നഴ്സിങ് മേഖലയിലെ മാറ്റങ്ങൾ എന്തൊക്കെയാണ്? നഴ്സിങ് ജോലിയുടെ മഹത്വം പ്രവർത്തി കൊണ്ട് ഉയർത്തിയ കേരളത്തിന് ഈ അവസരം എങ്ങനെ പ്രയോജനപ്പെടുത്താം? മലയാളി വിദ്യാർഥികൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം, വിദേശ ജോലി സാധ്യത എങ്ങനെ തുടങ്ങിയ കാര്യങ്ങളെല്ലാം വിശദമാക്കുകയാണ് ബെംഗളൂരു സെന്റ് ജോൺസ് കോളജ് ഓഫ് നഴ്സിങ്ങിലെ പ്രൊഫസര്‍ ആൻഡ് വൈസ് പ്രിൻസിപ്പൽ ഓഫ് പോസ്റ്റ് ഗ്രാജുവേറ്റും കർണാടക രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിന്റെ നഴ്സിങ് വിഭാഗം ഡീനുമായ ഡോ. ബിന്ദു മാത്യു.

നഴ്സിങ് മേഖലയിലെ മാറ്റങ്ങൾ എന്തൊക്കെയാണ്? നഴ്സിങ് ജോലിയുടെ മഹത്വം പ്രവർത്തി കൊണ്ട് ഉയർത്തിയ കേരളത്തിന് ഈ അവസരം എങ്ങനെ പ്രയോജനപ്പെടുത്താം? മലയാളി വിദ്യാർഥികൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം, വിദേശ ജോലി സാധ്യത എങ്ങനെ തുടങ്ങിയ കാര്യങ്ങളെല്ലാം വിശദമാക്കുകയാണ് ബെംഗളൂരു സെന്റ് ജോൺസ് കോളജ് ഓഫ് നഴ്സിങ്ങിലെ പ്രൊഫസര്‍ ആൻഡ് വൈസ് പ്രിൻസിപ്പൽ ഓഫ് പോസ്റ്റ് ഗ്രാജുവേറ്റും കർണാടക രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിന്റെ നഴ്സിങ് വിഭാഗം ഡീനുമായ ഡോ. ബിന്ദു മാത്യു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നഴ്സിങ് മേഖലയിലെ മാറ്റങ്ങൾ എന്തൊക്കെയാണ്? നഴ്സിങ് ജോലിയുടെ മഹത്വം പ്രവർത്തി കൊണ്ട് ഉയർത്തിയ കേരളത്തിന് ഈ അവസരം എങ്ങനെ പ്രയോജനപ്പെടുത്താം? മലയാളി വിദ്യാർഥികൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം, വിദേശ ജോലി സാധ്യത എങ്ങനെ തുടങ്ങിയ കാര്യങ്ങളെല്ലാം വിശദമാക്കുകയാണ് ബെംഗളൂരു സെന്റ് ജോൺസ് കോളജ് ഓഫ് നഴ്സിങ്ങിലെ പ്രൊഫസര്‍ ആൻഡ് വൈസ് പ്രിൻസിപ്പൽ ഓഫ് പോസ്റ്റ് ഗ്രാജുവേറ്റും കർണാടക രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിന്റെ നഴ്സിങ് വിഭാഗം ഡീനുമായ ഡോ. ബിന്ദു മാത്യു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘മോർച്ചറിയിൽ പോസ്റ്റ്‍മോര്‍ട്ടം മേശയ്ക്കരികിൽ വരെ ഇനി നഴ്സിന് സ്ഥാനമുണ്ടാകും’, അതെ കോവിഡിന് ശേഷം ലോകം മാറുകയാണ്. കോവിഡ് കാലത്ത് ലോകത്തിന് കൈത്താങ്ങായ നഴ്സിങ്ങിലും അടിമുടി മാറ്റം. പ്രവൃത്തിപരിചയം വേണമെന്ന ഉപാധി പോലും ഇന്ത്യയിൽ നിന്നുള്ള നഴ്സുമാർക്കായി വിദേശ രാജ്യങ്ങൾ ഒഴിവാക്കി. ലോക ആതുരസേവന രംഗത്ത് മലയാളി നഴ്സുമാർക്കുള്ള മികച്ച പ്രതിച്ഛായ തന്നെ കാരണം. മേയ് 12 നഴ്സിങ് ദിനം. തങ്ങളുടെ ജീവൻ കാക്കുന്ന കാവൽ മാലാഖമാർക്കായി ലോകം മാറ്റി വയ്ക്കുന്ന ദിവസം. നഴ്സിങ് മേഖലയിലെ മാറ്റങ്ങൾ എന്തൊക്കെയാണ്? നഴ്സിങ് ജോലിയുടെ മഹത്വം പ്രവർത്തി കൊണ്ട് ഉയർത്തിയ കേരളത്തിന് ഈ അവസരം എങ്ങനെ പ്രയോജനപ്പെടുത്താം? മലയാളി വിദ്യാർഥികൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം, വിദേശ ജോലി സാധ്യത എങ്ങനെ തുടങ്ങിയ കാര്യങ്ങളെല്ലാം വിശദമാക്കുകയാണ് ബെംഗളൂരു സെന്റ് ജോൺസ് കോളജ് ഓഫ് നഴ്സിങ്ങിലെ പ്രൊഫസര്‍ ആൻഡ് വൈസ് പ്രിൻസിപ്പൽ ഓഫ് പോസ്റ്റ് ഗ്രാജുവേറ്റും കർണാടക രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിന്റെ നഴ്സിങ് വിഭാഗം ഡീനുമായ ഡോ. ബിന്ദു മാത്യു.

∙ ജീവൻ രക്ഷിക്കുന്നതിനൊപ്പം ‘രോഗികളുടെ സംതൃപ്തി’യും ഇനി മുതൽ പ്രധാനം

ADVERTISEMENT

നഴ്സിങ് മേഖലയ്ക്ക് ഏറെ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്ന സാഹചര്യങ്ങളിൽ കൂടിയാണ് ഈ ലോകം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ഈ മാറ്റങ്ങൾ നഴ്സിങ്ങിന്റെ നാലു വിഭാഗങ്ങളായ എജ്യുക്കേഷൻ, അഡ്മിനിസ്ട്രേഷൻ, റിസർച്ച്, പ്രാക്ടീസ് എന്നിവയിൽ പ്രകടമാണ്. നഴ്സിങ്ങിന്റെ അടിസ്ഥാന വിദ്യാഭ്യാസം നേടിയവർ മാത്രമല്ല ഒപ്പം ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ നഴ്സുമാർ ഇപ്പോൾ ബെഡ് സൈഡിൽ ജോലി ചെയ്യുന്നുണ്ട്. ഒരുപാട് മേഖലകളിൽ വിദഗ്ധ പരിശീലനം നേടുന്ന ഒരുപാട് നഴ്സുമാർ ഇന്നുണ്ട്. ഇപ്പോൾ എല്ലാ മേഖലയിലും പ്രധാനപ്പെട്ട ഒന്നാണല്ലോ ക്വാളിറ്റി ആൻഡ് ബെഞ്ച് മാർക്കിങ്. ഈ ക്വാളിറ്റി നിലനിർത്തുന്നതിൽ നഴ്സുമാർക്ക് പ്രധാന പങ്കുണ്ട്. 

ആശുപത്രികളെല്ലാം നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഓഫ് ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ (NABH), ജോയന്റ് കമ്മിഷൻ ഇന്റർനാഷണൽ (JCI) തുടങ്ങി  പല അക്രഡിറ്റേഷനുകളിലേക്ക് പൊയ്ക്കോണ്ടിരിക്കുകയാണ്. പല നഴ്സുമാരും ഈ അക്രഡിറ്റേഷനിലെ പ്രധാന അംഗങ്ങളുമാണ്. വലിയ മാറ്റങ്ങളാണ് നഴ്സിങ് രംഗത്ത് വരാൻ പോകുന്നത്.  ഓരോ മേഖലയിലും ഗുണമേന്മ സൂചിപ്പിക്കുന്ന ചില ഘടകങ്ങളുണ്ട്. രോഗികളുടെ സംതൃപ്തി (പേഷ്യന്റ് സാറ്റിസ്ഫാക്‌ഷൻ) എന്നത് ഒരു സൂചികയാണ്. രോഗിയുടെ സംതൃപ്തിക്കനുസരിച്ച് വേണ്ട പിന്തുണ കൊടുക്കാനും എന്തെങ്കിലും കുറവുണ്ടായാൽ അതു ശരിയാക്കി മുന്നോട്ടു പോകാനും അവർക്കു വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കാനും അതിനു വേണ്ടത് എന്താണെന്നു കണ്ടെത്താനുമൊക്കെ നഴ്സുമാർ മുന്നിലുണ്ട്. 

‍ഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള ദൃശ്യം (ചിത്രം–Sajjad Hussain/AFP)

∙ നഴ​്സിങ് ജോലിയിൽ സുപ്രധാനം കഴിവും മികവും തന്നെ 

നഴ്സുമാരുടെ കഴിവ് വർധിപ്പിക്കാൻ വേണ്ട പരിശീലനങ്ങൾ ‘സ്റ്റാഫ് ഡെവലപ്മെന്റ്’ എന്ന രീതിയിൽ ആശുപത്രികൾ കൊടുക്കുന്നുമുണ്ട്. അതിനാൽ ഒരു കാര്യത്തിലും പിന്നോക്കം പോകാതെ ഏതു രംഗത്തായാലും മുന്നിട്ടു നിൽക്കാൻ നഴ്സുമാർക്ക് സാധിക്കുന്നു. ഇന്ത്യൻ നഴ്സിങ് കൗൺസിലാണ് (INC) നഴ്സിങ്ങിന്റെ റെഗുലേറ്ററി ബോഡി. ഒരു നഴ്സിങ് കോളജിനു വേണ്ട മിനിമം സ്റ്റാൻഡേർഡ് റിക്വയർമെന്റ് (MSR) കൊടുക്കുന്നത് ഐഎൻസി ആണ്. സംസ്ഥാനങ്ങളിലും സർവകലാശാല തലത്തിലുമൊക്കെ ഇതു നടപ്പാക്കി, അതാത് സംസ്ഥാനത്തിന്റെ സ്റ്റേറ്റ് നഴ്സിങ് കൗൺസിലാണ് നഴ്സുമാർക്ക് പരിശീലിക്കാനുള്ള ലൈസൻസ് കൊടുക്കുന്നത്. ഐഎൻസി ഈ കോഴ്സുകൾക്കൊക്കെയും ഒരു പാഠ്യപദ്ധതി രൂപീകരിച്ച്, കോഴ്സ് നിർദേശങ്ങൾ ഉൾപ്പെടുത്തി ക്രമീകരിച്ചു വച്ചിട്ടുണ്ട്. മാത്രമല്ല യഥാസമയങ്ങളിൽ പാഠ്യപദ്ധതി വിപുലീകരിക്കുകയും കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്തി പുനഃക്രമീകരിക്കുകയും ചെയ്യുന്നുണ്ട്. 

ADVERTISEMENT

∙ നഴ​്സിങ് പ്രവേശനത്തിന് അഭിരുചി പരീക്ഷ പാസാകണം, നല്ല നഴ്സാകാൻ വേണ്ടതും അഭിരുചി തന്നെ

2021ൽ പുതുക്കി വന്നിരിക്കുന്ന ഐഎൻസിയുടെ പാഠ്യപദ്ധതിയാകട്ടെ കഴിവ് അടിസ്ഥാനമാക്കിയുള്ള ഒന്നാണ്. നഴ്സിങ് വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നതിൽ എൻട്രൻസ് പരീക്ഷ നിർബന്ധമാണെന്ന മാനദണ്ഡമുണ്ട്. എൻട്രൻസിൽ പ്രധാനപ്പെട്ട ഒരു ഘടകം അഭിരുചി പരിശോധനയാണ്. അതിനാൽ നഴ്സിങ്ങിൽ താൽപര്യമുള്ളവരെത്തന്നെ തിരഞ്ഞെടുക്കാൻ സാധിക്കുന്നു. ഐഎൻസി പറഞ്ഞതു പ്രകാരം എൻട്രൻസ് പരീക്ഷ നിർബന്ധമാണെന്ന നോട്ടിഫിക്കേഷൻ കർണാടക ഗവൺമെന്റിലും വന്നിട്ടുണ്ട്. കർണാടകയിൽ പഠിക്കണമെന്നുള്ളവർക്ക് കർണാടക പൊതുപ്രവേശന പരീക്ഷ എഴുതിയിരിക്കണം. ഇത് വലിയൊരു മാറ്റമാണ്. 

∙ ശുശ്രൂക്ഷയ്ക്കൊപ്പം അധ്യാപികയും ആരോഗ്യ പ്രവർത്തകയുമാകണം നല്ല നഴ്സുമാർ 

ഇന്ത്യൻ നഴ്സിങ് കൗൺസിൽ പുറത്തു വിട്ടിട്ടുള്ള ഇന്റഗ്രേഷൻ അഥവാ ഡ്യുവൽ റോൾ എന്ന ആശയവും ഏറെ ഫലവത്തായ ഒന്നാണ്. എംഎസ്‌സിയും പിഎച്ച്ഡിയും ഒക്കെ കഴിയുമ്പോൾ പല ഇൻസ്റ്റിറ്റ്യൂഷനുകളിലും കോളജുകളിലും നഴ്സുമാർ ഫാക്കൽറ്റി ആകും. അതുകൊണ്ടുതന്നെ ഇവരുടെ സേവനം രോഗികൾക്ക് നേരിട്ട് ലഭിക്കില്ല. എന്നാൽ കോളജ് ഓഫ് നഴ്സിങ്ങിലുള്ള ഫാക്കൽറ്റിക്ക് ആശുപത്രിയിലും ജോലി ചെയ്യാനുള്ള അവസരം നൽകിയതിലൂടെ അവരുടെ വിദഗ്ധ സേവനം രോഗികൾക്ക് ഉറപ്പാക്കാൻ സാധിക്കും. അങ്ങനെ രോഗീപരിചരണത്തിലും നഴ്സിങ് അധ്യാപകർ ഭാഗമാകുന്നു. സിഎംസി വെല്ലൂരും നിംഹാൻസിലുമൊക്കെ ഇതു മുൻപുതന്നെ പരീക്ഷിച്ചു വിജയം കണ്ട ഒന്നാണ്. 2013 മുതൽ സെന്റ് ജോൺസ് മെഡിക്കൽ കോളജ് ഹോസ്പിറ്റലും ഈ തത്വം പ്രാബല്യത്തിൽ കൊണ്ടുവന്നിട്ടുണ്ട്. ഇത് എല്ലാവരും പ്രാബല്യത്തിലാക്കേണ്ടതാണെന്ന് ഐഎൻസി നിർദേശിച്ചിട്ടുണ്ട്. 

ADVERTISEMENT

∙ ജനറൽ നഴ​്സല്ല ഇനിയുള്ള കാലത്ത്. പോസ്റ്റ്‍മോർട്ടം ടേബിളിന്റെ സമീപത്തും നഴ്സ് നിൽക്കണം 

ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ഒട്ടുമിക്ക വിഭാഗങ്ങളിലും നഴ്സിങ്ങിൽ സ്പെഷലൈസേഷനുകളുണ്ട്. ഉദാഹരണം പറഞ്ഞാൽ അർബുദ രോഗികളുടെ പാലിയേറ്റീവ് കെയർ യൂണിറ്റിൽ അതിനെക്കുറിച്ചു കൂടുതൽ പഠിച്ചുകൊണ്ട് രോഗികൾക്ക് കൂടുതൽ ചികിത്സാസൗകര്യങ്ങളും സേവനങ്ങളും ചെയ്യാൻ പ്രാപ്തരാക്കുന്നുണ്ട്. നഴ്സ് പ്രാക്ടീഷണർ ഇൻ ക്രിട്ടിക്കൽ കെയർ (NPCC) എന്ന രണ്ടുവർഷത്തെ ബിരുദാനന്തര ബിരുദ കോഴ്സ് വഴി ഐസിയുവിൽ മെച്ചപ്പെട്ട സേനവം നൽകാൻ സാധിക്കുന്നുണ്ട്. ഫോറൻസിക് നഴ്സിങ് ഇപ്പോൾ പുതിയൊരു ട്രെൻഡാണ്. പണ്ട് പോസ്റ്റ്‍മോർട്ടം ചെയ്യുമ്പോൾ ഡോക്ടർമാർ മാത്രമായിരുന്നു അതിൽ ഭാഗമായിരുന്നതെങ്കിൽ ഇപ്പോൾ ഒരു നഴ്സിനെ അതിനു വേണ്ടി പരിശീലിപ്പിക്കാനുള്ള പാഠ്യപദ്ധതി ഐഎൻസി കൊടുത്തിട്ടുണ്ട്. 

പ്രതീകാത്മക ചിത്രം (ജോസ്‍കുട്ടി പനയ്ക്കൽ ∙ മനോരമ)

∙ വിദേശ പഠനം: സ്ഥാപനം തിരഞ്ഞെടുക്കുന്നതിൽ കരുതൽ വേണം 

വിദേശ രാജ്യങ്ങളുടേതിനു സമാനമായ നിലവാരമാണ് ഇന്ത്യൻ പാഠ്യപദ്ധതിക്കുമുള്ളത്. പ്രശസ്തമായ പല സ്ഥാപനങ്ങളും ആ നിലവാരം കാത്തുസൂക്ഷിച്ചു പോരുന്നുണ്ടെങ്കിലും ചെറിയ ചില സ്ഥാപനങ്ങളും ഏജന്റുമാർ വഴി വിദ്യാർഥികളെ ചേർക്കുന്ന ചില സ്ഥാപനങ്ങളും വേണ്ട സൗകര്യങ്ങളോ പഠനോപാധികളോ വിദ്യാർഥികൾക്കു നൽകുന്നില്ല എന്ന പരാതി ഉണ്ടാകാറുണ്ട്. ഇത്തരം സ്ഥാപനങ്ങളെക്കുറിച്ച് വിദ്യാർഥികളും രക്ഷിതാക്കളും മനസ്സിലാക്കേണ്ടതും മറ്റുള്ളവരെ ബോധവൽക്കരിക്കുകയും ചെയ്താൽ ശരിയായ പഠനസ്ഥാപനങ്ങളിലേക്ക് കുട്ടികളെ തിരിച്ചുവിടാനാകും. പല സ്ഥാപനങ്ങളിലും പഠനത്തിനു ചേർന്നു കഴിഞ്ഞാണ് പറഞ്ഞതനുസരിച്ചുള്ള നിലവാരം ഇല്ലെന്നു കുട്ടികൾ തിരിച്ചറിയുന്നത്. കുട്ടികളെ പഠനത്തിനു വിടുന്നതിനു മുൻപ് ഐഎൻസിയുടെയോ കെഎൻഎംസിയുടെയോ അനുമതി ഉള്ള സ്ഥാപനമാണോ, അഫിലിയേഷൻ ഉണ്ടോ, ഏത് സ്ഥാപനത്തിലേക്കാണ് രോഗീപരിശീലനം നൽകുന്നത് തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കുക.. 

∙ ആശുപത്രികളോടു ചേർന്നുള്ള നഴ​്സിങ് കോളജുകൾക്ക് മുൻതൂക്കം 

ചില സ്ഥാപനങ്ങളാകട്ടെ അവിടെ പഠിക്കുന്ന സീനിയർ വിദ്യാർഥികൾക്ക് കമ്മീഷൻ വാഗ്ദാനം ചെയ്ത് പുതിയ വിദ്യാർഥികളെ എത്തിക്കും. അതിനാൽ കുട്ടികളുടെ സുരക്ഷിതത്വം, താമസസൗകര്യം, കോളജിലെ പഠനസൗകര്യങ്ങൾ, ക്ലിനിക്കൽ ഫെസിലിറ്റി എന്നിവ വിലയിരുത്തിയ ശേഷമായിരിക്കണം നഴ്സിങ് കോളജ് തിരഞ്ഞെടുക്കുന്നത്. വിദ്യാർഥി–അധ്യാപക അനുപാതം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചൊക്കെ ഒരു പരിശോധന നടത്തിയ ശേഷമേ കുട്ടികളെ ചേർക്കാവൂ. നല്ല ഒരു ആശുപത്രിയുമായി ബന്ധപ്പെട്ടുള്ള ഒരു നഴ്സിങ് കോളജ് തിരഞ്ഞെടുക്കുന്നതായിരിക്കും ഉത്തമം. എങ്ങനെയെങ്കിലും ഒരു ബിഎസ്‌സി നഴ്സിങ്ങിന് അഡ്മിഷൻ വാങ്ങുക എന്നതല്ല, 4 വർഷം കഴിഞ്ഞു നഴ്സായി പുറത്തു വരുമ്പോൾ ആത്മവിശ്വാസം, ഒരു രോഗിയുടെ അടുത്തു ചെന്നാൽ പേടിയില്ലാതെ ശുശ്രൂഷിക്കാനുള്ള കഴിവ് ഒക്കെ ലഭിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. ചതിക്കുഴികൾക്ക് രക്ഷിതാക്കളും സ്ഥാപനവും ഉത്തരവാദികളാണ്. എന്റെ കുട്ടിക്ക് എങ്ങനെയെങ്കിലും ബിഎസ്‌സി നഴ്സിങ്ങിന് അഡ്മിഷൻ കിട്ടിയാൽ മതി എന്ന രക്ഷകർത്താക്കളുടെ ചിന്ത മാറണം. അഡ്മിഷൻ കിട്ടുക എന്നതല്ല കുട്ടിയുടെ സുരക്ഷ, ലഭിക്കുന്ന സർട്ടിഫിക്കറ്റ് കൊണ്ട് ഫലം ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങൾ മാതാപിതാക്കൾ ശ്രദ്ധിക്കണം. പഠനത്തിനു ചേരും മുൻപ് വിദ്യാർഥികളും തങ്ങൾ ചേരാൻ പോകുന്ന സ്ഥാപനത്തെക്കുറിച്ച് അന്വേഷിച്ച് അറിയണം. 

പ്രതീകാത്മക ചിത്രം

∙ കോളജുകൾക്ക് നഴ്സിങ് കൗൺസിൽ അംഗീകാരമുണ്ടോ? ഈ ചോദ്യം പ്രധാനം 

ആദ്യം ഐഎൻസിയുടെ അഫിലിയേഷൻ ഉണ്ടോ എന്നന്വേഷിക്കുക. ഐഎൻസിയുടെ വെബ്സൈറ്റിൽ പ്രതിപാദിച്ചിട്ടുള്ള MSR ഉണ്ടോ എന്നും ഈ സ്ഥാപനത്തിന് സ്വന്തമായി ക്ലിനിക്കൽ ഫെസിലിറ്റി കൊടുക്കാനുള്ള പാരന്റ് ഹോസ്പിറ്റൽ ഓഫ് മിനിമം 100 ബെഡ്സ് ഉണ്ടോ എന്നും ഉറപ്പുവരുത്തണം. ഐഎൻസി ഇല്ലെങ്കിൽ ഈ കുട്ടികൾക്ക് മറ്റുള്ള സംസ്ഥാനങ്ങളിൽ പോയാൽ റെസിപ്രോക്കൽ റജിസ്ട്രേഷന് ബുദ്ധിമുട്ടാകും. അതായത് കർണാടകത്തിൽ പഠിക്കുമ്പോൾ അവിടുത്തെ നഴ്സിങ് കൗൺസിലിൽ നിന്ന് ലൈസൻസ് ലഭിക്കും. പക്ഷേ കർണാടകത്തിൽ മാത്രമേ പ്രാക്ടീസ് ചെയ്യാൻ പറ്റുള്ളൂ. കേരളത്തിൽ വന്നാൽ കർണാടകത്തിലെ എൻഒസി മേടിച്ചു റജിസ്ട്രേഷൻ ചെയ്യണം. പഠിച്ച ഇൻസ്റ്റിറ്റ്യൂഷന് ഐഎൻസി അംഗീകാരമില്ലെന്നു പറഞ്ഞു തഴഞ്ഞാൽ ആ കുട്ടിക്ക് മറ്റെവിടെയും പ്രാക്ടീസ് ചെയ്യാൻ പറ്റാത്ത അവസ്ഥയാകും. 

∙ നോർത്ത് ഈസ്റ്റ് മേഖലയിൽ നിന്നു നഴ​്സുമാര്‍, കേരളത്തിന് ഭീഷണിയില്ല

അങ്ങനെ ഒരു മുൻഗണന ഉള്ളതായോ ഉണ്ടായിരുന്നതായോ തോന്നുന്നില്ല. മുൻപ് മലയാളികളായിരുന്നു നഴ്സുമാരായി കൂടുതൽ ഉണ്ടായിരുന്നത്. അതുകൊണ്ടാകാം അങ്ങനെ ഒരു പരിഗണന ലഭിച്ചിരുന്നുവെന്നു തോന്നുന്നത്. ഇപ്പോൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ഒരുപാട് നഴ്സിങ് വിദ്യാർഥികൾ വരുന്നുണ്ട്. അവർ വളരെ മിടുക്കരുമാണ്. ആൺകുട്ടികളും ഈ രംഗത്തേക്ക് കൂടുതലായി എത്തുന്നുണ്ട്. ഏതെങ്കിലുമൊക്കെ പരീക്ഷ എഴുതി മലയാളി നഴ്സുമാർ വിദേശത്തേക്കു പോകും. അങ്ങനെയാകും വിദേശത്തൊക്കെ കൂടുതൽ മലയാളി നഴ്സ് സാന്നിധ്യം പ്രകടമായത്. 

നോർത്ത് ഈസ്റ്റ് മേഖലകളിൽ നിന്നുള്ള കുട്ടികളുടെ വരവ് മലയാളി നഴ്സുമാർക്ക് വെല്ലുവിളിയാകുമോ എന്ന ചോദ്യത്തിൽ കാര്യമില്ല. ഒരിക്കലും അങ്ങനെ തോന്നുന്നില്ല. കഴിവ് ഉണ്ടെങ്കിൽ ഏതു വിദ്യാർഥിക്കും ജോലിക്ക് അവസരം ഉണ്ട്. അവർ നമുക്ക് ഒരിക്കലും പ്രതിയോഗികളായി എനിക്ക് തോന്നിയിട്ടില്ല. 

∙ വിദേശത്ത് മികച്ച സാധ്യത. പ്രവൃത്തിപരിചയം പോലും വേണ്ട

നഴ്സിങ്ങിന് വിദേശ സാധ്യതകൾ വളരെ അധികമാണ്. കോവിഡ് മഹാമാരി കൂടി കഴിഞ്ഞതോടെ നഴ്സുമാരുടെ ആവശ്യകതയും മുന്നണിപ്പോരാളികൾ എന്ന നിലയിലുള്ള പ്രവർത്തനങ്ങളും കൂടിയിട്ടുണ്ട്. ഇതു മനസ്സിലാക്കിയാണെന്നു തോന്നുന്നു മുൻപ് വിദേശത്ത് ഒരു വർഷത്തെ വർക് എക്സ്പീരിയൻസ് വേണമെന്ന് പറഞ്ഞിരുന്ന രാജ്യങ്ങൾ ഇപ്പോൾ ഒരു എക്സ്പീരിയൻസും വേണ്ട എന്നു പറഞ്ഞാണ് നഴ്സുമാരെ എടുക്കുന്നുണ്ട്. ഇന്ത്യൻ നഴ്സുമാർ മികച്ച പ്രകടനം കാഴ്ചവച്ച പല റിസർച്ച് സ്റ്റഡികളും കണ്ടിട്ടുമുണ്ട്. നല്ല ഒരു ഇമേജ് ഇന്ത്യൻ നഴ്സുമാർക്കു വിദേശത്തു ലഭിക്കുന്നുണ്ട്. എംഎസ്‌സിയും പിഎച്ച്ഡിയും കഴിഞ്ഞവർ വരെ വിദേശജോലിയും ബെഡ്സൈഡ് വർക്ക് ചെയ്യാനും ആഗ്രഹിക്കുന്നവരാണ്

പ്രതീകാത്മക ചിത്രം

∙ വിദേശ ജോലിക്കായി നഴ്സുമാർ പോകുമ്പോൾ ശ്രദ്ധിക്കുക

ഏത് ഏജൻസി വഴിയാണ് പോകുന്നതെന്നു ശ്രദ്ധിക്കണം. ആ ഏജൻസിക്ക് വിദേശത്ത് റജിസ്ട്രേഷൻ ഉള്ളതാണോ എന്നും പരിശോധിക്കണം. മതിയായ റജിസ്ട്രേഷനില്ലാത്ത ഒരു ഏജൻസിയാണെങ്കിൽ ഒരു ആശുപത്രിയിൽ നഴ്സ് ആയി ജോലി ചെയ്യാൻ സാധിച്ചെന്നു വരില്ല. നഴ്സിങ് ഹോമുകളിലോ കെയർ സെന്ററുകളിലോ ഒതുങ്ങിക്കൂടേണ്ടി വരാം. എല്ലാ രാജ്യങ്ങൾക്കും ഒരു ലൈസൻസിങ് ഉണ്ട്. അവിടുത്തെ ലൈസൻസ് നമുക്ക് കിട്ടിയാൽ മാത്രമേ അവിടെ പ്രാക്ടീസ് ചെയ്യാൻ സാധിക്കൂ. ഏജന്റുകളുടെ വാക്ക് അന്ധമായി വിശ്വസിച്ച് പോകരുത്. 

∙ നിർത്തില്ല ജനറൽ നഴ്സിങ് ആന്‍ഡ് മിഡ്‍വൈഫറി (ജിഎൻഎം)

ജിഎൻഎം കോഴ്സ് മതിയാക്കുകയാണെന്ന് പറഞ്ഞിരുന്നെങ്കിലും അതു നടപ്പിലാക്കാൻ നമുക്ക് സാധിച്ചിട്ടില്ല. കാരണം ജിഎൻഎം പ്രവേശനത്തിന് സയൻസ് ഗ്രൂപ്പ് പഠിച്ചിരിക്കണമെന്ന നിർബന്ധമില്ല. മൂന്നു വർഷത്തെ കോഴ്സിന് ആർട്സ്, കൊമേഴ്സ് എന്നിവ പഠിച്ചവർക്കും പ്രവേശനം ലഭിക്കും. ഫീസ് കുറവായതുകൊണ്ടുതന്നെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾ കൂടുതലായും ജിഎൻഎം തിരഞ്ഞെടുക്കുന്നുണ്ട്. ഇങ്ങനെയുള്ള കുട്ടികൾക്ക് ഇതൊരു ജോലി സാധ്യത കൂടിയായതിനാൽ ഇത് നിർത്തരുത് എന്ന  അഭിപ്രായം വന്നിരുന്നു. സ്കൂള്‍ ഓഫ് നഴ്സിങ്ങിനെ നവീകരിക്കാൻ ഐഎൻസി സപ്പോർട്ട് ചെയ്യുന്നുണ്ട്. അതുകൊണ്ട് കോഴ്സ് നിർത്തുന്നില്ല. ജിഎൻഎം കോഴ്സ് കഴിഞ്ഞാൽ പോസ്റ്റ് ബേസിക് (PBBsc) എന്ന രണ്ടു വര്‍ഷത്തെ ഒരു കോഴ്സു ചെയ്താൽ ഈ വിദ്യാർഥികൾക്ക് ഗ്രാജുവേറ്റ് നഴ്സായി മാറാം. ജിഎൻഎം മൂന്നു വർഷം ചെയ്ത് രണ്ടു വർഷത്തെ കോഴ്സും കൂടി ചെയ്യുമ്പോൾ അവരും ബിഎസ്‌സി നഴ്സിന് തുല്യമാകുന്നു. ജിഎൻഎം കഴിഞ്ഞ് പിഎച്ച്ഡിയിലേക്കു വരെ പോകുന്ന വിദ്യാർഥികളുണ്ട്. 

 

English Summary: On International Nurses Day, Dr Bindu Mathew Reveals New Opportunities and Changes in the Health Sector