തമാശകൾക്കൊരു കുഴപ്പമുണ്ടെന്ന് എല്ലാവരും പറയും. ഒറ്റ പറച്ചിലിലേ ചിരി വരൂ. ആവർത്തിക്കുന്തോറും ആ ചിരി മാഞ്ഞു പോകും. പുതിയ കാലത്തിന്റെ ഭാഷയിൽ പറയും, ആ കോമഡി ചീഞ്ഞു എന്ന്! പക്ഷേ, എത്രയാവർത്തി കണ്ടാലും മലയാളികൾ ഇപ്പോഴും പൊട്ടിച്ചിരിക്കുന്ന സിനിമകളെടുത്താൽ, അതിൽ ഉറപ്പായും സിദ്ദിഖ്–ലാൽ ചിത്രങ്ങളുണ്ടാകും. എത്ര ആവർത്തിച്ചിട്ടും ആ ചിരികളിലെ ഹാസ്യം മടുപ്പിക്കാത്തത് എന്തുകൊണ്ടാകും? അതിന് ഒറ്റ ഉത്തരമേ ഉള്ളൂ. ആ നർമ മുഹൂർത്തങ്ങളിലെല്ലാം ജീവിതത്തിന്റെ നോവും ചൂടുമുണ്ട്. സാധാരണക്കാരുടെ നിത്യസംഭാഷണങ്ങളിൽനിന്നും രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ഓട്ടങ്ങളിൽനിന്നുമെല്ലാം സിദ്ദിഖും ലാലും കണ്ടെടുത്ത കഥകളും കഥാപാത്രങ്ങളും സംഭാഷണങ്ങളുമായിരുന്നു അവ. മത്തായിച്ചനും ഉർവശി തിയറ്ററും ബാലകൃഷ്ണനും ഗോപാലകൃഷ്ണനും അപ്പുക്കുട്ടനും ഗോവിന്ദൻ കുട്ടിയും തോമസുകുട്ടിയും ഗർവാസീസ് ആശാനും അഞ്ഞൂറാനും സാഗർ കോട്ടപ്പുറവും ഹിറ്റ്ലറും കന്നാസും കടലാസും കെ.കെ. ജോസഫും തുടങ്ങി എത്രയെത്ര കഥാപാത്രങ്ങളാണ് സിദ്ദിഖ് ലാൽ സിനിമകളിൽനിന്ന് മലയാളികളുടെ ചിരിവട്ടത്തിന്റെ ഭാഗമായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തമാശകൾക്കൊരു കുഴപ്പമുണ്ടെന്ന് എല്ലാവരും പറയും. ഒറ്റ പറച്ചിലിലേ ചിരി വരൂ. ആവർത്തിക്കുന്തോറും ആ ചിരി മാഞ്ഞു പോകും. പുതിയ കാലത്തിന്റെ ഭാഷയിൽ പറയും, ആ കോമഡി ചീഞ്ഞു എന്ന്! പക്ഷേ, എത്രയാവർത്തി കണ്ടാലും മലയാളികൾ ഇപ്പോഴും പൊട്ടിച്ചിരിക്കുന്ന സിനിമകളെടുത്താൽ, അതിൽ ഉറപ്പായും സിദ്ദിഖ്–ലാൽ ചിത്രങ്ങളുണ്ടാകും. എത്ര ആവർത്തിച്ചിട്ടും ആ ചിരികളിലെ ഹാസ്യം മടുപ്പിക്കാത്തത് എന്തുകൊണ്ടാകും? അതിന് ഒറ്റ ഉത്തരമേ ഉള്ളൂ. ആ നർമ മുഹൂർത്തങ്ങളിലെല്ലാം ജീവിതത്തിന്റെ നോവും ചൂടുമുണ്ട്. സാധാരണക്കാരുടെ നിത്യസംഭാഷണങ്ങളിൽനിന്നും രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ഓട്ടങ്ങളിൽനിന്നുമെല്ലാം സിദ്ദിഖും ലാലും കണ്ടെടുത്ത കഥകളും കഥാപാത്രങ്ങളും സംഭാഷണങ്ങളുമായിരുന്നു അവ. 

ADVERTISEMENT

മത്തായിച്ചനും ഉർവശി തിയറ്ററും ബാലകൃഷ്ണനും ഗോപാലകൃഷ്ണനും അപ്പുക്കുട്ടനും ഗോവിന്ദൻ കുട്ടിയും തോമസുകുട്ടിയും ഗർവാസീസ് ആശാനും അഞ്ഞൂറാനും സാഗർ കോട്ടപ്പുറവും ഹിറ്റ്ലറും കന്നാസും കടലാസും കെ.കെ. ജോസഫും തുടങ്ങി എത്രയെത്ര കഥാപാത്രങ്ങളാണ് സിദ്ദിഖ് ലാൽ സിനിമകളിൽനിന്ന് മലയാളികളുടെ ചിരിവട്ടത്തിന്റെ ഭാഗമായത്. വീട്ടിലെ കാർക്കശ്യക്കാരനായ അച്ഛനോ അപ്പൂപ്പനോ അഞ്ഞൂറാനായി. പൂവാലന്മാരെ വിറപ്പിക്കുന്ന വല്യേട്ടൻ ഹിറ്റ്ലറായി. നേരം വൈകി പുറപ്പെടുമ്പോൾ ‘‘പുറപ്പെട്ടു പുറപ്പെട്ടു... അര മണിക്കൂർ മുൻപ് പുറപ്പെട്ടു’’ എന്നു പറയുന്ന മത്തായിച്ചനായി. വഴിയറിയാത്തിടത്തേക്ക് ‘‘നമുക്ക് ചോയ്ച്ചു ചോയ്ച്ചു പോവാം’’ എന്നു പറയുന്ന സാഗർ കോട്ടപ്പുറമായി. വെല്ലുവിളികൾ വരുമ്പോൾ ‘‘ഇതല്ല ഇതിനപ്പുറവും ചാടിക്കടക്കുന്ന’’ കെ.കെ.ജോസഫ് ആയി. സത്യത്തിൽ, സിദ്ദിഖ് ഓർമയാകുമ്പോൾ മലയാളികൾ ഇത്രമേൽ നൊമ്പരപ്പെടുന്നതിന് കാരണവും മറ്റൊന്നല്ല. അത്രമാത്രം മലയാളികളുടെ ജീവിതത്തിൽ സംവിധായകനും തിരക്കഥാകൃത്തുമായ സിദ്ദിഖ് ഉണ്ട്.

ലാലും സിദ്ദിഖും (ഫയൽ ചിത്രം: മനോരമ)

∙ സൗഹൃദത്തിന്റെ ക്ലാസിക് തമാശകൾ

റാംജി റാവ് സ്പീക്കിങ് സിനിമയിലെ ‘കമ്പിളിപ്പുതപ്പ്’ ഡയലോഗിന്റെ രംഗം.
ADVERTISEMENT

തമാശകളുടെ പൊളിറ്റിക്കൽ കറക്ട്നസിനെക്കുറിച്ചു ചിന്തിക്കുന്ന പുതിയ കാലത്തു പോലും ട്രോളന്മാരുടെ എഡിറ്റിങ് ടേബിളിൽ ആവർത്തിക്കപ്പെടുന്ന ഡയലോഗുകളിൽ പലതും സിദ്ദിഖിന്റെയോ സിദ്ദിഖ്–ലാൽ സിനിമകളിലേതോ ആകുന്നത് യാദൃച്ഛികമല്ല. കുടുംബബന്ധങ്ങളുടെ ഇട്ടാവട്ടങ്ങളിൽ കിടന്നിരുന്ന മലയാള സിനിമയെ സൗഹൃദത്തിന്റെ ചിരിപ്പൂരങ്ങളിലേക്കു കൈ പിടിച്ചു നടത്തിയത് സിദ്ദിഖും ലാലും ചേർന്നൊരുക്കിയ സിനിമകളായിരുന്നു. കുടുംബ ബന്ധങ്ങളിൽ പോലും സൗഹൃദം മുന്നിൽ നിൽക്കണമെന്ന ശീലത്തിലേക്ക് മലയാളികൾ മാറിയപ്പോൾ സിദ്ദിഖ്–ലാൽ സിനിമകളിലെ ഡയലോഗുകളും വീട്ടുവർത്തമാനങ്ങളുടെ ഭാഗമായി.

കൂടപ്പിറപ്പിനെ പോലെയോ അതിനും മുകളിലോ കൂടെ നിൽക്കുന്ന സൗഹൃദത്തെ ഇത്രയേറെ ആഘോഷിച്ച മറ്റൊരു സംവിധായകനില്ല. നായകനു ചുറ്റും വട്ടം കറങ്ങുന്ന വെറും കൂട്ടുകാരെ അല്ല സിദ്ദിഖ്–ലാൽ സിനിമകളിൽ കണ്ടത്. അവരെല്ലാവരും നായകന്മാരായിരുന്നു. അതൊരു പുതിയ കാഴ്ച ആയിരുന്നു. ഒരാൾ നായകനും കൂടെ ഉള്ളത് നായകന്റെ കൂട്ടുകാരനും മാത്രമായിരുന്ന സൗഹൃദ സമവാക്യങ്ങൾ പൊളിച്ചെഴുതിയ സിനിമയായിരുന്നു റാംജി റാവ് സ്പീക്കിങ്ങും മാന്നാർ മത്തായിയും ഇൻ ഹരിഹർ നഗറും ഫ്രണ്ട്‌സുമെല്ലാം. ഈ ചിരിപ്പടങ്ങളിലെ പല സന്ദർഭങ്ങളും കഥാപാത്രങ്ങളും യഥാർത്ഥ ജീവിതത്തിൽനിന്ന് എടുത്തതാണെങ്കിലും അതൊന്നും അതുപോലെ പകർത്തി വയ്ക്കുകയല്ല സിദ്ദിഖും ലാലും ചെയ്തത്. അതിൽ അവരുടെ പ്രതിഭ കൂടി കലർത്തി. അഭിനേതാക്കൾ അവ അനശ്വരമാക്കി. അങ്ങനെ അതെല്ലാം കാലത്തെ അതിജീവിച്ച കോമഡി ക്ലാസിക്കുകൾ ആയി.

റാംജി റാവു സ്പീക്കിങ് സിനിമയിലെ ‘ഇറങ്ങി വാടാ തൊരപ്പാ’ രംഗത്തിൽ മാമുക്കോയയും ശങ്കരാടിയും.

ADVERTISEMENT

‘‘ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത്’’ എന്ന പഴഞ്ചൊല്ല് പോലും റാംജി റാവ് സ്പീക്കിങ്ങിനു ശേഷം മലയാളികൾ പരിഷ്കരിച്ചു. ‘‘ആശാന്റെ നെഞ്ച് എന്നു പറയുമ്പോൾ ഏകദേശം ഇവിടെ ആയിട്ടു വരു’’മെന്ന് ചെറിയൊരു ആക്‌ഷനോടെ മലയാളികൾ പറഞ്ഞു തുടങ്ങി. ഒരിക്കലും നേരത്തിന് എത്താത്ത മലയാളികൾക്ക് റാംജി റാവുവിനു ശേഷം അടിച്ചു വിടാൻ കിട്ടിയത് മറ്റൊരു ക്ലാസിക് ഡയലോഗ്. ‘‘പുറപ്പെട്ടു പുറപ്പെട്ടു... അര മണിക്കൂർ മുൻപ് പുറപ്പെട്ടു’’!! നേരം വൈകുന്നതിനു കിട്ടുന്ന ചീത്തവിളി കുറയ്ക്കാൻ ഇതിലും മികച്ച മറുപടി ഇല്ല. ‘‘മത്തായിച്ചാ... മുണ്ട് മുണ്ട്’’ എന്ന ഡയലോഗും സീനും എത്ര പ്രാവശ്യം കണ്ടാലും ചിരി പൊട്ടും. 

മാന്നാര്‍ മത്തായി സ്പീക്കിങ് സിനിമയിൽനിന്ന്.

കേൾക്കുന്നില്ലാ, കേൾക്കുന്നില്ലാ എന്നതിനു പകരം ‘കമ്പിളിപ്പുതപ്പ്, കമ്പിളിപ്പുതപ്പ്’ എന്നു പറയാൻ മലയാളിയെ പഠിപ്പിച്ചതും സിദ്ദിഖ്–ലാൽ കൂട്ടുകെട്ടാണ്. കാബൂളിവാലയിലെ കന്നാസിനെയും കടലാസിനെയും പോലെ ‘‘കൈനീട്ടം വൈകീട്ട് ആയാൽ കുഴപ്പുണ്ടോ’’ എന്ന് പലതവണ പ്രേക്ഷകരും അവരുടെ നിത്യജീവിതത്തിൽ ചോദിച്ചു കാണും. ‘‘എന്റമ്മേ ഈ പത്രക്കാരെ കൊണ്ടു തോറ്റു. ഞാൻ എന്തു ചെയ്യാണെന്ന് നോക്കി നടക്കാ അവന്മാർ പത്രത്തിലിടാൻ’’, എന്നു ഡയലോഗ് അടിക്കുന്ന ഗർവാസീസ് ആശാന്മാരുടെ എത്രയെത്ര അവതാരങ്ങളെയാണ് പിന്നീട് കേരളം കണ്ടത്! ‘‘എടാ എൽദോ നിന്നെ സിനിമേലെടുത്തെടാ...’’ എന്ന് എത്രയോ തവണ, എത്രയെത്ര സന്ദർഭങ്ങളിൽ കേട്ടിരിക്കുന്നു നമ്മൾ.

ഗോഡ്‌ഫാദർ സിനിമയിൽ അഞ്ഞൂറാനായി എൻ.എൻ.പിള്ള.

∙ ചിരിപ്പിക്കുന്ന നായകർ

സിദ്ദിഖ് ലാൽ (ഫയൽ ചിത്രം: മനോരമ)

എല്ലാം തികഞ്ഞ കാൽപനിക നായക സങ്കൽപത്തിൽനിന്ന് സിദ്ദിഖ്–ലാൽ സിനിമകളിലെ നായകന്മാർ ഇറങ്ങി നടന്നു. അൽപസ്വൽപം കുശുമ്പും നുണ പറച്ചിലും വമ്പു പറച്ചിലുമുള്ള ആ നായകരെ പ്രേക്ഷകർക്ക് ഇഷ്ടമായി. കാരണം, അവരിൽ പ്രേക്ഷകർ കണ്ടത് അവരെത്തന്നെയായിരുന്നു. അതോടെ, അവരുടെ സംഭാഷണങ്ങൾ തിയറ്ററിൽനിന്നും ടിവിയിൽനിന്നുമെല്ലാം പ്രേക്ഷകരിലേക്ക് ഇറങ്ങി. ജീവിതത്തിൽ രണ്ടു ഡയലോഗ് അടിക്കേണ്ടി വന്നപ്പോഴൊക്കെ ഈ സിനിമാ സംഭാഷണങ്ങൾ മലയാളികൾ കടമെടുത്തു. ‘‘ഇറങ്ങി വാടാ തൊരപ്പാ, സോറി ഇങ്ങളല്ല... വേറെ ഒരു തൊരപ്പൻ ഉണ്ട്’’, എന്ന് ചീത്ത വിളിയിൽ പോലും ചിരി കലർത്താൻ ആ സിനിമകൾക്കു കഴിഞ്ഞു. 

∙ ‘‘അങ്ങനെ കേരളത്തിൽ ഒറ്റ ആളേ ഉള്ളൂ..’’

പ്രാഞ്ചിയേട്ടൻ ആൻഡ് ദ് സെയ്ന്റ് എന്ന ചിത്രത്തിൽ മമ്മൂട്ടി പറയുന്ന ഡയലോഗുണ്ട്. ‘‘ഉമ്മൻചാണ്ടീന്ന് പറഞ്ഞിട്ട് കേരളത്തിൽ ഒറ്റ ആളേ ഉള്ളൂ’’, എന്ന്! അതുപോലെ തോന്നും സിദ്ദിഖ്–ലാൽ സിനിമകളിലെ കഥാപാത്രങ്ങളുടെ പേരും. അഞ്ഞൂറാൻ, ആനപ്പാറ അച്ചാമ്മ, റാംജിറാവു, ജോൺ ഹൊനായി, ഗർവാസീസ് ആശാൻ, സന്ധ്യാവ് അങ്ങനെ എത്രയോ ഉദാഹരണങ്ങൾ! ഒരു നൂറു രാമൻമാർ കേരളത്തിൽ ഉണ്ടെങ്കിലും 'രാമഭദ്രൻ' എന്ന പേരു കേട്ടാൽ മലയാളികൾ ഓർക്കുക ഗോഡ്ഫാദറിലെ മുകേഷിന്റെ കഥാപാത്രമാകും. ഒരുപാട് മത്തായിമാർ ഉണ്ടെങ്കിലും 'മത്തായിച്ചാ' എന്നു കേൾക്കുമ്പോൾ റാംജി റാവ് സ്പീക്കിങ്ങിലെ ഇന്നസെന്റിന്റെ മുഖമല്ലാതെ മറ്റൊരു മുഖം ഓർമയിലേക്കു വരുമോ? ഒരായിരം ഗോപാലകൃഷ്ണനും ബാലകൃഷ്ണനും തോമസുകുട്ടിയുമൊക്കെ ഉണ്ടായിട്ടും, ആ പേരുകള്‍ കേൾക്കുമ്പോൾ മുകേഷിനെയും സായികുമാറിനെയും അശോകനെയുമെല്ലാം നാം ഓർക്കുന്നത് എന്തുകൊണ്ടാകും? അതാണ് സിദ്ദിഖ്–ലാൽ ‘ടച്ച്’ എന്നു പറയുന്നത്.

ഒരുപാട് സമയമെടുത്താണ് ഓരോ പേരും കണ്ടെത്താറുള്ളതെന്ന് മുൻപ് മനോരമയ്ക്കു നൽകിയ അഭിമുഖത്തിൽ സിദ്ദിഖ് പറഞ്ഞിട്ടുണ്ട്. "മാന്നാർ മത്തായി, അഞ്ഞൂറാൻ എന്നൊക്കെ പറയുന്നവർ ഇതിനു മുൻപ് ഉണ്ടായിരിക്കരുത്. ഇതിനു ശേഷവും വരരുത്. അഞ്ഞൂറാനെന്ന് പറയുമ്പോ ‘ഗോഡ്‌ഫാദറി’ ലെ ആ കഥാപാത്രം പ്രേക്ഷകർക്ക് ഓർമ വരണം. മാന്നാർ മത്തായി എന്നു പറഞ്ഞാൽ ആരും ഓർക്കണം. ആനപ്പാറ അച്ചമ്മ, റാവുത്തർ, ജോൺ ഹൊനായി... അങ്ങനെ പേര് കൊണ്ടുതന്നെ ഒരു ഐഡന്റിറ്റി വേണം. അതുകൊണ്ടാണ് ഇങ്ങനെ പേരുകൾ തിരഞ്ഞെടുക്കുന്നത്. പിന്നെ ഈ കടലാസ്, കന്നാസ് ഈ പേരൊന്നും വേറെ കഥയിലെ കഥാപാത്രങ്ങൾക്കിടാൻ പറ്റില്ല. കഥയ്‌ക്കും കഥാപാത്രത്തിനും അനുസരിച്ചാണ് ഓരോ പേരുമിടുന്നത്. അതിന് ഒരു പ്രത്യേകത ഉണ്ടാവും’’, സിദ്ദിഖിന്റെ വാക്കുകൾ. 

∙ മൈക്കിളപ്പനും അഞ്ഞൂറാനും തമ്മിൽ

അഞ്ഞൂറ്റി കുടുംബത്തിന്റെ കഥ മമ്മൂട്ടിയുടെ ഭീഷ്മപർവത്തിലൂടെ ഹിറ്റാകുന്നതിനു മുൻപ് ആ കുടുംബപ്പേര് ഗോഡ്ഫാദർ എന്ന സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട് സിദ്ദിഖ്. ആ കഥ ഇങ്ങനെ: ഗോഡ്ഫാദറിന്റെ തിരക്കഥ എഴുതുന്ന സമയം. എല്ലാവരെയും വരച്ച വരയിൽ നിർത്തുന്ന ആ അച്‌ഛനൊരു പേരു വേണം. അന്വേഷണത്തിന്റെ ഭാഗമായി വെറുതെ സിദ്ദിഖ് ശബ്ദതാരാവലി മറിച്ചു നോക്കി. ആദ്യ പേജുകളിൽ 'അഞ്ഞൂറ്റിക്കാർ' എന്ന വാക്ക് കണ്ടു. സെന്റ് തോമസ് കേരളത്തിൽ വന്നപ്പോൾ ആദ്യം മതം മാറ്റിയത് അഞ്ഞൂറു കുടുംബങ്ങളെ ആയിരുന്നു. അവരുടെ പരമ്പരകളെ ചേർത്തു പറയുന്ന വാക്കാണ് അഞ്ഞൂറ്റിക്കാർ. സിദ്ദിഖ് ആ വാക്കിനെ ഒന്നു പരിഷ്കരിച്ച് 'അഞ്ഞൂറാൻ' എന്നാക്കി! മൈക്കിളപ്പന്റെ 'പവർ' പ്രേക്ഷകർ ആഘോഷിക്കുന്നതിനു വർഷങ്ങൾക്കു മുൻപേ അങ്ങനെ 'അഞ്ഞൂറാൻ' സ്റ്റാറായി!

∙ ചിരിയുടെ ബിഗ് ബ്രദർ 

ഗോഡ്ഫാദർ സിനിമയുടെ ഡബ്ബിങ് നടക്കുന്ന സമയം. അഞ്ഞൂറാനെ അനശ്വരനാക്കിയ എൻ.എൻ.പിള്ളയാണ് വോയ്‌സ് ബൂത്തിൽ. ഡബ്ബ് ചെയ്യുമ്പോൾ ലിപ് സിങ്ക് ആവുന്നില്ല. ടൈമിങ് കൃത്യമാക്കാൻ സിദ്ദിഖ് തന്നെ ഉപായം കണ്ടെത്തി. ഡയലോഗ് പറയണ്ട ടൈമിങ് അനുസരിച്ചു സിദ്ദിഖ് എൻ.എൻ. പിള്ളയുടെ കൈയിൽ തൊടും. ഈ ടെക്നിക് നടപ്പാക്കിയിട്ടും ഇടയ്ക്കിടെ ടൈമിങ് തെറ്റി. ‘‘തെറ്റിപ്പോയല്ലോ’’ എന്ന് കൺസോൾ റൂമിൽനിന്ന് ലാൽ ഉറക്കെ പറയുമ്പോൾ സിദ്ദിഖ് പറയും, ‘‘പിള്ള സാർ കറക്റ്റ് ആയിരുന്നു. ഞാൻ തൊടാൻ ലേറ്റ് ആയതാണ്’’ എന്ന്! ആ സിനിമയുടെ റിലീസിനു ശേഷം എൻ.എൻ.പിള്ള ഇങ്ങനെ മനോരമയിൽ എഴുതി. ‘‘എനിക്കിപ്പോൾ നാല് ആൺമക്കളാണ്. മൂത്തത് സിദ്ദിഖ്, ലാൽ, വേണു (ക്യാമറമാൻ) പിന്നെ കുട്ടൻ! 

ഇത്രത്തോളം മനുഷ്യരെ അടുത്തറിഞ്ഞിട്ടുള്ള ഒരു മഹാവ്യക്തി സിദ്ദിഖിന്റെ ആർദ്രഹൃദയത്തിനു നൽകിയ സല്യൂട്ട് ആയിരുന്നു ആ വാക്കുകൾ! ചിരിപ്പിച്ചു നേടിയ ബോക്സ്‌ ഓഫിസ് ഹിറ്റുകൾ ഏറെയുണ്ടെങ്കിലും സഹപ്രവർത്തകർക്ക് അറിയാം സിദ്ദിഖ് എന്ന മനുഷ്യന്റെ ഉള്ളിലെ ആർദ്രത. സിനിമയിലും ജീവിതത്തിലും ആരെയും മനഃപൂർവം വേദനിപ്പിക്കാതെ ഇരിക്കാൻ ഒരൽപം കൂടുതൽ കരുതൽ സിദ്ദിഖ് മനസ്സിൽ സൂക്ഷിച്ചിരുന്നു. ആ ആർദ്രതയും ആത്മാർഥതയുമാണ് പല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർ കണ്ടതും അനുഭവിച്ചതും. ഹൃദയംകൊണ്ടു ചിരിച്ചവരെയും ചിരിപ്പിച്ചവരെയും ആരും മറക്കില്ലല്ലോ. പിന്നെങ്ങനെ മലയാളികൾക്ക് സിദ്ദിഖിനെ മറക്കാൻ കഴിയും!

English Summary: Siddique will be in Malayalee's' Memories forever Through His Comedy Dialogues