മലയാള സിനിമ വീണ്ടും വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഒരു താരത്തിനു കൊടുക്കുന്ന പ്രതിഫലത്തിനു തുല്യമായ തുക പോലും സിനിമ തിയറ്ററിൽ ഓടുമ്പോൾ ലഭിക്കുന്നില്ലെന്നാണ് നിർമാതാക്കളുടെ പരാതി. ചലച്ചിത്ര താരങ്ങൾ പ്രതിഫലം കുറച്ചു സഹകരിക്കുകയും നിർമാണച്ചെലവ് കാര്യമായി കുറയ്ക്കുകയും ചെയ്തില്ലെങ്കിൽ മലയാള സിനിമ വ്യവസായം സ്തംഭിക്കുമെന്ന് കേരള ഫിലിം ചേംബർ പ്രസിഡന്റും നിർമാതാവുമായ ജി.സുരേഷ്കുമാർ പറയുന്നു.‘മഹേഷും മാരുതിയും’ എന്ന സിനിമയിലെ നായിക മംമ്ത മോഹൻദാസിനു കൊടുത്ത പ്രതിഫലം പോലും തിയറ്ററുകളിൽ നിന്നു തനിക്കു ലഭിച്ചില്ലെന്ന് നിർമാതാവും നടനുമായ മണിയൻപിള്ള രാജു ചൂണ്ടിക്കാട്ടി. ഈ വർഷം ജനുവരി ഒന്നു മുതൽ ഏപ്രിൽ 14 വരെ റിലീസ് ചെയ്ത 63 സിനിമകളിൽ സാമ്പത്തിക വിജയം നേടിയത് ഒരു സിനിമ മാത്രമാണെന്നു കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റും നിർമാതാവുമായ എം.രഞ്ജിത് പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉത്സവ കാലമായിട്ടും തിയറ്ററിൽ പ്രേക്ഷകർ എത്തുന്നില്ല. ഇങ്ങനെ പോയാൽ ശേഷിക്കുന്ന തിയറ്ററുകൾ കൂടി കല്യാണമണ്ഡപം ആക്കേണ്ടി വരും. മൾട്ടിപ്ലക്സ് നടത്തുന്നവർക്ക് അവ കല്യാണ മണ്ഡപം ആക്കി രക്ഷപ്പെടാനുള്ള മാർഗം പോലുമില്ല. തിയറ്ററുകളിൽ നാലു ഷോ ഉണ്ടാകുമെന്ന് പരസ്യം ചെയ്താലും ആളില്ലാത്തതിനാൽ ഒരു ഷോ മാത്രമാണ് പലപ്പോഴും നടത്തുന്നത്. മുൻപ് 15 പേരെങ്കിലും ഉണ്ടെങ്കിൽ ഷോ നടത്തുമായിരുന്നു. ഇപ്പോൾ 7 പേരുണ്ടെങ്കിലും ഷോ നടത്താൻ തിയറ്ററുകാർ തയാറാണ്. എന്നാൽ പല ഷോയ്ക്കും അത്രയും പേരു പോലും എത്തുന്നില്ല.

ADVERTISEMENT

വ്യവസായം വൻ പ്രതിസന്ധിയിലേക്ക് പോകുമ്പോഴും കോടികൾ പ്രതിഫലം വാങ്ങുന്ന താരങ്ങൾക്കു കുലുക്കമില്ലെന്നും തുക കുറയ്ക്കാൻ അവർ തയ്യാറില്ലെന്നും നിർമാതാക്കൾ കുറ്റപ്പെടുത്തുന്നു. ഇതൊന്നും അവർ അറിഞ്ഞ മട്ടു കാട്ടുന്നില്ലത്രേ. ചലച്ചിത്ര രംഗത്തെ പ്രതിസന്ധി തിരിച്ചറിയാത്ത ഏക വിഭാഗം നടീനടന്മാർ മാത്രമാണെന്ന് ഒരു നിർമാതാവ് പരിഹസിച്ചു.

ജി. സുരേഷ് കുമാർ.

∙ കാശ് ലഭിച്ചതു 2 സിനിമയ്ക്കു മാത്രം

സമീപകാലത്ത് ഇറങ്ങിയ സിനിമകളിൽ സാമ്പത്തിക വിജയം നേടിയതു ‘രോമാഞ്ചം’,‘മാളികപ്പുറം’ എന്നിവ മാത്രമാണെന്നു ജി.സുരേഷ്കുമാർ പറയുന്നു. ഇതിൽ ‘മാളികപ്പുറം’ കഴിഞ്ഞ വർഷത്തെ ചിത്രമാണ്.ഇതിനു പുറമേ രണ്ടോ മൂന്നോ ഇംഗ്ലിഷ് പടങ്ങളും ഹിന്ദി സിനിമയായ ‘പഠാനും’ ആണ് കാര്യമായി ഓടിയത്. പണ്ട് പുതിയ സിനിമ റിലീസ് ചെയ്താൽ തിയറ്ററിൽ കുറെ പേർ എങ്കിലും വരുമായിരുന്നു. ഇപ്പോൾ വമ്പൻ സംവിധായകരും താരങ്ങളും അണി നിരക്കുന്ന സിനിമ ഇറങ്ങിയാലും അത് എങ്ങനെ ഉണ്ടെന്നു നോക്കാൻ പോലും ആരും തിയറ്ററിലേക്ക് എത്തുന്നില്ല. ഇത് അപകടകരമായ അവസ്ഥയാണ്.

പടങ്ങളുടെ എണ്ണം അനിയന്ത്രിതമായി കൂടിയതും പ്രശ്നമാണെന്നു സുരേഷ്കുമാർ പറയുന്നു. സിനിമ മോശമായതു കൊണ്ട് ഓടുന്നില്ലെന്നു കുറ്റപ്പെടുത്താനാവില്ല. നല്ല രസമുള്ള സിനിമകൾ പോലും ഓടാതെ പൊളിയുകയാണ്. അടുത്ത കാലത്ത് ഒരു പ്രശസ്ത സംവിധായകന്റെ ചിത്രത്തിനു കേരളത്തിൽ ഒട്ടാകെയുള്ള തിയറ്ററുകളിൽ നിന്നു ലഭിച്ച വരുമാനം വെറും ഒന്നര ലക്ഷം രൂപ ആയിരുന്നു. പോസ്റ്റർ ഒട്ടിച്ച കാശ് പോലും തിരികെ കിട്ടിയില്ല. ഈ രംഗത്തെ പ്രശ്നങ്ങൾ മനസ്സിലാക്കാതെ ഒരുപാട് പേർ സിനിമ എടുക്കാൻ വരുന്നുണ്ട്. തിയറ്ററിലും ഒടിടിയിലും കോടികൾ കിട്ടുമെന്ന പ്രതീക്ഷയിൽ വരുന്ന നിർമാതാക്കൾ കൈ പൊള്ളുമ്പോഴേ കാര്യങ്ങൾ മനസ്സിലാക്കൂ.

ADVERTISEMENT

സിനിമ തിയറ്ററിൽ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞാലേ ഒടിടിയിൽ പ്രദർശിപ്പിക്കൂ. തിയറ്ററിൽ വിജയിച്ച സിനിമകൾ എടുക്കാനാണ് ഒടിടിക്കാർക്ക് താൽപര്യം. അവർക്കും ബിസിനസ് നോക്കണമല്ലോ.പ്രമുഖ ഒടിടി കമ്പനികളുടെ പ്രതിനിധികളെ ആരെയും നമുക്ക് നേരിട്ടു കാണാനാവില്ല. എല്ലാ കാര്യങ്ങളും ഇ മെയിൽ മുഖാന്തരമാണ്. തുക പറഞ്ഞ് ഉറപ്പിച്ചാൽ പണം കൃത്യമായി അക്കൗണ്ടിൽ എത്തും. അവിടെ കൂടുതൽ വിലപേശൽ ഒന്നും നടക്കില്ല.

തിയറ്ററിൽ ആൾ എത്തിയാലേ സാംസ്കാരിക ക്ഷേമനിധിയിലേക്ക് പണം വരൂ. ഒരു ടിക്കറ്റിന് 3 രൂപ വീതമാണ് ക്ഷേമനിധിയിലേക്ക് പിരിക്കുന്നത്.എല്ലാ മാസവും 3,300 പേർക്ക് 4,000 രൂപ വീതം പെൻഷൻ നൽകുന്നത് ഈ തുക ഉപയോഗിച്ചാണ്.ആവശ്യത്തിനു പണം ഇല്ലാത്തതിനാൽ ഇപ്പോൾ 2 ആഴ്ച വൈകിയാണ് പെൻഷൻ കൊടുക്കുന്നത്.ഈ പൈസയ്ക്ക് വേണ്ടി കാത്തിരിക്കുന്ന കുറെപ്പേർ നമുക്കു ചുറ്റും ഉണ്ട്. പണം വൈകുമ്പോൾ പഴയ ചെയർമാൻ എന്ന നിലയിൽ അവർ തന്നെ വിളിച്ചു പരാതിപ്പെടാറുണ്ടെന്നും സുരേഷ്കുമാർ അറിയിച്ചു.

∙ താരങ്ങളുടെ പ്രതിഫലം

മലയാള സിനിമയിൽ 10 കോടിയും 15 കോടിയും പ്രതിഫലം വാങ്ങുന്ന താരങ്ങൾ ഉണ്ടെന്നു സുരേഷ്കുമാർ പറയുന്നു. ന്യൂ ജനറേഷൻ താരങ്ങളിൽ പലരും ഒരു കോടിയും 2 കോടിയുമാണ് വാങ്ങുന്നത്. പുതിയ ആളുകൾ എങ്ങനെ ഒരു കോടിയിലേക്ക് കയറാമെന്ന ചിന്തയിലാണ്. തിയറ്ററിലെ വരുമാനം കുറഞ്ഞതിന് അനുസരിച്ചു പ്രതിഫലം കുറയ്ക്കാൻ അവർ തയാറാകണം.

ADVERTISEMENT

പുതിയതായി സിനിമ എടുക്കുന്നവർക്ക് താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ച് ഒരു നിശ്ചയവും ഇല്ല. ചോദിക്കുന്ന പ്രതിഫലം നൽകിയാണ് അവർ ആളുകളെ വിളിക്കുന്നത്. അടുത്ത കാലത്ത് ഒരു പഴയകാല നടിയെ ഒരു സിനിമയിൽ അഭിനയിക്കാൻ വിളിച്ചിരുന്നു. അത് ഒഴിവാക്കാൻ വേണ്ടി വലിയൊരു തുകയാണ് അവർ പ്രതിഫലം ചോദിച്ചത്. എന്നാൽ ചോദിച്ച പണം നൽകി അവരെ വിളിച്ച് അഭിനയിപ്പിക്കുകയായിരുന്നു. മുൻപ് 40 ദിവസം കൊണ്ട് ഒരു സിനിമയുടെ ഷൂട്ടിങ് തീരുമായിരുന്നു.ഇപ്പോൾ അത് 70–80 ദിവസം വരെ ആയി. സമീപകാലത്ത് സൂപ്പർ താരങ്ങളിൽ ഒരാളുടെ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ 70 ദിവസമാണ് നീണ്ടത്.ഇനി 40–45 ദിവസം കൂടി ചിത്രീകരിച്ചാലേ പടം തീരൂ. സൂപ്പർതാരത്തിന്റെ മറ്റൊരു സിനിമയുടെ ബജറ്റ് 125 കോടി രൂപയാണ്. ചിത്രീകരണം തുടങ്ങിയിട്ടു നാളുകളായി. ഇപ്പോൾ ആ സിനിമ രണ്ട് ഭാഗങ്ങളാക്കി മാറ്റിയെന്നു കേൾക്കുന്നു. അവർക്കൊക്കെ മുടക്കാൻ ഇഷ്ടം പോലെ പണം ഉള്ളതു കൊണ്ട് പ്രശ്നമില്ലെന്നും അദ്ദേഹം പറയുന്നു.

∙ മണിയൻ പിള്ളയ്ക്കു കൈ പൊള്ളി

‘മഹേഷും മാരുതിയും’ എന്ന ചിത്രം എടുത്തതു മൂലം തനിക്ക് ഉണ്ടായ നഷ്ടം 2.5 കോടി രൂപയാണെന്ന് മണിയൻ പിള്ള രാജു വെളിപ്പെടുത്തുന്നു. അഞ്ചേകാൽ കോടി രൂപയാണ് സിനിമയുടെ പരസ്യത്തിന് ഉൾപ്പെടെ ചെലവായത്. തിയറ്ററിൽ നിന്നു കിട്ടിയ ആകെ വരുമാനം നായിക മംമ്ത മോഹൻദാസിന്റെ പ്രതിഫലത്തിന്റെ അത്രയും പോലും ഇല്ലായിരുന്നു. ഒടിടി കമ്പനിയിൽ നിന്നു കുറെ പണം കിട്ടിയതു കൊണ്ടു മാത്രമാണ് നഷ്ടം 2.5 കോടിയിൽ ഒതുങ്ങിയത്. സിനിമ പരാജയപ്പെട്ടതിന്റെ ഞെട്ടലിൽ ആണ് താൻ. സിനിമാ വ്യവസായം നിലനിൽക്കേണ്ടത് താരങ്ങളുടെ ആവശ്യമാണ്. അതു കൊണ്ട് അവർ പ്രതിഫലത്തിന്റെ കാര്യത്തിൽ കുറെക്കൂടി വിട്ടു വീഴ്ച ചെയ്യണം. ഷൂട്ടിങ് ചെലവും ഇപ്പോൾ പഴയ പോലെയല്ല. കാര്യമായി വർധിച്ചിട്ടുണ്ട്.

‘മഹേഷും മാരുതിയും’ തിയറ്ററിൽ പോയി കാണണം എന്നു താൻ പലരോടും പറഞ്ഞപ്പോൾ ഒടിടിയിൽ കണ്ടു കൊള്ളാം എന്നായിരുന്നു അവരുടെ മറുപടി. സിനിമ നല്ലതാണെന്ന് ഒടിടിയിൽ കണ്ട എല്ലാവരും പറഞ്ഞു. എന്നിട്ടും തിയറ്ററിൽ ആളു വന്നില്ല എന്നതാണ് ഇവിടുത്തെ പ്രശ്നമെന്നു രാജു പറയുന്നു.

∙ പ്രശ്നം മലയാളത്തിൽ മാത്രമല്ല

മണിയൻപിള്ള രാജു.

മലയാളത്തിൽ മാത്രമല്ല, ഇന്ത്യ ഒട്ടാകെ ചലച്ചിത്ര വ്യവസായം പ്രതിസന്ധിയിൽ ആണെന്ന് എം.രഞ്ജിത് ചൂണ്ടിക്കാട്ടി. മുൻപ് തിയറ്ററിൽ സിനിമ റിലീസ് ചെയ്താൽ 28 ദിവസം കഴിയുമ്പോൾ ഒടിടിയിൽ വരുമായിരുന്നു. എല്ലാവരും ചർച്ച ചെയ്ത് അത് 42 ദിവസം ആക്കി. എന്നിട്ടും രക്ഷയില്ല. തിയറ്ററിൽ ആളു കയറുന്നില്ല. കഴിഞ്ഞ വർഷം ജയസൂര്യയും മഞ്ജു വാരിയരും അഭിനയിച്ച ഒരു ചിത്രം ഞാനാണ് വിതരണം ചെയ്തത്. നല്ല പടമായിരുന്നു. എന്നിട്ടും ആകെ 30 ലക്ഷം രൂപയാണ് തിയറ്ററിൽ നിന്നു ലഭിച്ച വരുമാനം.

ഒരു കാലത്ത് ഒടിടിയിൽ നിന്നു വലിയ വരുമാനം ലഭിച്ചിരുന്നു. അന്ന് നടന്മാർ എല്ലാം സ്വയം പടം നിർമിച്ചു പണം ഉണ്ടാക്കാൻ തുടങ്ങി.അതോടെ ഒടിടി കമ്പനികൾ മുൻ കരുതൽ എടുത്തു.ഇപ്പോൾ ഒടിടിയിൽ നിന്നുള്ള വലിയ വരുമാനം നിലച്ചു. പല നടന്മാരും നിർമിച്ച പടങ്ങൾക്ക് ഒടിടിയിൽ നിന്നു കാശ് കിട്ടിയില്ല. മൂന്നു നാലു മാസം കൂടി കഴിയുന്നതോടെ താരങ്ങൾ സിനിമ നിർമിക്കുന്നത് അവസാനിപ്പിക്കും.

ചിപ്പി, മകൾ അവന്തിക എന്നിവർക്കൊപ്പം രഞ്ജിത്ത്.

ഒരു ദിവസം ഷൂട്ടിങ് നടത്തണമെങ്കിൽ 5 മുതൽ 7 ലക്ഷം രൂപ വരെ ചെലവ് വരും. പണ്ട് 35–40 ദിവസം കൊണ്ട് ഷൂട്ടിങ് തീർത്തിരുന്നു. ഇപ്പോൾ ചെറിയ പടങ്ങൾ പോലും 60–70 ദിവസമാണ് ചിത്രീകരിക്കുന്നത്. വലിയ പടങ്ങൾ 100 ദിവസം വരെ നീളുന്നു.ഈ വർഷം ഏപ്രിൽ 14 വരെ ഇറങ്ങിയ 63 പടങ്ങളിൽ ഓടിയതു ‘രോമാഞ്ചം’ മാത്രമാണ് എല്ലാവരും ഒന്നിച്ചു ശ്രമിച്ചാലേ പ്രശ്നത്തിനു പരിഹാരം ഉണ്ടാക്കാ‍ൻ സാധിക്കൂ എന്നും രഞ്ജിത് ചൂണ്ടിക്കാട്ടി.

∙ എന്താണ് പരിഹാരം?

എല്ലാവരും ആലോചിച്ച് പ്രശ്നത്തിനു പരിഹാരം കണ്ടില്ലെങ്കിൽ ഈ വ്യവസായം സ്തംഭിക്കുമെന്നാണ് സുരേഷ് കുമാറിന്റെ അഭിപ്രായം. പടങ്ങളുടെ എണ്ണം അമിതമായി വർധിപ്പിക്കുന്നതിനു പകരം നിലവാരം കൂട്ടാൻ എല്ലാവരും സഹകരിക്കണം. എല്ലാ വിധത്തിലും നിർമാണ ചെലവ് ചുരുക്കണം. ലോകം മുഴുവൻ ഹോർഡിങ് ഉയർത്തുന്ന രീതി ചെലവു കൂട്ടും. അതു കൊണ്ടു കാര്യമായ പ്രയോജനം ഇല്ല.

(Representational Image - I Stock)

തിയറ്ററുകളിൽ തിങ്കൾ മുതൽ വ്യാഴം വരെ കുറഞ്ഞ നിരക്കും വെള്ളി മുതൽ ഞായർ വരെ കൂടിയ നിരക്കും എന്ന രീതിയിലേക്ക് മാറണം. സിനിമയ്ക്കു മുൻപ് വിനോദ നികുതി ഇല്ലായിരുന്നു. ടിക്കറ്റ് നിരക്കിൽ നിന്ന് ആ പണം കൂടി നിർമാതാവിനു ലഭിച്ചിരുന്നു. ഒന്നര വർഷം മുൻപ് 8% വിനോദ നികുതി പുനഃസ്ഥാപിച്ചു.

പക്ഷേ നികുതി പിരിക്കണമെങ്കിൽ ജനം തിയറ്ററിൽ വരണമല്ലോ. ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിന് വാങ്ങുന്ന അമിത നിരക്കും കുറയ്ക്കണം. തിയറ്ററിലേക്ക് ജനങ്ങളെ ആകർഷിക്കണം. അവിടെ വരുന്നവർ ചായയും സ്നാക്സും വാങ്ങുമ്പോൾ കൊള്ള വില ഈടാക്കരുത്. എല്ലാവരും സഹകരിച്ചാൽ മാത്രമേ പ്രശ്നത്തിനു പരിഹാരം ഉണ്ടാകൂ. സർക്കാരിന്റെ പിന്തുണയും ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

English Summary: Production Cost Shooting UP; Malayalam Movie Industry in Crisis, says Producers