ഈജിപ്ഷ്യൻ, ഗ്രീക്ക്, ചൈനീസ്, റോമൻ സംസ്കാരങ്ങളുടെ കാലത്തുതന്നെ വെളുത്തുള്ളിയുടെ ഔഷധഗുണങ്ങൾ തിരിച്ചറിയപ്പെട്ടിരുന്നു. പ്രതിരോധശക്തി കൂട്ടുന്ന ഒന്നാന്തരം വീട്ടുമരുന്നാണു വെളുത്തുള്ളി

ഈജിപ്ഷ്യൻ, ഗ്രീക്ക്, ചൈനീസ്, റോമൻ സംസ്കാരങ്ങളുടെ കാലത്തുതന്നെ വെളുത്തുള്ളിയുടെ ഔഷധഗുണങ്ങൾ തിരിച്ചറിയപ്പെട്ടിരുന്നു. പ്രതിരോധശക്തി കൂട്ടുന്ന ഒന്നാന്തരം വീട്ടുമരുന്നാണു വെളുത്തുള്ളി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈജിപ്ഷ്യൻ, ഗ്രീക്ക്, ചൈനീസ്, റോമൻ സംസ്കാരങ്ങളുടെ കാലത്തുതന്നെ വെളുത്തുള്ളിയുടെ (Garlic) ഔഷധഗുണങ്ങൾ തിരിച്ചറിയപ്പെട്ടിരുന്നു. പ്രതിരോധശക്തി കൂട്ടുന്ന ഒന്നാന്തരം വീട്ടുമരുന്നാണു വെളുത്തുള്ളി. അപ്പോൾ വീട്ടു മെനുവിൽ വെളുത്തുള്ളി അച്ചാർ ഉൾപ്പെടുത്തിയാലോ? സ്കൂൾ ലഞ്ച് ബോക്സിലും യാത്ര പോകുമ്പോഴും പൊതിഞ്ഞെടുക്കാവുന്ന ഹെൽത്തി വിഭവത്തിന്റെ റെസിപ്പി ഇതാ.

ചേരുവകൾ

ADVERTISEMENT

1. വെളുത്തുള്ളി വൃത്തിയാക്കിയത് – കാൽ കിലോ

2. എള്ളെണ്ണ – കാൽ കപ്പ്

3. മഞ്ഞൾ പൊടി – ഒരു ചെറിയ സ്പൂൺ

   കശ്മീരി മുളകുപൊടി – നാലു വലിയ സ്പൂൺ

ADVERTISEMENT

   കടുക് – അര ചെറിയ സ്പൂൺ

   ഉലുവയും കടുകും വറുത്തു പൊടിച്ചത്– കാല്‍ ചെറിയ സ്പൂൺ

4. വിനാഗിരി – ഒരു കപ്പ്, തിളപ്പിച്ചാറിയത്

5. കായംപൊടി വറുത്തത് – അര ചെറിയ സ്പൂൺ

ADVERTISEMENT

പാകം ചെയ്യുന്ന വിധം

എണ്ണ ചൂടാക്കി വെളുത്തുള്ളി ചേർത്തു വഴറ്റി വെന്തു പോകാതെ മാറ്റി വയ്ക്കുക. ബാക്കി എണ്ണയിൽ മൂന്നാമത്തെ ചേരുവ ചേർത്തിളക്കി മൂപ്പിക്കുക. ഇതിൽ തിളപ്പിച്ചാറിയ വിനാഗിരിയും ഉപ്പും ചേർത്തു തിളപ്പിക്കണം. എണ്ണ തെളിയുമ്പോൾ വെളുത്തുള്ളിയും കായംപൊടിയും ചേർത്തു വാങ്ങുക. ഇതു വായു കടക്കാത്ത കുപ്പിയിൽ വായ്ഭാഗത്തു നിന്നും ഒരിഞ്ചു താഴെ വരും വരെ ഇടണം. ഇടയിൽ വിടവുണ്ടാകാതെ നിറച്ചിടണം. അച്ചാറിന്റെ മുകളിൽ എണ്ണ തെളിഞ്ഞു നിൽപ്പില്ലെങ്കിൽ തിളപ്പിച്ചാറിയ എണ്ണ മീതെ ഒഴിച്ചാലും മതി.

Content Summary : Healthy Garlic Pickle Recipe by Thankam