വീടിനു സമീപത്തെ മൾബറി ചെടിയിൽനിന്നു കായ പറിക്കുകയായിരുന്നു ആ പതിമൂന്നു വയസ്സുകാരി. പെട്ടെന്നാണ് കഴുത്തിനു പിന്നിലായി എന്തോ കുത്തിയതു പോലെ തോന്നിയത്. ആദ്യം അതു കാര്യമാക്കിയില്ല. എന്നാൽ അധികം വൈകാതെ അവളുടെ ദേഹമാകെ ചൊറിഞ്ഞ് തടിക്കാൻ തുടങ്ങി. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. എന്നാൽ ദിവസങ്ങൾക്കകം ആ പെൺകുട്ടിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. കഥയല്ല, യഥാർഥത്തിൽ സംഭവിച്ചതാണ്. തിരുവല്ലയിൽ മാർച്ച് ആദ്യവാരമായിരുന്നു അംജിത എന്നഎട്ടാം ക്ലാസുകാരിയുടെ ദാരുണാന്ത്യം. ഇതിനു മുൻപും കേരളത്തിൽ സമാനമായ സംഭവങ്ങൾ നടന്നിട്ടുണ്ട്. ക്ഷുദ്ര കീടങ്ങളുടെ ശല്യം നേരിട്ടിട്ടുള്ളവരാണ് നാമെല്ലാവരുമെങ്കിലും കുത്തേറ്റാൽ മരണ കാരണമാകാവുന്ന പ്രാണികൾ നമുക്കിടയിലുമുണ്ടെന്ന അറിവ് പലരെയും ഞെട്ടിക്കാൻ പോന്നതാണ്. എന്തുകൊണ്ടാണ് ചിലരെ മാത്രം പ്രാണി കടിക്കുമ്പോൾ അതു മരണത്തിലേക്കു വരെ നയിക്കുന്ന പ്രശ്നമാകുന്നത്? ഇത്തരത്തിൽ പ്രാണി കടിയേറ്റാൽ എന്തെല്ലാം ശ്രദ്ധിക്കണം? ഏതെല്ലാം പ്രാണികളാണു പ്രശ്നക്കാർ? പ്രാണികളുടെ കുത്തേറ്റാൽ എങ്ങനെ രക്ഷപ്പെടാം? അതിനുള്ള ചികിത്സയെന്താണ്? എല്ലാം വിശദമായറിയാം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ പേടിക്കണം പ്രാണികളെ

ADVERTISEMENT

കടന്നലിന്റെയും തേനീച്ചയുടെയും കുത്തേറ്റ് മരണങ്ങളുണ്ടാകാറുണ്ടെങ്കിലും കൂട്ടായ ആക്രമണങ്ങളുണ്ടാകുമ്പോൾ മാത്രമാണിതെന്നാണു പലരുടെയും ധാരണ. ഒന്നര ലക്ഷത്തോളം ഇനം പ്രാണികൾ ഭൂമിയിൽ ഉണ്ടെന്നാണു കണക്കാക്കിയിരിക്കുന്നത്. തേൾ, പഴുതാര, ചിലന്തി എന്നിവയുടെ കടിയേറ്റ് ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ചൂടുകാലമായതോടെ ഇത്തരം ജീവികൾ തണുപ്പു തേടി വീടിന്റെ മുക്കിലും മൂലയിലും എത്തുന്നതും ഇവയുടെ കടിയേൽക്കുന്നവരുടെ എണ്ണം കൂടാൻ കാരണമായിട്ടുണ്ട്.

കാലുകളിലോ മറ്റോ മുറിവുകൾ കണ്ടാൽ ഈച്ചയോ മറ്റു ചെറുപ്രാണികളോ കടിച്ചതാകും എന്നു കരുതി അവഗണിക്കുന്നവരാണ് പലരും. ഇത്തരം അവഗണനകൾ ചിലപ്പോൾ മരണത്തിനു വരെ ഇടയാക്കും. തേനീച്ച, കടന്നൽ, ചിലയിനം ഉറുമ്പുകൾ, എട്ടുകാലികൾ ഇവയെല്ലാംതന്നെ മനുഷ്യന്റെ ജീവന് അപകടമാകുന്ന വിധം വിഷം കടത്തിവിടാറുണ്ട്. ഇതിൽ തന്നെ മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതൽ വെല്ലുവിളി ഉയർത്തുന്നത് കടന്നലാണ്. പല തരത്തിലുള്ള, പല തീവ്രതയിലുള്ള വിഷം കടന്നലുകളിൽ കാണാം. രണ്ടിൽ കൂടുതൽ കുത്തുകളേൽക്കുന്നതാണ് പ്രധാനമായും അപകടമാവുക. അത്രയും വിഷം ശരീരത്തിലേക്ക് കയറും. തേളുകളും ഉഗ്ര വിഷമുള്ളവയാണ്. ഇവയുടെ കടിയേറ്റാൽ ഉടൻ ആശുപത്രിയിലെത്തി ചികിത്സ തേടണം.

∙ തേനീച്ചകൾ പലവിധം

കേരളത്തിൽ കണ്ടുവരുന്നത് അഞ്ചു തരം തേനീച്ചകളെയാണ്ണ്. ഇറ്റാലിയൻ തേനീച്ച, ഞൊടിയൻ തേനീച്ച, കോൽതേനീച്ച, മലന്തേനീച്ച, ചെറുതേനീച്ച എന്നിവയാണവ. ചെറുതേനീച്ചക്ക്  കൊമ്പുകളില്ല. മലന്തേനീച്ചയാണ് ഏറ്റവും അപകടകാരി. മലന്തേനീച്ച ഒഴികെയുള്ള വിഭാഗങ്ങളെ തേൻ ലഭിക്കാനായി വളർത്താറുണ്ട്. മലന്തേനീച്ചകളുടെ കൂട്ടമായ ആക്രമണമാണ് പലപ്പോഴും മരണകാരണമാകുന്നത്. 

ADVERTISEMENT

തേനീച്ച വിഷത്തിലെ പ്രധാന ഭാഗം പെപ്റ്റൈഡ് കൊണ്ടു നിർമിച്ച മെലിടിൻ എന്ന അപിടോക്സിൻ ആണ്. കോശസ്തരങ്ങളെ നശിപ്പിക്കാൻ കഴിവുള്ള രാസഘടകമാണിത്. ഫോസ്ഫൊ ലിപിഡുകൾ വിഘടിപ്പിക്കാൻ കഴിയുന്ന ഫോസ്ഫൊലിപ്പേസ് എൻസൈമുകളാണ് തേനീച്ച വിഷത്തിലുള്ളത്. ഹോണെറ്റുകൾ എന്നു വിളിക്കുന്ന വലിയ കടന്നലുകളും കൂട്ടമായി ആക്രമിക്കുന്നവയാണ്. ഇവയും ഏറ്റവും അപകടകാരികളാണ്. യെല്ലോ ജാക്കറ്റ് കൊളവി, ബംബിൾ ബീകൾ, ജ്വൽ വാസ്പുകൾ, വേട്ടാളന്മാർ, പലതരം ഈച്ചകൾ തുടങ്ങിയവയുടെ ആക്രമണം വലിയ പ്രശ്നങ്ങൾ സാധാരണ ഉണ്ടാക്കാറില്ല.

∙ എന്തുകൊണ്ട് മരണത്തിലേക്കു നയിക്കുന്നു?

ചിലരുടെ ശരീരത്തിന് ഷഡ്പദങ്ങളിൽ കാണപ്പെടുന്ന വിഷത്തോടു കടുത്ത അലർജിയുണ്ടാകാം. കൊതുക് കടിക്കുന്നതു വരെ ചിലരിൽ അലർജി ഉണ്ടാക്കുകയും മരണത്തിന് ഇടയാക്കുകയും ചെയ്യും. സാധാരണഗതിയിൽ ഇത്തരം പ്രാണികൾ കുത്തുമ്പോൾ കുത്തേൽക്കുന്നയിടത്ത് ചുവന്ന നിറം, തടിപ്പ്, വേദന, ചൊറിച്ചിൽ എന്നിങ്ങനെയെല്ലാം ഉണ്ടാകാം. കടുത്ത വേദനയും പുകച്ചിലും ചൊറിച്ചിലും നീർക്കെട്ടും ഒക്കെയാണെങ്കിലും കുറച്ച് സമയമോ ദിവസമോ കൊണ്ട് പ്രശ്നം തീരും. എന്നാൽ അപൂർവമായി ചിലർക്ക് ഇത്തരത്തിലുള്ള ഏതു തരം പ്രാണികടിയുടെ ഭാഗമായും ഗുരുതര അലർജിയും അതിനെത്തുടർന്നുള്ള അനാഫൈലാറ്റിക് ഷോക്കും ഉണ്ടാകും. പ്രതിരോധ ശേഷി ആളുകളിൽ വ്യത്യസ്തമായിട്ടുള്ളതിനാൽ ആരിലാണ് ഇത്തരം വിഷം ഉള്ളിലെത്തിയാൽ സങ്കീർണമാവുകയെന്നു പറയാൻ കഴിയില്ല.

കുത്ത് ശരീരത്തിന്റെ അകംഭാഗങ്ങളിലാണെങ്കിൽ, ഉദാഹരണത്തിന് കണ്ണ്, വായയുടെ അകംഭാഗം, നാക്ക്, ചുണ്ടിനുള്ളിൽ, മൂക്കിന്റെ അകം ഭാഗം തുടങ്ങിയ സ്ഥലങ്ങളിലാണെങ്കിൽ, അണുബാധയ്ക്കുള്ള സാധ്യത ഇരട്ടിയാണ്. ഇക്കാര്യം ആദ്യമേ ശ്രദ്ധിക്കുക.  മരുന്നുകളൊന്നും പ്രയോഗിച്ചില്ലെങ്കിൽ ആ ഭാഗം നീരു വന്ന് വീർക്കുകയും വേദന കൂടിക്കൂടി വരികയും ചെയ്യും. ചിലർക്ക് കടുത്ത പനിയും ഉണ്ടാകും. ഇതുപോലുള്ള അവസരങ്ങളിൽ വൈദ്യസഹായം തേടുക തന്നെ വേണം. 

പൊതുവെ ഏതു പ്രാണി കുത്തിയാലുമുള്ള ചികിത്സാ രീതികളും മരുന്നും ഒന്നു തന്നെയായതിനാൽ അതേക്കുറിച്ച് വേവലാതി വേണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. പക്ഷേ ശരീരം നൽകുന്ന ചില സൂചനകൾ അവഗണിക്കരുത്.

ADVERTISEMENT

ഏതു തരം പ്രാണിയാണ് കടിച്ചതെന്ന് അറിയാനാവാത്തത് പലപ്പോഴും പ്രശ്നമാകാറുണ്ട്. എന്നാൽ പൊതുവേ ഏതു പ്രാണി കുത്തിയാലുമുള്ള ചികിത്സാ രീതികളും മരുന്നും ഒന്നു തന്നെയായതിനാൽ അതേക്കുറിച്ച് വേവലാതി വേണ്ടെന്ന് വിദഗ്ധർ പറയുന്നു. പക്ഷേ ശരീരം നൽകുന്ന ചില സൂചനകൾ അവഗണിക്കരുത്. അലർജി, കടിച്ച ഭാഗങ്ങളിലുണ്ടാകുന്ന അണുബാധ, രക്തസമ്മർദം, വിഷം തലച്ചോറിനെയോ വൃക്കകളെ ബാധിക്കുന്നത് തുടങ്ങിയവ പ്രശ്നങ്ങളിലൂടെയാണ് പൊതുവെ മരണം സംഭവിക്കുന്നത്. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഹൃദ്രോഗികൾ എന്നിവരിൽ ഇവയുടെ ആക്രമണം സങ്കീർണമാകു‌ം. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ ഇത്തരം വ്യക്തികളിൽ മരണവും സംഭവിക്കാം.

∙ കുത്തേറ്റാൽ ഓടി കുളത്തിൽ ചാടല്ലേ

തേനീച്ച, കടന്നൽ എന്നിവയുടെ കുത്തേറ്റാൽ ജലാശയങ്ങളിൽ ചാടണമെന്നൊരു ചിന്ത പലർക്കുമുണ്ട്. എന്നാൽ ഇത് അപകടം ക്ഷണിച്ചു വരുത്തുന്നതിന് കാരണമാകും. ഇവയുടെ വിഷം നാഡി ഞരമ്പുകളെ തളർത്തുന്നതും രക്തം കട്ടപിടിക്കാനുള്ള ശേഷി കുറയ്ക്കുന്നവയുമാണ്. തേനീച്ച കുത്തി കുളത്തിൽ ചാടിയാൽ നീന്താനുള്ള ശേഷി ശരീരത്തിന് ഉണ്ടാവില്ല. കടിച്ച തേനീച്ചകളോ കടന്നലുകളോ ജലാശയത്തിനു മുകളിൽ വട്ടമിട്ട് പറക്കുകയും പൊങ്ങി വരുമ്പോൾ വീണ്ടും കുത്തുകയും ചെയ്യും.

∙ ആക്രമണം എങ്ങനെ പ്രതിരോധിക്കാം?

കൂട്ടത്തോടെ ഇവ ആക്രമിക്കാൻ വരുന്നതു കണ്ടാൽ ഓടി രക്ഷപ്പെടാമെന്നു കരുതിയാൽ നടക്കില്ല. ചലിക്കുന്ന വസ്തുക്കളെയാണ് ഇവ കൂടുതൽ ആക്രമിക്കുന്നത്. കൺപോളപോലും ചലിക്കാതെ നിശ്ചലമായി നിന്നാൽ അധികം കുത്ത് ഏൽക്കില്ല. ഇരുന്ന് തല തറയിലിലേക്കു കുമ്പിട്ട് കൈകൊണ്ടു ചെവി പൊത്തിപ്പിടിക്കുന്നതാണ് ഇവയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാനുള്ള ഏറ്റവും നല്ല മാർഗം. ഇങ്ങനെ ചെയ്താൽ കഴുത്തിനു മുകളിലുള്ള ഭാഗങ്ങളെ ഇവയുടെ ആക്രമണത്തിൽനിന്ന് സംരക്ഷിക്കാം. കഴുത്തിനു മുകളിലുള്ള ശരീര ഭാഗങ്ങളിൽ ഇവ കുത്തുന്നത് അപകട സാധ്യത വർധിപ്പിക്കും. കൺപോളയിൽ കുത്തേറ്റാൽ കണ്ണുകൾ വീർത്ത് കാഴ്ചയും മറയും.

∙ കുത്തിയ ഭാഗത്ത് മൂത്രം പുരട്ടാം; ശ്രദ്ധിക്കേണ്ടത് ഇവ

വെളിച്ചെണ്ണയും ഉപ്പും കലർത്തി കുത്തിയ ഭാഗത്ത് പുരട്ടുന്നത് പ്രാണികളുടെ കൊമ്പ് തനിയെ പുറത്തു പോകാൻ സഹായിക്കും. മൂത്രം പുരട്ടുന്നതും കൊമ്പ് പുറത്തു പോകാൻ സഹായിക്കും. പണിസ്ഥലത്തോ മറ്റോ നിൽക്കുമ്പോഴാണ് കുത്ത് ഏൽക്കുന്നതെങ്കിൽ അവനവന്റെയോ മറ്റ് ആരുടെയെങ്കിലുമോ മൂത്രം കുത്തേറ്റ ഭാഗത്ത് പുരട്ടുക. അവിൽ ഗുളിക പ്രഥമ ചികിത്സ എന്ന നിലയിൽ നൽകാം. കൃഷ്ണ തുളസി, കറ്റാർ വാഴ നീര്, മഞ്ഞൾ എന്നിവയും കുത്തേറ്റ ഭാഗത്ത് പുരട്ടാം. ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപുതന്നെ ഇത്തരം പ്രാഥമിക ചികിത്സകൾ നൽകണം. എന്നാൽ ഇവയ്ക്കു വേണ്ടി സമയം കളയരുത് ഉടനെ വൈദ്യ സഹായം നൽകണം. താഴെപ്പറയുന്നവ ചെയ്യാൻ മറക്കരുത്:

∙ ശ്വസനത്തിനു തടസ്സം ഉണ്ടെങ്കിൽ കൃത്രിമ ശ്വാസോച്ഛ്വാസവും, ഹൃദയമിടിപ്പ് ഇല്ലെങ്കിൽ സിപിആറും നൽകണം.

∙ ഐസ് വച്ച് കൊടുക്കുന്നത് നീരും വേദനയും കുറയാൻ സഹായിക്കും .

∙ ഗുരുതരമായ അലർജിയുടെ ലക്ഷണങ്ങൾ തിരിച്ചറിയുക, കാല താമസമില്ലാതെ ആശുപത്രിയിൽ എത്തിക്കുക എന്നതാണ് ഏറ്റവും പ്രധാനം.

∙ കൊമ്പുകൾ എടുത്തുകളയാൻ ശ്രമിക്കരുത്. കൊമ്പ് ഒടിഞ്ഞ് ശരീരത്തിൽ ഇരിക്കാനുള്ള സാധ്യതയുണ്ട്. കൊമ്പിനോടൊപ്പമുള്ള വിഷസഞ്ചിയിൽ മർദം ഏൽക്കുന്നത് കൂടുതൽ വിഷം ശരീരത്തിലേക്ക് കയറാനിടയാക്കും.

∙ എന്തുകൊണ്ട് മരണം?

വിഷപദാർഥങ്ങൾ ശരീരത്തിലെത്തിയാൽ അതിതീവ്രമായ ചില പ്രതികരണങ്ങൾ ഉണ്ടാകും. അത്തരം പ്രതികരണത്തിന്റെ ഭാഗമായി ശരീരം ഉൽപാദിപ്പിക്കുന്ന ഹിസ്റ്റമിനുകൾ എന്ന രാസഘടകങ്ങളാണ് ഇതൊക്കെ ചെയ്യിക്കുന്നത്. തൊണ്ടയിലും നാവിലും നീരുവന്നു വീർക്കുക, ശ്വാസതടസം, ശരീരം നീലിക്കുക, ശബ്ദം അടയുക, ഹൃദയമിടിപ്പ് കൂടുക, കയ്യും കാലും തണുത്തു മരവിക്കൽ, തലകറക്കം, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ പ്രശ്നം ഗുരുതരമാവാൻ സാധ്യത ഉള്ളതാണ്. അതുകൊണ്ടുതന്നെ വളരെ വേഗം ആശുപത്രിയിൽ എത്തിക്കണം. ചിലർക്ക് തൊട്ടടുത്ത നിമിഷംതന്നെ ശരീരത്തിൽ ഇത്തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാകും. ചിലരുടെ ശരീരത്തിൽ കുത്തേറ്റ് മണിക്കൂറുകൾക്കു ശേഷമായിരിക്കും ഇത്തരം ലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങുന്നത്. ഇങ്ങനെയുള്ളവർക്ക് എപ്പിനെഫ്രിനും ആന്റി ഹിസ്റ്റമിനുകളും സ്റ്റിറോയിഡുകളും നൽകിയാണ് ‌ആശുപത്രികളിൽ ഈ അവസ്ഥ മറികടക്കുന്നത്.

സാധാരണ ഗതിയിൽ ഇത്തരം പ്രാണികൾ തേടിപ്പിടിച്ച് മനുഷ്യരെ കുത്തുന്നവയല്ല. അബദ്ധത്തിൽ അവയുടെ കൂട്ടിൽ തട്ടുകയോ കല്ലെറിയുകയോ ചെയ്താലും അവയെ ആക്രമിച്ചാലുമാണ് കുത്തുന്നത്. പല പ്രാണികളുടെയും മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കളെ സ്പർശിച്ചാലും പലതരം അലർജികൾ ഉണ്ടാകും.

(വിവരങ്ങൾക്കു കടപ്പാട്: ഡോ.എൻ.ശുദ്ധോദനൻ, മൃഗസംരക്ഷണ വകുപ്പ് റിട്ട. ഡപ്യൂട്ടി ഡയറക്ടർ)

English Summary: Why Some Insect Bites and Stings are Deadly? Explained