തബലയുമായി നടന്നു പോകുന്ന ആ പെൺകുട്ടിയെ കോട്ടയം തലയാഴം ഗ്രാമത്തിലെ ചിലരെങ്കിലും കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്. യുവജനോൽസവ വേദിയിൽ ആത്മവിശ്വാസത്തോടെ തബലയെടുത്തു സ്റ്റേജിൽ വച്ച് കൂളായി കൊട്ടിക്കയറിയ ആ മെലിഞ്ഞ പെൺകുട്ടിയെക്കുറിച്ച് അദ്ഭുതത്തോടെയാണ് അധ്യാപകർ സംസാരിച്ചത്. പഠനകാലത്തെ മത്സരവേദികളിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല ആ പെൺകുട്ടിയുടെ തബലയോടുള്ള ഇഷ്ടം. അവൾക്കൊപ്പം ആ ഇഷ്ടവും വളർന്നു. ഒടുവിൽ, രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദവും കഴിഞ്ഞ് ഒരു കോളജിൽ ഗെസ്റ്റ് ലക്ചറർ ആയി ജോലി നോക്കവേ, അവൾക്കു തോന്നി ഗൗരവമായിത്തന്നെ തബല പഠിക്കണം. അങ്ങനെ ഹൈദരാബാദിലേക്ക് ആ പെൺകുട്ടി വണ്ടി കയറി. അതൊരു വലിയ യാത്രയുടെ തുടക്കമായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

ദക്ഷിണേന്ത്യയിലെ ആദ്യ വനിത പ്രഫഷനൽ തബലിസ്റ്റായ രത്നശ്രീ അയ്യർ പറയുന്നു, ‘‘പ്രശസ്തിക്കു വേണ്ടിയല്ല ഞാൻ തബല പഠിച്ചത്. പ്രശസ്തി ലക്ഷ്യമിട്ട് ഒരു പരിപാടി പോലും ചെയ്തിട്ടില്ല. മറ്റു ചിന്തകളില്ലാതെ തബല പഠനത്തിൽ മാത്രമായിരുന്നു ശ്രദ്ധ. അങ്ങനെ ലഭിച്ച അംഗീകാരങ്ങളാണ് എല്ലാം.’’ സ്ത്രീകൾക്ക് വായ്പാട്ടും പുരുഷന്മാർക്ക് പക്കമേളവുമെന്ന ചില പരമ്പരാഗത സമവാക്യങ്ങളുണ്ട് സംഗീതലോകത്ത്. വീണ, വയലിൻ തുടങ്ങിയ തന്ത്രിവാദ്യങ്ങളാകും മിക്കവാറും സ്ത്രീകൾ തിരഞ്ഞെടുക്കുന്നതും പ്രാഗൽഭ്യം തെളിയിക്കുന്നതും. ഈ പൊതുധാരണകളെ തിരുത്തുന്ന അപൂർവം കലാജന്മങ്ങളേ സംഭവിക്കാറുള്ളൂ. അങ്ങനെയൊരു കലാകാരിയാണ് രത്നശ്രീ അയ്യർ.

രത്നശ്രീ അയ്യർ (ചിത്രം: മനോരമ ഓൺലൈൻ)

ആരാധകരും ആഘോഷങ്ങളുമില്ലാത്ത ഒട്ടേറെ വർഷങ്ങളുടെ പ്രയത്നവും അലച്ചിലും സമർപ്പണവുമാണ് രത്നശ്രീയുടെ കലാജീവിതം. കേരളത്തിൽ കൂടുതലും ഹിന്ദുസ്ഥാനി സംഗീതസദസ്സുകളുടെ ഭാഗമായി മാത്രമാണ് തബല പലപ്പോഴും താരമാകാറുള്ളത്. എന്നാൽ കേരളത്തിനു പുറത്ത് ഒരുപാട് ഇടങ്ങളിൽ തബല സ്റ്റാറാണ്, രത്നശ്രീ അയ്യരും! കേരളത്തിന്റെ അബാൻ മിസ്ത്രിയെന്നു നിസംശയം വിളിക്കാവുന്ന രത്നശ്രീ അയ്യർ ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ നിന്ന്...

കേരളത്തിൽ നിന്നൊരാൾ തബല പഠിക്കാൻ ഒറ്റയ്ക്ക് ഇത്ര ദൂരം വന്നല്ലോ എന്നൊരു ആശ്ചര്യം അവിടെയുള്ളവർക്കുണ്ടായിരുന്നു. ആശ്ചര്യത്തേക്കാൾ അവർക്ക് എന്നോട് ആദരം ആയിരുന്നു. അങ്ങനെയൊരു ബഹുമാനം എല്ലാ ഗുരുനാഥന്മാരും എനിക്കു തന്നിട്ടുണ്ട്.

ADVERTISEMENT

∙ തുടക്കം വീട്ടിൽനിന്ന് 

രത്നശ്രീ അയ്യർ (ചിത്രം: മനോരമ ഓൺലൈൻ)

വീട്ടിൽ എല്ലാവരും സംഗീതവുമായി ബന്ധമുള്ളവരാണ്. ഒരു വിധം എല്ലാ സംഗീതോപകരണങ്ങളും വീട്ടിലുണ്ട്. എന്റെ സഹോദരൻ നൃത്തം ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ നൃത്തത്തിനൊപ്പമാണ് ഞാൻ ആദ്യമായി തബല വായിച്ചു തുടങ്ങിയത്. പിന്നീട്, സ്കൂൾ വേദികളിലും യുവജനോൽസവങ്ങളിലും സജീവമായി. ആ കാലം മുതൽതന്നെ തബല പഠിക്കുന്നുണ്ട്. എംഎസ്‌സി കെമിസ്ട്രിക്കു ശേഷം ഞാൻ പ്രീഡിഗ്രി പഠിച്ച വൈക്കം സെന്റ് സേവിയേഴ്സ് കോളജിൽ ഗെസ്റ്റ് ലക്ചറർ ആയി ജോലി നോക്കുന്നതിനിടെ തബലയെക്കുറിച്ചു കൂടുതൽ വായിച്ചു. ഞാൻ മനസ്സിലാക്കിയതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ഇനിയും പഠിക്കാനും അറിയാനും ഉണ്ടെന്നു തിരിച്ചറിഞ്ഞു. തബല ഒരു കരിയർ ആക്കണമെന്നൊന്നും അന്ന് ചിന്തിച്ചിരുന്നില്ല.

ADVERTISEMENT

കോളജിൽ അധ്യാപനവുമൊക്കെയായി പോകുന്നതിന് ഇടയിൽ തൊണ്ടയ്ക്ക് പ്രശ്നങ്ങളുണ്ടായി. വോയ്സ് റെസ്റ്റ് എടുക്കണമെന്നു ഡോക്ടർ പറഞ്ഞൊരു സമയമുണ്ടായിരുന്നു. അപ്പോഴാണ് തബല പഠനത്തിലേക്ക് ഗൗരവമായി തിരി‍ഞ്ഞത്. എന്റെ ഗുരുനാഥൻ ചെല്ലപ്പൻ മാസ്റ്ററാണ് ഹിന്ദുസ്ഥാനി പഠിക്കാൻ എന്നെ പ്രോത്സാഹിപ്പിച്ചതും അതിനുള്ള വഴി പറഞ്ഞു തന്നതും. അങ്ങനെ തബല പഠിക്കാൻ ഞാൻ ഹൈദരാബാദിലേക്ക് വണ്ടി കയറി. ഗൗരവമായ തബല പഠനം അവിടെയാണ് തുടങ്ങിയത്. ക്ലാസിക്കൽ ആയി പഠിച്ചു തുടങ്ങിയെങ്കിലും പെട്ടെന്ന് അവസരങ്ങളൊന്നും വന്നില്ല. പതിയെ ആണ് അവസരങ്ങൾ കിട്ടി തുടങ്ങിയത്. 

രത്നശ്രീ അയ്യർ (ചിത്രം: മനോരമ ഓൺലൈൻ)

∙ തബല പഠിക്കാൻ ഉത്തരേന്ത്യയിലേക്കോ?

വിവിധ മേഖലകളിൽ മികവു തെളിയിച്ച വനിതകളെ 2018ൽ രാഷ്ട്രപതി ഭവനിൽ ആദരിച്ചപ്പോൾ മരണാനന്തര ബഹുമതിയായി അബാൻ മിസ്ത്രിക്കും പുരസ്കാരം സമ്മാനിച്ചു. ആ വേദിയിൽ പ്രദർശിപ്പിച്ച അബാൻ മിസ്ത്രിയുടെ ചിത്രവും മറ്റു വിവരങ്ങളും (Photo: Facebook/SwarSadhnaSamithi)

ആദ്യ കാലങ്ങളിൽ തബല കൊട്ടി പഠിക്കുമ്പോൾ കൈ പൊട്ടി ചോരയൊക്കെ വരും. പിന്നെ, ഭജൻ പോലെയുള്ള പരിപാടികളിൽ മണിക്കൂറുകളോളം വായിക്കേണ്ടി വരുമ്പോഴും കയ്യിൽ ചോര പൊടിയും. വേദനയുണ്ടാകും. പിന്നെ തഴമ്പ് വരും. ആ തഴമ്പ് കളയണം. മൃദുവായ വിരലുകൾ ഉണ്ടെങ്കിലെ നന്നായി തബല വായിക്കാൻ പറ്റൂ. തഴമ്പ് വരാതിരിക്കാൻ ഇപ്പോൾ ക്രീം ഒക്കെ ലഭ്യമാണ്. കയ്യും വിരലുകളും നന്നായി സൂക്ഷിക്കണം. ലളിതസംഗീതത്തിനൊപ്പം വായിക്കുന്ന ഉപകരണം എന്നതിൽ കവിഞ്ഞ് ആദ്യകാലങ്ങളിൽ തബലയെക്കുറിച്ച് വലിയ മതിപ്പൊന്നും ആർക്കുമുണ്ടായിരുന്നില്ല. അതു പഠിക്കാൻ ഇത്രയും സമയവും പണവും ചെലിവിടണോ എന്നൊരു ചിന്ത പലർക്കുമുണ്ടായിരുന്നു. എന്നാൽ, തബലയ്ക്കൊപ്പമുള്ള എന്റെ ജീവിതവും അതു വഴി വന്ന അംഗീകാരങ്ങളും ഒരു പൊതുസ്വീകാര്യതയിലേക്ക് കാര്യങ്ങൾ എത്തിച്ചിട്ടുണ്ട്.

ആണോ പെണ്ണോ എന്നൊന്നും ചിന്തിച്ചല്ല തബല പഠിച്ചു തുടങ്ങിയത്. ഒരു ചിന്തയുമില്ലാതെ പഠിച്ചു തുടങ്ങി എന്നതാണ് സത്യം. തബലയോടുള്ള താൽപര്യം മാത്രമായിരുന്നു മനസ്സിൽ. നാളെ എനിക്ക് പ്രോഗ്രാം കിട്ടുമോ എന്നു പോലും ചിന്തിച്ചിട്ടില്ല. കോലാപൂർ ശിവാജി യൂണിവേഴ്സിറ്റിയിലാണ് എംഎ ചെയ്തത്. കേരളത്തിൽനിന്നൊരാൾ തബല പഠിക്കാൻ ഒറ്റയ്ക്ക് ഇത്ര ദൂരം വന്നല്ലോ എന്നൊരു ആശ്ചര്യം അവിടെയുള്ളവർക്കുണ്ടായിരുന്നു. ആശ്ചര്യത്തേക്കാൾ അവർക്ക് എന്നോട് ആദരം ആയിരുന്നു. അങ്ങനെയൊരു ബഹുമാനം എല്ലാ ഗുരുനാഥന്മാരും എനിക്കു തന്നിട്ടുണ്ട്.

∙ ആദ്യ സോളോ തൃശൂരിൽ

2010 ലാണ് ഞാൻ ആദ്യമായി ഒറ്റയ്ക്കൊരു വേദിയിൽ തബല അവതരിപ്പിക്കുന്നത്. ഒരുപാടു വർഷത്തെ അധ്വാനത്തിനു ശേഷമാണ് അങ്ങനെയൊരു അവസരം എനിക്ക് ലഭിച്ചത്. തൃശൂരിലായിരുന്നു പരിപാടി. ഫിലിപ്പ് മാസ്റ്ററുടെ അനുസ്മരണത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയായിരുന്നു. എന്റെ വീട്ടുകാരെല്ലാവരും കാണാൻ വന്നിരുന്നു. ഞാൻ തബല പഠിക്കുന്നുണ്ടായിരുന്നെങ്കിലും എന്താണ് ഞാൻ ശരിക്കും ചെയ്തുകൊണ്ടിരുന്നത് എന്ന് വീട്ടുകാർ ശരിക്കും തിരിച്ചറിഞ്ഞത് ആ പരിപാടി കണ്ടതോടെയാണ്. ഒരു മണിക്കൂർ ദൈർഘ്യമുള്ള സോളോ പ്രോഗ്രാം അതിനു മുൻപ് ഞാൻ ചെയ്തിട്ടില്ല.

ആ പരിപാടിയെക്കുറിച്ചു വാർത്തകൾ വന്നു. അതു കണ്ടാണ് സംഗീതജ്ഞനായ ടി.വി ഗോപാലകൃഷ്ണൻ സർ എന്നെ വിളിക്കുകയും ചെന്നൈയിൽ പ്രോഗ്രാം ചെയ്യാൻ ക്ഷണിക്കുകയും ചെയ്തത്. ദക്ഷിണേന്ത്യയിലെ ആദ്യ വനിത പ്രഫഷനൽ തബലിസ്റ്റ് എന്ന വിശേഷണം ആദ്യമായി എനിക്കു നൽകിയതും ടി.വി ഗോപാലകൃഷ്ണൻ സാറായിരുന്നു. അങ്ങനെയൊരു കാര്യം ഞാൻ പോലും അപ്പോഴാണ് ശ്രദ്ധിക്കുന്നത്. അദ്ഭുതം തോന്നിയ നിമിഷമായിരുന്നു അത്.

∙ വഴിത്തിരിവായ അബാൻ മിസ്ത്രി പുരസ്കാരം

തബല എന്നത് ഉത്തരേന്ത്യൻ വാദ്യമാണ്. ഞാൻ പക്ഷേ, ജീവിക്കുന്നത് ദക്ഷിണേന്ത്യയിലാണ്. ഉത്തരേന്ത്യക്കാർ എന്നെപ്പോലൊരു കലാകാരിയെ അംഗീകരിക്കുമെന്ന് എന്റെ സ്വപ്നങ്ങളിൽ പോലുമില്ല. അവരുടെ അംഗീകാരവും സ്നേഹവും എനിക്കിപ്പോഴുമുണ്ട്. ഇന്ത്യയിലെ ആദ്യ വനിതാ സോളോ തബലിസ്റ്റായ അബാൻ മിസ്ത്രിയുടെ പേരിലുള്ള പുരസ്കാരം 2014ൽ എനിക്കു ലഭിച്ചിരുന്നു. യുവജനോൽസവ വേദികളിൽനിന്നു ലഭിക്കുന്ന സമ്മാനങ്ങൾക്കപ്പുറം ഒരു പുരസ്കാരം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അതും, അബാൻ മിസ്ത്രിയുടെ പേരിലുള്ള പുരസ്കാരം! ദക്ഷിണേന്ത്യയിൽനിന്നുള്ള ഒരു കലാകാരിക്ക് സ്വപ്നം കാണാൻ കഴിയുന്നതിനും അപ്പുറത്താണ് അത്. പിന്നീട്, തമിഴ്നാട്, ഒഡീഷ തുടങ്ങിയ ഇടങ്ങളിൽനിന്നും പുരസ്കാരം ലഭിച്ചു. അങ്ങനെയാണ് കേരളത്തിലും ഞാൻ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. ഒരുപാടു സ്ത്രീകളും പെൺകുട്ടികളും തബല വായിക്കുന്നുണ്ട്. പക്ഷേ, പഠനവും തബല വായനയുമെല്ലാം കുറച്ചു കാലത്തേക്കു മാത്രമാണ് ശ്രദ്ധിക്കുന്നത്. ഇതിനെ ഗൗരവമായി സമീപിക്കുന്ന അപൂർവം ചിലരുണ്ടാകാം.

∙ ‘തബല എന്നെ ഡ്രൈവിങ് പഠിപ്പിച്ചു’

ആദ്യകാലങ്ങളിൽ ലളിതഗാനത്തിനൊപ്പം തബല വായിക്കാൻ പോയിട്ടുണ്ട്. വൈക്കത്തപ്പൻ അന്നദാന ട്രസ്റ്റ് എന്ന ഗ്രൂപ്പിനൊപ്പമാണ് ആദ്യമായി ഭക്തിഗാനമേളയുടെ ഭാഗമാകുന്നത്. അവർക്കൊപ്പം അവരുടെ വണ്ടികളിലായിരുന്നു യാത്രകൾ. ക്ലാസിക്കലായി വായിക്കാൻ തുടങ്ങിയതോടെ റിക്കോർഡിങ്ങുകളിൽ വായിക്കാൻ വിളി വന്നു. തബലകളും താങ്ങിപ്പിടിച്ച് ബസിലായിരുന്നു ആ യാത്രകൾ. അതൊരു വല്ലാത്ത കാലമായിരുന്നു. രണ്ടും മൂന്നും തബലകൾ ബസിൽ കൊണ്ടു പോകുക എന്നത് വലിയ വെല്ലുവിളി ആയിരുന്നു. പിന്നെ എനിക്കു തോന്നി സ്വന്തമായൊരു വാഹനം വേണം. അങ്ങനെ ഞാൻ ഡ്രൈവിങ് പഠിച്ചു. 2013ൽ സ്വന്തമായൊരു കാറും വാങ്ങി. അതോടെ തബലയ്ക്കൊപ്പമുള്ള യാത്രകൾ കുറച്ചുകൂടെ ആയാസരഹിതമായി.

∙ അനുഭവങ്ങൾ, കണ്ടെത്തലുകൾ

ഇപ്പോൾ എം.ജി യൂണിവേഴ്സിറ്റിയിൽ ‘സയൻസ് ഓഫ് തബല’ എന്ന വിഷയത്തിൽ ഗവേഷണം ചെയ്യുന്നു. ഗുണമേന്മയിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാതെ, ഭാരം കുറഞ്ഞ തബല എങ്ങനെ നിർമിക്കാമെന്നൊരു ചിന്ത ഗവേഷണത്തിന്റെ അന്വേഷണങ്ങളിൽ വന്നു. പലതരം വസ്തുക്കൾ ഉപയോഗിച്ച് തബല നിർമിച്ചു നോക്കി. പരമ്പരാഗതമായി ഉപയോഗിക്കുന്ന തടിയിലും പരീക്ഷണങ്ങൾ നടത്തി. എന്റെ അനുഭവങ്ങളാണ് അതിനു വഴികാട്ടിയായത്. കാരണം, ഭാരമുള്ള തബല കൊണ്ടു നടന്നതു മൂലം എനിക്കു പുറംവേദനയുണ്ടായിരുന്നു. അതിൽനിന്നാണ് ഭാരം കുറഞ്ഞ തബല നിർമാണമെന്ന ആശയം മനസ്സിലുദിച്ചത്. അതിനു പേറ്റന്റ് നേടിയെടുക്കാനുള്ള പ്രവർത്തനങ്ങളും മുന്നോട്ടു പോകുന്നുണ്ട്. എംജി സർവകലാശാലയിലെ ഗവേഷണം അവസാന ഘട്ടത്തിലാണ്. വൈകാതെ അതു പൂർത്തിയാക്കും.

English Summary: Exclusive Interview with South India's First Professional Woman Tabla Player Retnasree Iyer