‘ആരാണ് നവീൻ ഉൽ ഹഖ്’ എന്ന് ഗൂഗിളിൽ തിരഞ്ഞാൽ ആദ്യം ലഭിക്കുന്ന ഉത്തരം ‘പ്രശസ്തരായ ക്രിക്കറ്റ് താരങ്ങളുമായി സ്ഥിരമായി വാക്കേറ്റത്തിൽ ഏർപ്പെടുന്ന അഫ്ഗാൻ താരം’ എന്നായിരിക്കും. കഴിഞ്ഞ ദിവസം നടന്ന ലക്നൗ സൂപ്പർ ജയ്ന്റ്സ്– റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിനിടെ വിരാട് കോലിയോട് കൊമ്പുകോർത്തതോടെയാണ് നവീൻ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കിടയിൽ സുപരിചിതനായതെങ്കിലും 7 വർഷത്തെ തന്റെ രാജ്യാന്തര ക്രിക്കറ്റ് കരിയറിൽ ഇതിനോടകം തന്നെ കളിച്ച എല്ലാ ട്വന്റി20 ലീഗുകളിലും ഒരു ‘തല്ലുകേസെങ്കിലും’ സ്വന്തം പേരിലാക്കാൻ ഈ ഇരുപത്തിമൂന്നുകാരന് സാധിച്ചിട്ടുണ്ട്. അതിൽ ഏറ്റവും അവസാനത്തേതായിരുന്നു വിരാട് കോലിയുമായുള്ള പ്രശ്നം. സത്യത്തിൽ ഇത്ര കുഴപ്പക്കാരനാണോ നവീൻ ഉൽ ഹഖ്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

∙ ദ് പേസ് സെൻസേഷൻ

പഞ്ചാബ് കിങ്സിനെതിരായുള്ള ഐപിഎൽ മത്സരത്തിൽ നവീൻ ഉൾ ഹഖ്. (Photo by Arun SANKAR / AFP)

റാഷിദ് ഖാനും മുഹമ്മദ് നബിയും മുജീബ് ഉർ റഹ്മാനും നൂർ അഹമ്മദും ഉൾപ്പെടെ ഒട്ടേറെ ലോകോത്തര സ്പിന്നർമാരെ സമ്മാനിച്ച അഫ്ഗാനിസ്ഥാൻ ടീമിൽനിന്ന് പേസ് ബോളിങ്ങിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് നവീൻ. അതുവരെ സ്പിൻ ബോളർമാരെ അന്വേഷിച്ചായിരുന്നു അഫ്ഗാൻ ടീമിലേക്ക് ട്വന്റി20 ഫ്രാ‍ഞ്ചൈസികൾ വന്നിരുന്നതെങ്കിൽ നവീന്റെ വരവോടെ പേസ് ബോളർമാർക്കും അഫ്ഗാനിൽ ക്ഷാമമില്ലെന്നു ക്രിക്കറ്റ് ലോകം തിരിച്ചറിഞ്ഞു. 

ADVERTISEMENT

ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനം കണക്കിലെടുത്ത് 2016ൽ, തന്റെ പതിനാറാം വയസ്സിൽ നവീന് അഫ്ഗാൻ സീനിയർ ടീമിലേക്ക് ക്ഷണം ലഭിച്ചു. മണിക്കൂറിൽ 145 കിലോമീറ്റർ വേഗത്തിൽ സ്ഥിരതയോടെ പന്തെറിയാനുള്ള കഴിവും ന്യൂ ബോൾ ഇരുവശത്തേക്കും സ്വിങ് ചെയ്യിക്കാനുള്ള മികവുമാണ് നവീനെ ശ്രദ്ധേയനാക്കുന്നത്. ജസ്പ്രീത് ബുമ്രയുടെ ആക്‌ഷനോടുള്ള വിദൂര സാമ്യവും നവീനെ ക്രിക്കറ്റ് ലോകത്തിന് സുപരിചിതനാക്കി.

∙ എല്ലായിടത്തും ‘ബാഡ് ബോയ്’

വിരാട് കോലിയോട് കയർക്കുന്ന നവീൻ. ചിത്രം: JioCinema/TataIPL
ADVERTISEMENT

രാജ്യാന്തര ക്രിക്കറ്റിൽ കാര്യമായ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടില്ലെങ്കിലും ഇതുവരെ കളിച്ച ട്വന്റി20 ലീഗുകളിലെല്ലാം ചെറുതല്ലാത്തെ ‘അടിപിടി’ ഉണ്ടാക്കാൻ നവീന് കഴിഞ്ഞിട്ടുണ്ട്. 2020 ലെ ലങ്കൻ പ്രീമിയർ ലീഗിലായിരുന്നു നവീന്റെ ആദ്യത്തെ ശ്രദ്ധിക്കപ്പെട്ട ‘അടി’. അന്ന് എതിർ ടീമിലുണ്ടായിരുന്ന പാക് താരം മുഹമ്മദ് ആമിറുമായാണ് നവീൻ ആദ്യം കോർത്തത്. തൊട്ടുപിന്നാലെ രംഗം തണുപ്പിക്കാനെത്തിയ ഷാഹിദ് അഫ്രിദിയോടും നവീൻ തട്ടിക്കയറി. സഹതാരങ്ങളും അംപയർമാരും ഇടപെട്ടാണ് അന്ന് കാര്യമായ പ്രശ്നമില്ലാതെ ഒതുക്കിത്തീർത്തത്. മത്സരശേഷം, യുവതാരങ്ങൾ കുറച്ചുകൂടി പക്വതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്ന ഉപദേശത്തോടെ അഫ്രീദി ഒരു ട്വീറ്റും ചെയ്തിരുന്നു.

ബിഗ് ബാഷ് ലീഗിൽ 2022ൽ ഡാൻസി ഷോർട്ടുമായിട്ടായിരുന്നു നവീന്റെ അടുത്ത തല്ലുകേസ്. ഷോർട്ട് റണ്ണിനായി ഓടുന്നതിനിടെ നവീൻ വഴിമുടക്കുകയും അത് വാക്കേറ്റത്തിലേക്കു വഴിമാറുകയും ചെയ്യുകയായിരുന്നു. ഇത്തരം ഉരസലുകൾക്ക് പേരുകേട്ട ബിബിഎലിൽ ഇതൊരു വലിയ സംഭവം അല്ലാത്തതുകൊണ്ടുതന്നെ അതാരും കാര്യമായി എടുത്തില്ല. 

ധോണിക്കൊപ്പം നവീൻ ഉൾ ഹഖ്.

ഈ വർഷം ആദ്യം ലങ്കൻ പ്രീമിയർ ലീഗിൽ വീണ്ടും നവീൻ വെടിപൊട്ടിച്ചു. ലങ്കൻ താരം തിസാര പെരേരയ്ക്കെതിരെയായിരുന്നു നവീന്റെ കലിപ്പ്. റണ്ണിനായി ഓടുന്നതിനിടെ പെരേരയുടെ വഴിമുടക്കാൻ നവീൻ ശ്രമിക്കുകയും അത് ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിലേക്കും ഒരു പടികൂടി കടന്ന് കയ്യാങ്കളിലിയേക്കും കടക്കുകയായിരുന്നു. സംഭവത്തിന്റെ പേരിൽ ഇരുവർക്കും എതിരെ അച്ചടക്ക നടപടി ഉൾപ്പെടെ സ്വീകരിച്ചിരുന്നു. ഇതിന്റെ ബാക്കിയായിരുന്നു കോലിയോടുള്ള കലിപ്പ്.

∙ കോലി, കലിപ്പ്, പിന്നെ നവീനും

സാധാരണയായി ബോൾ ചെയ്യുമ്പോഴാണ് നവീൻ തല്ലുകേസ് പിടിക്കുന്നതെങ്കിൽ ഇത്തവണ ബാറ്റിങ്ങിനിടെയായിരുന്നു പ്രശ്നം ഉണ്ടായത്. മത്സരത്തിന്റെ 17ാം ഓവറിൽ സ്ട്രൈക്കിലുണ്ടായ നവീനെ കോലി ‘നോക്കിപ്പേടിപ്പിച്ചതോടെയായിരുന്നു’ സംഭവങ്ങളുടെ തുടക്കം. ബാറ്റർമാരെ പ്രകോപിപ്പിക്കാൻ കോലിയുടെ സ്ഥിരം നമ്പറാണ് ഈ ‘നോക്കുമർമം’. മുൻപ് സൂര്യകുമാർ യാദവിനെതിരെ ഉൾപ്പെടെ ഈ പരിപാടി കോലി നടത്തിയിട്ടുണ്ട്. 

എന്നാൽ സാധാരണ ബാറ്റർമാർ ആരും ഇതിനോടു പ്രതികരിക്കുക പതിവില്ല. ചിലർ തിരിച്ചും നോക്കി നിൽക്കുമെന്നല്ലാതെ സംസാരത്തിലേക്ക് കോലിയോ എതിർഭാഗത്തുള്ളവരോ കടക്കാറില്ല. എന്നാൽ നവീൻ വിട്ടുകൊടുക്കാൻ തയാറായിരുന്നില്ല. കോലിയുടെ നോട്ടത്തിന് വാക്കുകൾ കൊണ്ടായിരുന്നു നവീൻ മറുപടി നൽകിയത്. അതോടെ കോലിയും തിരിച്ചു ചൂടാവാൻ തുടങ്ങി. സംഭവം വഷളാകുമെന്നു തോന്നിയതോടെ സഹതാരം അമിത് മിശ്രയും അംപയർമാരും ഉൾപ്പെടെ ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റി. 

സാധാരണ ഗ്രൗണ്ടിൽ ഉണ്ടാക്കുന്ന ചില്ലറ തല്ലുകേസുകൾ മത്സരശേഷം ഓർത്തുവയ്ക്കുകയോ തുടർ തല്ലിലേക്ക് കടക്കുകയോ ചെയ്യുന്ന പതിവ് കോലിക്കില്ല. എന്നാൽ മത്സരശേഷം കൈകൊടുക്കുന്നതിനിടെ കോലിയോട് നവീൻ ചൂടാവുകയും കൈ തട്ടിമാറ്റുകയും ചെയ്തു. അതോടെ കോലിയും തിരിച്ചുചൂടായി. ഇരുവരെയും സഹതാരങ്ങൾ പിടിച്ചുമാറ്റുന്നതിനിടെ ഗൗതം ഗംഭീർ സ്ഥലത്തെത്തി. അതോടെ പ്രശ്നം കൈവിട്ടുപോയി. മത്സരശേഷം ‘താൻ‌ ആരോടും തല്ലുകൂടാനല്ല, ക്രിക്കറ്റ് കളിക്കാനാണ് ഇവിടെ വന്നതെ’ന്നായിരുന്നു നവീൻ പ്രതികരിച്ചത്.

∙ തെറ്റുകാരൻ ആര്?

കോലി– നവീൻ– ഗംഭീർ വിഷയത്തിൽ തെറ്റുകാരൻ ആരാണെന്ന ചോദ്യത്തിൽ കൃത്യമായ ഉത്തരമില്ല. ഗ്രൗണ്ടിൽ അന്നും ഇന്നും ബാഡ് ബോയ് ഇമേജ് ഉള്ള കോലിയാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടതെന്ന് പറയുന്നവരുണ്ട്. എന്നാൽ വഴിയേപോയ വേലി നവീൻ ഏണിവച്ചു പിടിക്കുകയായിരുന്നു എന്നു മറുവാദവുമുണ്ട്. ഇതെല്ലാം പോട്ടെ, രണ്ടുപേർ തമ്മിലുള്ള പ്രശ്നത്തിൽ ഗംഭീർ എന്തിന് ഇടപെട്ടു എന്നു ചോദിക്കുന്നവരും കുറവല്ല. 

മൂവർക്കും ഐപിഎൽ അച്ചടക്ക സമിതി ശിക്ഷ വിധിച്ചതോടെ പ്രശ്നം അൽപമൊന്നു തണുത്തു. ഗ്രൂപ്പ് സ്റ്റേജിൽ ഇനി ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടില്ല. എന്നാൽ ലക്നൗവും ബാംഗ്ലൂരും പ്ലേ ഓഫിൽ കടക്കുകയാണെങ്കിൽ, ഇരുവരും വീണ്ടും നേർക്കുനേർ വരികയാണെങ്കിൽ എന്തുസംഭവിക്കുമെന്ന കൗതുകത്തിലാണ് ക്രിക്കറ്റ് ലോകം.

English Summary: All About LSG's Naveen-Ul-Haq, Who Had a Heated Fight With Virat Kohli in IPL