വൈശാലി സിനിമയിൽ, അംഗരാജ്യമായ ചമ്പാപുരിയിലെ ലോമപാദൻ രാജാവായി സംവിധായകൻ ഭരതൻ ആദ്യം തീരുമാനിച്ചത് പ്രേംനസീറിനെയായിരുന്നു. നസീർ അന്ന് അമേരിക്കയിലായിരുന്നതിനാൽ ചിത്രീകരണത്തിന് എത്തിച്ചേരാൻ കഴിഞ്ഞില്ല. പകരം ആരു വേണമെന്നു ഭരതൻ ചിന്തിച്ചിരിക്കുന്ന നിമിഷം. ബാബു ആന്റണി ഒരു ഭടന്റെ വേഷം ചെയ്യാൻ സെറ്റിലുണ്ട്.

വൈശാലി സിനിമയിൽ, അംഗരാജ്യമായ ചമ്പാപുരിയിലെ ലോമപാദൻ രാജാവായി സംവിധായകൻ ഭരതൻ ആദ്യം തീരുമാനിച്ചത് പ്രേംനസീറിനെയായിരുന്നു. നസീർ അന്ന് അമേരിക്കയിലായിരുന്നതിനാൽ ചിത്രീകരണത്തിന് എത്തിച്ചേരാൻ കഴിഞ്ഞില്ല. പകരം ആരു വേണമെന്നു ഭരതൻ ചിന്തിച്ചിരിക്കുന്ന നിമിഷം. ബാബു ആന്റണി ഒരു ഭടന്റെ വേഷം ചെയ്യാൻ സെറ്റിലുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈശാലി സിനിമയിൽ, അംഗരാജ്യമായ ചമ്പാപുരിയിലെ ലോമപാദൻ രാജാവായി സംവിധായകൻ ഭരതൻ ആദ്യം തീരുമാനിച്ചത് പ്രേംനസീറിനെയായിരുന്നു. നസീർ അന്ന് അമേരിക്കയിലായിരുന്നതിനാൽ ചിത്രീകരണത്തിന് എത്തിച്ചേരാൻ കഴിഞ്ഞില്ല. പകരം ആരു വേണമെന്നു ഭരതൻ ചിന്തിച്ചിരിക്കുന്ന നിമിഷം. ബാബു ആന്റണി ഒരു ഭടന്റെ വേഷം ചെയ്യാൻ സെറ്റിലുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈശാലി സിനിമയിൽ, അംഗരാജ്യമായ ചമ്പാപുരിയിലെ ലോമപാദൻ രാജാവായി സംവിധായകൻ ഭരതൻ ആദ്യം തീരുമാനിച്ചത് പ്രേംനസീറിനെയായിരുന്നു. നസീർ അന്ന് അമേരിക്കയിലായിരുന്നതിനാൽ ചിത്രീകരണത്തിന് എത്തിച്ചേരാൻ കഴിഞ്ഞില്ല. പകരം ആരു വേണമെന്നു ഭരതൻ ചിന്തിച്ചിരിക്കുന്ന നിമിഷം. ബാബു ആന്റണി ഒരു ഭടന്റെ വേഷം ചെയ്യാൻ സെറ്റിലുണ്ട്. ലോമപാദൻ രാജാവിന്റെ രൂപം നേരത്തേ തന്നെ ഭരതൻ വരച്ചു വച്ചിരുന്നു. നല്ല ഉയരവും താടിയുമുള്ള, ആകാരവടിവൊത്ത രൂപമാണ് ഭരതൻ വരച്ചിട്ടുള്ളത്. 

 

സംവിധായകൻ ജയരാജ്
ADVERTISEMENT

അസോഷ്യേറ്റ് ഡയറക്ടറായിരുന്ന ജയരാജ് ഈ സ്കെച്ചിന്റെ സാമ്യം വച്ച് ബാബു ആന്റണിയെ ലോമപാദൻ രാജാവാക്കിയാലോയെന്ന നിർദേശം വച്ചു. ബാബുവിനെ വേഷം അണിയിച്ച് കൊണ്ടുവരാൻ ഭരതൻ നിർദേശിച്ചു. മേക്കപ്പിട്ട് ദൂരെ നിന്നു നടന്നു വരുന്ന ബാബുവിനെ കണ്ട മാത്രയിൽതന്നെ ഭരതൻ പറഞ്ഞു: ‘‘ലോമപാദൻ രാജാവായി ബാബു ആന്റണി മതി’’. ബാബുവിനു സന്തോഷത്തേക്കാൾ അദ്ഭുതം. ഭടനായി വന്നു പോകുന്ന കഥാപാത്രത്തിൽനിന്നു സിനിമയിലുടനീളമുള്ള ലോമപാദൻ രാജാവായി സ്ഥാനക്കറ്റം! സിനിമയിൽ നരേന്ദ്രപ്രസാദാണ് ലോമപാദൻ രാജാവിനു ശബ്ദം നൽകിയത്. ഗാംഭീര്യമുള്ള ശബ്ദം കൂടിയായപ്പോൾ കഥാപാത്രം നന്നായി ശോഭിച്ചു. 

 

ഭരതൻ വിടപറഞ്ഞിട്ട് 25 വർഷം. അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചിട്ടുള്ള സംവിധായകൻ ജയരാജിന്റെ ഓർമപ്പെരുക്കത്തിൽ, സിനിമകളെ വേറിട്ട വഴിയിൽ നടത്തിയതിന്റെ മഹാപ്രതിഭാ തിളക്കം കാണാം. കോട്ടയം മുട്ടമ്പലത്തെ നാരായണീയം വീട്ടിൽ പൂമുഖം കടന്ന് അകത്തേക്ക് കയറുന്നിടത്ത് ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രംവച്ച് വിളക്കു കൊളുത്തി പ്രാർഥിക്കുന്ന ചെറിയ ഇടമുണ്ട്. പൂജാമുറിയല്ല, നിത്യവും വിളക്ക് കൊളുത്തുന്നത് അവിടെയാണ്. ജയരാജ് വീട്ടിലുണ്ടെങ്കിൽ അദ്ദേഹം തന്നെയാണ് സന്ധ്യയ്ക്ക് വിളക്ക് കൊളുത്തുക. കൂടെ ചന്ദനത്തിരികളും കത്തിച്ച് വയ്ക്കും. അവിടെ ചെറിയ മേശയ്ക്കു മുകളിൽ മാതാപിതാക്കളുടെ ചിത്രത്തിന്റെ കൂടെത്തന്നെ ചില്ലിട്ട് സൂക്ഷിച്ച ഫോട്ടോകളിൽ ഒരാളുടെ ചിത്രം കൂടിയുണ്ട് – സംവിധായകൻ ഭരതന്റെ. കർക്കിടകത്തിലെ മഴ മാറി നിന്ന പകലിൽ ജയരാജ് ‘ഭരതൻ ടച്ചി’ന്റെ ചലച്ചിത്രപർവത്തിലേക്ക് കടന്നു. ആ ഓർമകളിലേക്ക്...

‘വൈശാലി’ സിനിമയിൽനിന്ന്.

 

ADVERTISEMENT

വിനീതും മനോജും കടന്ന് സഞ്ജയ്

 

ഭരതൻ (ചിത്രം: മനോരമ)

എം.ടി. വാസുദേവൻ നായരും ഭരതനും ചേർന്ന ‘വൈശാലി’ യെക്കുറിച്ച് പറഞ്ഞായിരുന്നു തുടക്കം. ‘‘വാസുവേട്ടന്റെ തിരക്കഥയിൽ ‘ഋശ്യശൃംഗൻ’ എന്നാണ് ആദ്യം ഇട്ട പേര്. പിന്നീടാണ് ‘വൈശാലി’യെന്നാക്കിയത്. തിരക്കഥ അനുസരിച്ച് ഭരതൻ ഓരോ ഷോട്ടും പ്രത്യേകം വരച്ചിരുന്നു. കഥാപാത്രങ്ങളെയും പ്രത്യേകം വരച്ചു ചേർത്തു. ചിത്രകാരൻ കൂടിയായ ഭരതന്റെ രീതി അങ്ങനെയാണ്. അന്നു ഭരതൻ മദ്രാസിൽ താമസിക്കുന്ന കാലം. മിക്ക ദിവസങ്ങളിലും രാവിലെ വൈകിയേ ഉണരൂ. ഒൻപതരയെങ്കിലുമാകും. രാത്രി വളരെ വൈകിയാകും കിടക്കുക. 

ഒരു ദിവസം രാവിലെ ചെന്നപ്പോൾ തിരക്കഥയെടുത്തു തന്നു. ആദ്യ പേജിൽ ഇങ്ങനെ:  ‘ഋശ്യശൃംഗൻ’– എംടി നൽകിയ കൈയ്യെഴുത്തു പ്രതിയാണ്. അതോടൊപ്പം ഭരതേട്ടൻ വരച്ച ഷോട്ടും കുറിപ്പും. നന്നായി ചിത്രീകരിക്കാൻ കഴിയുന്നതിന്റെ ഷോട്ടുകൾ അദ്ദേഹം പ്രത്യേകം വരയ്ക്കുമായിരുന്നു. ആദ്യ ഘട്ടത്തിൽ ചർച്ചകളും മറ്റും ഏറെ പിന്നിട്ടെങ്കിലും രണ്ടു വർഷത്തിനു ശേഷമാണ് ചിത്രീകരണം ആരംഭിച്ചത്. ‘ഋശ്യശൃംഗന്റെ’ വേഷം അവതരിപ്പിക്കുന്നതിനു പറ്റിയ അഭിനേതാവിനെ കണ്ടെത്തുകയായിരുന്നു ആദ്യ കടമ്പ. ഇതിനായി പത്രത്തിൽ പരസ്യം നൽകി. മലയാളത്തിലെ ഇന്നത്തെ നടന്മാരായ മനോജ് കെ.ജയനും വിനീതും ഉൾപ്പെടെയുള്ളവർ അപേക്ഷിച്ചിരുന്നു. മുംബെയിൽനിന്നുള്ള ഒരു ഏജൻസി നൽകിയവരിൽനിന്നാണ് ഋശ്യശൃംഗനായി സഞ്ജയ് മിത്രയെയും വൈശാലിയായി സുപർണയെയും കണ്ടെത്തിയത്. 

ADVERTISEMENT

 

ഭരതൻ (ചിത്രം: മനോരമ)

∙ വൈശാലിപ്പാറയും ഗുഹയും

 

ജോൺ പോൾ, ഭരതൻ എന്നിവർക്കൊപ്പം ജയരാജ് (ഫയൽ ചിത്രം)

ലൊക്കേഷൻ കണ്ടെത്തലായിരുന്നു അടുത്ത ഘട്ടം. പല അന്വേഷണങ്ങളും വിഫലമായപ്പോൾ ജയരാജിന്റെ നിർദേശപ്രകാരം ഇടുക്കിയിലേക്കായി യാത്ര. കുളമാവ് കടന്ന് ഒരു കിലോമീറ്റർ പിന്നിട്ടപ്പോൾതന്നെ വണ്ടി നിർത്തി ചാടിയിറങ്ങിയ ഭരതൻ പറഞ്ഞു. ഇവിടെയാണ് ആശ്രമം. വി.കെ. ശ്രീരാമൻ അവതരിപ്പിച്ച വിഭാണ്ഡകൻ മഹർഷിയുടെ ആശ്രമം അങ്ങനെ അവിടെ സെറ്റിട്ടു. അനുബന്ധ ലൊക്കേഷനുകളും അവിടങ്ങളിൽനിന്നുതന്നെ കണ്ടെത്തി. ചിത്രീകരണം നടന്ന സ്ഥലങ്ങൾ ഇപ്പോൾ വൈശാലിപ്പാറയെന്നും വൈശാലി ഗുഹയെന്നുമാണ് അറിയപ്പെടുന്നത്. 

 

സിനിമയ്ക്കു വേണ്ടി ഏകദേശം 40 അടി നീളമുള്ള രണ്ടു വള്ളങ്ങൾ ആവശ്യമായിരുന്നു. ഇത് കുട്ടനാട്ടിൽനിന്നാണ് എത്തിച്ചത്. അന്നു വലിയ ട്രക്കുകളുടെ ആകെ നീളം ഏകദേശം 20 അടിയാണ്. അതിൽ കയറ്റി ഏറെ ബുദ്ധിമുട്ടിയാണ് വള്ളങ്ങൾ അവിടെയെത്തിച്ചത്. സ്വാഭാവിക അന്തരീക്ഷത്തിൽ തന്നെയാണ് വൈശാലിയുടെ അവസാന രംഗം ചിത്രീകരിച്ചത്.  ‘ദും ദും ദും ദും ദുന്ദുഭി നാദം നാദം നാദം...’എന്ന പാട്ടോടുകൂടിയ അവസാന രംഗം ഉച്ചകഴിഞ്ഞാണ് ചിത്രീകരിച്ചത്. ചിത്രീകരണത്തിനു തൊട്ടുമുൻപുതന്നെ ആകാശം ഇരുണ്ടു. കൊള്ളിയാനും മിന്നലുമായി മേഘങ്ങൾ പെയ്യുന്നതിനുള്ള വെമ്പൽ. കനത്ത മഴ ഉടനെന്ന പ്രതീതി. ക്യാമറ സെറ്റ് ചെയ്ത് മധു അമ്പാട്ട് അതെല്ലാം പകർത്തി. മഴ കൃത്രിമമായി പെയ്യിക്കുന്നതിനു മൂന്നു ഫയർ എൻജിനുകൾ റെഡിയാക്കി നിർത്തിയിരുന്നു. പക്ഷേ, വേണ്ടി വന്നില്ല. സ്വാഭാവികമായിത്തന്നെ മഴ തിമിർത്തു. 

പി.എൻ. മേനോൻ ( ഫയല്‍ ചിത്രം : മനോരമ)

പ്രണയവും പ്രതികാരവും ‘പ്രയാണ’വും

 

1988 ൽ പുറത്തിറങ്ങിയ വൈശാലിയേക്കാൾ ജയരാജ് ഇഷ്ടപ്പെടുന്ന ഭരതന്റെ സിനിമ 1978 ൽ പുറത്തിറങ്ങിയ ‘പ്രയാണം’ ആണ്. അതിലെ ഒരു രംഗം ഇങ്ങനെ: സന്ധ്യാനേരം. ഇരുട്ടുനിറഞ്ഞ ശ്രീകോവിലിനകത്ത് ദേവീ വിഗ്രഹത്തിന് ചന്ദനം ചാർത്തുന്ന അറുപതു പിന്നിട്ട മുതിർന്ന ബ്രാഹ്‌മണൻ. ആ കൈകൾ വിറയ്ക്കുന്നുണ്ട്. വിഗ്രഹത്തിന്റെ വടിവുകളിൽ ചന്ദനം തേക്കുമ്പോഴും അറുപതുകാരനായ ആ പൂജാരി ഓർക്കുന്നത് തന്റെ നാലാമത്തെ വേളിയായ ഇരുപതുകാരിയെക്കുറിച്ചാണ്. അവളുടെ മുഖവും ശരീരവടിവുകളും മനസ്സിൽ നിറയുമ്പോൾ അയാൾ വിയർക്കുകയും ദാഹാർത്തമായ കണ്ണുകൾ കൂടുതൽ തുറക്കുകയും ചെയ്യുന്നു. അതുവരെ നിലനിന്നിരുന്ന സിനിമ ആസ്വാദനത്തിലെ യാഥാസ്‌ഥിതികത്വത്തിനുമേൽ ഭരതനേൽപിച്ച ആദ്യത്തെ പ്രഹരമായിരുന്നു ‘പ്രയാണം’. 

 

പ്രണയവും പ്രതികാരവും ഭരതൻ സിനിമകളിൽ പ്രമേയങ്ങളായിരുന്നെങ്കിലും അവയെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ പ്രതിഭാധനനായ ആ സംവിധായകനു കഴിഞ്ഞു. സിനിമകളിലെല്ലാം അദ്ദേഹത്തിന്റേതായ കൈയ്യൊപ്പു പതിഞ്ഞു. ചായക്കൂട്ടുകളിൽ ചാലിച്ചെടുത്ത വർണ ചിത്രങ്ങളാണ് അദ്ദേഹം കഥാപാത്രങ്ങൾക്കു സമ്മാനിച്ചത്. ‘ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം’ എന്ന സിനിമയും ഏറെ വ്യത്യസ്‌തത പുലർത്തുന്നതായിരുന്നു. കഥാതന്തുവിനെ ഹൃദയസ്‌പർശിയായി അവതരിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. താഴ്‌വാരം, തകര, ലോറി, മർമ്മരം, തേവർമകൻ, ആരവം, അമരം എന്നിങ്ങനെ ‘ഭരതൻ ടച്ച്’ അനുഭവിച്ച എത്രയെത്ര സിനിമകൾ. 

 

ഭരതേട്ടൻ സിനിമയുടെ സർവകലാശാലതന്നെയാണ്. സംഗീതവും വർണക്കൂട്ടുകളും നിറച്ച സിനിമാ ജീവിതം. അവസാന ചിത്രമായ, 1997ലെ ‘ചുര’ത്തിന്റെ പേരിനൊപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു: ‘മനുഷ്യന്റെ മടക്ക യാത്ര എന്നും പ്രകൃതിയിലേക്കാണ്’. അറംപറ്റിയ വാക്കുകൾ. പ്രകൃതിയുടെ അസാധാരാണമായ നിറക്കൂട്ടിലേക്ക് അധികം വൈകാതെതന്നെ അദ്ദേഹം മടങ്ങുകയായിരുന്നു’’– ജയരാജ് പറഞ്ഞു നിർത്തി. 

 

∙ സിനിമാ സങ്കൽപങ്ങളുടെ മാറ്റു കൂട്ടിയ മച്ചാട് മാമാങ്കവും  ഉത്രാളിക്കാവ് പൂരവും 

 

ആചാര വൈവിധ്യങ്ങളാൽ പ്രസിദ്ധിയാർജിച്ച മച്ചാട് മാമാങ്കവും ഉത്രാളിക്കാവ് പൂരവുമാണ് ഭരതേട്ടനിലെ സിനിമക്കാരന്റെ മാറ്റ് കൂട്ടിയതെന്നും ജയരാജ് പറയുന്നു. 

''വടക്കാഞ്ചേരിയുടെ തട്ടകദേശങ്ങളായ തെക്കുംകരയും പനങ്ങാട്ടുകരയും പുന്നംപറമ്പും പങ്കാളിത്ത ദേശങ്ങളായ മംഗലം, പാർളിക്കാട്, കരുമത്ര, വിരുപ്പാക്ക, മണലിത്തറ എന്നിവയും പകർന്നാടിയ മാമാങ്കത്തിൽ അലിഞ്ഞു ചേർന്ന ബാല്യവും കൗമാരവും യൗവ്വനവുമായിരുന്നു ഭരതേട്ടന്. മാമാങ്ക നടത്തിപ്പിനു ബഹുനില കാഴ്ചപ്പന്തൽ ഒരുങ്ങും. എല്ലാവരും അവരുടെ ദേശങ്ങളിൽ മാമാങ്കത്തെ വരവേൽക്കാൻ കാഴ്ചപ്പന്തലുകൾ ഉയർത്തും  സോപാന സംഗീതം, മിഴാവ്, ഇടയ്ക്ക ഇരട്ടത്തായമ്പക, നടപ്പുര പഞ്ചവാദ്യം എന്നിവയൊക്കെ മാമാങ്കത്തിന്റെ വ്യത്യസ്ത കാഴ്ചകളാണ്. കൊമ്പു വാദ്യത്തിലെ തനതായ ആവിഷ്കാരമായ കൊമ്പുപറ്റ് അനുഭവിക്കുകതന്നെ വേണം. 

ദേശത്തിന്റെ വേലാഘോഷങ്ങളും പ്രസിദ്ധമാണ്. പൊയ്ക്കുതിരകളുടെ പടയോട്ടത്തിന്റെ നാട്ടുഭംഗി ഭരതന്റെ ഫ്രെയിമുകളിൽ ഒളിഞ്ഞു കിടപ്പുണ്ട്. കയ്യിൽ ഒരുപിടി ബ്രഷുകളും മനസ്സുനിറയെ ചായങ്ങളുമായിട്ടായിരുന്നു ഭരതേട്ടന്റെ യാത്ര. ചലച്ചിത്രലോകത്തെ വിസ്മയമായിരുന്ന ഉറ്റബന്ധു പി.എൻ. മേനോൻ സഞ്ചരിച്ച വഴിയാണ് ഭരതനെയും ആകർഷിച്ചത്. ഇവർ മലയാളികൾക്ക് നൽകിയത് ഒരിക്കലും മായാത്ത, മറക്കാനാകാത്ത ഫ്രെയിമുകൾ. അഭിനേതാക്കൾ  കഥാപാത്രത്തെ ഉൾക്കൊള്ളുന്നിടത്താണ് സിനിമയുടെ പത്തരമാറ്റെന്നു ഭരതൻ വിശ്വസിച്ചു. അതാണ് പുതുമുഖങ്ങളെവച്ച് ഹിറ്റുകൾ സൃഷ്ടിക്കാൻ അദ്ദേഹത്തിനായത്. ഉത്രാളിക്കാവ് പൂരത്തിന്റെ വിശേഷം പറയേണ്ടതില്ല. ഉത്രാളിക്കാവിലെ കാറ്റും തണലും ഭരതന്റെ നിറക്കൂട്ടുകളെ മികവുറ്റതാക്കി. 

പി.എൻ. മേനോനെ പോലെ നവസിനിമയ്ക്ക് തുടക്കമിടാനും ഭരതനു കഴിഞ്ഞു. പ്രേംനസീർ, മധു തുടങ്ങിയവർ നായകരായി  ജ്വലിച്ചുനിന്ന കാലത്താണ് പുതുമുഖങ്ങളായ രാഘവൻ, സുധീർ, എന്നിവരെ വച്ച് മേനോൻ ‘ചെമ്പരത്തി’ സംവിധാനം ചെയ്‌തത്. തകരയിലും ലോറിയിലും ഭരതൻ ചെയ്തതും ഇതേ ചങ്കൂറ്റമാണ്.''

 

English Summary: Director Jayaraj Remembering Director Bharathan on his 25th Death Anniversary