‘ഹോം’ സിനിമയുടെ ചിത്രീകരണത്തിനിടെ ശ്രീനാഥ് ഭാസി നിരുത്തരവാദപരമായി പെരുമാറിയെന്ന് ചിത്രത്തിന്റെ പ്രൊഡക്‌ഷൻ കൺട്രോളറും പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയന്റെ ജനറൽ സെക്രട്ടറിയുമായ ഷിബു സുശീലൻ. ഏഴുമണിക്ക് ഷൂട്ടിങ് തീരുമാനിച്ചാൽ പന്ത്രണ്ടു മണിവരെ വൈകിയാണ് ശ്രീനാഥ് ലൊക്കേഷനിൽ എത്തിയിരുന്നത്. ഇന്ദ്രൻസ് പോലെയുള്ള താരങ്ങൾ രാവിലെ ഏഴുമണിമുതൽ മേക്കപ്പിട്ട് ശ്രീനാഥിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. സെറ്റിലെത്താൻ വൈകിയതിനെക്കുറിച്ച് ചോദിക്കുമ്പോൾ ശ്രീനാഥ് ഭാസി പ്രൊഡക്ഷൻ എക്സിക്യൂട്ടീവിനെ ചീത്ത വിളിച്ചിട്ടുണ്ടെന്നും ഷിബു വെളിപ്പെടുത്തുന്നു. ഇപ്പോൾ സിനിമാ സംഘടനകൾ എടുത്ത തീരുമാനത്തോട് യോജിക്കുന്നുവെന്നും ഷിബു ജി. സുശീലൻ മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

? ചില താരങ്ങൾക്കെതിരെ കടുത്ത നടപടി എടുത്തല്ലോ. അതിനുള്ള സാഹചര്യം എന്താണ്

ഷിബു സുശീലൻ.
ADVERTISEMENT

∙ ഞാൻ പ്രൊഡക്‌ഷൻ കൺട്രോളർ മാത്രമല്ല ഒരു പ്രൊഡ്യൂസർ കൂടിയാണ്. സെവന്ത് ഡേ എന്ന സിനിമ നിർമിച്ചിട്ടുണ്ട്, ദേശീയ അവാർഡ് ലഭിച്ച ഡോക്യൂമെന്ററി ഒക്കെ നിർമിച്ചിട്ടുണ്ട്. ഏതു നിലയിൽ ആയാലും ഇത്തരത്തിൽ ഉള്ള ആളുകളെക്കൊണ്ട് നമുക്ക് ജോലി ചെയ്യുക സാധ്യമല്ല. താരങ്ങൾ സമയത്ത് ലൊക്കേഷനിൽ വന്നില്ലെങ്കിൽ ആ പ്രൊഡ്യൂസറിനു വരുന്ന നഷ്ടം എനിക്ക് നന്നായിട്ടു അറിയാം.

ഒരു സിനിമയോട് കമിറ്റ് ചെയ്താൽ ഏതു ആർട്ടിസ്റ്റ് ആയാലും സ്വന്തം ജോലിയോട് കൂറ് പുലർത്തണം. നൂറു നൂറ്റിഇരുപതു പേർ ഒരാളെമാത്രം കാത്ത് അവിടെ ഇരിക്കേണ്ട കാര്യമുണ്ടോ. ഈ പ്രൊഡ്യൂസർ എല്ലാവർക്കും കൊടുക്കുന്നത് പണം തന്നെ അല്ലെ. ഒരുദിവസം ഷൂട്ട് നടന്നില്ലെങ്കിൽ പിറ്റേന്ന് അത് നടക്കണം. എന്തിനാണ് അങ്ങനെ ആവശ്യമില്ലാതെ ചെലവ് ഉണ്ടാക്കുന്നത്. ഒരാൾ വന്നില്ലെങ്കിൽ സംവിധായകൻ നമ്മളോടാണ് ചോദിക്കുന്നത്.

? ശ്രീനാഥ് ഭാസിക്കെതിരെ നേരത്തെ പരാതികൾ ഉണ്ടോ

ശ്രീനാഥ് ഭാസി. (Image- Instagram- sreenathbhasi)

∙ ‘‘ഞാൻ പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് യൂണിയന്റെ ജനറൽ സെക്രട്ടറിയാണ്. പ്രൊഡക്‌ഷൻ കൺട്രോളർ ആയി വർക്ക് ചെയ്ത ‘ഹോം’ എന്ന സിനിമ കൊറോണ കഴിഞ്ഞശേഷം മലയാളത്തിൽ ആദ്യമായി ഷൂട്ട് ചെയ്ത സിനിമയാണ്. ഒടിടിയിൽ നേരിട്ടായിരുന്നു റിലീസ് തീരുമാനിച്ചിരുന്നത്. സിനിമയ്ക്കു വേണ്ടി ശ്രീനാഥ് ഭാസിയെ നേരിൽ പോയി കണ്ടു സംസാരിച്ചാണ് എഗ്രിമെന്റ് സൈൻ ചെയ്തത്. പല ഭാഗത്തുനിന്ന് അദ്ദേഹത്തിനെതിരെ പരാതികൾ വന്നിട്ടുണ്ട്, അതുകൊണ്ട് ഈ സെറ്റിൽ അത് ഒരിക്കലും ഉണ്ടാകരുതെന്ന് ശ്രീനാഥിനോട് അന്ന് തന്നെ പറഞ്ഞിരുന്നു. കാരണം കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ട് കുറച്ചു ആളുകൾ മാത്രം ഒരു വീടിനകത്ത് താമസിച്ച് ഷൂട്ട് ചെയ്യുന്ന സിനിമയാണിത്.

ADVERTISEMENT

? താങ്കൾക്കെതിരെ ശ്രീനാഥ് പരാതി പറഞ്ഞിട്ടുണ്ടല്ലോ

∙ ഒരാൾ വന്നില്ലെങ്കിലും അത് ഷൂട്ടിനെ ബാധിക്കും. ‘‘ചേട്ടാ അതൊക്കെ വെറുതെ പറയുന്നതാണ്, അങ്ങനെ ഒന്നും ഉണ്ടാകില്ല’’ എന്നാണ് ശ്രീനാഥ് അന്ന് പറഞ്ഞത്. ഷൂട്ട് തുടങ്ങി ഒന്നുരണ്ടു ദിവസം കുഴപ്പമൊന്നും ഉണ്ടായില്ല, കാര്യങ്ങൾ എല്ലാം നന്നായി നടന്നു. അതിനു ശേഷം ശ്രീനാഥിന്റെ സ്വഭാവം മാറി, പുള്ളി തോന്നുന്നതുപോലെ വരാൻ തുടങ്ങി. ഏഴര മണി എന്നുള്ളത് എട്ടര ആകുന്നു, ഒൻപതര ആകുന്നു, പത്തര പന്ത്രണ്ടു വരെ ആവുകയാണ്. അങ്ങനെ ഞാൻ ഒരു ദിവസം അദ്ദേഹത്തെ വിളിച്ച് ഇങ്ങനെ ആയാൽ ശരിയാകില്ല എന്ന് പറഞ്ഞു. അദ്ദേഹം ഉടൻ നിർമാതാവായ വിജയ് ബാബുവിനെ വിളിച്ച് ‘ഞാൻ പീഡിപ്പിക്കുന്നു’ എന്ന് പരാതി പറഞ്ഞു. വിജയ് ബാബു എന്നെ വിളിച്ച് കാര്യം ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു നിർമാതാവിന് കുഴപ്പമില്ലെങ്കിൽ എനിക്കും കുഴപ്പമില്ലെന്ന്. ചിത്രീകരണം കൃത്യമായി നടക്കുക എന്നതാണ് എന്റെ ഉത്തരവാദിത്തം, അതിനുവേണ്ടിയാണ് ഞാനിതൊക്കെ പറയുന്നത്.

? സെറ്റിൽ മുതിർന്ന താരങ്ങളുടെ സഹകരണം എങ്ങനെയാണ്

ശ്രീനാഥ് ഭാസി. (Image- Instagram- sreenathbhasi)

∙ ഇന്ദ്രൻസേട്ടൻ എന്നോട് ചോദിച്ചിട്ടുണ്ട്, രാവിലെ മേക്കപ്പ് ഇട്ട് എന്നെ ഇവിടെ ഇരുത്തുന്നത് എന്തിനാണെന്ന്. ആ പാവം ആറുമണിക്ക് എഴുന്നേറ്റ് ഏഴുമണി മുതൽ വിഗ് ഒക്കെ വച്ച് ഇരിക്കുകയാണ്. കോംബിനേഷൻ ഷൂട്ട് ഉള്ളതുകൊണ്ട് ശ്രീനാഥ് വരാതെ എടുക്കാനും പറ്റില്ല. ശ്രീനാഥ്‌ ഇല്ലാത്ത ഭാഗങ്ങളൊക്കെ ഒക്കെ ഷൂട്ട് ചെയ്ത് സംവിധായകനും പരമാവധി അഡ്ജസ്റ്റ് ചെയ്തു പോവുകയാണ്. ഈ ദിവസങ്ങളിൽ നമ്മൾ വിളിച്ചാൽ അദ്ദേഹം ഫോൺ പോലും എടുക്കില്ല.

ADVERTISEMENT

ഡ്രൈവറെ ഫ്ലാറ്റിൽ വിട്ടിട്ട് അവിടെനിന്നു വിളിച്ചാലോ സെക്യൂരിറ്റി വിളിച്ചാലോ ഫോൺ എടുക്കില്ല, ഡ്രൈവർ അയാൾ ഇറങ്ങി വരുന്നതുവരെ കാത്തിരിക്കണം. ഒരു ദിവസം കണ്ടെയ്നർ റോഡിൽ ഷൂട്ടിങ് നടക്കുകയായിരുന്നു, പുള്ളിയുടെ അനുവാദം ചോദിച്ചിട്ടാണ് അവിടെ ഷൂട്ടിങ് സമയം തീരുമാനിച്ചത്. അന്ന് പത്തരയ്ക്ക് എത്താമെന്ന് പറഞ്ഞുപോയ ശ്രീനാഥ് വന്നത് പന്ത്രണ്ടേ മുക്കാലിനാണ്. നല്ല വെയിൽ അടിക്കുന്ന സ്ഥലമാണ്. താമസിച്ചുവന്നപ്പോൾ ഞാൻ പറഞ്ഞു, ‘‘നിങ്ങൾ വെയിറ്റ് ചെയ്യൂ, ഞങ്ങൾ ആഹാരം കഴിച്ചിട്ട് വരാം’’ എന്ന്.

? പ്രൊഡക്ഷൻ വിഭാഗം ഇത്ര കടുത്ത നിലപാട് എടുക്കാൻ കാരണം എന്താണ്

‘ഹോം’ സിനിമയിൽനിന്ന്.

∙ നമ്മൾ പത്തുവട്ടം ഫോൺ ചെയ്താലും ഫോൺ എടുക്കില്ല. ലൊക്കേഷനിൽ വരുമ്പോൾ അവരെ വിളിക്കുന്ന ആൾക്കാരെ തെറി വിളിക്കുക. ശ്രീനാഥ്‌ ഭാസി പ്രൊഡക്‌ഷൻ മാനേജരെയും പ്രൊഡക്ഷൻ എക്സിക്യൂട്ടീവിനെയും ഈ അടുത്ത കാലത്ത് തെറി വിളിച്ചിട്ടുണ്ട്. ആര് ആയാലും ഞങ്ങളും ചെയ്യുന്നത് ജോലി ആണ് ആരുടേയും തെറി കേൾക്കേണ്ട കാര്യം ഞങ്ങൾക്കില്ല. ഏതു ആർടിസ്റ്റായാലും ഞങ്ങൾ വിളിക്കുന്നത് അവർക്ക് ജോലി കൊടുക്കാനാണ്, അല്ലാതെ അവരുടെ കുടുംബകാര്യം അന്വേഷിക്കാനല്ല. ഇനി ആര് തെറി വിളിച്ചാലും ഞങ്ങൾ തിരിച്ചു തെറി പറയും എന്ന് ഇന്നലെ ഞാൻ ഇടവേള ബാബുവിനോട് പറഞ്ഞു. എല്ലാ കുറ്റങ്ങളും ഞങ്ങൾ ഏറ്റെടുക്കേണ്ട കാര്യമില്ല,

? പുതിയ തീരുമാനത്തോട് താങ്കളുടെ അഭിപ്രായം എന്താണ്

∙ ഷൂട്ടിങ് മുടങ്ങുന്നത് ഞങ്ങളുടെ കുറ്റമല്ല. ഇങ്ങനെ താരങ്ങൾ വരാതിരിക്കുന്നതൊക്കെ ആണ് പ്രശ്നം. ഒരുദിവസം ആണെങ്കിൽ നമുക്ക് സഹിക്കാം സ്ഥിരം പരിപാടി ആകുമ്പോൾ അത് സഹിക്കാൻ പറ്റില്ല. ‘ലവ്ഫുളി യുവേഴ്സ് വേദ’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലും ഇതേ പ്രശ്നം ഉണ്ടായി. ശ്രീനാഥിന് വേണ്ടി പല ദിവസം ഷൂട്ടിങ് മാറ്റി, ആ പടത്തിന്റെ ലൊക്കേഷനിൽ വരാതെ വേറൊരു പടത്തിനു പോവുകയാണ്. ഇങ്ങനെയാണെങ്കിൽ ഇവരൊന്നും പടം ചെയ്യരുത്. ഇവരൊക്കെ വീട്ടിൽ ഇരുന്നു ഉറങ്ങട്ടെ. ഭാസി കാരണം വേദ എന്ന സിനിമ പലതവണ ഷെഡ്യൂൾ ആയി. ‘ഹോം’ എന്ന പടം നടക്കുന്നത് കോവിഡ് കാരണം സിനിമ വലിയൊരു പ്രതിസന്ധിയിൽ നിൽക്കുന്ന സമയത്താണ്. ആ സിനിമയോട് അനുബന്ധിച്ചാണ് നമ്മുടെ ഫെഫ്ക തൊഴിലാളികൾക്ക് ജോലി കിട്ടി തുടങ്ങിയത്.

ഹോം സിനിമയിൽ ഇന്ദ്രൻസും ശ്രീനാഥ് ഭാസിയും.

സിനിമ മേഖല നിശ്ചലമായി നിൽക്കുമ്പോഴാണ് ആ ഷൂട്ടിങ് നടക്കുന്നത് അപ്പോൾ അണിയറ പ്രവർത്തകർക്കും താരങ്ങൾക്കും ഒന്നും ജോലി ഇല്ലാതെ നിൽക്കുകയാണ്. ആ സമയത്ത് വേറൊരു പടവും നടക്കുന്നില്ല, എന്നിട്ടും കാണിച്ചത് ഇങ്ങനെയാണ്. ഞാൻ പറയുന്നത് സംഘടനയുടെ കാര്യമല്ല എന്റെ സ്വന്തം അനുഭവമാണ്. അതുകൊണ്ട് ഇത്തരത്തിൽ ഒരു തീരുമാനം നല്ലതാണെന്നേ ഞാൻ പറയൂ.

? സെറ്റിൽ സ്ഥിരം പ്രശ്നങ്ങളുണ്ടോ

∙ ഷെയ്ൻ നിഗത്തിന് ‘അമ്മ’ മെംബർഷിപ് എടുത്തുകൊടുക്കാൻ മുൻകൈ എടുത്തത് ഞാനായിരുന്നു. ആ തീരുമാനത്തിൽ ഇപ്പോൾ എനിക്ക് കുറ്റബോധമുണ്ട്. പിതാവ് അബിയുമായുള്ള ബന്ധം കൊണ്ടാണ് ഞാൻ അങ്ങനെ ചെയ്തത്. അദ്ദേഹത്തിന്റെ മകൻ മുൻനിരയിലെത്തട്ടെ, നന്നായി വരട്ടെ എന്നൊക്കെ വിചാരിച്ചാണ് ഞാൻ അതിൽ ഇടപെട്ടത്. പക്ഷേ ഇപ്പോൾ അത് തെറ്റായിപ്പോയി എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ഷെയ്ൻ നിഗം.

അബി ഇക്കയുടെ ഭാര്യയും ഷെയ്‌നും കൂടി എന്റെ അടുത്ത് വരികയും അമ്മയുടെ മെംബർഷിപ്പ് എടുക്കാൻ പല തവണ നോക്കിയിട്ടു പറ്റിയില്ല എന്ന് പറയുകയും ചെയ്തപ്പോളാണ് ഇടവേള ബാബുച്ചേട്ടന് വിളിച്ചു പറഞ്ഞ് മെംബർഷിപ്പ് എടുത്തു കൊടുത്തത്.

മെംബർഷിപ്പ് എടുത്ത് കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ് കുർബാനി, വെയിൽ എന്ന പടങ്ങളുടെ സെറ്റിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ മീറ്റിങിൽ ‘അമ്മ’യുടെ അംഗങ്ങൾ വന്നിരുന്നു പറഞ്ഞത് ഷെയ്ൻ നിഗത്തിന്റെ പ്രശ്നങ്ങളാണ്. ഷെയ്ൻ അതിലെ മെംബർ ആയതുകൊണ്ട് അവർക്ക് പറയാതിരിക്കാൻ പറ്റില്ല, പക്ഷേ ശ്രീനാഥ്‌ ഭാസി ‘അമ്മയിലെ മെംബർ അല്ല. അതുകൊണ്ടു അമ്മ ഇടപെടേണ്ട കാര്യമില്ല. ശ്രീനാഥ് ഭാസി 25 ലക്ഷം രൂപ വാങ്ങിയാൽ ആ പണം പ്രൊഡ്യൂസർക്കു തിരിച്ചു കിട്ടണമെങ്കിൽ ഏറ്റവും കുറഞ്ഞത് ഒരുകോടി രൂപയുടെ ബിസിനസ്സ് നടക്കണം. ‘ഹോം’ വിജയിച്ചത് ശ്രീനാഥ് അഭിനയിച്ചതുകൊണ്ടല്ല പടം നല്ലതായതുകൊണ്ടാണ്. ആ സിനിമയുടെ പ്രൊമോഷന് പോലും ശ്രീനാഥ് വന്നിട്ടില്ല. നമ്മൾ ഒരു ജോലി ഏറ്റെടുത്താൽ ആ ജോലിയോട് ആത്മാർഥത കാണിക്കണം.

പ്രതീകാത്മക ചിത്രം.

? പരാതി പറയാനുള്ള സാഹചര്യം എന്താണ്

∙ എനിക്ക് ഉണ്ടായ അനുഭവം ആണ് ഞാൻ പറയുന്നത്. അസോസിയേഷൻ ഒരു പേര് പറയണം എങ്കിൽ അവർക്ക് ആ നടനോ നടിക്കോ എതിരെ പരാതി ലഭിക്കണം. പരാതി ലഭിച്ചവരുടെ പേരാണ് അസോസിയേഷൻ പറഞ്ഞത്. ഇതിൽ വിലക്ക് ഒന്നും ഇല്ല, ഇഷ്ടമുള്ളവർക്ക് അവരെ വച്ച് സിനിമ ചെയ്യാം. പക്ഷേ അതിൽ പിന്നീട് ഉണ്ടാകുന്ന പ്രശ്നങ്ങൾ അവർ തന്നെ പരിഹരിക്കണം. ഏതു താരമായാലും ഏറ്റെടുക്കുന്ന ജോലിയോട് കൂറ് പുലർത്താതെ ഇത്തരത്തിൽ മോശം പെരുമാറ്റം നടത്തുന്നവരെ മാറ്റി നിർത്തണം എന്നുതന്നെയാണ് എന്റെ അഭിപ്രായം.’’

English Summary: Exclusive Interview with Production Controller SHIBU G SUSEELAN on Actor Misconduct