പഴുത്ത ചക്ക കൊണ്ട് ആവിയിൽ വേവിച്ച പലഹാരം. ഇല ഇല്ലാതെയും ഇഡ്ഡലി തട്ടിൽ വച്ചു തയാറാക്കാം. ചേരുവകൾ 1. ചക്ക വരട്ടിയത് -1 കപ്പ്‌ അല്ലെങ്കിൽ പഴുത്ത ചക്ക കുരു കളഞ്ഞു മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ഇതിലേക്കു 2 ടീസ്പൂൺ നെയ്യ് ചേർത്ത് ഒന്ന് വഴറ്റി എടുക്കുക.-1 കപ്പ് 2. അരിപ്പൊടി - 1/2 കപ്പ്‌ 3.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഴുത്ത ചക്ക കൊണ്ട് ആവിയിൽ വേവിച്ച പലഹാരം. ഇല ഇല്ലാതെയും ഇഡ്ഡലി തട്ടിൽ വച്ചു തയാറാക്കാം.

ചേരുവകൾ

ADVERTISEMENT

1. ചക്ക വരട്ടിയത് -1 കപ്പ്‌
അല്ലെങ്കിൽ
പഴുത്ത ചക്ക കുരു കളഞ്ഞു മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ഇതിലേക്കു 2 ടീസ്പൂൺ നെയ്യ് ചേർത്ത് ഒന്ന് വഴറ്റി എടുക്കുക.-1 കപ്പ്
2. അരിപ്പൊടി - 1/2 കപ്പ്‌
3. നാളികേരം അരിഞ്ഞത് - 1/4 കപ്പ്‌
4. ഏലക്ക -1 എണ്ണം
5. ശർക്കര ഉരുക്കിയത് ഇളം ചൂടോടു കൂടി -1/4 കപ്പ്‌ (മധുരത്തിനു അനുസരിച്ചു )
6. നെയ്യ് -1 ടീസ്പൂൺ

തയാറാക്കുന്ന വിധം

ADVERTISEMENT

ചക്ക വരട്ടിയത് /വഴറ്റിയത് മിക്സിയുടെ ജാറിൽ ഇട്ട്, ഏലയ്ക്ക, അരിപ്പൊടി എന്നിവയിലേക്കു ശർക്കര ഉരുക്കിയത് ഇളം ചൂടോടു കൂടി ചേർത്ത് ഒന്ന് അടിച്ചെടുക്കുക. ഇതിലേക്കു വെള്ളം കുറേശ്ശേ ചേർത്ത് ഇഡ്ഡലി മാവ് പരുവത്തിൽ അരച്ചെടുക്കുക. അതിനുശേഷം നാളികേര കഷ്ണം, നെയ്യ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. 

ഇഡ്ഡലി തട്ടിൽ നെയ്യ് തടവി മാവ് ഒഴിച്ച് കൊടുക്കുക. ഇഡ്ഡലി പാത്രത്തിൽ  30 മിനിറ്റ് ആവി കയറ്റി എടുക്കുക. തണുത്ത ശേഷം ഇഡ്ഡലി തട്ടിൽ നിന്നും മാറ്റുക.

ADVERTISEMENT

English Summary : Pazhutha Chakka Recipes in Malayalam.