ചായ വിശേഷമൊന്നും അടുത്തെങ്ങും തിളച്ചു തീരുമെന്നു തോന്നുന്നില്ല. ബട്ടർ ടീ (കഴിഞ്ഞ ആഴ്ച കൊടുത്ത ലേഖനത്തിലേക്കു ലിങ്ക്) തരംഗത്തിനു ശേഷം സമൂഹമാധ്യമത്തിൽ ‘ടീ ബോംബ്’ ഹിറ്റാവുകയാണ്. നിമിഷ നേരം കൊണ്ടൊരു ചായ എന്നതാണ് ടീ ബോംബിന്റെ മുഖ്യ ആകർഷണം. ചായക്കോപ്പയിലേക്ക് ടീ ബോംബ് ഇട്ടശേഷം ചൂടുവെള്ളമോ പാലോ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചായ വിശേഷമൊന്നും അടുത്തെങ്ങും തിളച്ചു തീരുമെന്നു തോന്നുന്നില്ല. ബട്ടർ ടീ  തരംഗത്തിനു ശേഷം സമൂഹമാധ്യമത്തിൽ ‘ടീ ബോംബ്’ ഹിറ്റാവുകയാണ്. നിമിഷ നേരം കൊണ്ടൊരു ചായ എന്നതാണ് ടീ ബോംബിന്റെ മുഖ്യ ആകർഷണം. ചായക്കോപ്പയിലേക്ക് ടീ ബോംബ് ഇട്ടശേഷം ചൂടുവെള്ളമോ പാലോ ചേർത്താൽ ആവി പറക്കുന്ന ചായ തയാർ. പല രുചികളിൽ ലഭ്യമാകുന്ന ഈ ടീ ബോംബിന് ആരാധകർ ഏറെയുണ്ട്. ഇതിൽ ഏറ്റവും പ്രിയം ചോക്ലേറ്റ്, മാർഷ്മെല്ലോ രുചികൾക്കാണ്. 

എന്താണ് ടീ ബോംബ്?

ADVERTISEMENT

ചായപ്പൊടിയും രുചിക്കൂട്ടുകളും സുഗന്ധദ്രവ്യങ്ങളും ഉള്ളിൽ നിറച്ച മധുരമുള്ള ബോളുകളാണിത്. ചൂടുവെള്ളത്തിൽ ഇത് കലക്കിക്കുടിക്കാം. ചില ബോൾസിൽ ടീ ബാഗും വച്ചിരിക്കും, അത് വെള്ളത്തിൽ കലക്കുമ്പോൾ പൊങ്ങിവരും. മിന്റ്, ലാവൻഡർ, നാരങ്ങ... എണ്ണിയാൽ തീരാത്ത രുചികളിൽ ലഭ്യമാണ്.

വീട്ടിൽത്തന്നെ ഹണി ലെമൺ ടീ ബോംബ് തയാറാക്കാം

ADVERTISEMENT

ചേരുവകൾ

  • വെള്ളം – 1 കപ്പ്
  • പഞ്ചസാര – 2 കപ്പ്
  • കോൺസിറപ്പ് – 1/2 കപ്പ്

തയാറാക്കുന്ന വിധം

ADVERTISEMENT

ഒരു പാത്രത്തിൽ ഈ മൂന്ന് ചേരുവകളും നന്നായി യോജിപ്പിച്ച് ചൂടാക്കുക. നന്നായി കുറുകി തുടങ്ങുമ്പോൾ ഇഷ്ടമുള്ള ഫ്ളേവർ എസൻസ് ചേർക്കാം. ഒരു സ്പൂൺ മിശ്രിതം കാൻഡി മോൾഡിൽ ഒഴിച്ച് സ്പൂൺ കൊണ്ട് അർദ്ധവൃത്താകൃതിയിൽ നിരത്തി കൊടുക്കാം. ഇത് സെറ്റായ ശേഷം മോൾഡിൽനിന്ന് അടർത്തി എടുക്കാം. ഒരു കാൻഡിയിൽ ഒരു സ്പൂൺ തേൻ, ആവശ്യത്തിന് ലെമൺ പൗഡർ, ഒരു ടീ ബാഗ് എന്നിവ വച്ച് മറ്റൊരു കാൻഡി കൊണ്ട് അടച്ച് എടുത്താൽ ബോൾ റെഡി. 

English Summary : Tea bombs look like little crystal balls: colorful, translucent and often glittery.