അത്താഴത്തിനു ചോറോ കഞ്ഞിയോ എന്തുമാവട്ടെ. തൊട്ടു കൂട്ടാനൊരു കറിവേണ്ടേ?. പച്ചക്കറിയുടെ അളവു നോക്കി നെടുവീർപ്പെടേണ്ട. ഉള്ളതു കൊണ്ട് ഓണം പോലെ എന്ന പഴഞ്ചൊല്ലിനെ മനസ്സിൽ സ്മരിച്ച് കൂട്ടുകറിക്കുള്ള വട്ടങ്ങളൊരുക്കാം. കുറച്ച് പച്ചക്കറിയും കടലയുമുണ്ടെങ്കിൽ നല്ല വെടിപ്പിൽ തയാറാക്കാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അത്താഴത്തിനു ചോറോ കഞ്ഞിയോ എന്തുമാവട്ടെ. തൊട്ടു കൂട്ടാനൊരു കറിവേണ്ടേ?. പച്ചക്കറിയുടെ അളവു നോക്കി നെടുവീർപ്പെടേണ്ട. ഉള്ളതു കൊണ്ട് ഓണം പോലെ എന്ന പഴഞ്ചൊല്ലിനെ മനസ്സിൽ സ്മരിച്ച് കൂട്ടുകറിക്കുള്ള വട്ടങ്ങളൊരുക്കാം. കുറച്ച് പച്ചക്കറിയും കടലയുമുണ്ടെങ്കിൽ നല്ല വെടിപ്പിൽ തയാറാക്കാം കൂട്ടുകറി.

ADVERTISEMENT

ചേരുവകൾ

ADVERTISEMENT

അരമുറി തേങ്ങാ ചിരകിയത്, ഒരു സ്പൂൺ മുഴുവൻ മല്ലി, ഒരു സ്പൂൺ കുരുമുളക്, 3 അല്ലി വെളുത്തുള്ളി, 3 വറ്റൽ മുളക്, വേപ്പില 2 ഇതൾ എന്നിവ വെളിച്ചെണ്ണയിൽ ചുവക്കെ വറുത്തു കോരി അരച്ചു വയ്ക്കുക. 

ADVERTISEMENT

തയാറാക്കുന്നവിധം

ചേന 150 ഗ്രാം. ഏത്തയ്ക്ക 150 ഗ്രാം. ബീറ്റ്റൂട്ട് 100 ഗ്രാം. പടവലം 50 ഗ്രാം. ഉരുളക്കിഴങ്ങ് 50 ഗ്രാം. മത്തങ്ങ 50 ഗ്രാം. കടല 100 ഗ്രാം കുതിർത്തത്. പച്ചക്കറിയെല്ലാം ഒരു കടലയുടെ വലുപ്പത്തിൽ നുറുക്കി കഴുകി, അടി കട്ടിയുള്ള പാത്രത്തിലിട്ട് അതിലേക്കു കാൽ സ്പൂൺ വീതം മഞ്ഞൾ പൊടി, മുളകു പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തു വേവിക്കാൻ വയ്ക്കുക. അതിലേക്കു കടല വേവിച്ചു ചേർക്കുക. കഷണങ്ങൾ വെന്ത് (ആവശ്യമെങ്കിൽ ചെറിയ കഷണം ശർക്കരയും ചേർക്കാം) വെള്ളം വറ്റിക്കഴിയുമ്പോൾ അരച്ചു വച്ചിരിക്കുന്ന അരപ്പു ചേർത്ത് ഇളക്കി വാങ്ങി വയ്ക്കുക. കാൽ മുറി തേങ്ങാക്കൊത്ത് അരിഞ്ഞു മാറ്റി വയ്ക്കുക. ഒരു ചെറിയ പാനിൽ വെളിച്ചെണ്ണയൊഴിച്ചു ചൂടാകുമ്പോൾ കടുകു പൊട്ടിച്ച് ഒരു സ്പൂൺ ഉഴുന്നു പരിപ്പ് ഇട്ട് തേങ്ങാ കൊത്തിയതു ചേർത്ത് മൂത്തു കഴിയുമ്പോൾ 2 വറ്റൽ മുളക് മുറിച്ചതും 2 ഇതൾ വേപ്പിലയും ചേർത്തു താളിച്ച് ഒഴിക്കുക. അതിലേക്ക് ഒരു സ്പൂൺ ഗരംമസാലയും ചേർത്ത് ഇളക്കി ചൂടോടെ ഉപയോഗിക്കാം. 

Content Summary : Kerala Kootu curry Recipe