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

മത്തിക്കറി ചേരുവകൾ

  • കടുക്
  • കായം
  • ഇഞ്ചി
  • െവളുത്തുള്ളി
  • ചെറിയുള്ളി
  • കറിവേപ്പില
  • വെളിച്ചെണ്ണ
  • മുളകു പൊടി 
  • ഉലുവ പൊടി
  • മഞ്ഞൾപൊടി
  • ഉപ്പ്
  • വെള്ളം
ADVERTISEMENT

തയാറാക്കുന്ന വിധം

സ്റ്റൗ കത്തിച്ച് ഒരു ചീനച്ചട്ടിയിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കായവും കടുകും ഇട്ട് പൊട്ടിക്കഴിയുമ്പോൾ അതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചി വെളുത്തുള്ളി ചെറിയുള്ളി എന്നിവ ഇട്ട് ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് മൂപ്പിക്കുക അതിനു ശേഷം മുളകുപൊടി, ഉലുവ, മഞ്ഞൾപൊടി, ഉപ്പ് എന്നിവ മിക്സ് ചെയ്ത് ഇതിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും ചേർത്ത് തിളച്ചു കഴിയുമ്പോൾ ഇതു മൺചട്ടിയിലേക്ക് മാറ്റി വീണ്ടും ഒന്നു കൂടി തിളപ്പിക്കുക. തിളച്ചു വരുന്ന അരപ്പിലേക്കു മത്തികഷ്ണങ്ങൾ ഇട്ട് അടച്ചു വച്ച് വേവിക്കുക. ഇടയ്ക്കു ചട്ടി ഒന്നു ചുറ്റിച്ചു കൊടുക്കുക. ചാറൊക്കെ നല്ലതുപോലെ വറ്റി എണ്ണ തെളിഞ്ഞു ആവശ്യത്തിനു വേവാകുമ്പോൾ തീ ഓഫ് ചെയ്തു അടുപ്പിൽ നിന്നു വാങ്ങി വയ്ക്കുക. മത്തിക്കറി റെഡി.

ADVERTISEMENT

∙മാങ്ങാ ചമ്മന്തി

ചേരുവകൾ

  • പച്ചമാങ്ങ
  • ഇഞ്ചി  (മാങ്ങാ ഇഞ്ചി)
  • കറിവേപ്പില
  • വറ്റൽ മുളക് 
  • തേങ്ങ ചിരകിയത് 
  • ചെറിയുള്ളി
  • വാളൻ പുളി
  • ഉപ്പ്
ADVERTISEMENT

തയാറാക്കുന്ന വിധം 

ആദ്യം വറ്റൽ മുളക് ഒരു മിക്സിയുടെ ജാറിൽ പൊടിച്ചെടുക്കുക അതിലേക്ക് ചെറിയ കഷ്ണങ്ങളാക്കിയ മാങ്ങ, മാങ്ങാ ഇഞ്ചി, ഉപ്പ്, ചെറിയുള്ളി, കറിവേപ്പില, പുളി, തേങ്ങ ചിരകിയത് എന്നിവ ചേർത്ത് അരച്ചെടുക്കുക. ചമ്മന്തി റെഡി.

കപ്പ വേവിച്ചത്

ചേരുവകൾ

  • കപ്പ
  • തേങ്ങ ചിരകിയത്
  • കാന്താരി
  • െചറിയുള്ളി
  • മഞ്ഞൾപ്പൊടി
  • ഉപ്പ്
  • കറിവേപ്പില

തയാറാക്കുന്ന വിധം 

കപ്പ ചെറുതായി കൊത്തി അരിഞ്ഞ് വൃത്തിയായി കഴുകി ചൂടു വെള്ളത്തിലേക്ക് ഇട്ട് വേവിച്ച് ഊറ്റി അതിലേക്ക് ചിരകിയ തേങ്ങയും ചെറിയുള്ളിയും കാന്താരിയും കറിവേപ്പിലയും ഉപ്പും അൽപം മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക. കപ്പ വേവിച്ചത് റെഡി.

English Summary : Boiled tapioca with spicy sardines curry is a match made in culinary heaven.