യൂണിവേഴ്സിറ്റി ചാംപ്യൻഷിപ്പുകളിൽ ഒതുങ്ങിപ്പോയ തന്റെ നീന്തൽ കരിയർ മകൻ മൈക്കലിലൂടെ ലോക ചാംപ്യൻഷിപ്പിലേക്ക് പറിച്ചുനടണമെന്നായിരുന്നു മേരി ജെൻ ലെഡെക്കി എന്ന അമേരിക്കൻ വനിതയുടെ ആഗ്രഹം. മൈക്കലിന് 5 വയസ്സുള്ളപ്പോൾ തന്നെ അവർ അതിനുള്ള തയാറെടുപ്പുകൾ തുടങ്ങി. 2 വയസ്സുള്ള മകൾ കാറ്റിയെയും ഒക്കത്തെടുത്താണ് മൈക്കലിനൊപ്പം മേരി നീന്തൽ കുളത്തിലേക്കു പോയിരുന്നത്. 24 വർഷം കഴിഞ്ഞു. അമ്മയെപ്പോലെ ഒരു ശരാശരി നീന്തൽ താരമാകാനേ മൈക്കലിനും സാധിച്ചുള്ളൂ. പക്ഷേ, നീന്തൽ കുളത്തിൽ ചേട്ടനു കൂട്ടുപോയ കാറ്റി ലെഡെക്കി ഇന്ന് കായികലോകത്തെ ഏറ്റവും ശ്രദ്ധേയയായ നീന്തൽ താരമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യൂണിവേഴ്സിറ്റി ചാംപ്യൻഷിപ്പുകളിൽ ഒതുങ്ങിപ്പോയ തന്റെ നീന്തൽ കരിയർ മകൻ മൈക്കലിലൂടെ ലോക ചാംപ്യൻഷിപ്പിലേക്ക് പറിച്ചുനടണമെന്നായിരുന്നു മേരി ജെൻ ലെഡെക്കി എന്ന അമേരിക്കൻ വനിതയുടെ ആഗ്രഹം. മൈക്കലിന് 5 വയസ്സുള്ളപ്പോൾ തന്നെ അവർ അതിനുള്ള തയാറെടുപ്പുകൾ തുടങ്ങി.

2 വയസ്സുള്ള മകൾ കാറ്റിയെയും ഒക്കത്തെടുത്താണ് മൈക്കലിനൊപ്പം മേരി നീന്തൽ കുളത്തിലേക്കു പോയിരുന്നത്. 24 വർഷം കഴിഞ്ഞു. അമ്മയെപ്പോലെ ഒരു ശരാശരി നീന്തൽ താരമാകാനേ മൈക്കലിനും സാധിച്ചുള്ളൂ. പക്ഷേ, നീന്തൽ കുളത്തിൽ ചേട്ടനു കൂട്ടുപോയ കാറ്റി ലെഡെക്കി ഇന്ന് കായികലോകത്തെ ഏറ്റവും ശ്രദ്ധേയയായ നീന്തൽ താരമാണ്. ജപ്പാനിലെ ഫുക്കുവോക്കയിൽ നടക്കുന്ന ലോക അക്വാറ്റിക് ചാംപ്യൻഷിപ്പിൽ കഴിഞ്ഞ ദിവസം കരിയറിലെ 16–ാം ലോക ചാംപ്യൻഷിപ് സ്വർണം സ്വന്തമാക്കിയ കാറ്റി, വ്യക്തിഗത സ്വർണ നേട്ടത്തിൽ മറികടന്നത് ഇതിഹാസ പുരുഷതാരം മൈക്കൽ ഫെൽപ്സിനെയായിരുന്നു.

2023ലെ ലോക അക്വാറ്റിക് ചാംപ്യൻഷിപ്പിൽ 800 മീറ്റർ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണമെഡൽ സ്വന്തമാക്കിയ യുഎസ് താരം കാറ്റി ലെഡെക്കി. വെള്ളി മെഡൽ നേടിയ ചൈനയുടെ ലി ബിങ്ജീ, വെങ്കല മെഡൽ ജേതാവ് ഓസ്ട്രേലിയയുടെ അരിയാർനെ ടിട്മസ് എന്നിവർ സമീപം. (Photo by Yuichi YAMAZAKI / AFP)
ADVERTISEMENT

800 മീറ്റർ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ തുടർച്ചയായി 6 തവണ സ്വർണം നേടുന്ന താരമെന്ന അപൂർവതയും കാറ്റി കഴിഞ്ഞ ദിവസം സ്വന്തം പേരിനൊപ്പം എഴുതിച്ചേർത്തു. ഫെൽപ്സിനു ‘മുകളിൽ’ നീന്തിത്തുടിച്ച്, കായികലോകത്തോട് ഈ ഇരുപത്തിയാറുകാരി പറയാതെ പറയുന്നു, വനിതാ ഫെൽപ്സ് എന്ന വിശേഷണം മറന്നേക്കൂ, ഇനിയങ്ങോട്ടു പുരുഷ കാറ്റി എന്നുപറയാൻ ശീലിക്കൂ !

∙ മെഡൽ കാറ്റ്

2012ലെ ലണ്ടൻ ഒളിംപിക്സിൽ അമേരിക്കയെ പ്രതിനിധീകരിക്കുമ്പോൾ 15 വയസ്സുമാത്രമായിരുന്നു കാറ്റിയുടെ പ്രായം. പ്രായത്തിന്റെ കൗതുകം ഒഴിച്ചുനി‍ർത്തിയാൽ ഒരു ശരാശരി താരമായി മാത്രമായിരുന്നു അന്ന് കാറ്റിയെ എല്ലാവരും കണ്ടത്. 800 മീറ്റർ ഫ്രീസ്റ്റൈലിൽ സ്വർണം നേടിയിട്ടും ഒരു ‘വൺ സീസൺ വണ്ടർ’ എന്നതിനപ്പുറം കാറ്റിയെ ആഘോഷിക്കാൻ ആരും തയാറായില്ല.അതിന്റെ സങ്കടം കാറ്റി തീർത്തത് അടുത്ത ഒളിംപിക്സിലാണ്.

2023ലെ ലോക അക്വാറ്റിക് ചാംപ്യൻഷിപ്പിൽ 800 മീറ്റർ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ഫിനിഷിങ് ലൈനിലേക്ക് കുതിക്കുന്ന കാറ്റി ലെഡെക്കി. (Photo by MANAN VATSYAYANA / AFP)

2016ലെ റിയോ ഒളിംപിക്സിൽ 4 സ്വർണവും 2 വെള്ളിയും 2 ലോക റെക്കോർഡും നേടിയതോടെ കാറ്റിയുടെ ‘മെഡൽ കാറ്റ്’ ഇനി കുറച്ചുകാലം നീന്തൽ കുളങ്ങളിൽ വീശിയടിക്കുമെന്ന് കായികലോകം ഉറപ്പിച്ചു. 2021 ടോക്കിയോ ഒളിംപിക്സിലും മെ‍ഡൽ വേട്ട തുടർന്ന കാറ്റി, ലോക ചാംപ്യൻഷിപ്പിലെ പല വിഭാഗങ്ങളും കഴിഞ്ഞ ഏതാനും വർഷങ്ങളായി കയ്യടക്കിവച്ചിരിക്കുകയാണ്.

ADVERTISEMENT

∙ കാറ്റിയും ഫെൽപ്സും

നീന്തൽ എന്നാൽ മൈക്കൽ ഫെൽപ്സും മറ്റുള്ളവരും എന്നു നിർവചിച്ചിരുന്ന കാലത്താണ് കാറ്റി നീന്തലിന്റെ ബാലപാഠങ്ങൾ പഠിച്ചുതുടങ്ങിയത്. ലോക അക്വാറ്റിക് ചാംപ്യൻഷിപ്പിൽ 16 വ്യക്തിഗത സ്വർണം നേടിയതോടെ ഫെൽപ്സിന്റെ ഒരിക്കലും തകർക്കപ്പെടില്ലെന്നു കരുതിയ റെക്കോർഡുകളിൽ ഒന്നാണ് കാറ്റി തിരുത്തിയെഴുതിയത്. ലോക ചാംപ്യൻഷിപ്പിൽ 33 മെഡലുകളാണ് ആകെ ഫെൽപ്സ് നേടിയത്. കാറ്റി ഇതിനോടകം ലോക ചാംപ്യൻഷിപ്പിൽ 21 മെഡലുകൾ നേടിക്കഴിഞ്ഞു.

2023ലെ ലോക അക്വാറ്റിക് ചാംപ്യൻഷിപ്പിൽ 800 മീറ്റർ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ഒന്നാമതായി ഫിനിഷ് ചെയ്തതിന്റെ ആഹ്ലാദം പ്രകടിപ്പിക്കുന്ന കാറ്റി ലെഡെക്കി. (Photo by Yuichi YAMAZAKI / AFP)

ഈ ഫോം തുടർന്നാൽ ചുരുങ്ങിയ കാലത്തിനുള്ളിൽ ഫെൽപ്സിന്റെ ഈ റെക്കോർഡും കാറ്റി മറികടക്കും. 23 സ്വർണമടക്കം 28 മെഡൽ എന്ന ഫെൽപ്സിന്റെ ഒളിംപിക് റെക്കോർഡ് മാത്രമായിരിക്കും കാറ്റിക്ക് കാര്യമായ വെല്ലുവിളി ഉയർത്തുക. 7 സ്വർണവും 3 വെള്ളിയുമടക്കം 10 ഒളിംപിക് മെഡലാണ് നിലവിൽ കാറ്റിയുടെ പേരിലുള്ളത്. കരിയറിൽ മൂന്നോ നാലോ ഒളിംപിക്സ് ബാക്കിയുള്ള കാറ്റിക്ക് ഒളിംപിക് മെഡൽ നേട്ടത്തിലും ഫെൽപ്സിനെ മറികടക്കാൻ അവസരമുണ്ട്.

∙ എന്തുകൊണ്ട് കാറ്റി

ADVERTISEMENT

ഒരു ശരാശരി നീന്തൽ താരത്തിനുള്ള വിങ്സ്പാനും (നീന്താനായി വിടർത്തുമ്പോൾ, ഇരു കൈകളും തമ്മിലുണ്ടാകുന്ന പരമാവധി ദൂരം.) ശരീര ഘടനയിലും മാത്രമേ കാറ്റിക്കുമുള്ളൂ. ഈ ‘ശരാശരി’യിൽ നിന്ന് ലോകത്തെ ഏറ്റവും മികച്ച നീന്തൽ താരമാക്കി കാറ്റിയെ മാറ്റുന്നത് പ്രധാനമായും 3 കാര്യങ്ങളാണ്. ആദ്യത്തേത് സ്ട്രോക്കുകളുടെ (നീന്തൽ രീതി) പ്രത്യേകതയാണ്.

2023 ജൂണിൽ നടന്ന ഫിലിപ്സ് 66 നാഷനൽ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ തയാറെടുക്കുന്ന കാറ്റി ലെഡെക്കി. (Photo by Sarah Stier / Getty Images via AFP)

പരമാവധി നീളത്തിലുള്ള വലംകൈ സ്ട്രോക്കും ശരാശരിയിൽ ഒതുങ്ങുന്ന ഇടംകൈ സ്ട്രോക്കുമായാണ് കാറ്റി നീന്തുന്നത്. ഇത് വെള്ളവുമായുള്ള ശരീരത്തിന്റെ ഘർഷണം കുറയ്ക്കാനും നീന്തലിന്റെ വേഗം കൂട്ടാനും സഹായിക്കുന്നു. സാങ്കേതികമായി ഈ നീന്തൽ രീതി ശരിയല്ലെന്ന് വാദിക്കുന്നവരുണ്ട്. എന്നാൽ തന്നെ ഒന്നാം സ്ഥാനത്തു തുടരാൻ ഈ രീതി സഹായിക്കുന്നിടത്തോളം കാലം സാങ്കേതിക പ്രശ്നങ്ങളെക്കുറിച്ച് താൻ ആലോചിക്കുന്നില്ലെന്ന് കാറ്റി പറയുന്നു.

തലയുടെ നിശ്ചലതയാണ് രണ്ടാമത്തത്. കുറച്ചു മാസങ്ങൾക്ക മുൻപ് കാറ്റി ഒരു പരിശീലന വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. തലയിൽ ഒരു കപ്പ് കാപ്പി വച്ച് 50 മീറ്റർ നീളം നീന്തുന്നതായിരുന്നു വിഡിയോ. നീന്തിക്കയറുന്നതു വരെ ഒരു കപ്പിൽനിന്ന് ഒരു തുള്ളി കാപ്പി പോലും തുളുമ്പിയില്ല ! തല ഇത്രയും നിശ്ചലമായി വയ്ക്കാൻ സാധിക്കുന്നത് നീന്തൽ കുളത്തിലെ കുതിപ്പിന് കാറ്റിയെ സഹായിക്കുന്നു. 

2022ലെ ടൊയോട്ട ഓപ്പൺ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ കാറ്റി ലെഡെക്കി. (Photo by Jared C. Tilton / Getty Images via AFP)

പരിശീലനത്തിനായി ചെലവഴിക്കുന്ന സമയാണ് മൂന്നാമത്തേത്. ദിവസേന 8 മണിക്കൂറോളമാണ് കാറ്റി പരിശീലനത്തിനായി നീന്തൽ കുളത്തിൽ ചെലവഴിക്കുന്നത്. ദിവസേന ഇത്രയും സമയം പരിശീലിക്കുന്നതുകൊണ്ടുതന്നെ നീന്തൽ കുളത്തിലെ വെള്ളവുമായി പെട്ടെന്ന് ലയിച്ചുചേരാൻ തനിക്കു സാധിക്കുന്നതായി കാറ്റി പറയുന്നു. കാറ്റിയുടെ ഏറ്റവും മികച്ച പ്രകടനങ്ങൾ സംഭവിക്കുന്നത് പരിശീലന സമയത്താണെന്ന് പരിശീലകരും സാക്ഷ്യപ്പെടുത്തുന്നു. 

English Summary: US Swimmer Katie Ledecky Broke Records at The World Aquatic Championships