കഷ്ടിച്ചു 10 മിനിറ്റ് മാത്രം നീണ്ടുനിന്നൊരു പ്രസംഗം, നാലു മിനിറ്റ് വരുന്നൊരു പാട്ട്. അത്ര തന്നെ. തമിഴ് സിനിമയിലെ നിലവിലെ ഏറ്റവും വലിയ താരം രാഷ്ട്രീയപ്രവേശം വ്യക്തമാക്കിക്കഴിഞ്ഞു. ദളപതി വിജയ് രാഷ്ട്രീയത്തിലിറങ്ങുമോ എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല. അത് എപ്പോൾ സംഭവിക്കും എന്ന ചോദ്യത്തിനും ജൂൺ 17ലെ ആ പ്രസംഗത്തോടെ ഏറെക്കുറെ ഉത്തരമായിക്കഴിഞ്ഞു. തന്റെ രാഷ്ട്രീയത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചും വിജയ് സൂചന നൽകിയിട്ടുണ്ട്. ജൂൺ 22ന് 49–ാം പിറന്നാളിന് പുതിയ പടത്തിലെ പാട്ട് പുറത്തിറങ്ങിയതോടെ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് അനൗദ്യോഗിക പ്രഖ്യാപനമായി എന്നുതന്നെ കരുതുന്നവരുമുണ്ട്.

കഷ്ടിച്ചു 10 മിനിറ്റ് മാത്രം നീണ്ടുനിന്നൊരു പ്രസംഗം, നാലു മിനിറ്റ് വരുന്നൊരു പാട്ട്. അത്ര തന്നെ. തമിഴ് സിനിമയിലെ നിലവിലെ ഏറ്റവും വലിയ താരം രാഷ്ട്രീയപ്രവേശം വ്യക്തമാക്കിക്കഴിഞ്ഞു. ദളപതി വിജയ് രാഷ്ട്രീയത്തിലിറങ്ങുമോ എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല. അത് എപ്പോൾ സംഭവിക്കും എന്ന ചോദ്യത്തിനും ജൂൺ 17ലെ ആ പ്രസംഗത്തോടെ ഏറെക്കുറെ ഉത്തരമായിക്കഴിഞ്ഞു. തന്റെ രാഷ്ട്രീയത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചും വിജയ് സൂചന നൽകിയിട്ടുണ്ട്. ജൂൺ 22ന് 49–ാം പിറന്നാളിന് പുതിയ പടത്തിലെ പാട്ട് പുറത്തിറങ്ങിയതോടെ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് അനൗദ്യോഗിക പ്രഖ്യാപനമായി എന്നുതന്നെ കരുതുന്നവരുമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഷ്ടിച്ചു 10 മിനിറ്റ് മാത്രം നീണ്ടുനിന്നൊരു പ്രസംഗം, നാലു മിനിറ്റ് വരുന്നൊരു പാട്ട്. അത്ര തന്നെ. തമിഴ് സിനിമയിലെ നിലവിലെ ഏറ്റവും വലിയ താരം രാഷ്ട്രീയപ്രവേശം വ്യക്തമാക്കിക്കഴിഞ്ഞു. ദളപതി വിജയ് രാഷ്ട്രീയത്തിലിറങ്ങുമോ എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല. അത് എപ്പോൾ സംഭവിക്കും എന്ന ചോദ്യത്തിനും ജൂൺ 17ലെ ആ പ്രസംഗത്തോടെ ഏറെക്കുറെ ഉത്തരമായിക്കഴിഞ്ഞു. തന്റെ രാഷ്ട്രീയത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചും വിജയ് സൂചന നൽകിയിട്ടുണ്ട്. ജൂൺ 22ന് 49–ാം പിറന്നാളിന് പുതിയ പടത്തിലെ പാട്ട് പുറത്തിറങ്ങിയതോടെ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് അനൗദ്യോഗിക പ്രഖ്യാപനമായി എന്നുതന്നെ കരുതുന്നവരുമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഷ്ടിച്ചു 10 മിനിറ്റ് മാത്രം നീണ്ടുനിന്നൊരു പ്രസംഗം, നാലു മിനിറ്റ് വരുന്നൊരു പാട്ട്. അത്ര തന്നെ. തമിഴ് സിനിമയിലെ നിലവിലെ ഏറ്റവും വലിയ താരം രാഷ്ട്രീയപ്രവേശം വ്യക്തമാക്കിക്കഴിഞ്ഞു. ദളപതി വിജയ് രാഷ്ട്രീയത്തിലിറങ്ങുമോ എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല. അത് എപ്പോൾ സംഭവിക്കും എന്ന ചോദ്യത്തിനും ജൂൺ 17ലെ ആ പ്രസംഗത്തോടെ ഏറെക്കുറെ ഉത്തരമായിക്കഴിഞ്ഞു. തന്റെ രാഷ്ട്രീയത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചും വിജയ് സൂചന നൽകിയിട്ടുണ്ട്. ജൂൺ 22ന് 49–ാം പിറന്നാളിന് പുതിയ പടത്തിലെ പാട്ട് പുറത്തിറങ്ങിയതോടെ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് അനൗദ്യോഗിക പ്രഖ്യാപനമായി എന്നുതന്നെ കരുതുന്നവരുമുണ്ട്.

∙ ‘അണ്ണൻ ഇറങ്ങി വരട്ടേ’?

ADVERTISEMENT

‘ഞാൻ റെഡി; വരട്ടേ? അണ്ണൻ ഇറങ്ങി വരട്ടേ?’ എന്ന ആ പാട്ടിന്റെ വരികൾക്കിടയിലെ അർഥം ചികയുകയാണു തമിഴ് മാധ്യമങ്ങൾ. വിജയ് ആരാധകരുടെ ഔദ്യോഗിക സംഘടനയായ വിജയ് മക്കൾ ഇയക്കം ജൂൺ 17ന് ചെന്നൈ നീലാങ്കരയിൽ നടത്തിയ വിദ്യാഭ്യാസ പുരസ്‌കാര വിതരണ സമ്മേളനത്തിൽ ആയിരത്തിയഞ്ഞൂറോളം വിദ്യാർഥികൾ പങ്കെടുത്തിരുന്നു. തമിഴ്നാട്ടിലെ ഓരോ നിയമസഭാ നിയോജക മണ്ഡലത്തിൽനിന്നും 6 പേർ വീതം. 10, പ്ലസ്ടു ക്ലാസില്‍ മണ്ഡലത്തിൽ ഏറ്റവുമധികം മാർക്ക് വാങ്ങിയ 3 പേരെ വീതമാണ് ഇതിനായി തിരഞ്ഞെടുത്തിരുന്നത്.

വിജയ് മക്കൾ ഇയക്കം സംഘടിപ്പിച്ച വിദ്യാഭ്യാസ പുരസ്‌കാര വിതരണ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ വിജയ് വിദ്യാർഥികൾക്കൊപ്പം സദസ്സിൽ. (Photo courtesy: Twitter / @actorvijay)

‘നാളത്തെ വോട്ടർമാർ’ എന്നാണു വിജയ് പ്രസംഗത്തിൽ ആ കുട്ടികളെ വിശേഷിപ്പിച്ചത്. ‘ഒന്നോ രണ്ടോ വർഷം കഴിഞ്ഞ് കന്നിവോട്ടർമാരായി പോളിങ് ബൂത്തുകളിലേക്ക് പോകുന്നവരാണ് നിങ്ങൾ. അടുത്തടുത്തായി നല്ല പുതിയ നേതാക്കളെ നിങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്’-വിജയ് അവരോടു പറഞ്ഞു. നിറഞ്ഞ കയ്യടിയോടെയാണ് സദസ്സ് ഈ വാക്കുകളെ ഏറ്റെടുത്തത്. ‘പണം വാങ്ങി വോട്ട് ചെയ്യരുതെന്ന് നിങ്ങൾ നിങ്ങളുടെ അച്ഛനോടും അമ്മയോടും പറയണം’ - വിജയ് ഓർമിപ്പിച്ചു. പാഠപുസ്തകത്തിന് അപ്പുറത്തുനിന്നും കാര്യങ്ങൾ പഠിക്കണമെന്നും വിജയ് കുട്ടികളെ ഉപദേശിച്ചു. ‘വലിയ വലിയ നേതാക്കളെക്കുറിച്ചു നിങ്ങൾ അറിഞ്ഞിരിക്കണം. അംബേദ്കറെക്കുറിച്ച് അറിയണം. പെരിയാറിനെക്കുറിച്ച് അറിയണം. കാമരാജറെക്കുറിച്ച് അറിയണം’. ആ ഉപദേശത്തിൽ ദളപതിയുടെ രാഷ്ട്രീയത്തിന്റെ ഉള്ളടക്കമുണ്ടെന്നു തമിഴ് രാഷ്ട്രീയ ലോകത്തിനു ബോധ്യപ്പെട്ടിട്ടുണ്ട്.

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ‘ദളപതി-68’ എന്ന് തൽക്കാലം പേരിട്ടിരിക്കുന്ന അടുത്ത ചിത്രം 2024 ജനുവരിയിൽ പുറത്തിറങ്ങും. അതിനു ശേഷം വിജയ് അഭിനയിക്കാനിരിക്കുന്ന ചിത്രങ്ങളെക്കുറിച്ചുള്ള സൂചനകളൊന്നുമില്ല.

അണ്ണാദുരൈയെയും കരുണാനിധിയെയും എംജിആറിനെയും ജയലളിതയെയുമെല്ലാം മറന്ന്, അധഃസ്ഥിതരുടെ നായകൻ, ഭരണഘടനാ ശിൽപി ഡോ.ബി.ആർ.അംബേദ്കറെയും, ബ്രാഹ്‌മണാധിപത്യത്തിൽ നിന്ന് ദ്രാവിഡ ജനതയെ മോചിപ്പിക്കാൻ ജനകീയ പ്രസ്ഥാനത്തിനു തുടക്കമിട്ട, തമിഴകത്തിൽ യുക്തിചിന്തയ്ക്ക് അടിത്തറയിട്ട തന്തൈപെരിയാർ ഇ.വി.രാമസ്വാമി നായ്ക്കരെയും, രണ്ടുതവണ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായ, രണ്ടു തവണ ഇന്ത്യൻ പ്രധാനമന്ത്രിമാരെ നിശ്ച്ചയിച്ച, ‘എനിക്ക് തമിഴ് മാത്രമേ അറിയൂ, അതിനാൽ എനിക്ക് വേണ്ട’ എന്നും പറഞ്ഞ് പ്രധാനമന്ത്രിപദം നിരസിച്ച, 120 രൂപയും 4 ജോഡി മുണ്ടും ഷർട്ടും മാത്രം സമ്പാദ്യമായി അവശേഷിപ്പിച്ച് വാടകവീട്ടിൽ കിടന്ന് മരിച്ച മുൻമുഖ്യമന്ത്രി പെരുന്തലൈവർ കാമരാജിനെയും മാത്രം ഓർത്തെടുത്തതിൽ കണിശമായ രാഷ്ട്രീയമുണ്ടെന്നു തമിഴകം തിരിച്ചറിയുന്നുണ്ട്.

നീലാങ്കരയിലെ വിദ്യാഭ്യാസ അവാർഡ് വിതരണച്ചടങ്ങ് 12 മണിക്കൂറിലേറെ നീണ്ടു നിന്നിരുന്നു. രാവിലെ തുടങ്ങി രാത്രി വൈകി പരിപാടി തീരുന്നതുവരെയും വിജയ് സ്റ്റേജിലുണ്ടായിരുന്നു. ഇടയ്ക്ക് 2 മിനിറ്റ് മാത്രമാണ്- അതും കുട്ടികളോട് അനുമതി വാങ്ങി - മാറി നിന്നത്. വിജയ് നേരിട്ടാണ് ഓരോ കുട്ടിയെയും പൊന്നാടയണിയിച്ചതും സർട്ടിഫിക്കറ്റും കാഷ് അവാർഡും സമ്മാനിച്ചതും (ഒന്നാം സ്ഥാനത്തിന് 25,000 രൂപ, രണ്ടാമിടത്തിന് 15,000, മൂന്നാം സ്ഥാനക്കാർക്ക് 10,000 എന്ന ക്രമത്തിലായിരുന്നു സമ്മാനം).

ADVERTISEMENT

ആ ചടങ്ങു കഴിഞ്ഞ് രണ്ടാം ദിവസമാണ് ‘ലിയോ’ സിനിമയിലെ ‘നാ റെഡി താൻ വരവാ, അണ്ണൻ ഇറങ്ങി വരവാ’ (ഞാൻ റെഡിയാണ്, വരട്ടേ? അണ്ണൻ ഇറങ്ങി വരട്ടേ?) എന്ന പാട്ടിന്റെ അരമിനിറ്റ് പ്രൊമോ പുറത്തുവിട്ടത്. പിന്നെയും മൂന്നു ദിവസം കഴിഞ്ഞ് ജൂൺ 22ന് വൈകിട്ട് ആറരയ്ക്ക് ‘നാ റെഡി താൻ’ പാട്ടിന്റെ പൂർണമായ ലിറിക്‌സ് വീഡിയോ പുറത്തു വന്നു. പന്ത്രണ്ടു മണിക്കൂറിൽ ഒരു കോടി വ്യൂ പിന്നിട്ട ആ പാട്ടിന്റെ വരികളാണ് ഇപ്പോൾ തമിഴകമെങ്ങും ചർച്ച.

∙ നാളൈയ നൺപൻ

ഇന്നത്തെ വോട്ടർമാരെയല്ല, നാളത്തെ വോട്ടർമാരെയാണു വിജയ് അഭിസംബോധന ചെയ്യുന്നത് എന്ന യാഥാർഥ്യം എം.കെ.സ്റ്റാലിനെയും എടപ്പാടി പളനിസ്വാമിയെയുമല്ല, ഉദയനിധി സ്റ്റാലിനെയും ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയെയുമാവും ഏറ്റവുമധികം അസ്വസ്ഥപ്പെടുത്തുന്നുണ്ടാവുക. ‘വന്നോട്ടെ, അതിനെന്താ, രാഷ്ട്രീയത്തിലിറങ്ങാൻ ആർക്കും അവകാശമുണ്ടല്ലോ, ആരെങ്കിലും രാഷ്ട്രീയത്തിൽ വരാൻ പാടില്ലെന്നു പറയാൻ മറ്റാർക്കും അവകാശമില്ലല്ലോ’ എന്ന് പറഞ്ഞ് ഉദയനിധി ചിരിച്ചൊഴിഞ്ഞെങ്കിലും. വിജയ്‌യെപ്പോലെ നല്ല മനസ്സും മനസ്സാക്ഷിയുമുള്ളവർ രാഷ്ട്രീയത്തിൽ വരുന്നതു നല്ലതുതന്നെ എന്ന് അണ്ണാമലൈ പ്രതികരിച്ചിട്ടുണ്ടെങ്കിലും വിജയ്‌യുടെ വരവിൽ ബിജെപിക്കു സന്തോഷിക്കാൻ നിലവിൽ വകുപ്പുകളൊന്നുമില്ല.

രാഷ്ട്രീയ പ്രവേശത്തിനുള്ള ഒരുക്കം വിജയ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ‘സർക്കാർ’, ‘തലൈവാ’, ‘മെർസൽ’ തുടങ്ങിയ പടങ്ങളിലെല്ലാം വിജയ് അതിന്റെ സൂചനകൾ നൽകിയിരുന്നു. ‘മെർസ’ലിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ തമിഴ്‌നാട്ടിലെ ബിജെപി നേതാക്കൾ വിജയ്‌ക്കെതിരെ നടത്തിയ ആക്രമണങ്ങളും ആദായനികുതി റെയ്ഡുകളും അദ്ദേഹത്തിന്റെ വാശി കൂട്ടിയിട്ടുണ്ടാകുമെന്നും കരുതാം. വെറും വിജയ് അല്ല, ‘ജോസഫ് വിജയ്’ ആണെന്ന് അന്നു ബിജെപി നേതാക്കൾ ആവർത്തിച്ചാവർത്തിച്ചു പറഞ്ഞതും ദളപതിയെ പ്രകോപിപ്പിച്ചിരിക്കണം.

‘മാസ്റ്റർ’ സിനിമയുടെ ഷൂട്ടിങ്ങിനിടെ നെയ്‌വേലിയിലെ സെറ്റിൽ ആരാധകര്‍ക്കൊപ്പം സെൽഫി എടുക്കുന്ന വിജയ്. (Photo courtesy: Twitter / @actorvijay)
ADVERTISEMENT

വിജയ് മക്കൾ ഇയക്കത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളും ജനസേവനങ്ങളും വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിനു മുന്നോടിയായുള്ള പബ്ലിക് റിലേഷൻസ് പണികളാണെന്നു മറ്റു രാഷ്ട്രീയ കക്ഷികൾ പ്രചരിപ്പിക്കുന്നുണ്ട്. അംബേദ്കർ, ഖായിദെ മില്ലത്ത്, ആദിത്തനാർ തുടങ്ങിയ സമുദായ-സാമൂഹിക പരിഷ്‌കർത്താക്കളുടെ ജന്മദിനങ്ങളിൽ അനുസ്മരണം നടത്താനും, പ്രതിമകളിൽ പുഷ്പാർച്ചന നടത്താനും മറ്റും വിജയ് ആരാധകരോട് ആഹ്വാനം ചെയ്തതും രാഷ്ട്രീയ പ്രവേശത്തിന്റെ ആദ്യപടികളായി വിലയിരുത്തപ്പെട്ടു.

കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ നൂറ്റിഎഴുപതോളം വാർഡുകളിൽ വിജയ് മക്കൾ ഇയക്കം പ്രവർത്തകർ സ്വതന്ത്രരായി മത്സരിച്ചിരുന്നു. ചെന്നൈ കോർപറേഷനിലെ ഏതാനും ഡിവിഷനുകളിലടക്കം 115ല്‍ അധികം ഇടങ്ങളിൽ വിജയിക്കുകയും ചെയ്തു (കമലഹാസന്റെ മക്കൾ നീതി മയ്യം പാർട്ടിക്ക് ഒരു സീറ്റിൽ പോലും വിജയിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും ഓർക്കണം). ഇടക്കാലത്ത് കോൺഗ്രസിനോടൊരു അടുപ്പം കാണിച്ചിരുന്നെങ്കിലും നിലവിൽ തമിഴകത്തെ ഒരു കക്ഷിയുമായും വിജയ്ക്ക് പ്രത്യേക സൗഹൃദമോ മമതയോ ഇല്ല. എങ്കിലും, കാമരാജിനെക്കുറിച്ചു പഠിക്കാൻ ‘നാളത്തെ വോട്ടർമാരോട്’ ആഹ്വാനം ചെയ്തതു കോൺഗ്രസുകാർക്കു പ്രതീക്ഷ നൽകുന്നുണ്ട്. അംബേദ്കറെയും പെരിയാറെയും അനുസ്മരിച്ചത് പുരോഗമന രാഷ്ട്രീയ വിശ്വാസികളെയും പുളകം കൊള്ളിക്കുന്നുണ്ടാവാം. എന്നാൽ ഡിഎംകെയോ അണ്ണാഡിഎംകെയോ കോൺഗ്രസോ വിജയ്‌യുടെ ഏറ്റവും പുതിയ നീക്കങ്ങളിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

വിജയ്. (Photo courtesy: Twitter / @actorvijay)

ഡിഎംകെയുടെ സഖ്യകക്ഷിയായ ദലിത് പാന്തേഴ്‌സിന്റെ നേതാവ് തൊൽ തിരുമാവളവൻ മാത്രമാണ് വിജയ്‌യുടെ രാഷ്ട്രീയ പ്രവേശ നീക്കത്തിനെതിരെ ഇപ്പോൾ പരസ്യമായി പ്രതികരിച്ചിരിക്കുന്നത്. സിനിമക്കാർ രാഷ്ട്രീയത്തിലിറങ്ങുന്നതു തമിഴ്‌നാടിന്റെ ശാപമാണ് എന്ന മട്ടിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശത്തെ ‘നാം തമിഴർ’ നേതാവ് സീമാൻ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും, തീവ്ര തമിഴ് ദേശീയതയോടു വിജയ്ക്കു വലിയ മതിപ്പില്ലെന്നതിനാൽ വരവിൽ അത്ര സന്തുഷ്ടനല്ല. തമിഴകത്തെ ദലിത് യുവാക്കളിൽ വലിയൊരു വിഭാഗവും വിജയ് ആരാധകരാണെന്നതും ഇരുനേതാക്കളെയും ആശങ്കപ്പെടുത്തുന്നുണ്ടാകണം.

∙ ലക്ഷ്യം പുതിയ വോട്ടർമാർ

പുതിയ വോട്ടർമാരെയാണു വിജയ് ലക്ഷ്യമിടുന്നതെന്നതു സവിശേഷ ശ്രദ്ധയർഹിക്കുന്നുണ്ട്. പഴയ നേതാക്കളെപ്പോലെ ‘എന്നെ വാഴവെക്കും ദൈവങ്ങളാന തമിഴ് മക്കളേ’ എന്നോ, ‘എൻ ഉയിരിക്കും മേലാന ഉടൻപിറപ്പുകളേ’ എന്നോ, ‘എൻ രത്തത്തിൻ രത്തമാന രസികപ്പെരുമക്കളേ’ എന്നോ ‘തായ്മാർകളേ’ എന്നോ അല്ല വിജയ് ഈയിടെയായി ആരാധകരെ അഭിസംബോധന ചെയ്യുന്നത്. നൺപാ, നൺപീസ്, കുട്ടീസ് എന്നൊക്കെയാണ്. ആദ്യമെല്ലാം പതിവായി പ്രസംഗം തുടങ്ങിയിരുന്ന ‘എൻ നെഞ്ചിൽ കുടിയിരുക്കും..’ എന്ന പ്രയോഗം പോലും ഇപ്പോൾ പാതി തമാശയായാണു വിജയ് തന്നെ പറയുക.

ചെറുപ്പക്കാർക്കു വേണ്ടിയാണ്, അവർക്കു വേണ്ടി മാത്രമാണ്, വിജയ്‌യുടെ സമീപകാല സിനിമകളെല്ലാം. മറ്റെല്ലാ ഭാഷകളിലുമെന്നപോലെ തമിഴിലും തിയറ്ററിലെത്തുന്ന കാണികളിൽ 90 ശതമാനവും ചെറുപ്പക്കാരാണല്ലോ. പുതിയ കാണികളാണ് തന്റെ സിനിമകൾ വിജയിപ്പിക്കുന്നത് എന്നതു പോലെ, പുതിയ വോട്ടർമാരാണു തന്റെ രാഷ്ട്രീയവും വിജയിപ്പിക്കുക എന്നും വിജയ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്നു വിജയ്‌യുടെ പ്രസംഗം കേട്ടിരിക്കുന്ന കുട്ടികൾ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരായിരിക്കും. അന്ന് അവരെ ആകർഷിക്കാൻ ദ്രാവിഡ രാഷ്ട്രീയത്തിന്റെ പരമ്പരാഗത സൂത്രവാക്യങ്ങളോ പഴകിപ്പതിഞ്ഞ ജാതിസമവാക്യങ്ങളോ തികയാതെ വരും.

കമൽഹാസന് പിറന്നാളാശംസകൾ അറിയിച്ച് വിജയ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രം (Photo courtesy twitter/actorvijay)

പോസിറ്റിവിറ്റി നിറഞ്ഞ പുതിയൊരു രാഷ്ട്രീയ സമീപനത്തിലൂടെ അവരെ കയ്യിലെടുക്കാനാവും വിജയ്‌യുടെ ശ്രമം. അതുകൊണ്ടുതന്നെ, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപായി വിജയ് മക്കൾ ഇയക്കം രാഷ്ട്രീയ പാർട്ടിയായി മാറും എന്ന കാര്യത്തിൽ ഇനി സംശയം വേണ്ട. വിജയ് എന്ന താരത്തിന്റെ വിനോദമൂല്യം മാത്രമാണ് ആ രാഷ്ട്രീയത്തിന്റെ അടിത്തറ. വിപണിമൂല്യം നിലനിൽക്കുന്ന കാലത്തോളം മാത്രമേ ആ അടിത്തറയും നിലനിൽക്കൂ എന്നും വിജയ് തിരിച്ചറിയുന്നുണ്ടാകും. രജനീകാന്തിന്റെയും കമലഹാസന്റെയും അനുഭവം വിജയ്‌യുടെ മുൻപിലുണ്ടല്ലോ.

∙ രജനി വേണ്ടെന്നു വച്ച കസേര

ഇത്തിരി- ഏതാണ്ട് കാൽനൂറ്റാണ്ട്- വൈകിപ്പോയതായിരുന്നു രജനിക്കു പറ്റിയ അബദ്ധം. ‘ബാഷ’ക്കാലത്ത് രാഷ്ട്രീയത്തിലിറങ്ങാൻ രജനിയെ മൂപ്പനാർ വരെ നിർബന്ധിച്ചതാണ്. ‘ഇനിയും ഈ സ്ത്രീ നമ്മുടെ മുഖ്യമന്ത്രിയായാൽ തമിഴ്നാടിനെ രക്ഷിക്കാൻ ദൈവത്തിനു പോലും കഴിയില്ല’ എന്ന രജനിയുടെ വാചകം 1996ൽ ഡിഎംകെ-തമിഴ് മാനില കോൺഗ്രസ് സഖ്യത്തെ അധികാരത്തിലേറ്റുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. അന്നു മുഖ്യമന്ത്രിക്കസേര വരെ രജനീകാന്തിന് ഓഫർ ചെയ്യപ്പെട്ടിരുന്നു. അക്കാലം രജനി പറഞ്ഞാൽ തമിഴ് മക്കൾ കേൾക്കുമായിരുന്നു. അന്ന് രജനി ചെറുപ്പമായിരുന്നു. ആരാധകരും ചെറുപ്പക്കാരായിരുന്നു.

ദളപതി എന്നാൽ പടത്തലവൻ എന്നർഥം. ഇളയ ദളപതി എന്നാൽ യുവസേനാധിപൻ. രജനീകാന്തിനോടുള്ള ആരാധന കൊണ്ടാണ് താൻ ആ വിശേഷണം സ്വീകരിച്ചതെന്നു പിൽക്കാലത്ത് വിജയ് തുറന്നുപറഞ്ഞിട്ടുമുണ്ട്.

അന്നു ജനിച്ചിട്ടു പോലുമില്ലാത്തവരാണ് പുതുകാല തമിഴ് മക്കൾ. രജനീകാന്തിന്റെ ഒരു പടം പോലും തിയറ്ററിൽ പോയി കണ്ടിരിക്കാനിടയില്ലാത്ത പശങ്കൾ. അവരാണ് വിജയ് നീലാങ്കരയിൽ പറഞ്ഞ ‘നാളത്തെ വോട്ടർമാർ’. അവർക്ക് രജനി ഒരപ്പൂപ്പനാണ്. ‘അണ്ണാമലൈ’യും ‘ബാഷ’യും കണ്ട് കോരിത്തരിച്ചവരല്ല അവർ. വിജയും അജിത്തും സൂര്യയും ശിവ കാർത്തികേയനും വിജയ് സേതുപതിയുമൊക്കെയാണ് അവരുടെ താരങ്ങൾ. ‘യഥാർഥ’ രജനിരസികർകളിൽ ഒട്ടുമിക്ക പേരും ഇപ്പോൾ പെൻഷൻ പ്രായത്തിലെത്തിയിരിക്കണം. അവരെല്ലാം ഡിഎംകെയുടെയോ അണ്ണാ ഡിഎംകെയുടെയോ കോൺഗ്രസിന്റെയോ ഒക്കെ വിശ്വാസികളുമായിരിക്കണം. പുതിയൊരു രാഷ്ട്രീയത്തുടക്കത്തിന് തനിക്കെന്ന പോലെ അവർക്കും ഇനിയും ബാല്യം അവശേഷിക്കുന്നില്ലെന്നു തിരിച്ചറിഞ്ഞു തന്നെയാവണം രജനീകാന്ത് രാഷ്ട്രീയ പ്രവേശ തീരുമാനം പിൻവലിച്ചത്.

രജനീകാന്തിന്റെ ‘കാലാ’ സിനിമയുടെ റിലീസ് ആഘോഷിക്കുന്ന ഫാൻസ് (Photo by Arun SANKAR / AFP)

പുതുതലമുറയ്ക്കു വേണ്ടത്ര ആവേശം പകരാൻ, തിയറ്ററുകളിൽ പഴയ ആരവം സൃഷ്ടിക്കാൻ തനിക്കു കഴിയുന്നില്ലെന്നും തലൈവർ തിരിച്ചറിഞ്ഞിട്ടുണ്ട്. രാഷ്ട്രീയ നീക്കങ്ങൾ ഉപേക്ഷിക്കുന്നുവെന്ന പ്രഖ്യാപനത്തിനു ലഭിച്ച തണുത്ത പ്രതികരണവും രജനിയെ നിരാശപ്പെടുത്തിയിരിക്കണം. (ഏറ്റവും ഒടുവിലെത്തിയ ‘അണ്ണാത്ത’യാകട്ടെ കടുത്ത രജനിരസികർകളെ വരെ മടുപ്പിച്ചു. ‘ജയിലറി’ന്റെ അപ്‌ഡേറ്റുകൾക്കും വലിയ ഓളമുണ്ടാക്കാൻ കഴിയുന്നില്ല. അതേ സമയം, വിജയ്‌യുടെ ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’യെക്കുറിച്ചു പുറത്തു വരുന്ന ചെറിയ ചെറിയ അപ്‌ഡേറ്റുകൾ പോലും തമിഴകത്തെ ചെറുപ്പക്കാർ ആഘോഷമായി ഏറ്റെടുക്കുന്നുമുണ്ട്).

∙ ‘ഓരോരുത്തർക്കും ഓരോ കാലം’

കാലം മാറിയതു മനസ്സിലാക്കിത്തന്നെയാണു രജനി തീരുമാനം മാറ്റിയതും. ഏതാനും വർഷം മുൻപ് ആരാധകരുമായുള്ള കൂടിക്കാഴ്ചയിൽ രജനി പഴയ രണ്ടു സംഭവങ്ങൾ ഓർത്തു പറഞ്ഞിരുന്നു. ഒന്ന് ശിവാജി ഗണേശനോടൊപ്പം നടത്തിയ ഒരു കോയമ്പത്തൂർ യാത്രയെക്കുറിച്ചാണ്. തൊണ്ണൂറുകളുടെ ആദ്യം. ‘അണ്ണാമലൈ’ സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന നാളുകൾ. കോയമ്പത്തൂരിൽ ഒരു സുഹൃത്തിന്റെ വീട്ടിലെ കല്യാണത്തിൽ പങ്കെടുക്കാൻ ശിവാജിയും രജനിയും ചെന്നൈയിൽനിന്നു വിമാനത്തിൽ പുറപ്പെട്ടു. കോയമ്പത്തൂരിലിറങ്ങി വിമാനത്താവളത്തിൽനിന്നു പുറത്തേക്കു നടക്കുമ്പോൾ അവിടെ വൻജനക്കൂട്ടം.

മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്ന രജനീകാന്ത്. (Photo by DIPTENDU DUTTA / AFP)

‘രജനി വാഴ്ക, തലൈവർ വാഴ്ക’ എന്നും വിളിച്ച് ആയിരക്കണക്കിനാളുകൾ പുറത്തു കൂടിനിൽക്കുകയാണ്. രജനിക്കു ചമ്മൽ തോന്നി. അത്രയും വലിയ അഭിനയചക്രവർത്തിയാണ് തന്റെ കൂടെയുള്ളത്. സാക്ഷാൽ നടികർ തിലകം! അദ്ദേഹത്തെ അവഗണിച്ചുകൊണ്ടാണ് ആളുകൾ തന്നെ നോക്കി ആർത്തുവിളിക്കുന്നത്. രജനിയുടെ മുഖത്തെ ജാള്യത കണ്ട് ശിവാജി ചിരിച്ചു. എന്നിട്ടു പറഞ്ഞു: ‘നേരം ടാ. ഉൻ നേരം ടാ. ഇതു നിന്റെ കാലമാണ്. അത് നന്നായി ആസ്വദിക്ക്. എന്റെ കാലത്ത് ഞാനും നന്നായി ആസ്വദിച്ചു. നന്നായി ജോലി ചെയ്തു. ഇനി നിന്റെ നേരമാണ്’.

കുറേ വർഷങ്ങൾക്കു ശേഷം വീണ്ടുമൊരനുഭവം. രജനിക്കു കോയമ്പത്തൂരിലൊന്നു പോണം. ചെന്നൈയിലെ വീട്ടിൽനിന്നു വിമാനത്താവളത്തിലേക്കു പുറപ്പെടാനൊരുങ്ങുമ്പോൾ കോയമ്പത്തൂരിൽനിന്നു ഫോൺ കോൾ: ‘തലൈവർ ഇപ്പോൾ പുറപ്പെടേണ്ട. ഇപ്പോൾ ..... എന്ന നടൻ കോയമ്പത്തൂർ വിമാനത്താവളത്തിൽ വരുന്നുണ്ട്. ആരാധകരുടെ വൻ തിക്കും തിരക്കുമാണ്. തലൈവർ തൽക്കാലം ആ തിക്കും തിരക്കും കഴിഞ്ഞിട്ടു വരുന്നതാണു നല്ലത്’. ആ പഴയ കഥകൾ ഓർത്തുകൊണ്ട് രജനി പറഞ്ഞു: ‘മനുഷ്യരുടെ ഉയർച്ചയ്ക്ക് ഏറ്റവും മുഖ്യം പ്രതിഭയോ കഠിനാധ്വാനമോ അല്ല. നേരവും കാലവുമാണ്. ഓരോരുത്തർക്കും ഓരോ കാലം’.

അന്ന് ആരാധകരോട് അങ്ങനെ പറഞ്ഞെങ്കിലും പിന്നീട് ഏതാനും വർഷം കഴിഞ്ഞ് നേരം തെറ്റിയ നേരത്താണ് രജനി രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനൊരുങ്ങിയത്. 2021 ജനുവരിയിൽ പാർട്ടി പ്രഖ്യാപനമുണ്ടാകുമെന്ന് ഔദ്യോഗികമായി അറിയിക്കുക വരെ ചെയ്തതാണ്. പക്ഷേ, 2020 ഡിസംബർ 29നു രജനി ട്വിറ്ററിൽ കുറിച്ചു: ‘തമിഴ് മക്കൾ പൊറുക്കുക. ഞാൻ രാഷ്ട്രീയത്തിലേക്കില്ല’. ആരോഗ്യപ്രശ്‌നങ്ങളാണു പിന്മാറ്റത്തിനു കാരണമായി പറഞ്ഞതെങ്കിലും, കാലവും കാണികളും മാറുന്നതു തിരിച്ചറിഞ്ഞുകൊണ്ടുള്ള തീരുമാനമായിരുന്നു അത്.

‘ദളപതി’യുടെയോ (1991) ‘അണ്ണാമലൈ’യുടെയോ (1992) ‘ബാഷ’യുടെയോ (1995), എന്തിന്, ‘പടയപ്പ’യുടെയെങ്കിലുമോ (1999) കാലത്ത് ആകാമായിരുന്നു എന്ന് ഇന്നു രജനീകാന്ത് ഖേദിക്കുന്നുണ്ടാവണം. വിജയ് എക്കാലത്തും രജനീകാന്തിന്റെ തീവ്രരസികനായിരുന്നെങ്കിലും താരമായിക്കഴിഞ്ഞ ശേഷം രജനിയുമായി വലിയ ആത്മബന്ധമൊന്നും പുലർത്തിക്കണ്ടിട്ടില്ല. ഒന്നിച്ചു പങ്കിടുന്ന പൊതുവേദികളിൽ പരസ്പരം പറയുന്ന ചുരുങ്ങിയ പ്രശംസാവാചകങ്ങളിലൊതുങ്ങിയ ബന്ധം.

അധികമാർക്കും അറിയാത്തൊരു കാര്യംകൂടിയുണ്ട്. രജനിയുടെ ഒരു ചിത്രത്തിൽ വിജയ് അഭിനയിച്ചിട്ടുണ്ട്. വിജയ്‌യുടെ പിതാവ് എസ്.എ.ചന്ദ്രശേഖറിന്റെ സംവിധാനത്തിൽ 1985ൽ പുറത്തിറങ്ങിയ ‘നാൻ ശികപ്പു മനിതൻ’ എന്ന സിനിമയിൽ. ടൈറ്റിൽ സോങ്ങിനിടയിൽ 2 ഷോട്ടുകളിൽ മാത്രം വന്നു പോകുന്നൊരു പയ്യന്റെ വേഷമായിരുന്നു വിജയ്ക്ക് ആ സിനിമയിലുണ്ടായിരുന്നത്. മണിരത്നത്തിന്റെ രജനിപ്പടം ‘ദളപതി’യിൽനിന്ന് ആവേശം കയറിയാണ് എസ്.എ.ചന്ദ്രശേഖർ 1994ൽ ‘രസികൻ’ എന്ന പടത്തിന്റെ ക്രെഡിറ്റുകളിൽ മകന് ‘ഇളയ ദളപതി’ എന്ന പേരു ചാർത്തിക്കൊടുത്തത്. ദളപതി എന്നാൽ പടത്തലവൻ എന്നർഥം. ഇളയ ദളപതി എന്നാൽ യുവസേനാധിപൻ. രജനിയോടുള്ള ആരാധന കൊണ്ടാണ് താൻ ആ വിശേഷണം സ്വീകരിച്ചതെന്നു പിൽക്കാലത്ത് വിജയ് തുറന്നുപറഞ്ഞിട്ടുമുണ്ട്. അപ്പോഴേക്കും സൂപ്പർസ്റ്റാർ പദവിയിൽ നിരന്തരമായി അവരോധിക്കപ്പെട്ടതു കൊണ്ടാവാം, ദളപതി എന്ന വിശേഷണം രജനീകാന്ത് ഒരിക്കലും ഉപയോഗിച്ചില്ല.

വിജയ്. (Photo courtesy: Twitter / @actorvijay)

അതിനകം ഡിഎംകെ രാഷ്ട്രീയത്തിൽ എം.കെ.സ്റ്റാലിന്റെ താരോദയം തുടങ്ങിക്കഴിഞ്ഞിരുന്നു. ഡിഎംകെ അണികൾക്കു കരുണാനിധി തലൈവരും സ്റ്റാലിൻ ദളപതിയുമായി. പിൽക്കാലത്ത് കരുണാനിധി വാർധക്യസഹജമായ അവശതകളാൽ സജീവരാഷ്ട്രീയത്തിൽ നിന്നു വിശ്രമത്തിലേക്കു മാറുകയും സ്റ്റാലിൻ ഡിഎകെയുടെ വർക്കിങ് പ്രസിഡന്റ് ആയി അവരോധിക്കപ്പെടുകയും ചെയ്ത കാലത്ത്, 2017ലാണു വിജയ് തന്റെ പദവി പുതുക്കിയത്. ‘മെർസലി’ന്റെ പോസ്റ്ററുകളിലാണ് ‘ഇളയ ദളപതി’ക്കു പകരം ‘ദളപതി വിജയ്’ എന്ന് ആദ്യമായി പ്രത്യക്ഷപ്പെട്ടത്.

∙ അൻപതിൽ ആരംഭിക്കലാമാ?

ഇന്നു തമിഴ്‌നാട്ടിലെ ചെറുപ്പക്കാർക്കിടയിൽ ഏറ്റവും വലിയ താരം വിജയ് തന്നെയെന്നതിൽ സംശയമില്ല. ആദ്യകാലത്ത് കൂടുതലും ഗ്രാമീണ കാണികളെ ഹരം കൊള്ളിച്ചിരുന്ന താരം ഇന്നു ഗ്രാമ, നഗര പ്രേക്ഷകർക്ക് ഒരു പോലെ സ്വീകാര്യനാണ്. സ്ത്രീകളും കുട്ടികളും വിജയ്‌യുടെ പടങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നുണ്ട്. പക്ഷേ, അതിലും പല മടങ്ങ് വലിയ താരമായിരുന്നു തൊണ്ണൂറുകളിലെ രജനി. ആ പ്രതാപയൗവനകാലത്ത് രാഷ്ട്രീയത്തിലിറങ്ങാതെ തീരുമാനം മാറ്റിമാറ്റി വാർധക്യത്തിൽ ആശയക്കുഴപ്പത്തിൽ കുടുങ്ങി അപഹാസ്യനായ രജനിയുടെ അബദ്ധം വിജയ് ആവർത്തിക്കില്ലെന്നാണ് ആരാധകരുടെ വിശ്വാസം.

രാഷ്ട്രീയമൊരു ‘സൈഡ് ബിസിനസ്’ മാത്രമായി സ്വീകരിച്ച നടന്മാരോ നേതാക്കളോ പിന്നീടു സിനിമയിലും രാഷ്ട്രീയത്തിലും ഒരു പോലെ അപ്രസക്തരായിട്ടുണ്ട് എന്നതാണു സമീപകാല തമിഴ് ചരിത്രം.

അടുത്ത വർഷം ജൂൺ 22ന് ദളപതിക്ക് വയസ്സ് 50 തികയും. അതിനും ഒരു മാസം മുൻപ് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പു കഴിഞ്ഞിരിക്കും. അതുകൊണ്ടുതന്നെ, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയ് മക്കൾ ഇയക്കം രംഗത്തുണ്ടാവില്ലെന്ന് ഉറപ്പിക്കാം. അടുത്ത പിറന്നാൾ ദിനത്തിൽ-2024 ജൂൺ 22ന്– വിജയ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു പ്രവർത്തനം തുടങ്ങുമെന്നും, 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കുമെന്നുമാണു പൊതുവേ കരുതപ്പെടുന്നത്.

വീട്ടിലെ പൂന്തോട്ടത്തിൽ പുതിയ ചെടി നടുന്നതിന് നിലമൊരുക്കുന്ന നടൻ വിജയ് (Photo courtesy twitter/actorvijay)

രാഷ്ട്രീയ കാലാവസ്ഥകൂടി കണക്കിലെടുത്താണു വിജയ് രാഷ്ട്രീയ പ്രവേശത്തിനു നേരം കുറിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്. തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇന്ന് ആളെക്കൂട്ടാൻ കഴിവുള്ള ഒരേ ഒരു നേതാവേയുള്ളൂ - മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ മാത്രം. പ്രാദേശിക സ്വാധീനവും ജാതിബലവും മറ്റുമായി സ്വന്തമായി ചെറുചെറു പോക്കറ്റുകളും കൂട്ടങ്ങളുമുള്ള നേതാക്കൾ ദ്രാവിഡ പാർട്ടികളിലും മറ്റും ഉണ്ടെങ്കിലും അതിനപ്പുറമുള്ള ജനപ്രിയത അവകാശപ്പെടാൻ അവർക്കാവില്ല.

തന്റെ രാഷ്ട്രീയ അനന്തരാവകാശിയായി മകൻ ഉദയനിധിയെ സ്റ്റാലിൻ ഒരുക്കിക്കൊണ്ടുവരുന്നുണ്ട്. സിനിമാനടനും നിർമാതാവും വിതരണക്കാരനും മന്ത്രിയുമെല്ലാമായ ഉദയനിധിക്ക് നടനെന്ന നിലയിലോ നേതാവെന്ന നിലയിലോ തമിഴ് ജനതയിൽ വലിയ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. അതേ സമയം, നിർമാതാവും വിതരണക്കാരനുമെന്ന നിലയിൽ തമിഴ് സിനിമയെ അടക്കിഭരിക്കുന്നത് ഉദയനിധിയാണെന്നും പറയാം.

∙ നിലവിൽ എതിരാളികൾ ഇല്ലാതെ സ്റ്റാലിൻ

താരത്തിളക്കമുള്ള നേതാക്കളെ ചാരിമാത്രം എന്നും നിലകൊണ്ട അണ്ണാഡിഎംകെയിൽ മുൻമുഖ്യമന്ത്രിമാരായ എടപ്പാടി പളനിസ്വാമിക്കോ ഒ.പനീർശെൽവത്തിനോ സ്റ്റാലിനെ നേരിടാനുള്ള വ്യക്തിപ്രഭാവമില്ല. കോൺഗ്രസിലാകട്ടെ സംസ്ഥാനതലത്തിൽ സ്വാധീനമുള്ള ഒരു നേതാവു പോലുമില്ല. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ നിരന്തരം വാർത്തകൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും സമൂഹമാധ്യമങ്ങൾക്കപ്പുറത്തു ജനസ്വാധീനമില്ല. ഡിഎംഡികെ തലവൻ വിജയകാന്ത് അനാരോഗ്യം മൂലം രംഗത്തില്ല. സ്ഥിരതയില്ലാത്ത നിലപാടുകളിലൂടെ വൈകോയും എംഡിഎംകെയും താരതമ്യേന അപ്രസക്തമായിക്കഴിഞ്ഞു. പാട്ടാളി മക്കൾ കക്ഷിയുടെ ഡോ.രാമദാസിനും മകൻ അൻപുമണിക്കും വണ്ണിയർ സമുദായത്തിനപ്പുറം പിടിപാടില്ല.

എം.കെ.സ്റ്റാലിനും ഉദയനിധിയും. (Photo courtesy: Facebook / Udhayanidhi Stalin)

തമിഴ് ദേശീയതാവികാരം ഉയർത്തി പുതുതലമുറ നേതാവായി ഉയർന്നു വന്ന സിനിമാ സംവിധായകൻ കൂടിയായ സീമാന് ആദ്യകാലങ്ങളിൽ ഗ്രാമീണ യുവാക്കളെ ആകർഷിക്കാൻ കഴിഞ്ഞിരുന്നുവെങ്കിലും ഇപ്പോൾ പഴയ പ്രഭാവമില്ല. ചുരുക്കത്തിൽ, ജയലളിതയും കരുണാനിധിയും ബാക്കിവച്ചുപോയ ശൂന്യതയിൽ ഇനിയും നികത്തപ്പെടാൻ ഇടം ബാക്കിയാണ്. പക്ഷേ, വ്യക്തമായ രാഷ്ട്രീയ ആശയാടിത്തറയുടെ അഭാവം വിജയ്ക്കു തടസ്സമാണെന്നു മുതിർന്ന രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. അഴിമതിക്കും അനീതിക്കുമെതിരെ പോരാടുകയെന്ന മുദ്രാവാക്യംകൊണ്ടു മാത്രം തമിഴ് ജനതയെ കയ്യിലെടുക്കാനാവില്ലെന്നു കമലഹാസൻ തെളിയിച്ചു കഴിഞ്ഞതാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ച നാളുകളിൽ, ആത്മീയരാഷ്ട്രീയമായിരിക്കും തന്റേത് എന്നു പ്രഖ്യാപിച്ചതു രജനിയുടെ രാഷ്ട്രീയ സാധ്യതകളെ ദുർബലപ്പെടുത്തിയിരുന്നു. അതേ സമയം തന്നെ, യുക്തിവാദിയായ കമലഹാസനെയും രാഷ്ട്രീയ തമിഴകം സ്വീകരിച്ചിട്ടില്ല. ഭരണാധികാരികളുടെ അഴിമതികൾ തുറന്നു കാണിക്കപ്പെടുകയും നിലവിലെ നേതൃത്വങ്ങളിൽ ജനങ്ങൾക്കു വിശ്വാസം നഷ്ടപ്പെടുകയും ചെയ്യാതെ പുതിയൊരു നേതൃകേന്ദ്രത്തിനു വലിയ സാധ്യതയില്ലെന്നു കരുതുന്നവരുമുണ്ട്. നിലവിലെ ഫാഷിസ്റ്റ് വിരുദ്ധ നിലപാടുകളും ഫെഡറലിസത്തിന്റെ വക്താവ് എന്ന പ്രതിച്ഛായയും സ്റ്റാലിനു കരുത്തു പകരുന്നുണ്ടെങ്കിലും, അഴിമതിയുടെ നിഴലിൽനിന്ന് ദ്രാവിഡ കക്ഷികൾ ആരുംതന്നെ മുക്തരല്ലെന്നു പറയാം.

കമൽഹാസനും രാഹുൽ ഗാന്ധിയും ഭാരത് ജോഡോ യാത്രയിൽ. (Photo - Twitter/@ikamalhaasan)

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ടു തന്നെ കടുത്ത ആരോപണങ്ങൾ അന്തരീക്ഷത്തിലുണ്ട്. അവ സജീവമായി നിലനിർത്താനും ചർച്ചയാക്കാനും കേന്ദ്ര ഏജൻസികളെ ഇടപെടുവിക്കാനും ബിജെപി ശ്രമിച്ചു വരുന്നുമുണ്ട്. ആ ശ്രമങ്ങളുടെ ഫലപ്രാപ്തിയും വിജയ്‌യുടെ രാഷ്ട്രീയ സാധ്യതകളെ നിർണയിക്കുന്ന ഘടകങ്ങളിലൊന്നായിരിക്കും.

∙ ദളപതി (68)?

രാഷ്ട്രീയത്തിലിറങ്ങിയാൽ വിജയ് സിനിമ ഉപേക്ഷിക്കുമോ എന്നതാണ് ഏറ്റവും പ്രധാന ചോദ്യം. രാഷ്ട്രീയത്തിൽ സജീവമായതിനു പിന്നാലെ സിനിമാഭിനയം നിർത്താൻ ഉദയനിധി സ്റ്റാലിൻ തീരുമാനിച്ചു കഴിഞ്ഞു. ഉടൻ പുറത്തിറങ്ങുന്ന ‘മാമന്നൻ’, നടനെന്ന നിലയിൽ തന്റെ അവസാന ചിത്രമായിരിക്കുമെന്ന് ഉദയനിധി പ്രഖ്യാപിച്ചിട്ടുണ്ട്. വിജയ്‌യുടെ ‘ലിയോ’ ഈ വർഷം ഒക്ടോബർ 19ന് ആണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ‘ദളപതി-68’ എന്ന് തൽക്കാലം പേരിട്ടിരിക്കുന്ന അടുത്ത ചിത്രം 2024 ജനുവരിയിൽ പുറത്തിറങ്ങുമെന്നും അറിച്ചിട്ടുണ്ട്. അതിനു ശേഷം വിജയ് അഭിനയിക്കാനിരിക്കുന്ന ചിത്രങ്ങളെക്കുറിച്ചുള്ള സൂചനകളൊന്നും പുറത്തുവന്നിട്ടില്ല.

വിജയ് (Photo: Instagram/actorvijay)

രാഷ്ട്രീയമൊരു ‘സൈഡ് ബിസിനസ്’ മാത്രമായി സ്വീകരിച്ച നടന്മാരോ നേതാക്കളോ പിന്നീടു സിനിമയിലും രാഷ്ട്രീയത്തിലും ഒരു പോലെ അപ്രസക്തരായിട്ടുണ്ട് എന്നതാണു സമീപകാല തമിഴ് ചരിത്രം. സിനിമാഭിനയം നിർത്തിയാണ് സ്റ്റാലിൻ രാഷ്ട്രീയത്തിൽ സജീവമായത്. വിജയകാന്തും രാഷ്ട്രീയ പ്രവേശത്തിനു ശേഷം കാര്യമായി സിനിമയെടുത്തില്ല. ശരത് കുമാറിനാകട്ടെ ഇന്നു രണ്ടിടത്തും വലിയൊരിടമില്ല. സിനിമയും രാഷ്ട്രീയവും ഒന്നിച്ചു കൊണ്ടു നടക്കാൻ തീരുമാനിച്ചതാണു കമലഹാസനു വിനയായത് എന്നു വിശ്വസിക്കുന്നവരുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ പടുതോൽവിക്കു ശേഷം കമലഹാസൻ രാഷ്ട്രീയം ഏതാണ്ട് പൂർണമായും ഉപേക്ഷിച്ച മട്ടായിരുന്നു. അതിനു ശേഷമാണു ‘വിക്രം’ സംഭവിച്ചതും വൻവിജയമായതും.

വിക്രത്തിന്റെ വിജയലഹരിയിൽ തുടർച്ചയായി സിനിമകൾ ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന കമൽ ഇപ്പോൾ ‘മക്കൾ നീതി മയ്യം’ എന്ന സ്വന്തം പാർട്ടിയെക്കുറിച്ചു മിണ്ടുന്നു പോലുമില്ല. ‘ഒരു രാഷ്ട്രീയ പാർട്ടി നടത്തുകയെന്നതു പാർട്ട് ടൈം ആയി ചെയ്യേണ്ട കാര്യമല്ല എന്നു തിരിച്ചറിയാതിരുന്നതാണു കമലഹാസനു പറ്റിയ അബദ്ധം’ എന്നാണ് ഒരു മുതിർന്ന രാഷ്ട്രീയ നിരീക്ഷകൻ അടുത്തിടെ അഭിപ്രായപ്പെട്ടത്. ആ അബദ്ധവും ആവർത്തിക്കാതിരിക്കാനാവണം വിജയ്‌യുടെ ശ്രമം. (Republished story)

English Summary: Actor Thalapathy Vijay to Enter Tamil Politics Through Vijay Makkal Iyakkham