കുട്ടികളുടെ ഇഷ്ടവിഭവങ്ങളുടെ ഇടയിൽ പ്രിയപ്പെട്ടതാണ് പാസ്ത. നൂഡിൽസിനേക്കാൾ പാസ്തയാണ് കുട്ടികൾ ഇപ്പോൾ ഓർ‍ഡർ ചെയ്യുന്നത്. പല രുചിയിൽ പാസ്ത ഉണ്ടാക്കാവുന്നതാണ്. ഇനി കുട്ടികൾക്കും ഈസിയായി തയാറാക്കാവുന്നതാണ്. ഈ പാചകരീതി പഠിച്ച് വച്ചാൽ അമ്മയെ ബുദ്ധിമുട്ടിക്കാതെ വളരെ പെട്ടെന്ന് ഉണ്ടാക്കാം. എങ്ങനെയെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികളുടെ ഇഷ്ടവിഭവങ്ങളുടെ ഇടയിൽ പ്രിയപ്പെട്ടതാണ് പാസ്ത. നൂഡിൽസിനേക്കാൾ പാസ്തയാണ് കുട്ടികൾ ഇപ്പോൾ ഓർ‍ഡർ ചെയ്യുന്നത്. പല രുചിയിൽ പാസ്ത ഉണ്ടാക്കാവുന്നതാണ്. ഇനി കുട്ടികൾക്കും ഈസിയായി തയാറാക്കാവുന്നതാണ്. ഈ പാചകരീതി പഠിച്ച് വച്ചാൽ അമ്മയെ ബുദ്ധിമുട്ടിക്കാതെ വളരെ പെട്ടെന്ന് ഉണ്ടാക്കാം. എങ്ങനെയെന്ന് നോക്കാം. വെളുത്ത ക്രീമില്‍ പൊങ്ങിക്കിടന്ന്, വായിലിട്ടാല്‍ അലിഞ്ഞുപോകുന്ന പാസ്ത.

ഹെല്‍ത്തി വൈറ്റ് സോസ് പാസ്ത

ADVERTISEMENT

വേവിച്ച കോളിഫ്‌ളവർ 1.5 കപ്പ്
പനീർ 80 ഗ്രാം
പല നിറങ്ങളില്‍ ഉള്ള ബെല്‍ പെപ്പര്‍ 1 കപ്പ്
 വെളുത്തുള്ളി 6-7 അല്ലി 
ചില്ലി ഫ്ലേക്സ് 1 ടീസ്പൂൺ 
ഒറെഗാനോ / ഇറ്റാലിയൻ ഹെര്‍ബ്സ് 1 ടീസ്പൂൺ 
കുരുമുളക് 1/2 ടീസ്പൂൺ
പാകത്തിന് ഉപ്പ്
വേവിച്ച പാസ്ത 80 ഗ്രാം

തയാറാക്കുന്നവിധം

ADVERTISEMENT

കോളിഫ്ലവർ ആവിയിലോ അല്ലെങ്കില്‍ തിളപ്പിച്ചോ വേവിക്കുക. കോളിഫ്ലവർ, പനീര്‍, കുരുമുളക്, 2 അല്ലി വെളുത്തുള്ളി, വെള്ളം എന്നിവ മിക്സിയില്‍ ഇട്ട് നന്നായി അരച്ചെടുക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കുക, വെളുത്തുള്ളി, പച്ചക്കറികൾ എന്നിവ ചേർത്ത് ഒരു മിനിറ്റ് വഴറ്റുക.

Image Credit:Jogy Abraham/Istock

തീ കുറച്ച ശേഷം, ചില്ലി ഫ്ലേക്സ്, ഹെര്‍ബ്സ് എന്നിവയും നേരത്തെ അടിച്ചെടുത്ത പേസ്റ്റും ചേർക്കുക. ഇതിലേക്ക് വേവിച്ച പാസ്ത ചേർത്ത് നന്നായി ഇളക്കി ചൂടോടെ വിളമ്പുക. അടുക്കളയില്‍ കുട്ടികൾ പാചകം ചെയ്യുമ്പോൾ കത്തിയും മറ്റും ഉപയോഗിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.

English Summary:

Creamy Pasta The Kids Favourite Recipe