ഇന്ത്യൻ ആകാശത്ത് വിമാനങ്ങൾക്ക് അത്ര നല്ല സമയമല്ല. 1994 ല്‍ വ്യോമഗതാഗതം സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുത്തതിനു ശേഷം ഒട്ടേറെ കമ്പനികളുടെ പറന്നുയരലുകൾക്കും തകർച്ചയ്ക്കും നമ്മുടെ ആകാശപാതകൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്. കഴിഞ്ഞ 3 പതിറ്റാണ്ടിനിടെ രാജ്യത്ത് ചിറകറ്റു വീണത് വലുതും ചെറുതുമായ ഇരുപത്തിയഞ്ചിലേറെ വിമാന കമ്പനികളാണ്. അതിലെ ഏറ്റവും പുതിയ കണ്ണിയാണ് ഗോ ഫസ്റ്റ് എന്ന ഗോ എയർ. ഭീമമായ പ്രവർത്തനച്ചെലവ്, കുറഞ്ഞ ലാഭക്ഷമത, കടുത്ത മത്സരം എന്നിവയാണ് മറ്റുകമ്പനികളെ പ്രതിസന്ധിയിലാക്കിയതെങ്കിൽ ഗോ ഫസ്റ്റിനെ വെട്ടിലാക്കിയത് ഒരു എൻജിനാണ്.

ഇന്ത്യൻ ആകാശത്ത് വിമാനങ്ങൾക്ക് അത്ര നല്ല സമയമല്ല. 1994 ല്‍ വ്യോമഗതാഗതം സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുത്തതിനു ശേഷം ഒട്ടേറെ കമ്പനികളുടെ പറന്നുയരലുകൾക്കും തകർച്ചയ്ക്കും നമ്മുടെ ആകാശപാതകൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്. കഴിഞ്ഞ 3 പതിറ്റാണ്ടിനിടെ രാജ്യത്ത് ചിറകറ്റു വീണത് വലുതും ചെറുതുമായ ഇരുപത്തിയഞ്ചിലേറെ വിമാന കമ്പനികളാണ്. അതിലെ ഏറ്റവും പുതിയ കണ്ണിയാണ് ഗോ ഫസ്റ്റ് എന്ന ഗോ എയർ. ഭീമമായ പ്രവർത്തനച്ചെലവ്, കുറഞ്ഞ ലാഭക്ഷമത, കടുത്ത മത്സരം എന്നിവയാണ് മറ്റുകമ്പനികളെ പ്രതിസന്ധിയിലാക്കിയതെങ്കിൽ ഗോ ഫസ്റ്റിനെ വെട്ടിലാക്കിയത് ഒരു എൻജിനാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ ആകാശത്ത് വിമാനങ്ങൾക്ക് അത്ര നല്ല സമയമല്ല. 1994 ല്‍ വ്യോമഗതാഗതം സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുത്തതിനു ശേഷം ഒട്ടേറെ കമ്പനികളുടെ പറന്നുയരലുകൾക്കും തകർച്ചയ്ക്കും നമ്മുടെ ആകാശപാതകൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്. കഴിഞ്ഞ 3 പതിറ്റാണ്ടിനിടെ രാജ്യത്ത് ചിറകറ്റു വീണത് വലുതും ചെറുതുമായ ഇരുപത്തിയഞ്ചിലേറെ വിമാന കമ്പനികളാണ്. അതിലെ ഏറ്റവും പുതിയ കണ്ണിയാണ് ഗോ ഫസ്റ്റ് എന്ന ഗോ എയർ. ഭീമമായ പ്രവർത്തനച്ചെലവ്, കുറഞ്ഞ ലാഭക്ഷമത, കടുത്ത മത്സരം എന്നിവയാണ് മറ്റുകമ്പനികളെ പ്രതിസന്ധിയിലാക്കിയതെങ്കിൽ ഗോ ഫസ്റ്റിനെ വെട്ടിലാക്കിയത് ഒരു എൻജിനാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ ആകാശത്ത് വിമാനങ്ങൾക്ക് അത്ര നല്ല സമയമല്ല. 1994 ല്‍ വ്യോമഗതാഗതം സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുത്തതിനു ശേഷം ഒട്ടേറെ കമ്പനികളുടെ പറന്നുയരലുകൾക്കും തകർച്ചയ്ക്കും നമ്മുടെ ആകാശപാതകൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്. കഴിഞ്ഞ 3 പതിറ്റാണ്ടിനിടെ രാജ്യത്ത് ചിറകറ്റു വീണത് വലുതും ചെറുതുമായ ഇരുപത്തിയഞ്ചിലേറെ വിമാന കമ്പനികളാണ്. അതിലെ ഏറ്റവും പുതിയ കണ്ണിയാണ് ഗോ ഫസ്റ്റ് എന്ന ഗോ എയർ. ഭീമമായ പ്രവർത്തനച്ചെലവ്, കുറഞ്ഞ ലാഭക്ഷമത, കടുത്ത മത്സരം എന്നിവയാണ് മറ്റുകമ്പനികളെ പ്രതിസന്ധിയിലാക്കിയതെങ്കിൽ ഗോ ഫസ്റ്റിനെ വെട്ടിലാക്കിയത് ഒരു എൻജിനാണ്. 

ഗോ ഫസ്റ്റ് വിമാനങ്ങള്‍ മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ (Photo by Punit PARANJPE / AFP)

 

ADVERTISEMENT

മറ്റു കമ്പനികൾ കെടുകാര്യസ്ഥതകൊണ്ട് പൂട്ടിയപ്പോൾ അമേരിക്കൻ വിമാന എൻജിൻ കമ്പനിയായ പ്രാറ്റ് ആൻഡ് വിറ്റ്നിയെ മാത്രം വിശ്വാസത്തിലെടുത്തതാണ് ഗോ ഫസ്റ്റിന്റെ പ്രവർത്തനങ്ങളുടെ താളംതെറ്റിച്ചത്. ഗോ എയറിന്റെ 54 ‘എയർബസ് 320 നിയോ’ വിമാനങ്ങളിലെ 108 എൻജിനുകളും പിഡബ്ല്യു 1100 ജി സീരിസിൽ പെട്ടവയായിരുന്നു. ഈ എൻജിനുകളുടെ പണിമുടക്ക് തുടർക്കഥയായതോടെയാണ്, ദിവസവും 200 സർവീസുകളിലായി 29,000 യാത്രക്കാരെ വരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചിരുന്ന ഗോ ഫസ്റ്റ് തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ അത് അംഗീകരിക്കുകയും ചെയ്തു.

 

എയർബസ് എ320 നിയോ വിമാനത്തിന്റെ പുറംകാഴ്ച (Photo by JOSEP LAGO/STR/ AFP)

∙ ഗോഎയർ എന്ന ഗോ ഫസ്റ്റ്

 

ADVERTISEMENT

2005 ൽ ആണ് ഗോഎയർ രൂപീകരിക്കുന്നത്. രാജ്യത്തെ പ്രമുഖ വ്യവസായ സംരംഭമായ വാഡിയയുടെ നേതൃത്വത്തിൽ, ജെ. വാഡിയ മാനേജിങ് ഡയറക്ടറായിട്ടായിരുന്നു തുടക്കം. 2005 ൽ മുംബൈയിൽനിന്ന് അഹമ്മദാബാദിലേക്ക് എയർബസ് എ 320 നിയോ പറന്നതോടെയായിരുന്നു ഗോ എയറിന്റെ ടേക് ഓഫ്. വാടകയ്ക്ക് എടുത്ത 2 വിമാനവുമായി തുടങ്ങിയ ഗോ എയർ 2006ൽ 20 വിമാനങ്ങളുമായി ഇന്ത്യൻ എയർലൈൻ വിപണിയിലെ പ്രധാനികളായി. വിപണിയിൽ കൂടുതല്‍ കരുത്താർജിക്കുന്നതിന്റെ ഭാഗമായി  2011ൽ 72 എ 320 നിയോ എയർബസുകൾക്ക് ഓർഡർ നൽകി. 

പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ ഗിയേജ് ടർബോഫാൻ എൻജിൻ നിർമാണശാലയിൽനിന്നുള്ള ദൃശ്യം.

 

ഇൻഡിഗോ, സ്പൈസ്ജെറ്റ് തുടങ്ങിയ കമ്പനികളുമായി മത്സരിച്ച ഗോ എയറിന് രാജ്യത്തെ ചെറുനഗരങ്ങളിലേക്കും സർവീസുകളുണ്ടായിരുന്നു. ഡയറക്റ്ററേറ്റ് ഓഫ് സിവിൽ എവിയേഷൻ കണക്കുകൾ പ്രകാരം ഇന്ത്യൻ പ്രാദേശിക വിപണിയിൽ മാർച്ച് വരെ 7 മുതൽ 9% വരെ വിഹിതമുണ്ടായിരുന്ന കമ്പനിയായിരുന്നു ഗോ എയർ. 2012 മുതൽ 2018 വരെ ഗോ എയറിനു സുവർണകാലമായിരുന്നു. വിപണിയിൽ തരംഗം തീർക്കാൻ സാധിച്ചില്ലെങ്കിലും 10% വരെ വിപണി വിഹിതം സ്വന്തമാക്കാൻ കഴിഞ്ഞു. കിങ് ഫിഷറിന്റെ പതനവും ഗോ എയറിന് പുതിയ പാതകൾ തുറന്നുകൊടുത്തിരുന്നു. എന്നാൽ, പിന്നീടിങ്ങോട്ട് ഗോ എയറിനെ കാത്തിരുന്നത് തകർച്ചയുടെ നാളുകളായിരുന്നു.

 

പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ ഗിയേജ് ടർബോഫാൻ എൻജിൻ.
ADVERTISEMENT

∙ പതനത്തിന്റെ തുടക്കം 2016ല്‍

 

2016 ൽ ആണ് അന്നത്തെ ഗോ എയറിന് ആദ്യ എയർബസ് എ 320 നിയോ വിമാനം ലഭിച്ചത്. അതോടെ പ്രശ്നങ്ങളും തുടങ്ങി. ഈ വിമാനങ്ങളിൽ ഘടിപ്പിച്ചിരുന്ന പ്രാറ്റ് ആൻഡ് വിറ്റ്നി എൻജിനുകളുടെ പരാജയമാണ്, ലാഭത്തിലായിരുന്ന ഗോ ഫസ്റ്റിനെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു തുടങ്ങിയത്. പിഡബ്ല്യു 1100 ജി സീരിസിൽപെട്ട എൻജിനുകള്‍ക്ക് തുടക്കം മുതൽതന്നെ പ്രശ്നങ്ങളുണ്ടായിരുന്നു. ജിടിഎഫ് എൻജിൻ പുറത്തിറങ്ങി ഒരു വർഷത്തിനകംതന്നെ ഒട്ടേറെ വിമാനങ്ങൾക്ക് സർവീസ് അവസാനിപ്പിക്കേണ്ടിയും വന്നു. 

പ്രാറ്റ് ആൻഡ് വിറ്റ്നി പിഡബ്ല്യു1000ജി എൻജിന്‍. Photo by Ben STANSALL / AFP

 

ഇന്ത്യയിൽ ഗോ ഫസ്റ്റിന് പുറമേ ഇൻഡിഗോയ്ക്കും സമാനമായ പ്രതിസന്ധി നേരിട്ടിരുന്നു. പ്രാറ്റ് ആൻഡ് വിറ്റ്നി നിർമിച്ച എൻജിൻ ഘടിപ്പിച്ച വിമാനങ്ങളിൽ തുടരെ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഈ സീരിസിൽപെട്ട വിമാനങ്ങൾ സർവീസിന് ഉപയോഗിക്കരുതെന്ന് സിവിൽ വ്യോമയാന ഡയറക്ടർ ജനറൽ നിർദ്ദേശം നൽകുകയും ചെയ്തു. എന്നാൽ, കോടതി ഉത്തരവിന്റെ പിൻബലത്തിൽ ഈ വിമാനങ്ങൾ വീണ്ടും സർവീസ് തുടങ്ങിയെങ്കിലും തുടരെത്തുടരെയുള്ള തകരാറുകൾ യാത്ര വീണ്ടും പ്രതിസന്ധിയിലാക്കി.

 

പാരിസ് രാജ്യാന്തര എയർ ഷോയിൽ പ്രദർശിപ്പിച്ചിരിക്കുന്ന എയർബസ് എ320യുടെ മാതൃക (Photo by Eric PIERMONT / AFP)

∙ ‘പണിയായി’ പേര് മാറ്റവും എൻജിന്‍ തകരാറും

 

കേന്ദ്ര വ്യോമയാന വകുപ്പ് ഒരുക്കിയ വിങ്സ് ഇന്ത്യ 2022 പ്രദർശനത്തിൽ പ്രാറ്റ് ആൻഡ് വിറ്റ്നി എൻജിൻ (Photo by Noah SEELAM / AFP)

കോവിഡ് കാലത്തിനുശേഷം 2021ൽ ഗോ എയർ എന്ന പേരുമാറ്റി ഗോ ഫസ്റ്റ് എന്നാക്കിയെങ്കിലും കമ്പനിക്ക് നഷ്ടത്തിൽനിന്ന് കരകയറാനായില്ല. പേരിലും ലിവറിയിലും വന്ന മാറ്റങ്ങള്‍ കമ്പനിക്ക് ചെറുതല്ലാത്ത നഷ്ടങ്ങളും വരുത്തി. അതിനൊപ്പം അടിക്കടിയുള്ള എൻജിൻ പരാജയങ്ങൾ കൂടി ആയതോടെ ഗോ ഫസ്റ്റിന്റെ പതനത്തിന് ആക്കംകൂടി. എൻജിൻ തകരാർ മൂലം 2019ൽ 7 ശതമാനം വിമാനങ്ങളും 2022ൽ 50 ശതമാനം വിമാനങ്ങളും ഗോ ഫസ്റ്റിന് നിലത്തിറക്കേണ്ടി വന്നു. ഇതുമൂലം ആകെ 10,800 കോടി രൂപയുടെ വരുമാന നഷ്ടവും അധിക ചെലവുമുണ്ടായി.

 

എൻജിൻ തകരാറുകൾ മൂലം 25 വിമാനങ്ങൾ പറത്താൻ കഴിയാതിരുന്നതാണ് കമ്പനിയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതെന്നാണ് ഗോ ഫസ്റ്റിന്റെ വാദം. സ്പെയർ എൻജിനുകൾ വിതരണം ചെയ്യുന്നതിൽ പ്രാറ്റ് ആൻഡ് വിറ്റ്‌നി വാക്കുപാലിക്കാതെ വന്നതോടെ എയർബസ് എ 320 നിയോ വിമാനങ്ങളിൽ 50 ശതമാനവും പ്രവർത്തനരഹിതമായതായും ഗോ ഫസ്റ്റ് പറയുന്നു. ഏപ്രിൽ 27ന് മുൻപ് 10 സർവീസബ്ൾ പെയ്സ് ലീസിഡ് എൻജിൻ നൽകിയില്ലെങ്കിൽ കമ്പനി വീണ്ടും പ്രതിസന്ധിയിലാകുമെന്ന് ഗോ ഫസ്റ്റ് അധികൃതർ പ്രാറ്റ് ആൻഡ് വിറ്റ്നിയെ നേരത്തേ അറിയിച്ചിരുന്നു. എന്നാൽ എൻജിൻ വാങ്ങിയപ്പോഴുള്ള കരാർ ബാധ്യതകൾ നിറവേറ്റുന്നതിൽ പ്രാറ്റ് ആൻഡ് വിറ്റ്‌നി പരാജയപ്പെട്ടെന്നും മാർച്ച് മുതലുള്ള അടിയന്തര ആർബിട്രേഷൻ അവാർഡ് പാലിക്കാൻ വിസമ്മതിച്ചെന്നും ഗോ ഫസ്റ്റ് ആരോപിക്കുന്നു.

 

∙ എന്തുകൊണ്ട് പിഡബ്ല്യു 1100 ജി എൻജിൻ ?

 

ഒരോ വിമാനങ്ങൾക്കും ഉപയോഗിക്കാൻ പറ്റുന്ന എൻജിനുകൾ മറ്റു കമ്പനികളാണ് വികസിപ്പിക്കുന്നത്. എയർബസ് എ 320 നിയോ വിമാനങ്ങളിൽ രണ്ടു കമ്പനികളുടെ എൻജിൻ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. അതിലൊന്ന് പ്രാറ്റ് ആൻഡ് വിറ്റ്നി പിഡബ്ല്യു 1100 ജി സീരിസിൽപെട്ട എൻജിനും മറ്റൊന്ന്  സിഎംഎഫ് ഇന്റർനാഷണൽ ലീപ് എൻജിനുമാണ്. 2011 ൽ ഗോ എയർ ഓർഡർ നൽകിയ 72 എ 320 നിയോ വിമാനങ്ങളിലും പ്രാറ്റ് ആൻഡ് വിറ്റ്നി പിഡബ്ല്യു 1100 ജി എൻജിൻ ഘടപ്പിക്കാനായിരുന്നു ധാരണ. ഇന്ധനചെലവ്, പരിപാലന, പ്രവർത്തന ചെലവ് കുറവ് എന്നിവയാണ് ഗോ എയറിനെ ഈ എൻജിനുകൾ വാങ്ങാൻ പ്രേരിപ്പിച്ച ഘടകങ്ങൾ. 

 

ഈ ജിടിഎഫ് എൻജിന് മുൻ തലമുറ എൻജിനുകളേക്കാൾ ഇന്ധനച്ചെലവ് 12 ശതമാനം വരെ കുറയ്ക്കാനാകും എന്നായിരുന്നു പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ അവകാശവാദം. മാത്രമല്ല, പ്രാറ്റ് ആൻഡ് വിറ്റ്നി നൽകിയ വാഗ്ദാനങ്ങളും കരാറുമാണ് ഈ എൻജിൻതന്നെ തിരഞ്ഞെടുക്കാൻ കമ്പനിയെ പ്രേരിപ്പിച്ചതെന്നാണ് ഗോഫസ്റ്റ് പറയുന്നത്. എൻജിന് എന്തെങ്കിലും കുഴപ്പം സംഭവിച്ചാൽ സൗജന്യമായി പരിഹരിച്ചു നൽകും, എൻജിൻ തകരാർ മൂലം വിമാനം നിലത്തിറക്കേണ്ടിവന്നാൽ 48 മണിക്കൂറിനുള്ളിൽ സ്പെയർ പാർട്ടുകൾ എത്തിക്കും, എൻജിൻ തകരാർ മൂലം വിമാനത്തിന് പറക്കാനാകാതെ വന്നാൽ നഷ്ടപരിഹാരം നൽകുമെന്നു തുടങ്ങി ഒട്ടേറെ കാര്യങ്ങൾ  പിഡബ്ല്യു വാഗ്ദാനം ചെയ്തിരുന്നു. 

 

∙ ഗിയേർഡ് ടർബോഫാൻ എൻജിൻ, പിഡബ്ല്യു 1100 ജി 

 

പ്രാറ്റ് ആൻഡ് വിറ്റ്‌നിയിലെ 20 വർഷത്തിലേറെയായുള്ള പരീക്ഷണത്തിന്റെ ഫലമാണ് ഗിയേർഡ് ടർബോഫാൻ സാങ്കേതികവിദ്യ. എൻജിന്റെ ഫാനും ലോ-പ്രഷർ കംപ്രസ്സറും ടർബൈനും ഒപ്റ്റിമൽ വേഗതയിൽ പ്രവർത്തിക്കാൻ ഈ ഗിയർ സിസ്റ്റം അനുവദിക്കുന്നു, ഇത് കൂടുതൽ ഇന്ധനക്ഷമത ഉറപ്പാക്കുന്നതിനൊപ്പം മലിനീകരണവും കുറയ്ക്കും. ഈ വിഭാഗത്തിലെ ഏറ്റവും കാര്യക്ഷമതയുള്ളതും ഇന്ധനചെലവും CO2 പുറന്തള്ളൽ കുറഞ്ഞതുമായ എൻജിനാണ് ഇത്. കുറഞ്ഞ ഇന്ധനചെലവിൽ കൂടുതൽ പേരെ പറക്കാൻ അനുവദിക്കുകയും അതുവഴി വിമാന കമ്പനികൾക്ക് കൂടുതൽ ലാഭം നൽകാനും ഈ എൻജിനുകൾക്കു കഴിയുമെന്നാണു കമ്പനി അവകാശപ്പെട്ടിരുന്നത്. എയർബസ് എ 320 നിയോ ഫാമിലി, എയർബസ് എ220, എബ്രറർ ഇ ജെറ്റ് ഇ2 എന്നീ വിമാനങ്ങൾക്കാണ് ഈ എൻജിൻ ഉപയോഗിക്കാൻ സാധിക്കുന്നത്. 

 

∙ എന്താണ് എൻജിന്റെ യഥാർഥ പ്രശ്നം?

 

എൻജിൻ പുറത്തിറങ്ങി ആദ്യ വർഷത്തിൽതന്നെ ഫാൻ ബ്ലേഡുകൾക്കും ഓയിൽ സീലിനും കംബസ്റ്റ്യൻ ചേമ്പറിനും ലോപ്രെഷർ ടർബൈനിനും പ്രധാന ഗിയർബോക്സിനും പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു. 2018ൽ നൈഫ് എഡ്ജ് സീലുമായി ബന്ധപ്പെട്ട് ഒരു തകരാർ കണ്ടെത്തി. ഇതേത്തുടർന്ന് പ്രാറ്റ് ആൻഡ് വിറ്റ്നി പിഡബ്ല്യു1100ജി ഗിയേർഡ് ടർബോഫാൻ (GTF) എൻജിനുകൾ ഉപയോഗിക്കുന്ന എയർ ബസ് എ320 നിയോ, എ321 നിയോ എന്നീ വിമാനങ്ങൾക്ക് യൂറോപ്യൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി (EASA) ഇടപെട്ട്, എയർ വർത്തിനെസ് ഡയറക്റ്റീവ് (EAD) പുറപ്പെടുവിപ്പിച്ചു. ഇത്തരം എൻജിനുകൾ യാത്രാമധ്യേ പ്രവർത്തനരഹിതമാകാൻ സാധ്യതയുണ്ടെന്നാണു കണ്ടെത്തിയത്. അതോടെ ഗോ എയറിന്റേയും ഇൻഡിഗോയുടെയും ഒട്ടേറെ വിമാനങ്ങൾ നിലത്തിറക്കേണ്ടി വന്നു. 

 

എന്നാൽ, ഇൻഡിഗോയ്ക്കു നേരിട്ട പ്രശ്നങ്ങൾ പ്രാറ്റ് ആൻഡ് വിറ്റ്നി ഒരു പരിധി വരെ പരിഹരിച്ചു നൽകി. 2017 ല്‍ ഗോ ഫസ്റ്റിന്റെ പ്രശ്നങ്ങൾ  മനസ്സിലാക്കിയ പ്രാറ്റ് ആൻഡ് വിറ്റ്നി, നഷ്ടപരിഹാര ധാരണയിൽ എത്തി. എന്നാൽ 2020 ആയപ്പോഴേക്കും ഗോ ഫസ്റ്റ് വിമാന എൻജിനുകളുടെ തകരാറുകൾ കൂടിക്കൂടി വന്നു. 2017ലെ ധാരണപ്രകാരം നഷ്ടപരിഹാരം നൽകാനോ എൻജിൻ മാറ്റി നൽകാനോ പ്രാറ്റ് ആൻഡ് വിറ്റ്നി തയാറായതുമില്ല. പറക്കാൻ കഴിയാത്ത വിമാനങ്ങൾ ഗോ ഫസ്റ്റിന്റെ നഷ്ടം വർധിപ്പിച്ചുകൊണ്ടേയിരുന്നു. ഗോ എയറിനും ഇൻഡിഗോയ്ക്കും പുറമേ ലുഫ്താൻസ, ജെറ്റ്ബ്ലൂ, നിപ്പോൺ, ഹോങ്കോങ് എക്സ്പ്രസ് തുടങ്ങി എ 320 നിയോയും പിഡബ്ല്യു എൻജിനും ഉപയോഗിക്കുന്ന ഒട്ടേറെ വിമാന കമ്പനികളാണ് ഇതുമൂലം പ്രതിസന്ധിയിലായത്. 

 

∙ ആരാണ് പ്രാറ്റ് ആൻഡ് വിറ്റ്നി? 

 

അമേരിക്കൻ ഐക്യനാടുകളുടെ വടക്കുകിഴക്കൻ തീരത്ത് അറ്റ്ലാന്റിക് മഹാസമുദ്രത്തോടു ചേർന്നു സ്ഥിതിചെയ്യുന്ന സംസ്ഥാനമായ കണക്ടികട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന എയ്റോസ്പേസ് നിർമാണ കമ്പനിയാണ് പ്രാറ്റ് ആൻഡ് വിറ്റ്നി. ലോകത്തിലെതന്നെ ഏറ്റവും വലിയ എയ്റോസ്പേസ് ആൻഡ് ഡിഫൻസ് നിർമാണ കമ്പനിയായ റെയ്തൻ ടെക്നോളജീസിന്റെ ഉപകമ്പനിയാണിത്. 

 

1925ൽ അമേരിക്കൻ നേവിക്ക് വേണ്ടി ആർ-1340 വാസ്‌പ് എൻജിൻ നിർമിച്ചു കൊണ്ടായിരുന്നു പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ തുടക്കം. ഏകദേശം 98 വർഷത്തെ പാരമ്പര്യമുള്ള കമ്പനി ലോകത്തിലെതന്നെ ഏറ്റവും വലിയ എയ്റോ എൻജിൻ നിർമാതാക്കളിലൊന്നാണ്. റോൾസ് റോയ്സ്, ജനറൽ ഇലക്ട്രിക് ഏവിയേഷൻ എന്നിവയ്ക്കൊപ്പം ചേർന്ന്, ലോകത്തിലെ എയ്റോ എൻജിനുകൾ നിർമിക്കുന്നതിലെ ‘ബിഗ് ത്രീ’ എന്നാണ് പ്രാറ്റ് ആൻഡ് വിറ്റ്നി അറിയപ്പെടുന്നത്. 

 

∙ ഇൻഡിഗോ രക്ഷപ്പെട്ടതെങ്ങനെ!

 

ലോകത്തിൽ ഏറ്റവും കൂടുതൽ എ 320 നിയോ ഉപയോഗിക്കുന്ന വിമാന കമ്പനിയാണ് ഇൻഡിഗോ. ഇന്ത്യൻ വിമാന വിപണിയുടെ 50 ശതമാനത്തിലധികവും കൈകാര്യം ചെയ്യുന്ന ഇൻഡിഗോയുടെ ഫ്ലീറ്റിന്റെ വലുപ്പം തന്നെയാണ് അവരുടെ രക്ഷയ്ക്കെത്തിയത്. ഗോ ഫസ്റ്റ്, എൻജിനു വേണ്ടി പ്രാറ്റ് ആൻഡ് വിറ്റ്നിയെ മാത്രം ആശ്രയിച്ചപ്പോൾ ഇൻഡിഗോ സിഎംഎഫ് ഇന്റർനാഷനലിന്റെ എൻജിനും ഉപയോഗിച്ചത് രക്ഷയായി. കൂടാതെ 2019 ലും 2021 ലും ഇൻഡിഗോ ഓർഡർ നൽകിയ 590 വിമാനങ്ങൾക്ക് തിരഞ്ഞെടുത്തത് സിഎംഎഫ് ഇന്റർനാഷനലിന്റെ ലീപ് 1എ എൻജിനുകളാണ്. ചുരുക്കത്തിൽ, ഗോ ഫസ്റ്റിനെപ്പോലെ പ്രാറ്റ് ആൻഡ് വിറ്റ്നിയെ മാത്രം വിശ്വസത്തിലെടുക്കാതെ മുന്നേറിയതാണ് ഇൻഡിഗോയെ പ്രതിസന്ധിയിൽനിന്ന് പറന്നുയരാൻ സഹായിച്ചത്. 

 

English Summary: Go First Crisis: What is the Engine Failure Issue Behind its Bankruptcy Filing