‘വെണ്ണിലവെ തൊട്ട് മുത്തമിട ആസൈ, എന്നെ ഇന്ത ഭൂമി സുട്രി വരെ ആസൈ’ എന്ന് ഒരു തലമുറയെ ഏറ്റു പാടിച്ച ശബ്ദമാണ് പി.ജെ റോസ്‌ലിയെന്ന മിൻമിനിയുടേത്. 'ചിന്ന ചിന്ന ആസൈ' എന്ന തമിഴ് വരികളെ അർത്ഥം അറിഞ്ഞും അറിയാതെയും ഇന്ത്യ മുഴുവൻ പാടിക്കൊണ്ടിരുന്നു. 1992 ൽ ഇതാ ഞാൻ ഇന്ത്യൻ സിനിമാ ലോകത്ത് വന്നിരിക്കുന്നു എന്ന് എ.ആർ റഹ്മാൻ ലോകത്തോട് വിളിച്ചു പറഞ്ഞത് മിൻമിനിയുടെ ശബ്ദത്തിലായിരുന്നു. പക്ഷേ, മിൻമിനി ആശയുടെ ചിറകു തുന്നിത്തീരുമ്പോഴേക്കും ശബ്ദമില്ലാതായി. ഒരു കാലത്ത് ഇന്ത്യയെ നിശ്ചലമാക്കിയ ശബ്ദം നേർത്ത് നേർത്ത് ഇല്ലാതെ ആയി. പിന്നീടു സ്വയം ഒതുങ്ങി മാറിയിരുന്നു. എങ്കിലും പാടാതെയിരിക്കാൻ ഏതു പാട്ടുകാരിക്കു കഴിയും? പാട്ടും പറച്ചിലുമായി മനോരമ ഓൺലൈൻ പരിപാടി ‘മെമ്മറി കാർഡി’ൽ മിൻമിനി എത്തുകയാണ്...

‘വെണ്ണിലവെ തൊട്ട് മുത്തമിട ആസൈ, എന്നെ ഇന്ത ഭൂമി സുട്രി വരെ ആസൈ’ എന്ന് ഒരു തലമുറയെ ഏറ്റു പാടിച്ച ശബ്ദമാണ് പി.ജെ റോസ്‌ലിയെന്ന മിൻമിനിയുടേത്. 'ചിന്ന ചിന്ന ആസൈ' എന്ന തമിഴ് വരികളെ അർത്ഥം അറിഞ്ഞും അറിയാതെയും ഇന്ത്യ മുഴുവൻ പാടിക്കൊണ്ടിരുന്നു. 1992 ൽ ഇതാ ഞാൻ ഇന്ത്യൻ സിനിമാ ലോകത്ത് വന്നിരിക്കുന്നു എന്ന് എ.ആർ റഹ്മാൻ ലോകത്തോട് വിളിച്ചു പറഞ്ഞത് മിൻമിനിയുടെ ശബ്ദത്തിലായിരുന്നു. പക്ഷേ, മിൻമിനി ആശയുടെ ചിറകു തുന്നിത്തീരുമ്പോഴേക്കും ശബ്ദമില്ലാതായി. ഒരു കാലത്ത് ഇന്ത്യയെ നിശ്ചലമാക്കിയ ശബ്ദം നേർത്ത് നേർത്ത് ഇല്ലാതെ ആയി. പിന്നീടു സ്വയം ഒതുങ്ങി മാറിയിരുന്നു. എങ്കിലും പാടാതെയിരിക്കാൻ ഏതു പാട്ടുകാരിക്കു കഴിയും? പാട്ടും പറച്ചിലുമായി മനോരമ ഓൺലൈൻ പരിപാടി ‘മെമ്മറി കാർഡി’ൽ മിൻമിനി എത്തുകയാണ്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘വെണ്ണിലവെ തൊട്ട് മുത്തമിട ആസൈ, എന്നെ ഇന്ത ഭൂമി സുട്രി വരെ ആസൈ’ എന്ന് ഒരു തലമുറയെ ഏറ്റു പാടിച്ച ശബ്ദമാണ് പി.ജെ റോസ്‌ലിയെന്ന മിൻമിനിയുടേത്. 'ചിന്ന ചിന്ന ആസൈ' എന്ന തമിഴ് വരികളെ അർത്ഥം അറിഞ്ഞും അറിയാതെയും ഇന്ത്യ മുഴുവൻ പാടിക്കൊണ്ടിരുന്നു. 1992 ൽ ഇതാ ഞാൻ ഇന്ത്യൻ സിനിമാ ലോകത്ത് വന്നിരിക്കുന്നു എന്ന് എ.ആർ റഹ്മാൻ ലോകത്തോട് വിളിച്ചു പറഞ്ഞത് മിൻമിനിയുടെ ശബ്ദത്തിലായിരുന്നു. പക്ഷേ, മിൻമിനി ആശയുടെ ചിറകു തുന്നിത്തീരുമ്പോഴേക്കും ശബ്ദമില്ലാതായി. ഒരു കാലത്ത് ഇന്ത്യയെ നിശ്ചലമാക്കിയ ശബ്ദം നേർത്ത് നേർത്ത് ഇല്ലാതെ ആയി. പിന്നീടു സ്വയം ഒതുങ്ങി മാറിയിരുന്നു. എങ്കിലും പാടാതെയിരിക്കാൻ ഏതു പാട്ടുകാരിക്കു കഴിയും? പാട്ടും പറച്ചിലുമായി മനോരമ ഓൺലൈൻ പരിപാടി ‘മെമ്മറി കാർഡി’ൽ മിൻമിനി എത്തുകയാണ്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘വെണ്ണിലവെ തൊട്ട് മുത്തമിട ആസൈ, എന്നെ ഇന്ത ഭൂമി സുട്രി വരെ ആസൈ’ എന്ന് ഒരു തലമുറയെ ഏറ്റു പാടിച്ച ശബ്ദമാണ് പി.ജെ റോസ്‌ലിയെന്ന മിൻമിനിയുടേത്. 'ചിന്ന ചിന്ന ആസൈ' എന്ന തമിഴ് വരികൾ അർഥം അറിഞ്ഞും അറിയാതെയും ഇന്ത്യ മുഴുവൻ പാടിക്കൊണ്ടിരുന്നു. 1992 ൽ ‘ഇതാ ഞാൻ ഇന്ത്യൻ സിനിമാ ലോകത്ത് വന്നിരിക്കുന്നു’ എന്ന് എ.ആർ റഹ്മാൻ ലോകത്തോട് വിളിച്ചു പറഞ്ഞത് മിൻമിനിയുടെ ശബ്ദത്തിലായിരുന്നു. 

പക്ഷേ, മിൻമിനി ആശയുടെ ചിറകു തുന്നിത്തീരുമ്പോഴേക്കും ശബ്ദമില്ലാതായി. ഒരുകാലത്ത് ഇന്ത്യയെ നിശ്ചലമാക്കിയ ശബ്ദം നേർത്ത് നേർത്ത് ഇല്ലാതെയായി. പിന്നീടു സ്വയം ഒതുങ്ങി മാറിയിരുന്നു. എങ്കിലും പാടാതെയിരിക്കാൻ ഏതു പാട്ടുകാരിക്കു കഴിയും? പാട്ടും പറച്ചിലുമായി മനോരമ ഓൺലൈൻ പരിപാടി ‘മെമ്മറി കാർഡി’ൽ മിൻമിനി എത്തുകയാണ്. ആ വാക്കുകളിലേക്ക്...

മിൻമിനി (ചിത്രം: മനോരമ)
ADVERTISEMENT

∙ 1984 ൽ പുറത്തിറങ്ങിയ ആദ്യ കസറ്റ്

'മാണിക്കത്തേരിലേറി മണവാളൻ വരുന്നല്ലോ' എന്ന ആദ്യ കസറ്റ് പാട്ടിനു മുൻപും ഒരുപാടു പാടിയിരുന്നു. ആ കാസറ്റിലെ പ്രധാന ഗായിക രേണുക ചേച്ചിയാണ്. അതായത് ദീപക് ദേവിന്റെ ഭാര്യയുടെ അമ്മ. ചേച്ചി അന്നു വളരെ തിരക്കുള്ള ഗായികയാണ്. അന്നു കോറസ് പാടാൻ എന്നെയും വിളിച്ചിരുന്നു. അങ്ങിനെ കോറസായി കുറേ പാട്ടുകൾ പാടി. അതും മാപ്പിള പാട്ടുകൾ. അവസാനം ഒരു പാട്ട് എനിക്കു സ്വന്തമായി തന്നു. പാട്ടു പാടുന്നതു വലിയ കാര്യമാണെന്നു ചിന്തിച്ചിട്ടേയില്ല. അന്നു 14 വയസ്സായിരുന്നു. 

∙ 'ചിന്ന ചിന്ന ആസൈ' എന്ന മൊണാലിസ

ആ പാട്ടിനു പ്രത്യേകം ഭാവം ഇല്ലായിരുന്നു. റഹ്മാൻ സർ പറഞ്ഞത് ‘‘നിന്റെ പ്രായത്തിലുള്ള ഒരു പെൺകുട്ടി വെറുതേ പാടി നടക്കുന്ന ഒരു പാട്ട്’’ എന്നായിരുന്നു. എനിക്കും അങ്ങിനെയേ തോന്നിയുള്ളൂ. ജാനകിയമ്മ, ലതാജി, ആശാജി എന്നിവരുടെ പാട്ടു കേട്ടാണല്ലോ പഠിക്കുന്നത്. അന്നു സ്റ്റേജ് ഷോകൾക്ക് ആ പാട്ടുകൾ അതേപോലെ പാടി കേൾക്കുന്നതാണ് എല്ലാവർക്കും ഇഷ്ടം. പക്ഷേ നമുക്കു സ്വന്തമായി പാട്ടു കിട്ടുമ്പോൾ അതിന്റെ വരിയും ട്യൂണുമൊക്കെ നമ്മുടെ ശബ്ദത്തിലൂടെ വരണം. ആ ശബ്ദത്തിനു ജാനകിയമ്മയുടെ ഐഡന്റിറ്റി പോരല്ലോ. നമ്മുടെ പാട്ടിനു നമ്മുടേതായൊരു നിലനിൽപ്പു വേണമെന്ന് അപ്പച്ചൻ എപ്പോഴും പറയുമായിരുന്നു. 

ADVERTISEMENT

∙ തൊട്ടിട്ടും കൈവിട്ടുപോയ പാട്ടുകൾ 

അങ്ങിനെ സംഭവിച്ചിട്ടുണ്ട്. ഇളയരാജ സാറിന്റെ ഒരു പാട്ട് എഴുതിയെടുത്തു. പഠിച്ചു. ഉച്ചയ്ക്ക് ഇടവേളയ്ക്കു വീട്ടിൽ പോയി. തിരിച്ചു വിളിക്കുമെന്നു വിചാരിച്ചു കുറേ നേരം കാത്തു. പക്ഷേ വിളിച്ചില്ല. പിന്നീട് അറിഞ്ഞു അതു സ്വർണലത പാടി എന്ന്. എത്ര ഭംഗിയായിട്ടാണു സ്വർണലത പാടിയിരുന്നത്. പിന്നെ ഒരു പാട്ടും കിട്ടാതെപോയതിൽ വിഷമിച്ചിട്ടില്ല. അത്രയധികം തിരക്കായിരുന്നു. തിരിഞ്ഞൊന്നു നോക്കാൻപോലും സമയമില്ലായിരുന്നു. ഒരു ദിവസത്തിൽ 12 പാട്ടുകൾ വരെ പാടിയ സമയമുണ്ടായിരുന്നു. 

മിൻമിനി (ഫയൽ ചിത്രം: മനോരമ)

പിന്നീടൊരിക്കൽ റഹ്മാൻ സാറിന്റെ പാട്ട് എഴുതിയെടുത്തു പഠിച്ചു പാടാൻ ചെന്നു. വയ്യാത്ത സമയമായിരുന്നു. ഒരുപാടു ശ്രമിച്ചു. പക്ഷേ പാടാൻ കഴിഞ്ഞില്ല. അങ്ങിനെ ഒടുവിൽ ഞാൻ പറഞ്ഞു ‘‘പറ്റുന്നില്ല’’ എന്ന്. അവിടെയുള്ള എല്ലാർക്കും വളരെ വിഷമമായി. സ്നേഹിക്കുന്നവർ ചുറ്റും നിന്നു വിഷമിക്കുന്നതു നമുക്കു സഹിക്കില്ലല്ലോ. ചിലപ്പോഴൊക്കെ റിക്കാർഡിങ്ങിനു വിളിക്കുമ്പോൾ  ചെന്നു നോക്കും. ശേഷം പാട്ട് എഴുതിയെടുക്കും. പഠിക്കും. ബുദ്ധിമുട്ടുള്ള പാട്ടാണെങ്കിൽ എനിക്ക് ഇതു പറ്റില്ലെന്നു പറയും.

∙ പാടിയതല്ല, ‘പറഞ്ഞ’ പാട്ട്

ADVERTISEMENT

അതൊരു മാജിക്കായിട്ടാണു തോന്നുന്നത്. ഏതു ശ്രുതിയിൽ ഏതൊക്കെ നോട്ടുകളാണ് വരേണ്ടത് എന്നുള്ളത് പറഞ്ഞു വച്ചിട്ടേ ഉണ്ടായിരുന്നുള്ളു. ‘പച്ചൈക്കിളി പാടും ഊര്’ എന്നു തുടങ്ങുന്ന പാട്ടായിരുന്നു അത്. എ.ആർ.റഹ്മാൻ സാറാണ് അതിനെ പാട്ടാക്കിയത്. അതു പാടിക്കഴിഞ്ഞപ്പോൾ ശരിക്കും വിഷമമാണു തോന്നിയത്. ‘ചിന്ന ചിന്ന ആസൈ’ പാടുമ്പോൾ ക്ലിക്ക് ട്രാക്കു മാത്രമാണ് ഉണ്ടായിരുന്നത്. കീബോർഡ് വായിച്ചതിൽ പാടി. അങ്ങിനെ ചില പാട്ടുകൾ ഇളയരാജ സാറിനോടൊത്തും ചെയ്തിട്ടുണ്ട്. എങ്കിലും പല ആർട്ടിസ്റ്റുകൾ പലതവണ ഒരുമിച്ചു പഠിച്ചു നേരിട്ടുളള റിക്കാർഡിങ്ങുകളായിരുന്നു എനിക്കു ശീലം.

1989 ൽ ആദ്യമായി ഗൾഫ് ട്രിപ് പോയപ്പോൾ പാടിയ 'ഷൺമുഖ പ്രിയ രാഗമോ' കേട്ടാണു ജയൻ അങ്കിൾ രാജാസാറിന് എന്നെ പരിചയപ്പെടുത്തുന്നത്. വാത്സല്യമാണ് എന്നോട്. അത്രതന്നെ സ്നേഹം എനിക്കു തിരിച്ചുമുണ്ട്.

അതു നല്ല അനുഭവം തന്നെയാണ്. ഇത്രയും ആർട്ടിസ്റ്റുകളുടെ കൂട്ടായ്മയിൽ പുറത്തു വരുന്ന പാട്ടുകളാണ്. പഞ്ച് ചെയ്തു പാടേണ്ടി വരുമ്പോൾ ഉൾക്കൊള്ളാൻ വളരെ ബുദ്ധിമുട്ടായിരുന്നു. എല്ലാ പാട്ടും നേരിട്ടു പാടിക്കൊണ്ടിരിക്കുന്ന ആളായിരുന്നു ഞാൻ. അപ്പോൾ ഒരു വരി, ഒരു വാക്ക് എന്നിങ്ങനെ മാത്രം പഞ്ച് ചെയ്ത് പാടുമ്പോൾ അതു കഴിവു കുറവായാണു‍ ‍‍ഞാൻ മനസ്സിലാക്കിയത്. ഇന്നാണെങ്കിൽ അതു സാധാരണമാണ്. അത്ര മനസ്സ് വിഷമിപ്പിക്കില്ലായിരുന്നു. മോൾ പറയും ‘‘മമ്മി, പഴയതൊന്നും ഓർത്തിരിക്കല്ലേ. അതൊക്കെ വിടൂ’’ എന്ന്. 

∙ ജയചന്ദ്രൻ പരിചയപ്പെടുത്തിയ കുട്ടി 

ഞാൻ മാസികകൾ വായിക്കാറില്ലായിരുന്നു. സിനിമ കാണാറില്ലായിരുന്നു. അന്നൊക്കെ അങ്ങിനെയുള്ള ജീവിതരീതിയാണ്. സ്കൂൾ കഴിഞ്ഞ ഉടനെയാണല്ലോ റിക്കാർഡിങ് സ്റ്റുഡിയോയിലേക്കു കയറുന്നത്. അങ്ങിനെ എന്റെ ജീവിതം രാവിലെ 9 മുതൽ രാത്രി 9 വരെയും റിക്കാർഡിങ് സ്റ്റുഡിയോകൾക്കുള്ളിലായിരുന്നു. ലോക കാര്യങ്ങൾ ഒന്നും അറിയില്ല. ഒന്നിനെ പറ്റിയും ചിന്തിക്കാനുള്ള സമയം ഇല്ല. പാട്ട് എഴുതുന്നു. പഠിക്കുന്നു. പാടുന്നു. ഇടയ്ക്ക് ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ ഉത്തരം പറയും. അത്രേയുള്ളു.

മിൻമിനി, ജയചന്ദ്രൻ (ഫയൽ ചിത്രം: മനോരമ)

1989 ൽ ആദ്യമായി ഗൾഫ് ട്രിപ് പോയപ്പോൾ പാടിയ ‘ഷൺമുഖ പ്രിയ രാഗമോ’ കേട്ടാണു ജയൻ അങ്കിൾ രാജാസാറിന് എന്നെ പരിചയപ്പെടുത്തുന്നത്. വാത്സല്യമാണ് എന്നോട്. അത്രതന്നെ സ്നേഹം എനിക്കു തിരിച്ചുമുണ്ട്. ജെറി അമൽദേവ് മാഷുമായും ഒരുപാടു സ്നേഹമുള്ള ബന്ധമാണ്. പണ്ട് എന്റെ വീട്ടിൽ ഫോണില്ല. ഒരിക്കൽ എറണാകുളത്തുനിന്ന് ടാക്സി പിടിച്ചു വന്നാണ് എന്നെ റിക്കാർഡിങ്ങിനു കൊണ്ടുപോയത്. എന്റെ പാട്ടു തേച്ചുമിനുക്കിയതു ജെറി മാഷാണ്‌. അന്നൊക്കെ പ്രഗൽഭരായ പലരുടെയും കൂടെ പാടി. അന്നൊന്നും അവരുടെ വലുപ്പം അറിയില്ലായിരുന്നു.

∙ ഇളയരാജ സ്റ്റുഡിയോ അഥവാ പാട്ടുഫാക്ടറി

ജയൻ അങ്കിളാണ് രാജാസാറിനെ പരിചയപ്പെടുത്തിയത്. അന്നു ചെന്നൈയിൽ പരിചയമുള്ളത് ജെറിമാഷിനെ മാത്രമായിരുന്നു. രാജാസാറിനെ കാണുമ്പോൾ ഏതെല്ലാം പാട്ടുകൾ പാടണമെന്നു ജെറിമാഷും ജയൻ അങ്കിളും ചേർന്നു പഠിപ്പിച്ചു. യൂണിവേഴ്സിറ്റി കലോത്സവത്തിൽ ‘വലംപിരി ശംഖിൽ തുളസീ തീർത്ഥം’ എന്ന പാട്ടിനായിരുന്നു എനിക്ക് ഒന്നാം സമ്മാനം കിട്ടിയത്. പിന്നെ ‘എത്ര മധുമാസമതിൽ’ എന്ന പാട്ടുമാണു പാടിയത്.

പോകുന്ന വഴിയിൽ എവിഎം സ്റ്റുഡിയോ കാണിച്ചു തന്നു. അവിടെ രാജ സാറിന്റെ വലിയ കട്ടൗട്ട് വച്ചിട്ടുണ്ട്. ഞാൻ അങ്ങനെയൊന്നു മുൻപു കണ്ടിട്ടില്ല. ജയൻ അങ്കിൾ എന്നോടു പറഞ്ഞു ‘‘ഈ ആളെയാണു കാണാൻ പോകുന്നത്’’ എന്ന്. സ്റ്റുഡിയോയിലേക്കു കാർ തിരിയുമ്പോൾ ഗേറ്റിനു പുറത്തു കുറേ ആളുകൾ നിൽക്കുന്നതു കണ്ടു. ഇളയരാജയെ കാണാൻ കാത്തു നിൽക്കുന്നവരായിരുന്നു അവർ. അപ്പോഴും എനിക്ക് അതൊരു വലിയ കാര്യമായി തോന്നിയില്ല. അദ്ദേഹത്തിന്റെ സ്റ്റുഡിയോ ഒരു ഫാക്ടറി പോലെയാണ്. രാവിലെ ഏഴു മണി മുതൽ ഉച്ചക്ക് ഒരു മണി വരെ ഒരു കോൾ ഷീറ്റാണ്. ആർട്ടിസ്റ്റുകളെല്ലാം ആ സമയത്ത് അവിടെ ഉണ്ടാവണം. 

ഇളയരാജ

വിശ്രമ സമയത്ത് സാർ കംപോസിങ് റൂമിലായിരിക്കും. അങ്ങോട്ടായിരുന്നു ഞങ്ങൾ ചെന്നത്. അവിടെ ചെന്നപ്പോൾ പേരു ചോദിച്ചു. ‘‘മിനി’’ എന്നു പറഞ്ഞു. ‘‘അപ്പിഡി ഒരു പേര് ഇരിക്കാ?’’ എന്നായിരുന്നു മറുപടി. തമിഴിലായിരുന്നു സംസാരം. എനിക്കു തമിഴ് കുറച്ചേ അറിയൂ. ഒരു കീർത്തനം പാടാൻ പറഞ്ഞു. ‘‘കീർത്തനം എനിക്കറിയില്ലാ’’ന്ന് പറഞ്ഞു.

ഒരിക്കൽ റഹ്മാൻ സാറിന്റെ പാട്ട് എഴുതിയെടുത്തു പഠിച്ചു പാടാൻ ചെന്നു. വയ്യാത്ത സമയമായിരുന്നു. ഒരുപാടു ശ്രമിച്ചു. പക്ഷേ പാടാൻ കഴിഞ്ഞില്ല. ഒടുവിൽ ഞാൻ പറഞ്ഞു പറ്റുന്നില്ല എന്ന്.

‘‘എതാവ്ത് തെരിഞ്ചപാട്ട് പാട്’’ എന്നു പറഞ്ഞു. അപ്പോൾ പാടാനിരുന്ന രണ്ടു പാട്ടുകളും പാടി. കേട്ടുകഴിഞ്ഞപ്പോൾ, ഇവിടെ ഒരുപാട് വർക്ക് ഉണ്ട്. അതുകൊണ്ടു നാട്ടിൽ പോകേണ്ട എന്നു പറഞ്ഞപ്പോൾ എനിക്കു വിഷമമായി. നാട്ടിൽ കൈ നിറയെ പ്രോഗ്രാമുകളുള്ള സമയമായിരുന്നു. ‘‘നാട്ടിലേക്ക് തിരിച്ചുപോണം’’ എന്നു ഞാൻ പറഞ്ഞു.

അപ്പോൾ ഇതു കേട്ടുകൊണ്ടിരുന്ന അപ്പച്ചൻ കൈയ്യിൽ പിടിച്ചു എന്നെ വിലക്കി. എന്നിട്ടു ‘‘സാർ പറയുന്നപോലെ  കേട്ടോളാം’’ എന്നു സാറിനോട് പറഞ്ഞു. അതിനുശേഷം സ്റ്റുഡിയോ കാണാൻ പോയി. വാതിൽ തുറന്നപ്പോൾ വളരെ സുഖമുള്ള പാട്ടായിരുന്നു കേട്ടത്. വലതു വശത്തു ഒരു ഗ്ലാസ്സാണ്. കണ്ടതു സാക്ഷാൽ ആശാ ബോസ്‌ലെയെ. ഫോട്ടോയിൽ മാത്രമേ കണ്ടിട്ടുള്ളു. കാണുമെന്ന് കരുതിയിരുന്നതേ ഇല്ല.

മിൻമിനി (ഫയൽ ചിത്രം: മനോരമ)

പുതിയതായി വന്ന സിംഗറാണ് എന്ന് പറഞ്ഞു ജയൻ അങ്കിൾ എന്നെ പരിചയപ്പെടുത്തി. അതു വലിയ അനുഭവമായിരുന്നു. സന്തോഷംകൊണ്ടു കരച്ചിലാണോ വന്നത് എന്നു ചോദിച്ചാൽ അറിയില്ല. പിറ്റേ ദിവസം മുതൽ എന്നും വരണം എന്നു രാജാസാർ പറഞ്ഞു. അങ്ങിനെ ജെറി മാഷിന്റെ വീട്ടിലേക്കു പോയി. യാത്രാക്ഷീണം കൊണ്ടു റെസ്റ്റ് എടുക്കാമെന്നു കരുതിയിരിക്കുമ്പോളാണ് ഒരു കാർ വന്നത്. രാജാസാറിന്റെ ഇൻ ചാർജ് സുബയ്യ ആയിരുന്നു. അന്നുതന്നെ ഒരു പാട്ടു പാടിച്ചു.

∙ സിനിമാപ്പാട്ടുകാരിയായ മിൻമിനി

അപ്പച്ചനു വലിയ ആഗ്രഹമായിരുന്നു ഞാൻ പാട്ടുകാരിയാകണമെന്ന്. എനിക്ക് അന്ന് ആഗ്രഹിക്കാൻ പോലുമുള്ള വിവരമുണ്ടായിരുന്നില്ല. സ്വപ്നം കാണാൻ തുടങ്ങും മുൻപുതന്നെ എല്ലാം കിട്ടിത്തുടങ്ങിയിരുന്നു. സ്റ്റുഡിയോയിലെ മറ്റു മ്യുസീഷ്യൻസ് വഴിയാണ് ഞാൻ പാടുന്നു എന്നുള്ള വാർത്ത തമിഴ്, തെലുങ്ക്, കന്നഡ ഇൻഡസ്ട്രിയിൽ എല്ലാവരും അറിഞ്ഞത്. അങ്ങനെ പാട്ടുകൾ കിട്ടിത്തുടങ്ങി. 

രാജാമണി സാറിന്റെ പാട്ടാണ്‌ എന്റെ ആദ്യ മലയാളം സിനിമാപാട്ട്. അന്നു ചിത്രച്ചേച്ചിക്കു ട്രാക്ക് പാടാൻ പോയതായിരുന്നു. അതിലൊരു പാട്ട് എനിക്കു തരികയായിരുന്നു. അന്ന് എവിഎംജി സ്റ്റുഡിയോയിൽ കീരവാണി സാറിന്റെ റിക്കാർഡിങ് നടക്കുന്നുണ്ട്. അങ്ങനെ അദ്ദേഹത്തെ കയറി കണ്ടു. പിറ്റേ ദിവസം കീര വാണിസാറിന്റെ പാട്ടു പാടി.

∙ അപ്പച്ചന്റെ മോൻ 

എനിക്കു മൂന്നു ചേച്ചിമാരാണ്. എല്ലാവരും നന്നായി പാടുമായിരുന്നു. എല്ലാവരെയും കലാകാരികളായാണ് അപ്പച്ചൻ വളർത്തിയത്. അപ്പച്ചനും അറിയപ്പെടാതെ പോയ കലാകാരനായിരുന്നു. നാടകം എഴുതും, സംവിധാനം ചെയ്യും, പാടും, എഴുതും, ഓട്ടൻതുള്ളൽ കളിക്കും. ഒക്കെ സ്വയം പഠിച്ചെടുത്തതാണ്. അന്നു  ഞങ്ങളുടെ ഗ്രാമത്തിൽ പാട്ടു പഠിപ്പിക്കാൻ ആരും ഉണ്ടായിരുന്നില്ല. ആലുവയിൽ പോയി പഠിക്കാൻ സൗകര്യവുമുണ്ടായിരുന്നില്ല. വീട്ടിൽ ഒരു സൈക്കിൾ കൂടിയില്ല. സ്കൂളിൽ പാട്ടു മാഷ് വരും. ശ്രുതിയിൽ പാടാനും സ്വരങ്ങളുമൊക്കെ ഞാനും ചേച്ചിമാരും അവിടെ നിന്നാണു പഠിച്ചത്. അങ്ങിനെയാണു മത്സരങ്ങളിൽ പങ്കെടുക്കുന്നതും സമ്മാനങ്ങൾ കിട്ടിയിരുന്നതും.

മിൻമിനി (ഫയൽ ചിത്രം: മനോരമ)

മൂത്ത ചേച്ചി നന്നായി പാടും. അപ്പച്ചനു ചേച്ചിയിലായിരുന്നു കൂടുതൽ പ്രതീക്ഷ. ഞാൻ അന്നു വളരെ കുട്ടിയായിരുന്നു. പക്ഷേ പത്താം ക്ലാസ്സ് കഴിഞ്ഞതോടെ ചേച്ചിയുടെ കല്യാണം കഴിഞ്ഞു. രണ്ടാമത്തെ ചേച്ചി പാടുമെങ്കിലും പഠിത്തത്തിൽ ആയിരുന്നു താൽപര്യം. മൂന്നാമത്തെ ചേച്ചി കലാഭവനിൽ‌ കുറച്ചുനാൾ പാടിയിരുന്നു. പിന്നെ അപ്പച്ചന്റെ ആഗ്രഹം നിറവേറ്റാനുള്ളതു ഞാൻ ആയിരുന്നു.

എന്റെ മൂത്ത ചേച്ചിയുടെ കൂട്ടുകാരി കുഞ്ഞുമേരി ചേച്ചി ഒരിക്കൽ എന്നെ ഡാൻസിനു പാട്ടുപാടാൻ വിടാമോയെന്നു ചോദിച്ചു. അന്നൊക്കെ റിക്കോഡഡ് പാട്ടുകൾക്കു നൃത്തം ചെയ്യുന്ന പതിവില്ല. അങ്ങനെ അന്നു ഞാൻ പാടിയ ഡാൻസുകൾക്കെല്ലാം ഒന്നാം സമ്മാനം കിട്ടി. പല സ്ഥലങ്ങളിലെ ആളുകൾ വരുന്ന പരിപാടിയാണല്ലോ. പാടിയത് ആരാണെന്നു കുറേപേർ അന്വേഷിച്ചു. എന്റെ വിലാസമൊക്കെ വാങ്ങി കുറച്ചുപേർ. ഒരിക്കൽ പെരുമ്പാവൂരിൽ നിന്നു ഷാജി എന്നൊരു ചേട്ടൻ വീട്ടിൽ വന്നു. ഗാനമേള ട്രൂപ്പിലേക്കു പാടാൻ വിളിച്ചു. അങ്ങനെയാണ് ആദ്യമായിട്ട് ഗാനമേളയിലേക്കു വരുന്നത്. 

∙ ബാലേയ്ക്ക് പാടിയിരുന്ന കുട്ടി

തൃപ്പൂണിത്തുറയിൽ ഗോപി മാഷിന്റെയും നളിനി ചേച്ചിയുടേയും ശ്രീചക്ര നൃത്തവിഹാർ എന്നൊരു ബാലേ ഗ്രൂപ്പ് ഉണ്ടായിരുന്നു. അവിടെ നിന്നും എന്നെ ബാലേയ്ക്ക് പാടാൻ വിടാമോയെന്നു ചോദിച്ചു ഒരാൾ വീട്ടിലേക്കു വന്നു. ഗാനമേളയും നാടകവുമൊക്കെ കഴിഞ്ഞാണ് ബാലേ തുടങ്ങുന്നത്. ചെറിയ കുട്ടിയല്ലേ.. അങ്ങനെ ഉറക്കമിളച്ചു പാടാൻ വിടാൻ അപ്പച്ചനു താൽപര്യം ഇല്ലായിരുന്നു. പക്ഷേ അവർ പിന്നെയും പിന്നെയും വന്നു. ഒരുപാട് പറഞ്ഞപ്പോൾ അപ്പച്ചൻ എന്നെ കൊണ്ടു പോയി.

മിൻമിനി (ചിത്രം: മനോരമ ഓൺലൈൻ)

അവിടെ വേണു ജി.മുളകുകാട് എന്ന സംഗീതഞ്ജൻ ഉണ്ടായിരുന്നു. അവർ അവതരിപ്പിക്കുന്ന ഒരു ബാലേയുടെ പാട്ട് എന്നെ പഠിപ്പിച്ചു. ഞാൻ പാടി. അതു കേട്ട് എല്ലാരും കയ്യടിച്ചു. കുഞ്ഞായതുകൊണ്ടാണോ എന്നറിയില്ല. അന്നു വളരെ സന്തോഷമായി. ബാലേയിൽ കഥ പറയുന്നതു പാട്ടിലൂടെയാണ്. സംഭാഷണം വളരെ കുറവാണ്. പാടിക്കൊണ്ടേയിരിക്കണം. ക്ലാസ്സിക്കൽ ടച്ച് വരുന്ന പാട്ടുകളായിരുന്നു. തുടങ്ങുന്നതു തന്നെ രാത്രി പതിനൊന്നു മണിയാകുമ്പോഴാണ്. രാവിലെ  വരെയും പാടുകയാണ്. എനിക്ക് അതു സാധകമായിരുന്നു. 

∙ ശബ്ദമില്ലാത്ത പാട്ടുകാരി 

നന്നായി പാടിക്കൊണ്ടിരുന്നപ്പോഴാണു ശബ്ദമില്ലാതെയാകുന്നത്. പാടാൻ വിളിക്കുന്നവരോടു പനിയാണെന്നൊക്കെ എത്ര തവണ പറയും? ശബ്ദം പോയാലും തിരികെ വരും എന്ന പ്രതീക്ഷയിലായിരുന്നു ജീവിതം. ഇതിങ്ങനെ ഇത്ര നാൾ നീണ്ടുപോകും എന്നു കരുതിയിട്ടേയില്ല. പല റൂമറുകളും കേട്ടിരുന്നു. എന്നാൽ എന്താണു യഥാർഥ പ്രശ്നം എന്നു എനിക്കിതേവരെ മനസ്സിലായിട്ടില്ല.

അപ്പോളുള്ള അസ്വസ്ഥതയ്ക്കു ചികിത്സിക്കുകയാണ് ഡോക്ടർമാരും ചെയ്തത്. വോക്കൽ കോഡിന് ഒരു പ്രശ്നവുമില്ലായിരുന്നു. എന്നിട്ടും എന്താണു ശബ്ദമില്ലാത്തതെന്നുമാത്രം ആർക്കും അറിയില്ല. ഡോക്ടർ പറഞ്ഞുതന്ന വ്യായാമങ്ങൾ എല്ലാം മുടങ്ങാതെ ചെയ്തിരുന്നു. എന്നിട്ടും ശബ്ദം വന്നില്ല. ഇപ്പോഴാണു മെന്റൽ ഹെൽത്തിനെ പറ്റിയൊക്കെ പറഞ്ഞു കേൾക്കുന്നതും അറിയുന്നതും. ഇനി അതാണു കാരണമെങ്കിൽ എന്തെങ്കിലും വിഷമം മനസ്സിൽ തട്ടിയിട്ടുണ്ടാകുമായിരിക്കും.

ഫുഡ് പോയിസൺ ആണോ കൂടുതൽ പാടിയിട്ടാണോ എന്നൊക്കെയാണ് അന്ന് കാരണങ്ങളായി വിചാരിച്ചത്. അതൊക്കെ തന്നെയാണ് ഡോക്ടർമാരും പറഞ്ഞിട്ടുള്ളത്. ഇപ്പോഴും എന്താണു ശരിക്കും ഉണ്ടായതെന്നു ദൈവത്തിനു മാത്രമേ അറിയൂ. കുറേക്കാലം എന്റെ പാട്ടുകൾ പോലും ഞാൻ കേൾക്കാറില്ലായിരുന്നു. പകരം പ്രാർഥിക്കാനായിരുന്നു  സമയം കണ്ടെത്തിയിരുന്നത്. ഒരിക്കൽ ശബ്ദം ഏറെക്കുറെ ശരിയായി വന്ന സമയത്തു പാടാൻ തയാറായി നിൽക്കുമ്പോൾ കൂടെ പാടേണ്ടയാൾ ചോദിച്ചു, ‘‘എന്താ മിനീ, പോയ ശബ്ദം വന്നുതുടങ്ങിയോ?’’ എന്ന്. അന്ന് ഒരുപാടു വിഷമിച്ചു. എത്ര സങ്കടമുണ്ടെങ്കിലും ഉള്ളിലൊതുക്കിയാണു ശീലം. ആരോടും പരാതിയുമില്ല. പരിഭവവുമില്ല.

1995 ൽ ജോയേട്ടനെ കല്യാണം കഴിക്കുമ്പോൾ ശബ്ദമില്ലാത്ത പാട്ടുകാരിയാണു ഞാൻ. അന്നു മുതൽ താങ്ങും തണലുമായി നിന്ന കുടുംബത്തെ ആലോചിക്കുമ്പോൾ ഞാൻ ഭാഗ്യവതിയാണെന്നു തോന്നും. പാട്ടിനെ തിരികെ ചേർത്തുപിടിക്കാൻ അതാണ് ഊർജം. ഇപ്പോൾ ഞാൻ പാടാൻ തയാറാണ്. പാട്ടുകൾ എന്നെ തേടി വരാൻ കാത്തിരിക്കുകയാണ്.

English Summary: Interview with Singer Minmini - Video