വിമാനത്താവളത്തിൽനിന്ന് ആ റോക്കറ്റ് വിമാനം പറന്നുയർന്നു. കുറച്ചു സാധനങ്ങൾ ആകാശത്ത് കൊടുക്കാനുണ്ടായിരുന്നു. പിന്നെ, അവിടെ ചിലരെ കണ്ട് കുശലം പറയണം. എല്ലാം ഏൽപിച്ച് രണ്ടു മണിക്കൂർ കഴിഞ്ഞ് തിരിച്ചിറങ്ങുകയും വേണം. ഏതോ ശാസ്ത്രജ്ഞന്റെ ഭ്രാന്തമായ സ്വപ്നമല്ല ഇത്. മുത്തശ്ശികഥയുമല്ല. പക്ഷേ പറന്നുയർന്നത് റോക്കറ്റ് അല്ല, സാധാരണ വിമാനവുമല്ല. പിന്നെന്തായിരിക്കാം? റോക്കറ്റ് എൻജിൻ ഘടിപ്പിച്ച വിമാനം എന്ന് ലളിതമായി പറയാം.

വിമാനത്താവളത്തിൽനിന്ന് ആ റോക്കറ്റ് വിമാനം പറന്നുയർന്നു. കുറച്ചു സാധനങ്ങൾ ആകാശത്ത് കൊടുക്കാനുണ്ടായിരുന്നു. പിന്നെ, അവിടെ ചിലരെ കണ്ട് കുശലം പറയണം. എല്ലാം ഏൽപിച്ച് രണ്ടു മണിക്കൂർ കഴിഞ്ഞ് തിരിച്ചിറങ്ങുകയും വേണം. ഏതോ ശാസ്ത്രജ്ഞന്റെ ഭ്രാന്തമായ സ്വപ്നമല്ല ഇത്. മുത്തശ്ശികഥയുമല്ല. പക്ഷേ പറന്നുയർന്നത് റോക്കറ്റ് അല്ല, സാധാരണ വിമാനവുമല്ല. പിന്നെന്തായിരിക്കാം? റോക്കറ്റ് എൻജിൻ ഘടിപ്പിച്ച വിമാനം എന്ന് ലളിതമായി പറയാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിമാനത്താവളത്തിൽനിന്ന് ആ റോക്കറ്റ് വിമാനം പറന്നുയർന്നു. കുറച്ചു സാധനങ്ങൾ ആകാശത്ത് കൊടുക്കാനുണ്ടായിരുന്നു. പിന്നെ, അവിടെ ചിലരെ കണ്ട് കുശലം പറയണം. എല്ലാം ഏൽപിച്ച് രണ്ടു മണിക്കൂർ കഴിഞ്ഞ് തിരിച്ചിറങ്ങുകയും വേണം. ഏതോ ശാസ്ത്രജ്ഞന്റെ ഭ്രാന്തമായ സ്വപ്നമല്ല ഇത്. മുത്തശ്ശികഥയുമല്ല. പക്ഷേ പറന്നുയർന്നത് റോക്കറ്റ് അല്ല, സാധാരണ വിമാനവുമല്ല. പിന്നെന്തായിരിക്കാം? റോക്കറ്റ് എൻജിൻ ഘടിപ്പിച്ച വിമാനം എന്ന് ലളിതമായി പറയാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിമാനത്താവളത്തിൽനിന്ന് ആ റോക്കറ്റ് വിമാനം പറന്നുയർന്നു. കുറച്ചു സാധനങ്ങൾ ആകാശത്ത് കൊടുക്കാനുണ്ടായിരുന്നു. പിന്നെ, അവിടെ ചിലരെ കണ്ട് കുശലം പറയണം. എല്ലാം ഏൽപിച്ച് രണ്ടു മണിക്കൂർ കഴിഞ്ഞ് തിരിച്ചിറങ്ങുകയും വേണം. ഏതോ ശാസ്ത്രജ്ഞന്റെ ഭ്രാന്തമായ സ്വപ്നമല്ല ഇത്. മുത്തശ്ശികഥയുമല്ല. പക്ഷേ പറന്നുയർന്നത് റോക്കറ്റ് അല്ല, സാധാരണ വിമാനവുമല്ല. പിന്നെന്തായിരിക്കാം? റോക്കറ്റ് എൻജിൻ ഘടിപ്പിച്ച വിമാനം എന്ന് ലളിതമായി പറയാം.

ദിവസങ്ങള്‍ക്കു മുൻപ്, ലോകത്തിലെ ഏറ്റവും ശക്തമായ റോക്കറ്റ് ‘സ്റ്റാർഷിപ്പി’ന്റെ വിക്ഷേപണം പരാജയപ്പെട്ടെങ്കിലും അതുയർത്തിയ ചോദ്യങ്ങൾക്കു പ്രസക്തിയേറെയാണ്. അധികം വൈകാതെതന്നെ സ്റ്റാർഷിപ് വിജയപഥത്തിലേറുമെന്ന് സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്ക് പറഞ്ഞതോടെ അതിശയോക്തികളെല്ലാം അപ്രത്യക്ഷമായി. കണ്ടതും കേട്ടതും പറഞ്ഞതുമൊക്കെ അധികം വൈകാതെ സംഭവിക്കുമെന്നുറപ്പ്. ബഹിരാകാശത്തു പോകുന്നതും ചുറ്റിനടക്കുന്നതും കാഴ്ചകൾ ആസ്വദിക്കുന്നതും ആകാശക്കോളനിവാസികളെ സന്ദർശിക്കുന്നതുമൊക്കെ സമീപഭാവിയിൽതന്നെ നടക്കും.

സ്റ്റാർഷിപ്പിന്റെ ലോഞ്ചിനു വേണ്ടി കാത്തിരിക്കുന്ന സ്പേസ് എക്സ് ആരാധകൻ. (Photo by Patrick T. Fallon / AFP)
ADVERTISEMENT

വലിയ തിരക്കുള്ളവർക്ക് വേണമെങ്കിൽ ഒറ്റ ദിവസംകൊണ്ട് പോയിവരാം. രാവിലെ വന്ദേഭാരത് ട്രെയിനിൽ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിൽ പോയി കാര്യം സാധിച്ച് രാത്രി മടങ്ങിയെത്തുന്നതുപോലെ, രാവിലെ ഈ വിമാനത്തിൽ ചന്ദ്രനിലോ ചൊവ്വയിലോ പോയി ജോലി ചെയ്ത് വൈകുന്നേരം ഭൂമിയിലേക്കു മടങ്ങാം. കേൾക്കാനെന്തു രസം? പക്ഷേ കാത്തിരിക്കണം.

∙ വിമാനമാണ്, റോക്കറ്റുമാണ്!

കഴിഞ്ഞ ഒന്നു രണ്ട് ആഴ്ചകളിലായി സംഭവിക്കുന്നതൊക്കെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ മതി, ഈ രസച്ചരടിന്റെ സത്യം മനസ്സിലാകാൻ. ന്യൂസീലൻഡിലും ഇന്ത്യയിലും നടന്ന രണ്ടു പരീക്ഷണങ്ങളാണു ശ്രദ്ധയാകർഷിക്കുന്നത്. വിക്ഷേപണം പരാജയപ്പെട്ടെങ്കിലും മസ്കിന്റെ സ്പേസ് എക്സ് എന്ന കമ്പനിയുടെ സ്റ്റാർഷിപ്പും വ്യത്യസ്തമല്ല. പല തരത്തിലാണ് ഇവയുടെ മാർഗമെങ്കിലും ലക്ഷ്യം ഒന്നുതന്നെ– ബഹിരാകാശ വിമാനം.

ന്യൂസീലൻഡിലെ ഗ്ലെൻഡാനർ വിമാനത്താവളത്തിൽനിന്നാണ് 2023 മാർച്ച് 29 നും 31 നും അഞ്ച് മീറ്ററോളം നീളമുളള എംകെ അറോറ എന്ന വിമാനം പറന്നുയർന്നത്. സ്പേസ് പ്ലെയ്ൻ അല്ലെങ്കിൽ ബഹിരാകാശ വിമാനം എന്നു ശാസ്ത്രജ്ഞർ വിളിക്കുന്ന വിഭാഗത്തിൽപ്പെട്ട ഈ റോബട്ടിക് വിമാനത്തിൽ ഇതാദ്യമായി ഒരു റോക്കറ്റ് എൻജിനായിരുന്നു ഘടിപ്പിക്കപ്പെട്ടത്. അതിനുമുൻപ് 2021 ഓഗസ്റ്റിലും അറോറ പറന്നു. പക്ഷേ സാധാരണ വിമാനങ്ങളിലെ ജെറ്റ് എൻജിൻ ഉപയോഗിച്ചിരുന്നു എന്നതായിരുന്നു വ്യത്യാസം. ഇത്തവണ രണ്ടര കിലോയുടെ ഒരു ചുമടുമുണ്ടായിരുന്നു (Payload).

ന്യൂസീലൻഡ് പരീക്ഷിച്ച എംകെ അറോറ വിമാനം (Photo by Dawn Aerospaces)
ADVERTISEMENT

മണിക്കൂറിൽ 315 കിലോമീറ്റർ വേഗത്തിൽ ഒന്നേകാൽ കിലോമീറ്റർ ഉയരത്തിലെത്തി നൂറു കിലോമീറ്റർ പിന്നിട്ട ശേഷം വിമാനം തിരിച്ച് സാധാരണ പോലെ വിമാനത്താവളത്തിലിറങ്ങി. ദൂരവും സമയവുമൊക്കെ നോക്കുമ്പോൾ വലിയ നേട്ടമല്ല. പക്ഷേ പരീക്ഷണമാണ്, അത് വിജയിക്കുകയും ചെയ്തു. ഇനി ദൂരവും സമയവും വേഗവും വർധിക്കും.

∙ ആകാശത്തെ ‘അജ്ഞാത ജഡ’ങ്ങൾ തേടി...

ഭൂമിയോട് അടുത്ത ഭ്രമണപഥങ്ങൾ (Low Earth Orbit-LEO) 200 മുതൽ 2000 കിലോമീറ്റർ വരെ അകലെയാണ്. 28,000 കിലോമീറ്റർ വേഗത്തിൽ ഗുരുത്വാകർഷണത്തെ അതിജീവിച്ച് റോക്കറ്റുകൾ ഈ ഭ്രമണപഥങ്ങളിലെത്തി ഉപഗ്രഹങ്ങളെ വിക്ഷേപിക്കുന്നു. സ്പേസ് സ്റ്റേഷനുകൾ, നിരീക്ഷണ ഉപഗ്രഹങ്ങൾ, ടെലികോം ഉപഗ്രഹങ്ങൾ, ചാര ഉപഗ്രഹങ്ങൾ, ടെലിസ്കോപ്പുകൾ എന്നിവയെല്ലാം ഈ ഭ്രമണപഥങ്ങളിലാണ് ചുറ്റിത്തിരിയുന്നത്. അവയെ ഭൂമിയിലിരുന്ന് നിയന്ത്രിക്കുന്നതും എളുപ്പമാണ്.

ഭൂമിക്കു ചുറ്റുമുള്ള ബഹിരാകാശ അവശിഷ്ടങ്ങളുടെ ഗ്രാഫിക്കൽ ചിത്രീകരണം. യൂറോപ്യൻ സ്പേസ് ഏജൻസി പുറത്തുവിട്ടത്. (Photo by - / ESA / AFP)

ഇത്തരത്തിലുള്ള മൂവായിരത്തിൽപരം ഉപഗ്രഹങ്ങൾ ഇപ്പോൾ അവിടങ്ങളിലുണ്ട്. ഇതിന്റെയെല്ലാം അവശിഷ്ടങ്ങൾതന്നെ പത്തുകോടിയിലേറെ വരും. ഒരു സെന്റിമീറ്റർ വലിപ്പമുള്ള അവശിഷ്ടം പോലും 28,000 കിലോമീറ്ററിലാണ് ഭൂമിയെ ചുറ്റുന്നത്. ഏതെങ്കിലുമൊരു ഉപഗ്രഹത്തിന്റെ അത്താഴം മുടക്കാൻ ഇതിലൊരു നീർക്കോലി മതിയാകും.

ADVERTISEMENT

ഭൂമിക്കു ചുറ്റും കുറേ റോഡുകളുണ്ടെന്നും അവിടെ കുറേ വാഹനങ്ങൾ ചുറ്റിത്തിരിയുന്നുണ്ടെന്നും സങ്കൽപിക്കുക. വാഹനങ്ങളുടെ ആയുസ്സ് അവിടെ അവസാനിച്ച് ആത്മാവിന് പൂകാൻ പരലോകമില്ലാതെ ജഡങ്ങൾ വെറുതെ കറങ്ങും. ഇവിടെനിന്നു പോയി ആ റോഡുകളിലൂടെ സഞ്ചരിച്ച് ഇത്തരം ജഡങ്ങളെ ‌സംസ്കരിക്കുന്ന ജോലി ഭാവിയിൽ മനുഷ്യന് ഏറ്റെടുക്കേണ്ടിവരും. ആ കർത്തവ്യത്തിന് ഉപയോഗിക്കാവുന്ന വിമാനമാണ് ന്യൂസീലൻഡ് പരീക്ഷിച്ചതെന്ന് കരുതാം. അതിനുപുറമെയാണ് സ്പേസ് സ്റ്റേഷനിലും മറ്റും കഴിയുന്നവർക്ക് വേണ്ട സാധനങ്ങൾ എത്തിക്കുക എന്ന ചുമതല. ഇതൊക്കെ ചെയ്യുന്ന സമയത്ത് യാത്രക്കാർക്ക് ആകാശത്തിരുന്ന് ഭൂമിയെ കാണാനോ, അതല്ല ആകാശത്തിറങ്ങി കാണാനോ ആവും.

∙ ഒപ്പം പറക്കാൻ ഇന്ത്യയും

ന്യൂസീലൻഡ് അവിടെ നിൽക്കട്ടെ ഇന്ത്യയിലേക്കു വരാം. ആർഎൽവി-ടിഡി അഥവാ റീയൂസബ്ൾ ലോഞ്ച് വെഹിക്കിൾ- ടെക്നോളജി ഡെമോൺസ്ട്രേറ്റർ (പുനരുപയോഗിക്കാൻ കഴിയുന്ന വിക്ഷേപണ വാഹനം) 2023 ഏപ്രിൽ രണ്ടിന് തിരിച്ച് വിമാനത്താവളത്തിലിറക്കി ഇന്ത്യ പരീക്ഷിച്ച് വിജയിച്ചു. ഒരു ചിനൂക് ഹെലികോപ്റ്ററിൽ ഘടിപ്പിച്ച് നാലര കിലോമീറ്റർ ഉയരത്തിലെത്തിച്ച ആർഎൽവിയെ താഴേക്കു വിക്ഷേപിക്കുകയായിരുന്നു. അത് കൃത്യമായി കർണാടകയിലെ ചിത്രദുർഗ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ പറന്നിറങ്ങി. ആർഎൽവിയുമായി ബന്ധപ്പെട്ട മറ്റു പരീക്ഷണങ്ങൾ നടക്കുന്നതേയുള്ളു.

ഇന്ത്യയുടെ റീയൂസബ്ൾ ലോഞ്ച് വെഹിക്കിൾ- ടെക്നോളജി ഡെമോൺസ്ട്രേറ്റർ പരീക്ഷണത്തിനു ശേഷം തിരിച്ചിറക്കിയപ്പോൾ. (Photo by PTI)

സ്പേസ് ഷട്ടിലിന്റെ മാതൃകയിലാണ് ആർഎൽവി തയാറാക്കുന്നത്. റോക്കറ്റ് ഉപയോഗിച്ച് പേടകത്തെ ഭ്രമണപഥത്തിലെത്തിക്കുകയും പിന്നീട് പേടകം ഭൂമിയിൽ സ്വയം തിരിച്ചിറങ്ങുകയും ചെയ്യും. ഒരു ബഹിരാകാശ പദ്ധതിയിൽ ഏറെ ചെലവു വരുന്നത് വിക്ഷേപണ വാഹനത്തിനാണ്. പുനരുപയോഗിക്കാവുന്ന പേടകം (സാറ്റലൈറ്റ്) ഉപയോഗിച്ചാൽ പദ്ധതിച്ചെലവു കുറയും. റോക്കറ്റും അതുപോലെ പുനരുപയോഗിക്കാമെങ്കിൽ വീണ്ടും ചെലവു കുറയും.

റോക്കറ്റില്ലാത്ത വിക്ഷേപണമാണോ അതോ റോക്കറ്റ് ഉപയോഗിച്ചുള്ളതാണോ വേണ്ടത് എന്ന കാര്യത്തിൽ നേരിയ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. പല തരത്തിലുള്ള പദ്ധതികളുമായാണ് ഈ വിഷയത്തെ ശാസ്ത്രജ്ഞരും ഏജൻസികളും സമീപിക്കുന്നതും. എല്ലാറ്റിനും പക്ഷേ ഒരു മാതൃകയുണ്ട്– ഉപേക്ഷിക്കപ്പെട്ട സ്പേസ് ഷട്ടിൽ പദ്ധതി. ഇവിടെയാണ് ഇലോൺ മസ്കിന്റെ സ്റ്റാർഷിപ്പിന് പ്രസക്തിയേറുന്നത്.

∙ മസ്കിന്റെ ‘മാജിക്’

റോക്കറ്റും പേടകവും ഒറ്റ വിക്ഷേപണവാഹനമാക്കിയതാണ് സ്റ്റാർഷിപ്പ്. പേടകത്തെ വിമാനമായി സങ്കൽപിച്ചാൽ നൂറു പേർക്കു വരെ യാത്ര ചെയ്യാം. പുനരുപയോഗിക്കാവുന്ന റോക്കറ്റ് നിർമിച്ച സ്പേസ് എക്സിന് അതിനോട് ചേർത്ത് സ്പേസ് ഷട്ടിൽ മാതൃകയിൽ ഒരു പേടകം കൂടി ഘടിപ്പിക്കുക എന്ന ജോലി മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. അതാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. രണ്ടും കൂട്ടിയോജിച്ചപ്പോൾ 120 മീറ്റർ ഉയരമായി. 40 നില കെട്ടിടത്തോളം വരും.

70 മീറ്റർ ഉയരവും 33 റാപ്റ്റർ എൻജിനമുള്ള സൂപ്പർ ഹെവി എന്ന റോക്കറ്റാണ് പേടകത്തെ ആകാശത്തെത്തിക്കുന്നത്. എന്നിട്ട് തിരിച്ച് ഭൂമിയിൽ വരും. പേടകത്തിൽ ഇതേ തരത്തിലുള്ള ആറ് എൻജിനുകളുണ്ട്. ദൗത്യം നിർവഹിച്ച ശേഷം പേടകം സ്പേസ് ഷട്ടിൽ മാതൃകയിൽ തിരിച്ചിറങ്ങും. ഫലത്തിൽ റോക്കറ്റും പേടകവും പുനരുപയോഗിക്കുന്നു. നൂറു പേരുമായി ചൊവ്വയിൽ പോയി മടങ്ങുന്നതടക്കമുള്ള സ്വപ്നങ്ങളാണ് മസ്കിനുള്ളത്. മീഥെയ്ൻ ആണ് ഇന്ധനമായി ഉപയോഗിക്കുന്നത്. ചൊവ്വയിൽ മീഥെയ്ൻ ഇഷ്ടംപോലെയുണ്ടെന്ന് മസ്കിനോട് ആരും പറഞ്ഞുകൊടുക്കേണ്ടതില്ലല്ലോ.

∙ എന്തുകൊണ്ട് ബഹിരാകാശ വാഹനങ്ങൾ?

ചെറു ഉപഗ്രഹങ്ങൾ ധാരാളമായി വിക്ഷേപിക്കുന്നതിനുള്ള വാണിജ്യ സാധ്യതകൾ മനസ്സിലാക്കിയാണ് ഇന്ത്യ എസ്എസ്എൽവി റോക്കറ്റിന് രൂപം നൽകിയതും വിജയിച്ചതും. പക്ഷേ സ്വകാര്യ സ്ഥാപനങ്ങളും യുഎഇ പോലെ സമ്പന്നമായ ചെറുരാജ്യങ്ങളും ബഹിരാകാശ വാണിജ്യത്തിന്റെ സാധ്യതകൾ തേടിയെത്തുമ്പോൾ ഏറ്റവും കുറഞ്ഞ ചെലവിൽ ലക്ഷ്യം കാണുക എന്നതിലേക്ക് ഈ മേഖലയും വളർന്നിരിക്കുന്നു. അവിടെയാണ് ബഹിരാകാശ വിമാനങ്ങളുടെ രൂപമാറ്റത്തിന് പ്രസക്തിയേറുന്നത്.

ബോയിങ്ങിന്റെ എക്സ്-37 ബി (Photo by Boeing/US Space Force)

സ്പേസ് ഷട്ടിൽ, ബോയിങ്ങിന്റെ എക്സ്-37 ബി, റഷ്യയുടെ ബുറാൻ, ചൈനയുടെ സിഎസ്എസ്എച്ച്ക്യു എന്നിവയാണ് പ്രധാന ആകാശ വിമാനങ്ങൾ. ഇതിൽതന്നെ സ്പേസ് ഷട്ടിൽ പ്രവർത്തനം അവസാനിപ്പിച്ചു. ഈ വിമാനങ്ങളെല്ലാം ഒരു റോക്കറ്റിന്റെ തോളിലേറി ഭ്രമണപഥത്തിലെത്തി ദൗത്യം നിർവഹിച്ച് സ്വയം ഭൂമിയിൽ പറന്നിറങ്ങുന്നവയാണ്. ബഹിരാകാശത്തേക്കുള്ള ‘ലഗേജു’മായി സാധാരണ വിമാനങ്ങളെപ്പോലെ സ്വയം പറന്ന് ഭൂമിവിട്ട് ബഹിരാകാശത്തെത്തി ദൗത്യം നിർവഹിച്ചശേഷം തിരിച്ചെത്തുന്ന സാങ്കേതികവിദ്യ ഇപ്പോഴും പരീക്ഷണഘട്ടത്തിലാണ്.

നിരവധി ഗവേഷണ സ്ഥാപനങ്ങളും നിർമാണ സ്ഥാപനങ്ങളും ബഹിരാകാശ വിമാനങ്ങൾ നിർമിക്കുന്നതിനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ്. പറന്നുയരാൻ വിക്ഷേപണത്തറ വേണ്ട, റൺവേ മതി എന്നതുതന്നെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്ന്. അതായത് ഒരു ദിവസം പല തവണ വിമാനത്തിനു പോയി മടങ്ങാം. ശല്യമുണ്ടാക്കുന്ന ശത്രു ഉപഗ്രഹങ്ങളെ വേട്ടയാടാം, നശിപ്പിക്കാം. ആകാശത്തുനിന്ന് മിസൈലുകളടക്കം പരീക്ഷിക്കാം, സാധ്യതകൾ അനന്തമാണ്.

അതേസമയം, ബഹിരാകാശ വിമാന പദ്ധതികളിൽ റോക്കറ്റുകളെ ആശ്രയിക്കുന്നതിനെ നിരവധി ശാസ്ത്രജ്ഞർ വിമർശിച്ചിട്ടുണ്ട്. ചെലവ് കൂടുതലാണെങ്കിൽ പോലും റോക്കറ്റിന്റെ സഹായമില്ലാത്ത വിക്ഷേപണമാണ് നല്ലതെന്ന് അവർ പറയുന്നു. റോക്കറ്റില്ലാത്തതാകട്ടെ, ഉള്ളതാകട്ടെ ആകാശവിമാനങ്ങളുടെ കാര്യത്തിൽ എന്തൊക്കെയോ നടക്കുന്നുണ്ട്. പതിവുപോലെ രണ്ടു രാജ്യങ്ങളുടെ ഈ ദൗത്യങ്ങളെ ലോകം സംശയത്തോടെയാണ് വീക്ഷിക്കുന്നതും. യുഎസും ചൈനയും ഇക്കാര്യത്തിൽ മത്സരത്തിലാണെന്നുതന്നെ പറയാം. ചന്ദ്രൻ വീണ്ടും ബഹിരാകാശ പദ്ധതികളുടെ ശ്രദ്ധാകേന്ദ്രമാകുന്നതുപോലെ ബഹിരാകാശ വിമാനങ്ങളും ഭാവിയിൽ ഗവേഷണങ്ങളുടെ കേന്ദ്രബിന്ദുവാകും.

English Summary: Fly Directly into Orbit from a Runway; Interesting Facts about Spaceplanes