ധാരാളം പ്രോട്ടീൻ അടങ്ങിയ പ്രഭാത ഭക്ഷണം, പനീറും പച്ചക്കറികളും കഴിക്കാത്തവർ പോലും ഈ രീതിയിൽ തയാറാക്കിയാൽ കഴിക്കും. ചേരുവകൾ ചെറുപയർ പരിപ്പ് - 1 കപ്പ് ജോവാർ ഫ്ലോർ ( ചോളം പൊടി) അല്ലെങ്കിൽ അരി കുതിർത്തത് - 1/4 കപ്പ് പച്ചമുളക് - 2 ഇഞ്ചി - ചെറിയ കഷ്ണം ഉപ്പ് - പാകത്തിന് ബീറ്റ്‌റൂട്ട് - 1 ഗ്രേറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധാരാളം പ്രോട്ടീൻ അടങ്ങിയ പ്രഭാത ഭക്ഷണം, പനീറും പച്ചക്കറികളും കഴിക്കാത്തവർ പോലും ഈ രീതിയിൽ തയാറാക്കിയാൽ കഴിക്കും.

ചേരുവകൾ

  • ചെറുപയർ പരിപ്പ് - 1 കപ്പ്
  • ജോവാർ ഫ്ലോർ ( ചോളം പൊടി)  അല്ലെങ്കിൽ അരി കുതിർത്തത് - 1/4 കപ്പ്
  • പച്ചമുളക് - 2
  • ഇഞ്ചി - ചെറിയ കഷ്ണം
  • ഉപ്പ്  - പാകത്തിന്
  • ബീറ്റ്‌റൂട്ട് - 1 ഗ്രേറ്റ് ചെയ്തത്
  • വെള്ളം - ആവശ്യത്തിന്
ADVERTISEMENT

ചെറുപയർ പരിപ്പ് 4 മണിക്കൂർ ( മിനിമം 2 മണിക്കൂർ) കുതിർത്ത് കഴുകി ബാക്കി ചേരുവകൾ ചേർത്ത് നന്നായി അരച്ചെടുക്കുക. 

മാവു രണ്ടായി ഭാഗിക്കുക. ഒരു പകുതിയിൽ ബീറ്റ്‌റൂട്ട് ചേർത്ത് അരയ്ക്കുക.

ADVERTISEMENT

സ്റ്റഫ് ചെയ്യാൻ

  • പനീർ - 100 ഗ്രാം
  • മഞ്ഞൾപ്പൊടി - 1/4 ടീ സ്പൂൺ
  • കാശ്മീരി മുളകുപൊടി - 1/4 ടീ സ്പൂൺ
  • കുരുമുളകുപൊടി - 1/4 ടീ സ്പൂൺ
  • ജീരകപ്പൊടി - 1/4 ടീ സ്പൂൺ
  • കായപ്പൊടി - 1 നുള്ള്
  • ഉപ്പ് - 1 നുള്ള്
  • മല്ലി ചട്ണി - കുറച്ച്( മല്ലി പച്ചമുളകും, ഉപ്പും, നാരങ്ങ നീരും ചേർത്ത് അരയ്ക്കുക)
  • കാരറ്റ് - 1 ഗ്രേറ്റ് ചെയ്തത്
  • നല്ലെണ്ണ -  ആവശ്യത്തിന്
ADVERTISEMENT

പനീർ ബാക്കി ചേരുവകൾ ചേർത്ത് നന്നായി യോജിപ്പിക്കുക. 

തയാറാക്കുന്ന വിധം

ദോശക്കല്ല് ചൂടാക്കി അതിൽ മാവ് ഒഴിച്ചു നല്ലതു പോലെ പരത്തുക. പിന്നെ മല്ലി ചട്ണി തടവിയ ശേഷം കാരറ്റ്, പനീർ മിശ്രിതം എന്നിവ ചേർത്ത് എണ്ണ ഒഴിച്ച് ചെറുതീയിൽ വേവിക്കുക. 5 മിനിറ്റിനു ശേഷം പകുതിയായി മടക്കി 2 മിനിറ്റ് വേവിക്കുക. പിന്നെ മറിച്ച് ഇടുക. 2 മിനിറ്റ് വേവിക്കുക. ചെറുപയർ പരിപ്പ് പനീർ ചീല തയാർ.

  • ബീറ്റ്‌റൂട്ട് ചേർത്ത മാവും ഇതുപോലെ ഉണ്ടാക്കി എടുക്കുക. 
  • ചട്ണി, അല്ലെങ്കിൽ സാമ്പാർ കൂട്ടി കഴിക്കാം.

English Summary : Moongdal paneer cheela, protein rich tiffin.