ബീഫ് ഇഷ്ടമില്ലാത്ത മാംസാഹാര പ്രേമികൾ കുറവായിരിക്കും. നല്ലതു പോലെ വരട്ടിയെടുക്കുന്ന ബീഫ് ഫ്രൈ, അല്ലെങ്കിൽ പൊറോട്ടയ്‌ക്കൊപ്പം കഴിക്കുന്ന കുറുകിയ ചാറോടു കൂടിയ ബീഫ് കറി ഇതിനു രണ്ടിനും ആരാധകർ നിരവധിയാണ്. ബീഫ് ഫ്രൈ ചെയ്തെടുത്താൽ ഒന്നിൽ കൂടുതൽ ദിവസങ്ങൾ കേടുകൂടാതെയിരിക്കുമെങ്കിലും ഒരുമാസം വരെ പാകം ചെയ്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബീഫ് ഇഷ്ടമില്ലാത്ത മാംസാഹാര പ്രേമികൾ കുറവായിരിക്കും. നന്നായി വരട്ടിയെടുക്കുന്ന ബീഫ് ഫ്രൈക്കും കുറുകിയ ചാറുള്ള ബീഫ് കറിക്കുമൊക്കെ ആരാധകർ നിരവധിയാണ്. ബീഫ് ഫ്രൈ ചെയ്തെടുത്താൽ ഒന്നിൽ കൂടുതൽ ദിവസങ്ങൾ കേടുകൂടാതെയിരിക്കുമെങ്കിലും ഒരുമാസം വരെ കേടാകാതിരിക്കുമോ എന്ന് ചോദിച്ചാൽ, ഇല്ലെന്നു നിസ്സംശയം പറയാം. എന്നാൽ ഇനി പറയുന്ന രീതിയിൽ പാകം ചെയ്താൽ ബീഫ് ഫ്രിജിൽ ഒരു മാസം വരെ സൂക്ഷിക്കാമെന്നു മാത്രമല്ല, വിദേശത്തേക്കും മറ്റും കൊടുത്തയയ്ക്കുകയും ചെയ്യാം. അയേഷാസ് കിച്ചൻ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

Image Credit: Chef Arun Vijayan

രണ്ടു കിലോ ബീഫിലേക്കു രണ്ടു ടേബിൾ സ്പൂൺ കുരുമുളക് പൊടി, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, മൂന്നു ടേബിൾ സ്പൂൺ മല്ലിപ്പൊടി, ഒരു ടേബിൾ സ്പൂൺ മുളകുപൊടി എന്നിവയും വെളുത്തുള്ളിയും ചെറിയുള്ളിയും കുറച്ചധികമെടുത്തു തൊലി കളഞ്ഞതും ചേർക്കുക. കൂടെ ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ ഉലുവയും. ഏലയ്ക്ക, ഗ്രാമ്പു, കറുവപ്പട്ട എന്നിവ ചതച്ചു ചേർക്കാം. വലിയ ജീരകം ചതച്ചത് ഒരു ടീസ്പൂണും കൂടെ തക്കാളിക്കു പകരമായി രണ്ടു ടേബിൾ സ്പൂൺ വിനാഗിരിയും ചേർത്ത് കൊടുക്കണം. ഇതിലേക്ക് കുറച്ചു കറിവേപ്പിലയും ഒരു കപ്പ് വെള്ളവും കൂടി ചേർത്ത് അടുപ്പിൽ വച്ച് വേവിച്ചെടുക്കണം. കുക്കറിൽ വച്ചും വേവിക്കാവുന്നതാണ്. ഇനി ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കുറച്ചു കറിവേപ്പില കൂടി ചേർത്തതിന് ശേഷം വേവിച്ചു വച്ചിരിക്കുന്ന ബീഫിട്ടു കൊടുക്കാം. ചാറെല്ലാം വറ്റി നല്ലതുപോലെ ഫ്രൈ ആകുന്നതു വരെ അടുപ്പിൽനിന്നു മാറ്റരുത്.

ADVERTISEMENT

ഇങ്ങനെ തയാറാക്കുന്ന ബീഫ് ഒരു മാസം വരെ ഫ്രീസറിൽ സൂക്ഷിക്കാം. ആവശ്യാനുസരണം എടുത്തു ചൂടാക്കി ഉപയോഗിക്കാവുന്നതാണ്. കേടുകൂടാതെയിരിക്കുമെന്നു മാത്രമല്ല, രുചിയിലും ഗന്ധത്തിലുമൊന്നും യാതൊരു തരത്തിലുള്ള വ്യത്യാസങ്ങളുമുണ്ടാകുകയില്ല. 

English Summary:

How to preserve and reheat cooked meat