കോവിഡിന്റെ പിടിയിൽനിന്നു പൂർണമായും മുക്തമായി, ഇന്ത്യൻ പ്രീമിയർ ലീഗ് അതിന്റെ സകല ആഡംബരത്തോടെയും തിരിച്ചെത്തിയതിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. കോടികള്‍ മുടക്കിയുള്ള ക്രിക്കറ്റ് മാമാങ്കത്തില്‍ കപ്പടിക്കുക മാത്രമല്ല, സാമ്പത്തിക നേട്ടം കൂടി ലക്ഷ്യമിടുന്നുണ്ട് വിവിധ ടീമുകളും ഐപിഎൽ അധികൃതരും. ക്രിക്കറ്റ് കളിക്കാർക്കും ടീം മാനേജ്മെന്റിനും ബിസിസിഐയ്ക്കും മാത്രമല്ല ഐപിഎലിലൂടെ ലാഭനേട്ടങ്ങൾ. സ്റ്റേഡിയത്തില്‍ കാണികളെ ആവേശത്തിലാഴ്ത്തുന്ന ചിയര്‍ഗേള്‍സും ഇതിലൂടെ നേടുന്നത് വന്‍ തുകയാണ്. മത്സരങ്ങളുമായി ബന്ധമില്ലെങ്കിലും ഓരോ ക്ലബിനും ഒരുകൂട്ടം ചിയര്‍ഗേള്‍സുണ്ട്. മത്സരത്തിനിടെ ഗ്ലാമര്‍ലുക്കില്‍ മനോഹര നൃത്തച്ചുവടുകളുമായി ഫാന്‍സിന് ഊര്‍ജം നല്‍കുകയാണ് ഇവരുടെ ‘ദൗത്യം’. കോവിഡ് കാരണം കഴിഞ്ഞ 3 സീസണുകളില്‍ അപ്രത്യക്ഷരായ ചിയർ ഗേള്‍സ് ഈ വര്‍ഷം തകര്‍പ്പന്‍ പ്രകടനവുമായാണു തിരിച്ചെത്തിയിരിക്കുന്നത്. ഓരോ ടീമിനും പ്രത്യേക ചിയര്‍ലീഡര്‍മാരാണുള്ളത്. കളി നടക്കുമ്പോള്‍ അതതു ടീമിന്റെ ചിയര്‍ഗേള്‍സ് സ്‌റ്റേഡിയത്തിലുണ്ടാകും. ടീം ജഴ്‌സിയുടെ നിറത്തിലുള്ള വസ്ത്രമണിഞ്ഞ് പ്രത്യേകം നിര്‍മിച്ച സ്‌റ്റേജില്‍ ഇവര്‍ ആഹ്ലാദനൃത്തം ചെയ്യുന്നു. കളിക്കാരന്‍ ബൗണ്ടറി, സിക്‌സര്‍ പറത്തുമ്പോഴും വിക്കറ്റ് വീഴ്ത്തുമ്പോഴും ഇവര്‍ പ്രകടനം പുറത്തെടുക്കും. കളിയുടെ ഇടവേളയിലും ഫാന്‍സിനിടയിലെ ആവേശം നിലനിര്‍ത്താന്‍ ഇവര്‍ ശ്രദ്ധിക്കാറുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡിന്റെ പിടിയിൽനിന്നു പൂർണമായും മുക്തമായി, ഇന്ത്യൻ പ്രീമിയർ ലീഗ് അതിന്റെ സകല ആഡംബരത്തോടെയും തിരിച്ചെത്തിയതിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. കോടികള്‍ മുടക്കിയുള്ള ക്രിക്കറ്റ് മാമാങ്കത്തില്‍ കപ്പടിക്കുക മാത്രമല്ല, സാമ്പത്തിക നേട്ടം കൂടി ലക്ഷ്യമിടുന്നുണ്ട് വിവിധ ടീമുകളും ഐപിഎൽ അധികൃതരും. ക്രിക്കറ്റ് കളിക്കാർക്കും ടീം മാനേജ്മെന്റിനും ബിസിസിഐയ്ക്കും മാത്രമല്ല ഐപിഎലിലൂടെ ലാഭനേട്ടങ്ങൾ. സ്റ്റേഡിയത്തില്‍ കാണികളെ ആവേശത്തിലാഴ്ത്തുന്ന ചിയര്‍ഗേള്‍സും ഇതിലൂടെ നേടുന്നത് വന്‍ തുകയാണ്. മത്സരങ്ങളുമായി ബന്ധമില്ലെങ്കിലും ഓരോ ക്ലബിനും ഒരുകൂട്ടം ചിയര്‍ഗേള്‍സുണ്ട്. മത്സരത്തിനിടെ ഗ്ലാമര്‍ലുക്കില്‍ മനോഹര നൃത്തച്ചുവടുകളുമായി ഫാന്‍സിന് ഊര്‍ജം നല്‍കുകയാണ് ഇവരുടെ ‘ദൗത്യം’.

2017ലെ ഐപിഎൽ വേദിയിൽ ചിയർലീഡേഴ്‌സ്. (Photo by Manjunath KIRAN / AFP)

ADVERTISEMENT

കോവിഡ് കാരണം കഴിഞ്ഞ 3 സീസണുകളില്‍ അപ്രത്യക്ഷരായ ചിയർ ഗേള്‍സ് ഈ വര്‍ഷം തകര്‍പ്പന്‍ പ്രകടനവുമായാണു തിരിച്ചെത്തിയിരിക്കുന്നത്. ഓരോ ടീമിനും പ്രത്യേക ചിയര്‍ലീഡര്‍മാരാണുള്ളത്. കളി നടക്കുമ്പോള്‍ അതതു ടീമിന്റെ ചിയര്‍ഗേള്‍സ് സ്‌റ്റേഡിയത്തിലുണ്ടാകും. ടീം ജഴ്‌സിയുടെ നിറത്തിലുള്ള വസ്ത്രമണിഞ്ഞ് പ്രത്യേകം നിര്‍മിച്ച സ്‌റ്റേജില്‍ ഇവര്‍ ആഹ്ലാദനൃത്തം ചെയ്യുന്നു. കളിക്കാരന്‍ ബൗണ്ടറി, സിക്‌സര്‍ പറത്തുമ്പോഴും വിക്കറ്റ് വീഴ്ത്തുമ്പോഴും ഇവര്‍ പ്രകടനം പുറത്തെടുക്കും. കളിയുടെ ഇടവേളയിലും ഫാന്‍സിനിടയിലെ ആവേശം നിലനിര്‍ത്താന്‍ ഇവര്‍ ശ്രദ്ധിക്കാറുണ്ട്.

∙ കൊതിപ്പിക്കും ശമ്പളം

ADVERTISEMENT

ഒരു മത്സരത്തിന് 12,000 മുതല്‍ 24,000 രൂപ വരെയാണ് ക്രിക്കറ്റ് ക്ലബുകള്‍ ചിയർ ഗേൾസിനു പ്രതിഫലമായി നല്‍കുന്നതെന്നാണ് റിപ്പോർട്ടുകൾ. ചെന്നൈ, പഞ്ചാബ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപിറ്റല്‍സ് തുടങ്ങിയ ടീമുകള്‍ ഒരു മത്സരത്തിന് 12,000 രൂപയിലധികം ചിയര്‍ ലീഡേഴ്‌സിന് നല്‍കുമെന്ന് ‘ക്രിക്ക്ഫാക്‌ട്‌സി’ന്റെ റിപ്പോര്‍ട്ട് പറയുന്നു. മുംബൈ ഇന്ത്യന്‍സ്, ആര്‍സിബി തുടങ്ങിയ ടീമുകള്‍ ഏകദേശം 20,000 രൂപ നല്‍കുമ്പോള്‍. ഏകദേശം 24,000 വരെയാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ചിയര്‍ഗേള്‍സ് സ്വന്തമാക്കുന്നത്.

ഐപിഎൽ മത്സരത്തിനിടെ കാണികൾക്കു നേരെ കൈവീശുന്ന ചിയർ ഗേൾ (File Photo by Prakash SINGH/AFP)

ഒരു ടീമിന് കുറഞ്ഞത് 14 മത്സരമെങ്കിലും കളിക്കേണ്ടി വരും. അങ്ങനെയെങ്കില്‍ ഒരു ചിയര്‍ഗേളിന് ഐപിഎലില്‍നിന്ന് 2 ലക്ഷം മുതല്‍ അഞ്ച്  ലക്ഷം രൂപവരെ ശമ്പളമായി ലഭിക്കും. വ്യക്തിഗത പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ തുക നേടാനും അവസരമുണ്ട്. ഒപ്പം ആഡംബര താമസം, ഭക്ഷണം, മറ്റ് ആനുകൂല്യങ്ങളും. ടീം കപ്പടിക്കുകയാണെങ്കില്‍ ഓരോ ചിയര്‍ഗേള്‍സിനും ബോണസും ലഭിക്കും.

ആർക്കും സമീപിക്കാവുന്ന പെൺകുട്ടികള്‍ എന്ന നിലയ്ക്കായിരുന്നു പല ഐപിഎൽ ആഫ്റ്റർ പാർട്ടികളിലും ഞങ്ങളോടുണ്ടായ സമീപനം.

ADVERTISEMENT

∙ എങ്ങനെ ചിയർലീഡറാകാം?

ഗ്ലാമറുണ്ടെങ്കിൽ ആർക്കും ചിയർ ഗേളാകാം എന്നു കരുതിയെങ്കിൽ തെറ്റി. ഒരു ചിയര്‍ലീഡറാകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേക പരീക്ഷയും നിരവധി അഭിമുഖങ്ങളും ഓഡിഷനും അടിസ്ഥാനമാക്കിയാണ് ഓരോരുത്തരെയും തിരഞ്ഞെടുക്കുന്നത്. നൃത്തം, മോഡലിങ്, ജിംനാസ്റ്റിക്സ് എന്നിവ അഭികാമ്യമാണ്. ഇതോടൊപ്പം വൻ ജനക്കൂട്ടത്തിന് മുന്നില്‍ പ്രകടനം കാഴ്ചവയ്ക്കാനുള്ള കഴിവും നിർബന്ധം. അതിൽ മുൻപരിചയമുണ്ടെങ്കിൽ കൂടുതൽ നന്നായി. അപ്പോൾ ഗ്ലാമർ വേണ്ടേ എന്നൊരു ചോദ്യവുമുണ്ട്. ഗ്ലാമർ ഈ ‘സിലക്‌ഷനി’ൽ പരസ്യമായിട്ടുള്ള ഒരു മാനദണ്ഡമല്ലെന്നതാണു യാഥാർഥ്യം.

ഐപിഎൽ ചിയർ ഗേൾസിലൊരാൾ (File Photo by PRAKASH SINGH / AFP)

ഓഡിഷന്‍ സമയത്തെ ഡെമോ പെര്‍ഫോമന്‍സ് കൂടി കണക്കിലെടുത്താകും ടീമിലേക്ക് തിരഞ്ഞെടുക്കുക. ക്രിക്കറ്റ് ടീമുമായി സഹകരിക്കുന്ന ഓര്‍ഗനൈസേഷന്‍ വഴിയാണ് ചിയർ ഗേള്‍സിനെ തിരഞ്ഞെടുക്കുന്നത്. പരിശീലനത്തിനും തൊഴിലവസരങ്ങള്‍ക്കുമായി ഈ ഓര്‍ഗനൈസേഷന്റെ ഭാഗമാകേണ്ടതുണ്ട്. അതായത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ചിയർലീഡറാകണമെങ്കിൽ അവരുമായി സഹകരിക്കുന്ന ഓർഗനൈസേഷന്റെ ഭാഗമാകണം. പിന്നീട് കഴിവിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കല്‍. പ്രമുഖ ചിയര്‍ലീഡര്‍മാരില്‍ ചിലരും അവർ ഉൾപ്പെട്ടിരിക്കുന്ന ഓർഗനൈസേഷനും ചുവടെ: 

∙ കുട്ടിയുടുപ്പിട്ട വിദേശികള്‍ക്കു പരിഗണന

ഗബ്രിയേല പസ്ക്വലോട്ടോ (ഫയൽ ചിത്രം)

ഐപിഎലിനിടെ വിശ്രമിക്കുന്ന ചിയർ ഗേൾ. 2009ലെ ചിത്രം (Photo by SAEED KHAN / AFP)

ചിയർ ഗേള്‍സില്‍ ഭൂരിഭാഗം പേരും വിദേശികളാണ്. റഷ്യ, യുഎസ്, യുക്രെയ്ന്‍, ബെല്‍ജിയം, നോര്‍വെ, നെതര്‍ലന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് ചിയര്‍ഗേളായി തിരഞ്ഞെടുക്കുന്നതിൽ ഏറെയും. വിവിധ മേഖലകളില്‍ ജോലിചെയ്യുന്ന ഇവര്‍ പാര്‍ട് ടൈം ജോലിയായി ഐപിഎലിലേക്ക് എത്തുന്നതാണു പതിവ്. ഇന്ത്യക്കാര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് ഈ മേഖലയിലുള്ളത്. 

ടീം ജഴ്‌സിയുടെ നിറത്തില്‍ കുട്ടിയുടുപ്പിട്ട് നൃത്തമാടുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലാത്തതുകൊണ്ട് ഇന്ത്യന്‍ യുവതികള്‍ക്ക് പരിഗണന കുറവെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. എങ്കിലും ഒട്ടുമിക്ക ക്ലബുകളും പരമ്പരാഗത വേഷമായ സാരിയിലും ക്ലാസിക്കല്‍ നൃത്ത വേഷത്തിലും ഇന്ത്യന്‍ യുവതികളെ ഐപിഎലിന്റെ ഭാഗമാക്കുന്നുണ്ട്. എല്ലാ വര്‍ഷവും, സുന്ദരികളായ ചിയർ ഗേള്‍സിനെ മാറ്റിപ്പരീക്ഷിക്കുന്നത് മുംബൈ ഇന്ത്യന്‍സാണ്. നൃത്തത്തിനൊപ്പം ജിംനാസ്റ്റിക് മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ചവരാണ് മുംബൈയ്‌ക്കൊപ്പമുള്ളത്.

ഇന്ത്യൻ രീതിയിലുള്ള വസ്ത്രം ധരിച്ച, പുണെ വാരിയേഴ്‌സ് ടീമിന്റെ ചിയർ ഗേൾ (File Photo by DIBYANGSHU SARKAR / AFP)

അഹമ്മദാബാദ്, മൊഹാലി, ലക്‌നൗ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത, ജയ്പുര്‍, മുംബൈ, ഗുവാഹത്തി, ധരംശാല എന്നീ 12 വേദികളിലായാണ് ഐപിഎല്‍ മത്സരം. ക്ലബിനൊപ്പം ചിയര്‍ഗേള്‍സും വേദികള്‍ മാറിമാറി പ്രകടനം കാഴ്ചവയ്ക്കുന്നു. ഒരു മത്സരത്തില്‍ 2 മുതല്‍ 6 പേര്‍ വരെ ചിയർ ഗേള്‍സായി എത്താറുണ്ട്.

∙‘‘എന്തിനീ വസ്ത്രമണിയണം?’’

2015ല്‍ യുഎസില്‍നിന്നുള്ള ചിയർ ഗേളിന്റെ വെളിപ്പെടുത്തലുകള്‍ ഏറെ ചര്‍ച്ചയായിരുന്നു. ‘റെഡ്ഡിറ്റ്’ എന്ന സമൂഹമാധ്യമത്തിൽ നല്‍കിയ അഭിമുഖത്തിലാണ് പേരു വെളിപ്പെടുത്താന്‍ തയാറാകാത്ത യുവതി ടീമിനെതിരെ രംഗത്തെത്തിയത്. ടീം ബോസിന്റെ 13 വയസ്സുള്ള മകള്‍ തയാറാക്കിയ ചിയർ ഗേള്‍ വസ്ത്രം അരോചകമായിരുന്നുവെന്നും ധരിക്കാതിരിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും കൃത്യമായ ശമ്പളം പോലും ലഭിച്ചില്ലെന്നുമാണ് അവർ പറഞ്ഞത്. ചിയര്‍ ഗേള്‍സിനെ തിരഞ്ഞെടുക്കുന്നതിനു പിന്നിലെ വംശീയതയ്‌ക്കെതിരെയും അവര്‍ തുറന്നടിച്ചു.

തന്റെ ടീമില്‍ 99 ശതമാനം പേരും വിദേശികളാണ്. വെളുത്തു മെലിഞ്ഞ തങ്ങള്‍ക്ക് ദേഹത്ത് ഒട്ടിനില്‍ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ തരുന്നു. എന്തുകൊണ്ട് ഇന്ത്യന്‍ യുവതികളെ ഇതിന് പരിഗണിക്കുന്നില്ല? പലപ്പോഴും കാണികളില്‍നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. കേട്ടാല്‍ അറയ്ക്കുന്ന കമന്റുകളാണ് പലപ്പോഴും പറയാറുള്ളത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കൊപ്പവും മാത്രമാണ് സെല്‍ഫിയെടുക്കാന്‍ നില്‍ക്കുകയെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. തുടക്കത്തില്‍ ത്രീ സ്റ്റാര്‍ ഹോട്ടലെന്ന് പറഞ്ഞ്, പാറ്റകളും എലികളും നിറഞ്ഞ, വണ്‍ സ്റ്റാറിന്റെ നിലവാരം പോലുമില്ലാത്ത മുറിയാണ് താമസിക്കാന്‍ നല്‍കിയത്. വില കുറഞ്ഞ മുറിയില്‍ തങ്ങളെ താമസിപ്പിച്ച് മാനേജര്‍ പണം മുഴുവന്‍ കൈക്കലാക്കുകയായിരുന്നുവെന്നും യുഎസ് ചിയര്‍ലീഡര്‍ വെളിപ്പെടുത്തിയിരുന്നു.

∙ ഗബ്രിയേലയുടെ വെളിപ്പെടുത്തൽ

ഐപിഎൽ താരങ്ങളെയുള്‍പ്പെടെ ഞെട്ടിച്ച വിവാദങ്ങളും നേരത്തേ ചിയർലീഡർമാരുമായി ബന്ധപ്പെട്ടുണ്ടായിരുന്നു. 2011ൽ ദക്ഷിണാഫ്രിക്കയിൽനിന്നുള്ള ചിയർ ഗേൾ ഗബ്രിയേല പസ്ക്വലോട്ടോയായിരുന്നു വിവാദ വെളിപ്പെടുത്തൽ നടത്തിയത്. ‘ഞങ്ങളെ വെറും മാംസക്കഷ്ണമായാണ് പാർട്ടികളിൽ പലരും കാണുന്നത്’ എന്നായിരുന്നു ആ ഇരുപത്തിരണ്ടുകാരി പറഞ്ഞത്. ഐപിഎല്‍ വിശേഷങ്ങൾ പേരു വെളിപ്പെടുത്താതെ തന്റെ ട്വിറ്ററിലൂടെ ഗബ്രിയേല പങ്കുവച്ചിരുന്നു. ഐപിഎൽഗേൾ എന്ന പേരിലുള്ള ആ ട്വിറ്റർ ഹാൻഡ്ൽ ഏറെ പേരെടുക്കുകയും ചെയ്തു.

ഐപിഎൽ പാർട്ടിയിലെയും മറ്റും രഹസ്യങ്ങളായിരുന്നു ഗബ്രിയേല പുറത്തുവിട്ടത്. ഏറ്റവും കൂടുതൽ ‘ഫ്ലർട്ട്’ ചെയ്യുന്ന ക്രിക്കറ്റ് താരങ്ങളുടെ വിവരങ്ങൾ വരെ ബ്ലോഗ് വഴിയും പുറത്തുവിട്ടു. രഹസ്യമായി ചെയ്ത കാര്യങ്ങളെല്ലാം പക്ഷേ വൈകാതെ പുറത്തായി. ഗബ്രിയേലയുടെ തന്നെ സുഹൃത്താണ് ഇത് മുംബൈ ഇന്ത്യൻസ് ടീം മാനേജ്മെന്റിനു ചോർത്തിക്കൊടുത്തത്. തുടർന്ന് ഗബ്രിയേലയുടെ കരാർ അവസാനിപ്പിച്ച് പുറത്താക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയിലെത്തിയ ഗബ്രിയേല പക്ഷേ വെറുതെയിരുന്നില്ല. മാധ്യമങ്ങൾക്കു മുന്നിൽ എല്ലാ വിവരങ്ങളും വെളിപ്പെടുത്തി.

ഐപിഎൽ പാർട്ടിയിൽ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെ മോശമായി പെരുമാറുന്നതിന്റെ വിവരങ്ങളായിരുന്നു അവർ പുറത്തുവിട്ടത്. ഒരു ഓസ്ട്രേലിയൻ താരത്തിനെതിരെ പരാതി പറഞ്ഞതാണ് തന്നെ പുറത്താക്കാൻ കാരണമെന്നും അവർ വ്യക്തമാക്കി. തന്നോട് വിശദീകരണം പോലും ചോദിക്കാതെയാണ് ടീം മാനേജ്മെന്റ് പുറത്താക്കിയത്. ആർക്കും സമീപിക്കാവുന്ന പെൺകുട്ടികള്‍ എന്ന നിലയ്ക്കായിരുന്നു പല പാർട്ടികളിലും തങ്ങളോടുണ്ടായ സമീപനമെന്നും അവർ ആഞ്ഞടിച്ചു. പേരു വെളിപ്പെടുത്താത്ത ഐപിഎൽ ചിയർഗേൾസ് ഉൾപ്പെടെ അന്ന് ഗബ്രിയേലയ്ക്കു പിന്തുണ ട്വീറ്റുകളുമായി രംഗത്തുണ്ടായിരുന്നു.

∙ അത്ര ‘ചിയർ’ അല്ലാത്ത വർഷങ്ങൾ

ചെന്നൈ കിങ്സിന്റെ തലപ്പത്തുണ്ടായിരുന്ന ഗുരുനാഥ് മെയ്യപ്പനും രാജസ്ഥാൻ റോയൽസിന്റെ സഹ ഉടമ രാജ് കുന്ദ്രയുമടക്കം വാതുവയ്പു കേസിൽ കുടുങ്ങിയത് ചിയർ ഗേൾസിനും തിരിച്ചടിയായിരുന്നു. ഓരോ മാച്ചിനും ശേഷമുള്ള പാർട്ടികളാണ് ഐപിഎൽ ആറാം സീസണിലെ വാതുവയ്പ് കേസിന്റെ പ്രതിസ്ഥാനത്തുണ്ടായിരുന്നത്. അതോടെ ‘ആഫ്റ്റർ മാച്ച് പാർട്ടി’കൾ നിർത്തലാക്കാൻ ബിസിസിഐ തീരുമാനിച്ചു. അതോടൊപ്പം ഐപിഎൽ എട്ടാം സീസണിൽ ചിയർ ഗേൾസിനെയും ഒഴിവാക്കാൻ തീരുമാനിച്ചു. സ്റ്റേഡിയത്തിൽ മദ്യം വിളമ്പുന്നതിനും വിലക്കുണ്ടായി.

അതേസമയം, കുട്ടിയുടുപ്പുകളല്ലാതെ ശരീരം മൂടുന്ന വസ്ത്രങ്ങളും ഇന്ത്യൻ വസ്ത്രങ്ങളും അണിയിച്ചും ചിയർലീഡേഴ്സിനെ ഇടയ്ക്ക് ഐപിഎൽ ടീമുകൾ പരീക്ഷിച്ചു. വനിതകൾക്കൊപ്പം പുരുഷന്മാരും ചിയർലീഡേഴ്‍സായി. ഇങ്ങനെ വിലക്കും നിയന്ത്രണങ്ങളുമെല്ലാമായി തുടരുന്നതിനിടെയായിരുന്നു കോവിഡിന്റെ വരവ്. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി ചിയർഗേൾസ് മൈതാനും വിടുകയും ചെയ്തു. അതെല്ലാം അവസാനിച്ചാണ് ഇപ്പോൾ ചിയർ ഗേൾസിന്റെ പുത്തന്‍ ‘സീസണി’ന് തുടക്കമായത്.

English Summary: Selection Process, Earnings, Controversies... What is the Life of IPL Cheerleaders?