ഒരിക്കൽ ലാൽ ജോസ് താൻ അവതരിപ്പിക്കുന്ന പുതുമുഖ താരങ്ങളെയുംകൊണ്ട് മമ്മൂട്ടിയെ കാണാൻ ചെന്നു. സോളമന്റെ തേനീച്ചകൾ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ടായിരുന്നു ആ കൂടിക്കാഴ്ച. സംസാരത്തിനിടയിൽ മമ്മൂട്ടിയുടെ ചോദ്യമെത്തി. ആരാ ക്യാമറ? അജ്മൽ സാബുവെന്ന് ലാൽ ജോസിന്റെ മറുപടി. ഉടനെ മമ്മൂട്ടിയുടെ അടുത്ത ചോദ്യം. അജ്മൽ കട്ട്സ് എന്ന പേരിൽ വിഡിയോ എഡിറ്റ് ചെയ്യുന്ന കക്ഷിയല്ലേ? മമ്മൂട്ടിയെ അറിയുന്നവർക്ക് ഒട്ടും അമ്പരപ്പ് തോന്നില്ല. കാരണം, എന്റർടെയ്ൻമെന്റ് ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ടിരിക്കുന്ന എല്ലാ കാര്യങ്ങളും അറിയാനും അപ്ഡേറ്റഡ് ആകാനും മമ്മൂട്ടിയെപ്പോലെ സമയം കണ്ടെത്തുന്ന മറ്റൊരു സൂപ്പർതാരമില്ല! അതുകൊണ്ടാവണം ലാൽ ജോസ് മമ്മൂട്ടിയെ ഇങ്ങനെ വിശേഷിപ്പിച്ചത്, എല്ലാം അറിയുന്നവൻ മമ്മൂട്ടി!

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മമ്മൂട്ടി (Photo credit: Mammootty/Instagram)

കാലത്തിന് അനുസരിച്ച് സ്വയം നവീകരിക്കപ്പെട്ട ഒരു നടന് ലഭിക്കുന്ന അംഗീകാരമാണ് അൻപത്തിമൂന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടപ്പോൾ മമ്മൂട്ടിയെ തേടിയെത്തിയത്. ലിജോ ജോസ് പെല്ലിശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്ന സിനിമയിലെ പ്രകടനത്തിനാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം മമ്മൂട്ടി കരസ്ഥമാക്കിയത്. ഭീഷ്മപർവം, റോഷാക്ക്, പുഴു തുടങ്ങിയ സിനിമകളിലും വൈവിധ്യമാർന്ന വേഷങ്ങൾ പ്രേക്ഷകർക്കു സമ്മാനിച്ച കാഴ്ചവർഷമാണ് കടന്നു പോയത്. കഴിഞ്ഞ 50 വർഷം കണ്ട മമ്മൂട്ടിയെപ്പോലുമായിരുന്നില്ല കഴിഞ്ഞ വർഷം കണ്ടതെന്നു പറഞ്ഞാൽ അതിൽ അതിശയോക്തിയുമില്ല. മാസും ക്ലാസും വില്ലത്തരവും നിസ്സഹായതയും എല്ലാം നിറഞ്ഞ വേഷങ്ങൾ! അതുകൊണ്ടുതന്നെ, മികച്ച നടനുള്ള പുരസ്കാരം ആർക്കെന്നുള്ള ചോദ്യത്തിന് ആദ്യ ഉത്തരമായി മമ്മൂട്ടിയുടെ പേര് പ്രേക്ഷകരുടെയും മനസ്സിലുണ്ടായിരുന്നു.

‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമയിലെ ദൃശ്യം. (Nanpakal Nerathu Mayakkam/Facebook)
ADVERTISEMENT

∙ മികച്ച നടനായത് ആറുവട്ടം

അഞ്ചു പതിറ്റാണ്ടിലധികം നീളുന്ന കരിയറിൽ മമ്മൂട്ടി മികച്ച നടനായത് ആറു തവണ! മികച്ച രണ്ടാമത്തെ നടനായും അഭിനയത്തിന് പ്രത്യേക ജൂറി പരാമർശവും അടക്കം എട്ടു തവണയാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാര പട്ടികയിൽ മമ്മൂട്ടി എന്ന നടൻ ഇടം പിടിച്ചത്. അത്ര ലളിതമായിരുന്നില്ല ആ യാത്ര. എൺപതുകളിലും തൊണ്ണൂറുകളിലും രണ്ടായിരത്തിലും അതിനു ശേഷവും മലയാള സിനിമയുടെ കാഴ്ചവട്ടങ്ങൾ എത്രയോ മാറി. അപ്പോഴൊക്കെ ഒരു പുതുമുഖ നടന്റെ ആവേശത്തോടെ ഏറ്റവും പുതിയ ട്രെൻഡിനൊപ്പം മമ്മൂട്ടി നടന്നിട്ടുണ്ട്. അതുകൊണ്ടാവണം, പഴക്കമേറുന്തോറും വീര്യം കൂടുന്ന വീഞ്ഞു പോലെ മമ്മൂട്ടിയിലെ നടൻ ഇപ്പോഴും മലയാളികളെ വിസ്മയിപ്പിക്കുന്നത്.

ഏതു പുതുമുഖ സംവിധായകരും ആഗ്രഹിക്കുന്ന നടനാണ് മമ്മൂട്ടി. ഇത്രയധികം പുതുമുഖ സംവിധായകർക്ക് അവസരം നൽകിയ മറ്റൊരു നടനില്ല. പുതുമുഖ സംവിധായകർക്ക് എന്തെങ്കിലും പുതുതായി പറയാനുണ്ടാകുമെന്നാണ് മമ്മൂട്ടിയുടെ പക്ഷം. ആ പറച്ചിലിനൊപ്പം നിൽക്കുമ്പോൾ നടനെന്ന നിലയിൽ സ്വയം പുതുക്കപ്പെടുമെന്ന് മമ്മൂട്ടി വിശ്വസിക്കുന്നുണ്ടാവണം. അഭിനയിക്കാൻ തുടങ്ങിയ കാലം മുതൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളൊന്നും മമ്മൂട്ടി വിട്ടു കളഞ്ഞിട്ടില്ല. മൃഗയയിലെ വാറുണ്ണി, വിധേയനിലെ ഭാസ്കര പട്ടേലർ, പൊന്തൻമാടയിലെ മാട, കാഴ്ചയിലെ മാധവൻ, പാലേരി മാണിക്യത്തിലെ മുരിക്കൻ കുന്നത്ത് അഹമ്മദ് ഹാജി, നൻപകൽ നേരത്ത് മയക്കത്തിലെ ജയിംസും സുന്ദരവും തുടങ്ങി അഞ്ചു പതിറ്റാണ്ടു നീണ്ട കരിയറിൽ മമ്മൂട്ടി അണിയാത്ത വേഷങ്ങളില്ല.

പാലേരി മാണിക്യത്തിൽ മുരിക്കൻ കുന്നത്ത് അഹമ്മദ് ഹാജിയായി മമ്മൂട്ടി.

പക്ഷേ, ഇനിയും വൈവിധ്യമാർന്ന വേഷപ്പകർച്ചകൾ സാധ്യമാണെന്ന് എഴുപതു പിന്നിട്ട ഒരു നടൻ കാണിച്ചു തരുന്നു. സത്യത്തിൽ മമ്മൂട്ടി മത്സരിക്കുന്നത് മമ്മൂട്ടിയൊടു തന്നെയാണെന്നു തോന്നിപ്പോകും. ഈ നേട്ടങ്ങളെല്ലാം സ്വാഭാവികമായി മമ്മൂട്ടി എന്ന നടനിലേക്ക് ഒഴുകി വന്നതല്ല. കഠിനാധ്വാനത്തിലൂടെ മമ്മൂട്ടി സ്വന്തമാക്കിയതാണ്. സ്വന്തം പരിമിതികളെ അത്രമേൽ തിരിച്ചറിഞ്ഞിട്ടുള്ള മറ്റൊരു നടനുണ്ടോ എന്നതു സംശയമാണ്. കാലത്തിന് അനുസരിച്ച് അഭിനയത്തിൽ മാറ്റം വരുത്താനുള്ള കഴിവ് തന്നെയാണ് മമ്മൂട്ടിയെ കാലാതിവർത്തിയാക്കുന്ന ഒരു ഘടകം. ഐ.വി ശശിയുടെ അഹിംസയിലും അടിയൊഴുക്കിലും പ്രേക്ഷകർ കണ്ടത് അൽപം നാടകീയതയുടെ മേമ്പൊടി ചേർത്ത അഭിനയശൈലിയുള്ള മമ്മൂട്ടി കഥാപാത്രങ്ങളെയായിരുന്നു. എന്നാൽ, പിന്നീടങ്ങോട്ട് സ്വാഭാവിക അഭിനയത്തിന്റെ സൂക്ഷ്മതലങ്ങളിലേക്ക് മമ്മൂട്ടി സ്വയമുയർത്തി.

ADVERTISEMENT

∙ തേച്ചു മിനുക്കുന്ന നടൻ

ലോഹിതദാസിന്റെ തിരക്കഥകളിലാണ് മമ്മൂട്ടിയിലെ നടന് തിളക്കമേറിയത്. മൃഗയ, മഹായാനം, തനിയാവർത്തനം, ഭൂതക്കണ്ണാടി എന്നിങ്ങനെ മമ്മൂട്ടിയിലെ നടനെ വൈവിധ്യമാർന്ന വേഷപ്പകർച്ചയിൽ അവതരിപ്പിക്കാൻ ലോഹിതദാസിനു കഴിഞ്ഞു. ഒപ്പം മലയാളികളുടെ പ്രിയ എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ തിരക്കഥകളിലും മമ്മൂട്ടി തിളങ്ങി. ഒരു വടക്കൻ വീരഗാഥയിലെ ചന്തുവിനെ പ്രേക്ഷകർ എങ്ങനെ മറക്കും? ടി.വി ചന്ദ്രൻ, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയ പ്രതിഭാധനരായ ചലച്ചിത്രകാരന്മാർക്കൊപ്പം കൈകോർക്കുമ്പോൾത്തന്നെ ജനപ്രിയ സിനിമകളുടെ അവിഭാജ്യ ഘടകമായി നിലയുറപ്പിക്കാനും മമ്മൂട്ടിക്കു കഴിഞ്ഞു. 

‘കാഴ്ച’ സിനിമയിലെ മാധവൻ കുട്ടിയായി മമ്മൂട്ടി. (ഫയൽ ചിത്രം)

2000നു ശേഷം മമ്മൂട്ടിയുടെ കലാമൂല്യമുള്ള സിനിമകളും വാണിജ്യ ചിത്രങ്ങളും തമ്മിലുള്ള അന്തരം കുറഞ്ഞു വന്നു. അപ്പോഴും മികച്ച വേഷങ്ങൾ സ്വന്തം പേരിലാക്കാൻ ആവേശത്തോടെ മമ്മൂട്ടി മുന്നിട്ടിറങ്ങി. ബ്ലെസിയുടെ ആദ്യചിത്രം കാഴ്ചയിലെ ഫിലിം ഓപ്പറേറ്റർ മാധവൻ പ്രേക്ഷകരിൽ സൃഷ്ടിക്കുന്ന നൊമ്പരം അതിനും പത്തു വർഷം മുൻപ് പുറത്തിറങ്ങിയ വാത്സല്യത്തിലെ മേലേടത്തു രാഘവൻ നായരിൽനിന്ന് തീർത്തും വ്യത്യസ്തമായിരുന്നു. അമരത്തിലെ അച്ചൂട്ടിയുടെ സങ്കടങ്ങൾ മമ്മൂട്ടിയുടെ അഭിനയ ശരീരത്തിലൂടെ സാക്ഷാൽക്കരിക്കപ്പെടുമ്പോൾ അതു കാണുന്ന പ്രേക്ഷകരുടെ ഉള്ളും പൊള്ളും. അത്രയും തീക്ഷ്ണമായാണ് മമ്മൂട്ടി ആ കഥാപാത്രത്തെ ഉൾക്കൊണ്ടതും ആവിഷ്കരിച്ചതും.

∙ അഭിനയിച്ച് കൊതി തീരാതെ...

ADVERTISEMENT

എന്തുകൊണ്ട് മമ്മൂട്ടിയിലെ നടൻ വീണ്ടും വീണ്ടും അതിശയിപ്പിക്കുന്നു? അതിനുള്ള ഉത്തരം മമ്മൂട്ടിയുടെ ഈ വാക്കുകളിലുണ്ട്. ‘‘എല്ലാ കാലത്തും നമ്മൾ താരമായിരിക്കുകയില്ല. എല്ലാ കാലത്തും സൂപ്പർസ്റ്റാർ ആയിരിക്കില്ല. അതിനൊക്കെ ഒരു കാലഘട്ടമുണ്ട്. പക്ഷേ, ഒരു നടൻ എപ്പോഴും നടനായി നിൽക്കും. ഒരു നല്ല നടൻ ആകുക എന്നതു മാത്രമാണ് എന്റെ ലക്ഷ്യം.’’ ഇമേജുകളുടെ ഇട്ടാവട്ടങ്ങളിൽ സ്വയം കുടുങ്ങിക്കിടക്കാതെ സ്വന്തം അതിർത്തികൾ വിസ്തൃതമാക്കാൻ എപ്പോഴും ശ്രമിക്കുന്ന താരമാണ് മമ്മൂട്ടി. ഇപ്പോഴും നല്ല കഥാപാത്രങ്ങൾക്കു വേണ്ടി ചാൻസ് ചോദിക്കാൻ മടിയില്ലാത്ത താരം. ഇനി മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ നോക്കിയാലും ഈ വൈവിധ്യം കാണാം.

അമരം സിനിമയിൽ മമ്മൂട്ടി.

ഒരേ സമയം ഇൻഡസ്ട്രിയിലെ സീനിയർ സംവിധായകരെയും യുവസംവിധായകരെയും എഴുത്തുകാരെയും ചേർത്തു പിടിക്കാൻ മമ്മൂട്ടി കാണിക്കുന്ന പ്രത്യേക താൽപര്യം വിസ്മയാവഹമാണ്. അതുകൊണ്ടാകണം, പഴയ തലമുറയുടെ മാത്രമല്ല ഏറ്റവും പുതിയ തലമുറയുടെ വരെ സൂപ്പർസ്റ്റാർ ആയി മമ്മൂട്ടി തിളങ്ങി നിൽക്കുന്നത്. മാറുന്ന പ്രേക്ഷകരുടെ പൾസ് അറിഞ്ഞ് സ്വയം നവീകരിക്കാൻ മമ്മൂട്ടി ഒരിക്കലും മടിച്ചില്ല. പ്രേക്ഷകരെ ഒരിക്കലും വില കുറച്ചു കണ്ടുമില്ല.

നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തെക്കുറിച്ച് ജൂറി പരാമർശിച്ചത് ഇങ്ങനെയാണ്. ‘‘മലയാള ചലച്ചിത്രാഭിനയ ചരിത്രത്തിലെ അത്യപൂർവവും വിസ്മയകരവുമായ ഭാവാവിഷ്കാര മികവ്!’’ സത്യമാണ്. മലയാള സിനിമാചരിത്രത്തിലെ അത്യപൂർവമായ അധ്യായമാണ് മമ്മൂട്ടി എന്ന നടൻ! സ്വന്തം പരിമിതികളെ കഠിനാധ്വാനംകൊണ്ട് സാധ്യതകളാക്കി മാറ്റിയ ഈ നടന്റെ അഭിനയപർവത്തെ 'വിസ്മയം' എന്നല്ലാതെ മറ്റെന്തു പേരു ചൊല്ലി വിളിക്കും!

English Summary: Mammootty Bags His Sixth Kerala State Film Award; Analysis