അയല പൊരിച്ചതുണ്ട്... കരിമീൻ വറുത്തതുണ്ട്... കുടംപുളിയിട്ടു വച്ച നല്ല ചെമ്മീൻ കറിയുണ്ട്... ആണോ? അതിന് നല്ല ചെമ്മീനൊക്കെ കിട്ടുമോ, അതും ഫ്രഷായി? മലയാളികൾക്ക് മാത്രമല്ല ലോകത്തെമ്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് വീട്ടിലേക്ക് ഫ്രഷായി മീനും ഇറച്ചിയും വൃത്തിയാക്കി കിട്ടുകയെന്നത് വലിയൊരാശ്വാസം തന്നെയായിരുന്നു. മാർക്കറ്റിൽ പോയി മീൻ വാങ്ങി, കഴുകി വൃത്തിയാക്കി വരുമ്പോഴേക്കും മണിക്കൂറുകൾ എടുക്കും. ഈ കഷ്ടപാടു മാറ്റാൻ, രാസവസ്തുക്കളുപയോഗിച്ച് ഫ്രീസ് ചെയ്ത പായ്ക്കറ്റ് ഭക്ഷണമാണ് മറ്റൊരു ചോയ്സ്. എന്നാൽ രാസവസ്തുക്കൾ ചേർക്കാത്ത ഫ്രഷ് മീന്‍ വീട്ടിലേക്കെത്തിക്കാൻ ആലപ്പുഴക്കാരൻ മാത്യു ജോസഫ് വേണ്ടിവന്നു.

അയല പൊരിച്ചതുണ്ട്... കരിമീൻ വറുത്തതുണ്ട്... കുടംപുളിയിട്ടു വച്ച നല്ല ചെമ്മീൻ കറിയുണ്ട്... ആണോ? അതിന് നല്ല ചെമ്മീനൊക്കെ കിട്ടുമോ, അതും ഫ്രഷായി? മലയാളികൾക്ക് മാത്രമല്ല ലോകത്തെമ്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് വീട്ടിലേക്ക് ഫ്രഷായി മീനും ഇറച്ചിയും വൃത്തിയാക്കി കിട്ടുകയെന്നത് വലിയൊരാശ്വാസം തന്നെയായിരുന്നു. മാർക്കറ്റിൽ പോയി മീൻ വാങ്ങി, കഴുകി വൃത്തിയാക്കി വരുമ്പോഴേക്കും മണിക്കൂറുകൾ എടുക്കും. ഈ കഷ്ടപാടു മാറ്റാൻ, രാസവസ്തുക്കളുപയോഗിച്ച് ഫ്രീസ് ചെയ്ത പായ്ക്കറ്റ് ഭക്ഷണമാണ് മറ്റൊരു ചോയ്സ്. എന്നാൽ രാസവസ്തുക്കൾ ചേർക്കാത്ത ഫ്രഷ് മീന്‍ വീട്ടിലേക്കെത്തിക്കാൻ ആലപ്പുഴക്കാരൻ മാത്യു ജോസഫ് വേണ്ടിവന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അയല പൊരിച്ചതുണ്ട്... കരിമീൻ വറുത്തതുണ്ട്... കുടംപുളിയിട്ടു വച്ച നല്ല ചെമ്മീൻ കറിയുണ്ട്... ആണോ? അതിന് നല്ല ചെമ്മീനൊക്കെ കിട്ടുമോ, അതും ഫ്രഷായി? മലയാളികൾക്ക് മാത്രമല്ല ലോകത്തെമ്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് വീട്ടിലേക്ക് ഫ്രഷായി മീനും ഇറച്ചിയും വൃത്തിയാക്കി കിട്ടുകയെന്നത് വലിയൊരാശ്വാസം തന്നെയായിരുന്നു. മാർക്കറ്റിൽ പോയി മീൻ വാങ്ങി, കഴുകി വൃത്തിയാക്കി വരുമ്പോഴേക്കും മണിക്കൂറുകൾ എടുക്കും. ഈ കഷ്ടപാടു മാറ്റാൻ, രാസവസ്തുക്കളുപയോഗിച്ച് ഫ്രീസ് ചെയ്ത പായ്ക്കറ്റ് ഭക്ഷണമാണ് മറ്റൊരു ചോയ്സ്. എന്നാൽ രാസവസ്തുക്കൾ ചേർക്കാത്ത ഫ്രഷ് മീന്‍ വീട്ടിലേക്കെത്തിക്കാൻ ആലപ്പുഴക്കാരൻ മാത്യു ജോസഫ് വേണ്ടിവന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അയല പൊരിച്ചതുണ്ട്... കരിമീൻ വറുത്തതുണ്ട്...
കുടംപുളിയിട്ടു വച്ച നല്ല ചെമ്മീൻ കറിയുണ്ട്...

ആണോ? അതിന് നല്ല ചെമ്മീനൊക്കെ കിട്ടുമോ, അതും ഫ്രഷായി? മലയാളികൾക്ക് മാത്രമല്ല ലോകത്തെമ്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് വീട്ടിലേക്ക് ഫ്രഷായി മീനും ഇറച്ചിയും വൃത്തിയാക്കി കിട്ടുകയെന്നത് വലിയൊരാശ്വാസം തന്നെയായിരുന്നു. മാർക്കറ്റിൽ പോയി മീൻ വാങ്ങി, കഴുകി വൃത്തിയാക്കി വരുമ്പോഴേക്കും മണിക്കൂറുകൾ എടുക്കും. ഈ കഷ്ടപാടു മാറ്റാൻ, രാസവസ്തുക്കളുപയോഗിച്ച് ഫ്രീസ് ചെയ്ത പായ്ക്കറ്റ് ഭക്ഷണമാണ് മറ്റൊരു ചോയ്സ്.

എന്നാൽ രാസവസ്തുക്കൾ ചേർക്കാത്ത ഫ്രഷ് മീന്‍ വീട്ടിലേക്കെത്തിക്കാൻ ആലപ്പുഴക്കാരൻ മാത്യു ജോസഫ് വേണ്ടിവന്നു. മീൻ കയറ്റുമതി ചെയ്യുന്ന കമ്പനിയിൽ അക്കൗണ്ടന്റായി ജോലിയാരംഭിച്ച മാത്യുവിന്റെ, നിസ്സാരമെന്നു തോന്നിപ്പിച്ച ചിന്തയാണ് ലോകത്തിലെതന്നെ ആദ്യത്തെ ഓൺലൈൻ പച്ചമീൻ ഹോം ഡെലിവറിക്കു പിന്നിൽ.

ADVERTISEMENT

ആദ്യം ‘സീ ടു ഹോം’ ആയി തുടങ്ങി, ഇപ്പോഴത് ‘ഫ്രഷ് ടു ഹോം’ ആയി. ഫോബ്സ് മാഗസിനിൽ വരെ ഇടം നേടിയ മാത്യുവിന്റെ സംരംഭത്തെപ്പറ്റിയും മാത്യുവിനെപ്പറ്റിയും അടുത്തറിയാം. മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുകയാണ് ‘ഫ്രഷ് ടു ഹോം’ സഹസ്ഥാപകൻ മാത്യു ജോസഫ്...

∙ അക്കൗണ്ടന്റായി തുടങ്ങി കോടിപതിയിലേക്ക്

ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽനിന്ന് ബിരുദം കഴിഞ്ഞ് സീഫുഡ് എക്സ്പോര്‍ട്ടിങ് കമ്പനിയിൽ ജോലിക്ക് കയറിയതാണ് മാത്യു. എന്നാൽ മീൻ പ്രോസസിങ്ങിലും പായ്ക്കിങ്ങിലും താത്പര്യം തോന്നിയപ്പോൾ ആ വിഭാഗത്തിലാക്കി പിന്നീട് ജോലി. ഇതാണു ജീവിതത്തില്‍തന്നെ വഴിത്തിരിവായത്.

‘ഫ്രഷ് ടു ഹോമി’ന്റെ വെബ്‌സൈറ്റിൽനിന്നുള്ള ദൃശ്യം.

13 വർഷത്തിനു ശേഷം കമ്പനിയിൽനിന്ന് ഇറങ്ങി. അതുവരെയുള്ള ജോലിപരിചയം കൈമുതലാക്കി സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിൽ ആദ്യം തുടങ്ങിയത്, എക്സ്പോർട്ട് കമ്പനികൾക്ക് റോ മറ്റീരിയൽസ് വിതരണം ചെയ്യുന്ന ബിസിനസ്. അതു മികച്ച രീതിയിൽ മുന്നോട്ടു പോയെങ്കിലും കമ്പനികളിൽനിന്നുള്ള പണമിടപാടുകൾ വൈകിത്തുടങ്ങിയത് പ്രതിസന്ധിയിലാക്കി.

ADVERTISEMENT

∙ സ്വന്തമായൊരു എക്സ്പോർട്ടിങ് കമ്പനി

ചെയ്യുന്ന ജോലിക്ക് കൃത്യമായി പണം ലഭിക്കാതിരുന്നതോടെയാണ് എന്തുകൊണ്ടു സ്വന്തം ബിസിനസ് ആയിക്കൂടാ എന്ന ചിന്ത മാത്യു ജോസഫിന്റെ മനസ്സിൽ വരുന്നത്. ഇന്ന് ഇന്ത്യയിൽ ലഭിക്കുന്ന ഭൂരിഭാഗം മീനും ഫ്രോസൺ ചെയ്താണ് വിൽപനയ്ക്കെത്തുന്നത്. കോടികൾ ചെലവിട്ട് അത്തരമൊരു പ്ലാന്റ് മാത്യുവിനെപ്പോലൊരു സാധാരണക്കാരനു ചിന്തിക്കാൻ പോലും കഴിയുന്നതായിരുന്നില്ല.

അങ്ങനെയിരിക്കെയാണ് ദുബായിലുള്ള ഒരു സുഹൃത്ത് അവിടുത്തെ മാർക്കറ്റിൽ പച്ചമീനിനു ഡിമാൻഡുണ്ടെന്നു പറയുന്നത്. അങ്ങനൊരു സാധ്യതയെക്കുറിച്ചു മാത്യു ചിന്തിച്ചു തുടങ്ങി. അറുപതിലധികം രാജ്യങ്ങളിൽനിന്നായി ഈ സമയം ദുബായ് മാർക്കറ്റിൽ പച്ചമീനുകൾ ലഭിക്കുന്നുണ്ടായിരുന്നു. വിപണിയെപ്പറ്റി നന്നായി മനസ്സിലാക്കി ദുബായിലെ ഒരു കമ്പനിയിൽനിന്ന് ഓർഡറും നേടിയാണ് മാത്യു നാട്ടിലേക്കു തിരിച്ചെത്തിയത്.

നാട്ടിലെ ഒരു ലൈസൻസ്ഡ് കമ്പനിയുമായി സഹകരിച്ച് ആദ്യത്തെ എക്സ്പോർട്ട് നടത്തി. നെടുമ്പാശ്ശേരി എയർപോർട്ട് പ്രവർത്തനമാരംഭിച്ച സമയമായതിനാൽ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമായി. 2009 ആയപ്പോഴേക്കും ബിസിനസ് നല്ല രീതിയിൽ വളർന്നു. കൊച്ചി എയർപോട്ടിൽനിന്ന് നേരിട്ടെത്തിക്കാവുന്ന രാജ്യങ്ങളിലേക്കെല്ലാം പച്ചമീനെത്തി.

ADVERTISEMENT

എന്നാൽ 2008ലെ സാമ്പത്തിക പ്രതിസന്ധി 2010 ആയപ്പോഴേക്കും രൂക്ഷമായി. കയറ്റുമതിയെ സാമ്പത്തിക പ്രശ്നങ്ങൾ തടസ്സപ്പെടുത്തി. മുന്നോട്ടു പോകാൻ കഴിയാത്ത സാഹചര്യമുണ്ടായപ്പോൾ എന്തുകൊണ്ട് ഇന്ത്യയിൽത്തന്നെ ബിസിനസ് ചെയ്തൂകൂടാ എന്ന തോന്നലുണ്ടായി. പിന്നീടു സംഭവിച്ചത് ചരിത്രമായി. ബിസിനസ് രംഗത്ത് ആരെയും കൊതിപ്പിക്കുന്ന പുതുചരിത്രം.

∙ വരുന്നൂ, പച്ചമീനിനായി പുതിയ ആപ്

2011 ആയപ്പോഴേക്കും സ്വന്തമായൊരു കട തുടങ്ങാനായി മാത്യു തയാറെടുത്തു. കുടുംബക്കാർ ഡൽഹിയിലും ബെംഗളൂരുവിലുമൊക്കെ ഉണ്ടായതുകൊണ്ട് അവരെക്കൂടെ കൂട്ടി വിപുലമായ രീതിയിൽത്തന്നെ ആരംഭിക്കാനായിരുന്നു പദ്ധതി. പക്ഷേ മറ്റു ബിസിനസുകൾ പോലെ, കണക്കുകൂട്ടി പ്ലാനിങ്ങോടെ മീൻവിൽപന ചെയ്യാൻ സാധ്യമല്ലെന്ന തിരിച്ചറിവ് മറ്റെന്തെങ്കിലും വഴിനോക്കാൻ മാത്യുവിനെ നിർബന്ധിതനാക്കുകയായിരുന്നു.

വ്യത്യസ്ത മീനുകൾ തരംതിരിച്ചു പല തരത്തിൽ‌ മുറിച്ച് തൂക്കം നോക്കി സോഫ്റ്റ്‍വെയറിൽ ചേർക്കുകയെന്ന അത്യന്തം ദുഷ്ക്കരമായ ജോലിയായിരുന്നു ആദ്യ കടമ്പ. ആറുമാസംകൊണ്ട് ഏകദേശരൂപം പുറത്തിറക്കി. എട്ടുമാസം കഴിഞ്ഞതോടെ ‘സീ ടു ഹോം’ എന്ന വെബ്സൈറ്റ് വഴി ഡൽഹി, ബെംഗളൂരു, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ വിൽപനയും ആരംഭിച്ചു.

‘ഫ്രഷ് ടു ഹോമി’ന്റെ പരസ്യങ്ങളിലൊന്ന്. ചിത്രം: facebook/freshtohome

രണ്ടുമാസം കൊണ്ടുതന്നെ ജനങ്ങൾക്കിടയിൽ ഇതിന്റെ സ്വീകാര്യത മാത്യു തിരിച്ചറിഞ്ഞു. ഒരു രാസവസ്തുവും ചേർക്കാതെ ശുദ്ധമായ മീൻ മാത്രം വിൽക്കുകയുള്ളൂ എന്ന തീരുമാനം ‘സീ ടു ഹോമി’നെ വളരെ വേഗത്തിൽ ആളുകളിലേക്ക് അടുപ്പിച്ചു.

∙ ഫോബ്‍സ് മാഗസീനിൽനിന്ന് ഫ്രഷ് ടു ഹോമിലേക്ക്

ഈയൊരാശയം പ്രാവർത്തികമാക്കുമ്പോൾ മാത്യുവിന്, ഇതു ലോകത്തിലാരും ചെയ്യാത്ത ഒരാശയമായിരുന്നു എന്നതിനെപ്പറ്റി ധാരണയുണ്ടായിരുന്നില്ല. പ്രവർത്തനമാരംഭിച്ച് അ‍ഞ്ചുമാസം കഴിഞ്ഞപ്പോൾ ഡല്‍ഹിയിൽനിന്ന് മാത്യുവിനൊരു ഫോൺവന്നു. ‘ഫോബ്‍സ് മാഗസിനിൽനിന്നാണ്, മാത്യുവിനെ ഞങ്ങൾക്കൊന്നു കാണണ’മെന്നു മാത്രം പറഞ്ഞു.

അങ്ങനെ മൂന്നുദിവസം മാത്യുവിനോടൊപ്പം നടന്നു കാര്യങ്ങളൊക്കെ മനസ്സിലാക്കിയ ടീം ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ മീൻ മാർക്കറ്റ് സംരഭമായ സീ ടു ഹോം ഫോട്ടോയോടൊപ്പം ഫോബ്‍സ് മാഗസിനിൽ പ്രസിദ്ധീകരിച്ചു. ലോകത്തില്‍തന്നെ ആദ്യമായി പച്ചമീനിനെ ഓൺലൈനിൽ എത്തിച്ച ക്രെഡിറ്റും ഇതോടെ മാത്യുവിനു സ്വന്തമായി.

മാത്യു ജോസഫ്

ഫോബ്‍സ് മാഗസിനിൽ സീ ടു ഹോം എത്തിയതോടെ കാര്യങ്ങൾ കൈവിട്ടു തുടങ്ങി. ഓർഡറുകൾ ആയിരത്തിലേക്ക് എത്തിയതോടെ വെബ്സൈറ്റ് പ്രവർത്തനം മുടക്കി. ആളുകൾക്ക് ഓർഡറുകൾ ചെയ്യാൻ കഴിയാതെ വന്നു. ബെംഗളൂരുവിൽനിന്ന് സ്ഥിരമായി മാത്യുവിന്റെ മീൻ വാങ്ങുന്നവർ നിരന്തരം വിളിച്ചു കൊണ്ടിരുന്നു. അങ്ങനെ തികച്ചും യാദൃശ്ചികമായി അതും സംഭവിച്ചു. ആ ഒരു കോൾ...

∙ ഫ്രഷായി ഫ്രഷ് ടു ഹോം

ബെംഗളൂരുവിൽനിന്ന് ഷാൻ കടവിൽ മാത്യുവിനെ വിളിക്കുന്നത് ‘സൈറ്റ് എന്തുകൊണ്ടാണ് കിട്ടാത്തതെന്നറിയാനാ’യിരുന്നു. മാത്യുവിന്റെ പ്രശ്നം കേട്ട ഷാൻ അദ്ദേഹത്തെ ബെംഗളൂരുവിലേക്ക് ക്ഷണിക്കുന്നു. സിംഗയെന്ന അന്താരാഷ്ട്ര ഗെയിമിങ് കമ്പനിയുടെ ഇന്ത്യയിലെ സിഇഒ ആയിരുന്നു ഷാൻ കടവിൽ.

ടെക്നോളജിയിൽ ഷാനിന്റെ മികവ് തിരിച്ചറിഞ്ഞതോടെ രണ്ടുപേരും ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. ജീവിതം മാറ്റിയെഴുതപ്പെട്ട നിമിഷം. 2015ൽ സീ ടു ഹോം ഫ്രഷ് ടു ഹോമായി റീലോഞ്ച് ചെയ്തതോടെ പടിപടിയായി നേട്ടത്തിലേക്ക്. ഇന്ന് 1100 കോടിയിലധികം രൂപയുടെ വാർഷിക വിറ്റുവരവ്. ആമസോൺ സംഭവ് വെൻഞ്ച്വർ ഫണ്ടിങ് നേടി അടുത്ത ഘട്ടത്തിലേക്കുള്ള ചുവടുവയ്പിലാണ് ഫ്രഷ് ടു ഹോം. ഇനി മാത്യുവിന്റെ വാക്കുകളിലേക്ക്...

? മലയാളികളുടെ ഭക്ഷണരീതിക്ക് എന്തെങ്കിലും മാറ്റമുണ്ടായെന്നു തോന്നുന്നുണ്ടോ? ഫ്രഷ് ടു ഹോമിൽ ലഭിക്കുന്ന ഓർഡറുകൾ കൂടുതലും എങ്ങനെയുള്ളതാണ്.

ഞങ്ങൾ തുടങ്ങിയ സമയത്ത് ആളുകൾ വില നോക്കിയായിരുന്നു കൂടുതലായും ഓർഡറുകൾ നൽകിക്കൊണ്ടിരുന്നത്. എന്നാൽ കാലക്രമേണ, വില വിഷയമല്ല, പകരം നല്ല ഭക്ഷണം മതി എന്ന രീതിയിലേക്കു കാര്യങ്ങളെത്തി. ആരോഗ്യ കാര്യത്തിൽ മലയാളികളിപ്പോൾ കുറച്ചുകൂടി ശ്രദ്ധിക്കുന്നുണ്ട്. ഇറച്ചിക്കു പകരം മീനിലേക്കൊരു മാറ്റം കാണാം.

വലുതായല്ലെങ്കിലും മാറ്റം നിലവിൽ പ്രകടമാണ്. പൊതുവെ ശുദ്ധജല മത്സ്യങ്ങളോട് മലയാളികൾക്കത്ര പ്രിയംപോരാ. അതേസമയം ബംഗാളിലൊക്കെ കട്‍ല, റോഹു, മൃഗാൽ പോലുള്ള ശുദ്ധജന മത്സ്യങ്ങൾക്ക് നല്ല ഡിമാൻഡാണ്. 95 ശതമാനം പേരും ഈ മീനുകളാണ് കഴിക്കുന്നത്. കരിമീനല്ലാത്ത മീനുകളോട് മലയാളികൾക്ക് താൽപര്യം കുറവാണ്. മത്തിക്കാണ് എപ്പോഴും ഡിമാൻഡ്. അതു കുറഞ്ഞപ്പോൾ ബാസ പോലുള്ള മീനുകൾക്ക് നല്ല ഓർഡറുകൾ കിട്ടുന്നുണ്ട്.

∙ വിയറ്റ്നാമിന്റെ സ്വന്തം ബാസ, ഇപ്പോൾ മലയാളിയുടെയും

വിയറ്റ്നാമിൽനിന്ന് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന മീനാണ് ബാസ. നമ്മുടെ ഫൈവ്സ്റ്റാർ ഹോട്ടലിലെ താരമാണിത്. കഴിഞ്ഞ വർഷം മാത്രം ഇന്ത്യയിലേക്കെത്തിയത് 503 കണ്ടെയ്നർ ഫ്രോസൺ ബാസയാണ്. വിയറ്റ്നാമിന്റെ ജിഡിപിയെ പോലും സ്വാധീനിക്കുന്നതാണ് ബാസയുടെ കയറ്റുമതി.

ഇതിന്റെ ഡിമാൻഡ് കണ്ടിട്ടാണ് ഞങ്ങൾ ഇപ്പോൾ വ്യാപകമായി ബാസകൃഷി ആരംഭിച്ചിരിക്കുന്നത്. കേരളത്തിൽ അമ്പലപ്പുഴ മുതൽ തോട്ടപ്പള്ളി വരെ 40 ഏക്കറിൽ ബാസ കൃഷി ചെയ്യുന്നുണ്ട്. കർണാടകയിലും കുറച്ചു ചെയ്യുന്നുണ്ട്. കഴിഞ്ഞ രണ്ടുവർഷത്തെ ഡേറ്റയെടുത്താൽ മലയാളികൾ മത്തി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കഴിക്കുന്നത് ബാസയാണ്. വില കുറവാണെന്നുള്ളതും ഇതിനെ ജനപ്രിയമാക്കി. നല്ല രീതിയിൽ നോക്കിയാൽ 8 മാസംകൊണ്ട് രണ്ട് കിലോ തൂക്കത്തിലേക്ക് മീൻ പാകമാകും.

? നൂറിലധികം സ്റ്റോറുകൾ 2024ൽ തുറക്കുന്നു എന്നൊരു വാർത്തയുണ്ടായിരുന്നു. എവിടെയൊക്കെയാണ് വരുന്നത്

ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് സ്റ്റോറുകൾ പ്ലാൻ ചെയ്യുന്നത്. കേരളത്തിൽ പരീക്ഷാണാർഥം കൊച്ചിയിലാണ് ആരംഭിച്ചത്. എങ്കിലും കൂടുതൽ ബിസിനസ് നടക്കുന്നത് ഇവിടെയൊക്കെയാണ്. മോർ സൂപ്പർമാർക്കറ്റുമായും ചേർന്നു ബിസിനസ് നടത്തുന്നുണ്ട്. ബെംഗളൂരൂവിലൊക്കെ ആരംഭിച്ചു കഴിഞ്ഞു.

‘ഫ്രഷ് ടു ഹോമി’ന്റെ വെബ്‌സൈറ്റിൽനിന്നുള്ള ദൃശ്യം.

? ആമസോൺ സംഭവ് വെഞ്ച്വർ ഫണ്ടിങ് ലഭിച്ചിരുന്നല്ലോ. അതിനെപ്പറ്റി എന്താണ് പറയാനുള്ളത്

ഞങ്ങളുടെ അടുത്ത് ആമസോണും ഡവലപ്മെന്റ് കോർപറേഷൻ ഓഫ് അമേരിക്കയും ഒക്കെ എത്താൻ കാരണം പരമ്പരാഗതമായ ഈ വ്യവസായത്തിൽ ടെക്നോളജി ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞു എന്നതുകൊണ്ടാണ്. ഞങ്ങളിറങ്ങി നിൽക്കുന്ന കടലുണ്ടല്ലോ, അതു വളരെ വലുതാണ്. ഈക്കാര്യത്തിൽ നമ്മളേക്കാൾ ബോധ്യം അവർക്കുണ്ട്.

2011ൽ ഞാൻ ഇതിലേക്കിറങ്ങുമ്പോൾ, നിനക്കു ഭ്രാന്താണോ എന്നുവരെ ആളുകൾ എന്നോടു ചോദിച്ചിട്ടുണ്ട്. പക്ഷേ നമ്മുടെ സീഫുഡ് മാർക്കറ്റ് അന്നു തന്നെ 5000 കോടി ഡോളറിന്റേതാണ്. അതെനിക്കറിയാമായിരുന്നു. ഇന്ത്യയിൽ 97 ശതമാനം മത്സ്യമാർക്കറ്റും ഇപ്പൊഴും അസംഘടിത മേഖലയിലാണ്. മൂന്നു ശതമാനമാണ് ഓൺലൈനും സൂപ്പർമാർക്കറ്റും ചേർന്നു വരുന്നുള്ളൂ.

ഇതിലിപ്പോൾ ഒന്നാം സ്ഥാനത്തു ഞങ്ങളാണ്. അതായത് ഈ മൂന്നിൽ 6 ശതമാനം മാത്രം വരുന്ന ഫ്രഷ് ടു ഹോമിന്റെ കഴിഞ്ഞ വർഷത്തെ വരുമാനം 1100 കോടിയാണ്. ലോകത്തിലെ ഏറ്റവും നല്ല ടീം ഈ നേട്ടത്തിനു പിന്നിലുണ്ട്. അത് ഞങ്ങളുടെ അഹങ്കാരമാണ്.

? എന്തൊക്കെയാണ് ഭാവി പദ്ധതികൾ

ഞങ്ങൾ നിലവിൽ നാലു കാര്യങ്ങളാണ് ശ്രദ്ധിക്കുന്നത്. ആദ്യത്തേത് 100 സ്റ്റോറുകളാരംഭിക്കുന്നതാണ്. അതു പ്രധാനമായും നേരത്തേ പറഞ്ഞ 97 ശതമാനം വരുന്നവർക്കു വേണ്ടിയാണ്. നേരിട്ടു പോയി മീൻ വാങ്ങുന്നവരെ ഞങ്ങളിലേക്കെത്തിക്കാൻ ഇത്തരം സ്റ്റോറുകൾ സഹായിക്കും. രണ്ടാമതായി ഫ്രഷ് ടു ഹോം സീഫുഡ് എക്സ്പോർട്ടിങ്ങിലേക്കിറങ്ങുകയാണ്.

ഇന്ന് ഇന്ത്യയിൽ ഫ്രോസൺ മീനുകളാ‌ണ് കയറ്റി അയയ്ക്കുന്നതിൽ 58 ശതമാനവും. ഇതിൽനിന്നുള്ള വരുമാനം 58,000 കോടിയാണ്. എന്റെ പരിചയവും ഈ മേഖലയിലാണല്ലോ. മൂന്നുമാസത്തിനുള്ളിൽ കേരളത്തിൽ ഞങ്ങളിതാരംഭിക്കും.ഇന്ത്യയിൽതന്നെ കൊച്ചിയായിരുന്നു പണ്ടുമുതൽ ഒന്നാം സ്ഥാനത്ത്. ഇന്ന് അഞ്ചാം സ്ഥാനത്താണ്. കയറ്റുമതി കുറഞ്ഞു. വനാമിയെന്ന വളർത്തു ചെമ്മീനാണ് ഇതിൽ കൂടുതലും കയറ്റുമതി ചെയ്യുന്നത്. 60 ശതമാനവും ഈ ചെമ്മീനാണ്.

ഇപ്പോൾ ഇത് ആന്ധ്ര പ്രദേശ്, ഒഡീഷ മേഖലകളിലാണ് കൂടുതലായും കൃഷി ചെയ്യുന്നത്. മൂന്നാമത്തേതാണ് വിപുലീകരണം. ഇന്ത്യയിലും ‌യുഎഇയിലുമാണ് നിലവിൽ ഞങ്ങള്‍ പ്രവർത്തിക്കുന്നത്. ഉടനെ സൗദിയിലുമാരംഭിക്കും. പക്ഷേ കയറ്റുമതി പ്രധാനമായും യുഎസിലും യൂറോപ്യൻ രാജ്യങ്ങളിലുമായിരിക്കും.

ഇതിലൂടെ അവിടുത്തെ സാഹചര്യം വിലയിരുത്തി നല്ല പ്രതികരണമാണെങ്കിൽ ഫ്രഷ് ടു ഹോം അവിടേക്കും വ്യാപിക്കുകയാണ് ലക്ഷ്യം. നാലാമത്തേതായി ഞങ്ങളുടെ പുതിയ സംരഭമായ എഫ്ടിഎച്ച് ഡെയ്‌ലിയുടെ പ്രവർത്തനമാണ്. നിലവിൽ ബെംഗളൂരൂ, പുണെ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ഇതിന്റെ പ്രവർത്തനം. ബെംഗളൂരൂവിലെ ദൂത് വാലാ.കോം എന്ന കമ്പനിയെ ഞങ്ങൾ ഏറ്റെടുത്തു ബിഗ് ബാസ്ക്കറ്റ് മോഡലിൽ, ഒരു വീട്ടിലേക്ക് ആവശ്യമായ പ്രോഡക്ടുകളാണ് ഇതിലൂടെ വിൽപനയ്ക്കെത്തിക്കുന്നത്.

പക്ഷേ ഒരു വ്യത്യാസമുണ്ട്. അവിടെ വിവിധ ബ്രാൻഡുകളുടെ ഉൽപന്നങ്ങളാണെങ്കിൽ ഞങ്ങൾ ഫ്രഷ് ടു ഹോം ഉൽപന്നങ്ങൾതന്നെ വിൽപനയ്ക്കെത്തിക്കും. ഇതിന്റെ ആദ്യപടിയായി ഞങ്ങൾ പാൽ ഉൽപാദനം ആരംഭിച്ചു. ഈ നാലു പദ്ധതികളാണ് നിലവിലുള്ളത്.

? കേരളത്തിലൊരു ബിസിനസ് തുടങ്ങാൻ എളുപ്പമായിരുന്നോ? ഈ 10 വർഷത്തെ മാറ്റം എങ്ങനെ വിലയിരുത്തുന്നു

പണ്ട് എക്സ്പോർട്ട് ബിസിനസ് എന്നൊക്കെ പറയുമ്പോൾത്തന്നെ, ഇവനെന്തോ ആളുകളെ പറ്റിച്ചു ജീവിക്കുന്ന അല്ലെങ്കിൽ ഒരു ബൂർഷ്വാ സ്വാഭാവക്കാരനായി കാണുന്ന പതിവുണ്ടായിരുന്നു. രാഷ്ട്രീയക്കാരുടെ കാര്യം പിന്നെ പറയേണ്ടല്ലോ. ഇപ്പോൾ പക്ഷേ അവരും ബിസിനസ് നാടിനാവശ്യമാണെന്ന് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.

‘ഫ്രഷ് ടു ഹോമി’ന്റെ വെബ്‌സൈറ്റിൽനിന്നുള്ള ദൃശ്യം.

ഈ ചിന്ത ഇപ്പോഴുണ്ടായത് ഭാഗ്യം. കംപ്യൂട്ടർ നല്ലതാണെന്ന് ബെംഗളൂരൂ പണ്ടുതൊട്ടേ തിരിച്ചറിഞ്ഞതുകൊണ്ട് നമ്പർ വൺ ആയി. രാജ്യത്തിന് ബിസിനസ് ആവശ്യമാണെന്ന് മനസ്സിലാക്കിയതുകൊണ്ട് വളർന്നതിനാൽ ഇന്നു നാം കാണുന്ന ദുബായ് രൂപപ്പെട്ടു. നമ്മുടെ നാട്ടിൽ ഈ തിരിച്ചറിവ് ഇപ്പോഴെങ്കിലും ഉണ്ടായത് നല്ലതാണ്.

പിന്നെ കേരളം ബിസിനസ് തുടങ്ങാൻ പറ്റിയ നല്ലൊരു പാഠശാലയാണ്. ഇവിടെ ബിസിനസ് ചെയ്തു പഠിച്ചാൽ നമുക്ക് എവിടെച്ചെന്നും പിടിച്ചുനിൽക്കാൻ കഴിയും. ‘മനസ്സിനു തടസ്സങ്ങളെ ആവശ്യമാണ്, അതിന്റെ ശക്തിയെ വർധിപ്പിക്കാൻ’ എന്നാണല്ലോ പറയാറുള്ളത്. ഫ്രഷ് ടു ഹോം ഇന്നുവരെ കാണിച്ചത് ഒരു മാതൃകയാണ്.

35 ലക്ഷം വരുന്ന ഉപഭോക്താക്കൾ വീണ്ടും വീണ്ടും ഓർഡറുകൾ നൽകുന്നത് ഈ വിശ്വാസത്തിലാണ്. നല്ല ഭക്ഷണമെന്ന ഉറച്ച വിശ്വാസം. കേരളത്തിലേക്ക് പുതിയ എക്സ്പോർട്ട് കമ്പനിയെത്തുന്നത് തൊഴിൽ സാധ്യത വർധിപ്പിക്കും. പുതിയ സംരഭങ്ങൾക്ക് കേരളം നല്ലൊരു ചോയ്സാവണം. എങ്കില്‍ മാത്രമേ വളര്‍ച്ചയുണ്ടാകൂ.

English Summary: Interview with Fresh To Home Co-founder Mathew Joseph