ഇഷ അംബാനിയുടെ കോടികൾ വിലമതിക്കുന്ന സ്വർണവർണത്തിലുള്ള വിവാഹ വസ്ത്രം, ഇന്ത്യാ സന്ദർശനത്തിനിടെ അമേരിക്കൻ മുൻ പ്രഥമവനിത മിഷേൽ ഒബാമ ധരിച്ച, നയിം ഖാൻ ഡിസൈൻ ചെയ്ത വേഷം, ‘മെഹന്ദി ലഗാ കെ രഖ്ന’യിൽ കജോൾ അണിഞ്ഞ മരതകപ്പച്ച ലഹംഗ, ‘ബോലെ ചൂടിയ’യിൽ കരീന കപൂറിന്റെ നൃത്തത്തിനൊപ്പംതന്നെ ഹിറ്റായ ഒണിയൻ കളർ ലഹംഗ, ഏറെ ചർച്ചയായ പ്രിയങ്ക ചോപ്രയുടെ ദേശി വസ്ത്രം.... സെലിബ്രിറ്റി ഫാഷന്റെ പരകോടി എന്നു നമ്മൾ കരുതിയ വേഷങ്ങൾ. സ്ക്രീനിൽ മാത്രം കണ്ടിട്ടുള്ള അവ നേരിൽ കാണണമെന്നുണ്ടോ?

ഇഷ അംബാനിയുടെ കോടികൾ വിലമതിക്കുന്ന സ്വർണവർണത്തിലുള്ള വിവാഹ വസ്ത്രം, ഇന്ത്യാ സന്ദർശനത്തിനിടെ അമേരിക്കൻ മുൻ പ്രഥമവനിത മിഷേൽ ഒബാമ ധരിച്ച, നയിം ഖാൻ ഡിസൈൻ ചെയ്ത വേഷം, ‘മെഹന്ദി ലഗാ കെ രഖ്ന’യിൽ കജോൾ അണിഞ്ഞ മരതകപ്പച്ച ലഹംഗ, ‘ബോലെ ചൂടിയ’യിൽ കരീന കപൂറിന്റെ നൃത്തത്തിനൊപ്പംതന്നെ ഹിറ്റായ ഒണിയൻ കളർ ലഹംഗ, ഏറെ ചർച്ചയായ പ്രിയങ്ക ചോപ്രയുടെ ദേശി വസ്ത്രം.... സെലിബ്രിറ്റി ഫാഷന്റെ പരകോടി എന്നു നമ്മൾ കരുതിയ വേഷങ്ങൾ. സ്ക്രീനിൽ മാത്രം കണ്ടിട്ടുള്ള അവ നേരിൽ കാണണമെന്നുണ്ടോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇഷ അംബാനിയുടെ കോടികൾ വിലമതിക്കുന്ന സ്വർണവർണത്തിലുള്ള വിവാഹ വസ്ത്രം, ഇന്ത്യാ സന്ദർശനത്തിനിടെ അമേരിക്കൻ മുൻ പ്രഥമവനിത മിഷേൽ ഒബാമ ധരിച്ച, നയിം ഖാൻ ഡിസൈൻ ചെയ്ത വേഷം, ‘മെഹന്ദി ലഗാ കെ രഖ്ന’യിൽ കജോൾ അണിഞ്ഞ മരതകപ്പച്ച ലഹംഗ, ‘ബോലെ ചൂടിയ’യിൽ കരീന കപൂറിന്റെ നൃത്തത്തിനൊപ്പംതന്നെ ഹിറ്റായ ഒണിയൻ കളർ ലഹംഗ, ഏറെ ചർച്ചയായ പ്രിയങ്ക ചോപ്രയുടെ ദേശി വസ്ത്രം.... സെലിബ്രിറ്റി ഫാഷന്റെ പരകോടി എന്നു നമ്മൾ കരുതിയ വേഷങ്ങൾ. സ്ക്രീനിൽ മാത്രം കണ്ടിട്ടുള്ള അവ നേരിൽ കാണണമെന്നുണ്ടോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇഷ അംബാനിയുടെ കോടികൾ വിലമതിക്കുന്ന സ്വർണവർണത്തിലുള്ള വിവാഹ വസ്ത്രം, ഇന്ത്യാ സന്ദർശനത്തിനിടെ അമേരിക്കൻ മുൻ പ്രഥമവനിത മിഷേൽ ഒബാമ ധരിച്ച, നയിം ഖാൻ ഡിസൈൻ ചെയ്ത വേഷം, ‘മെഹന്ദി ലഗാ കെ രഖ്ന’യിൽ കജോൾ അണിഞ്ഞ മരതകപ്പച്ച ലഹംഗ, ‘ബോലെ ചൂടിയ’യിൽ കരീന കപൂറിന്റെ നൃത്തത്തിനൊപ്പംതന്നെ ഹിറ്റായ ഒണിയൻ കളർ ലഹംഗ, ഏറെ ചർച്ചയായ പ്രിയങ്ക ചോപ്രയുടെ ദേശി വസ്ത്രം.... സെലിബ്രിറ്റി ഫാഷന്റെ പരകോടി എന്നു നമ്മൾ കരുതിയ വേഷങ്ങൾ. സ്ക്രീനിൽ മാത്രം കണ്ടിട്ടുള്ള അവ നേരിൽ കാണണമെന്നുണ്ടോ? 

 

ADVERTISEMENT

ലോകത്തിലെ ഏറ്റവും പ്രശസ്ത ആർട്ടിസ്റ്റുമാരുടെ പെയിന്റിങ് പ്രദർശനങ്ങൾ, കലാരൂപങ്ങൾ, സ്റ്റേജ് ഷോകൾ, സംഗീതം, നാടകം, കരകൗശലം തുടങ്ങി ഏതു കലാരൂപത്തിന്റെയും ബെസ്റ്റ് പെർഫോമൻസ് കാണണോ? മുംബൈയിലെ നിത മുകേഷ് അംബാനി കൾചറൽ സെന്ററിൽ വന്നാൽ മതി. നാലു നിലകളിലായി പടുത്തുയർത്തിയ ഈ കൾചറൽ സെന്റർ ഇന്ത്യയുടെ കലാമുഖമായി മാറിയിരിക്കുകയാണ്. സ്റ്റേജുകളിലെ അതുല്യമായ ഇന്റീരിയർ വർക്ക്, ടെക്നോളജിയിലെ വിസ്മയം, സൗണ്ട് സിസ്റ്റത്തിലെ വ്യക്തത, ലൈറ്റിങ്ങിലെ അപാരത... 

 

ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെ ഏതു കലാകാരനും ഇവിടെ ഒരു സ്പേസ് ഉണ്ടാവും. ബെസ്റ്റ് തീയറ്റർ അനുഭവം കിട്ടാൻ ഇനി ഇന്ത്യക്കാർക്ക് ന്യുയോർക്കിലോ ലണ്ടനിലോ പോകേണ്ടി വരില്ലെന്നാണു നിത അംബാനിതന്നെ പറയുന്നത്. ഇവിടെ പെർഫോമൻസ് നടത്തിയ ബോളിവുഡ് താരങ്ങളായ നസറുദ്ദീൻ ഷായും ഷാറുഖ് ഖാനും അനുപം ഖേറുമൊക്കെ പറഞ്ഞതും അതുതന്നെ– ‘‘ഇതുപോലൊരു സ്റ്റേജ് ഞങ്ങൾക്ക് ചെറുപ്പത്തിൽ കിട്ടിയിരുന്നെങ്കിൽ...’’

 

ADVERTISEMENT

∙ കലയുടെ അദ്ഭുത ലോകം 

 

നിത മുകേഷ് അംബാനി കൾചറൽ സെന്റർ (എൻഎംഎസിസി) കാണാൻ വരുന്നവരോടു തമാശയായി പറയുന്നൊരു കാര്യമുണ്ട്. കാലിൽ നല്ലൊരു ഷൂസ് അണിഞ്ഞു വേണം വരാൻ. അത്രയ്ക്കുണ്ട് നടന്നു കാണാൻ. മുംബൈയുടെ ഹൃദയഭാഗത്ത് ഇത്ര വിശാലമായ ഒരിടം ആരും സങ്കൽപ്പിച്ചിട്ടുകൂടി ഉണ്ടാവില്ല. ആറു വയസ്സു മുതൽ ഭരതനാട്യം അഭ്യസിച്ചിരുന്ന, അറുപതാം വയസ്സിലും സ്റ്റേജിൽ ലൈവ് പെർഫോമൻസ് നടത്തുന്ന നിത അംബാനിയുടെ ഏറ്റവും വലിയ സ്വപ്നമാണ് 2023 മാർച്ച് 31ന് സഫലമായത്. 

ഇനിയൊരു ഗ്രാൻഡ് തീയറ്റർ തുറക്കുന്നതിനെക്കുറിച്ച് നിതയുടെ മനസ്സിൽ ചിന്തയില്ല. അതേസമയം 125 പേർക്കിരിക്കാവുന്ന ക്യൂബിന്റെയും 250 പേർക്കിരിക്കാവുന്ന സ്റ്റുഡിയോ തീയറ്ററിന്റെയും മോഡലിൽ ആർട്ട് ഹൗസുകൾ ഭാവിയിൽ മറ്റു നഗരങ്ങളിൽ തുറക്കും.

 

ADVERTISEMENT

മുംബൈ ബാന്ദ്ര കുർള കോംപ്ലക്സിലെ ജിയോ വേൾഡ് സെന്ററിലാണ് കൾചറൽ സെന്റർ. രണ്ടായിരം സീറ്റുകൾ ഉള്ള ഗ്രാൻഡ് തീയറ്ററാണ് പ്രധാന ആകർഷണം. 250 സീറ്റുകളുള്ള സ്റ്റുഡിയോ തിയറ്റർ, 125 സീറ്റുകളുള്ള ക്യൂബ്, ചിത്രപ്രദർശനങ്ങൾക്കും മറ്റുമായി 4 നിലകളിൽ ആർട്ട് ഹൗസ് എന്നിവയുമുണ്ട്. നാടകം, സംഗീതം, ആർട്ട്, ഫാഷൻ തുടങ്ങി ഏതിനും പ്രത്യേകം ഇടം ഇവിടെയുണ്ട്. ഇതുപോലെ ഭംഗിയുള്ള ഡ്രസിങ് റൂം കണ്ടിട്ടില്ലെന്നാണ് ഇവിടെ പരിപാടി അവതരിപ്പിച്ച പലരും പറയുന്നത്. രാജ്യത്തിന് അകത്തും പുറത്തുംനിന്ന് സിനിമ, കലാ, സാംസ്കാരിക രംഗത്തുനിന്നുള്ള വൻനിരയാണ് ഉദ്ഘാടനത്തിന് എത്തിയത്. 3 ദിവസം നീണ്ടു നിന്നു ഉദ്ഘാടന പരിപാടികൾ. കലാപരിപാടികളുടെയും പ്രദർശനങ്ങളുടെയും ഘോഷയാത്രയായിരുന്നു പിന്നീടങ്ങോട്ട്.

 

∙ യുവതയ്ക്ക് ഒരിടം 

 

കലയുമായി അംബാനി കുടുംബത്തിന്, പ്രത്യേകിച്ച് നിത അംബാനിക്കുള്ള ബന്ധം ലോകപ്രശസ്തമാണ്. നിതയുടെ നൃത്തം കണ്ടാണ് ധീരുഭായ് അംബാനി മകൻ മുകേഷ് അംബാനിക്കായി അവരെ വിവാഹം ആലോചിക്കുന്നത്. ഗുജറാത്തി ഫോക് നർത്തകിയായിരുന്നു നിതയുടെ അമ്മ. ആറു വയസ്സു മുതൽക്കേ മാതാപിതാക്കൾ മകളെ നൃത്തം പഠിപ്പിച്ചു. ഗുജറാത്തിലെ പ്രശസ്ത നർത്തകി ബാലസരസ്വതിയെ അനുകരിച്ചാണ് നിത നൃത്തം ചെയ്തിരുന്നത്. കൂടാതെ ലോകപ്രശസ്ത സംഗീതജ്ഞൻ ഭീംസെൻ ജോഷിയുടെയും തബലിസ്റ്റ് സാക്കിർ ഹുസൈന്റെയും ഷെഹ്നായിൽ അദ്ഭുതം തീർത്ത ബിസ്മില്ലാ ഖാന്റെയുമൊക്കെ സംഗീത സ്വരങ്ങൾ കേട്ടാണു വളർന്നത്. അതുകൊണ്ടു നൃത്തത്തിന്റെയും സംഗീതത്തിന്റെയും സ്വരങ്ങൾ നിതയുടെ ജീവിതത്തിൽ എപ്പോഴും താളം പിടിച്ചു. 

 

പക്ഷേ നൃത്ത അരങ്ങേറ്റത്തിനായി നല്ലൊരു സ്റ്റേജ് കിട്ടാൻ ബുദ്ധിമുട്ടിയതിനെക്കുറിച്ച് നിത പലപ്പോഴും ഒാർമിച്ചിട്ടുണ്ട്. ആ കുടുംബത്തിനു താങ്ങാൻ കഴിയുന്നതായിരുന്നില്ല സ്റ്റേജ് വാടക. കുറഞ്ഞ നിരക്കിലൊരു സ്റ്റേജ് കിട്ടാൻ ഒരുപാട് അലഞ്ഞ പിതാവിനോടു നിത അവസാനം പറഞ്ഞു. ‘‘അച്ഛൻ ഇനി സ്റ്റേജ് തിരഞ്ഞു നടക്കേണ്ട. ഞാൻ നമ്മുടെ നാട്ടിലെ മതുംഗ ക്ഷേത്രത്തിൽ അരങ്ങേറ്റം നടത്തിക്കൊള്ളാം’’. 

 

ഇന്നും ഈ അവസ്ഥയ്ക്കു വലിയ മാറ്റമൊന്നും വന്നിട്ടില്ല. നല്ല സൗണ്ട് സിസ്റ്റം ഇല്ലാത്ത, നല്ല സീറ്റുകളില്ലാത്ത, തിരക്കും ചൂടുമൊക്കെ നിറഞ്ഞ സദസ്സുകളിലാണ് ഇപ്പോഴും പല പരിപാടികളും നടക്കുന്നത്. ഇനിയെങ്കിലും പുതുതലമുറയ്ക്ക് കലാപരിപാടികൾ അവതരിപ്പിക്കുന്നതിനായി മികച്ച ഒരിടം എന്ന ആശയമാണ് മുംബൈയിൽ സഫലമായത്. ഇന്ത്യയുടെ രാജകീയ പാരമ്പര്യവും തനിമയും കാത്തുസൂക്ഷിക്കാൻ അംബാനി കുടുംബം നൽകുന്ന കലാവന്ദനമായി അതു മാറുകയും ചെയ്തു.

ആർട്ടിസ്റ്റ് ഭാരതി ഖേർ ഫൈബർ ഗ്ലാസിൽ ഒരുക്കിയ തിമിംഗലത്തിന്റെ ഹൃദയം. (Photo courtesy - Youtube/Curly tales)

 

∙ ഗ്രാൻഡ് തീയറ്റർ 

 

ഗ്രാൻഡ് തീയറ്ററിൽ കടന്നാൽ ആദ്യം നോട്ടമെത്തുന്നതു മേൽക്കൂരയിലേക്കാകും. വെട്ടിത്തിളങ്ങുന്ന 8400 സരോവ്സ്കി ക്രിസ്റ്റലുകൾ കൊണ്ടാണ് ഇതിന്റെ മേൽ‍ക്കൂരയുടെ ഡിസൈൻ. 2000 പേർക്കിരിക്കാവുന്ന അതിവിശാലമായ ഗ്രാൻഡ് തീയറ്ററിൽ സ്പെഷൽ ഗെസ്റ്റുകൾക്കായി 18 ‍ഡയമണ്ട് ബോക്സുകളുണ്ട്. തീയറ്ററിനുള്ളിലെ സംവിധാനങ്ങളാകട്ടെ ടെക്നോളജിയിൽ ഏറ്റവും മുൻപിൽ നിൽക്കുന്ന തരത്തിലുള്ളതും. ഓപ്പറയിൽ ഇരിക്കുന്നതുപോലൊരു അനുഭവം. ഡോൾബി സൗണ്ട് സിസ്റ്റം, വെർച്വൽ അകൗസ്റ്റിക് സിസ്റ്റം എന്നിവയെല്ലാം ഏറ്റവും വ്യക്തതയോടെ ഇവിടെ അനുഭവിക്കാം. 400 രൂപയാണു സാധാരണ ടിക്കറ്റ് നിരക്ക്. പ്രത്യേക ഭക്ഷണവും പ്രത്യേകം ശുചിമുറിയും ഉള്ള വിഐപി ഡയമണ്ട് ബോക്സിന് 15,000 രൂപയും.

 

∙ ക്യൂബ് 

 

ആകാശ് അംബാനിയുടെ വിവാഹത്തിന് എടുത്ത അംബാനി കുടുംബ ചിത്രം (File Photo by AFP / SUJIT JAISWAL)

ചലിക്കുന്ന സ്റ്റേജും കസേരകളുമുള്ള ക്യൂബിൽ 125 പേർക്കിരിക്കാം. മ്യൂസിക് ഷോ, സ്റ്റാൻഡപ് കോമഡി തുടങ്ങിയ ചെറിയ ഷോകൾ നടത്താനുള്ളതാണ് ഈ സ്റ്റേജ്. ഇവിടെ വിഐപി ബോക്സുകളില്ല. 

 

∙ സ്റ്റുഡിയോ തീയറ്റർ 

 

250 പേർക്കിരിക്കാവുന്ന സ്റ്റുഡിയോ തീയറ്ററിൽ ടെക്നോളജിയുടെ വിസ്മയം കാണാം. ടെലിസ്കോപിങ് സീറ്റിങ് സിസ്റ്റമാണ് ഏറ്റവും വലിയ പ്രത്യേകത. സൗണ്ട് സിസ്റ്റം, ലൈറ്റിങ് ഒക്കെ ലോകോത്തരം. ഇവിടെയും വിഐപി ബോക്സുകളില്ല. 

 

∙ ആർട്ട് ഹൗസ് 

 

കൾചറൽ സെന്ററിലെ കലാകാരന്മാർക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമാണ് ആർട്ട് ഹൗസ്. 4 നിലകളിലായി 16,000 ചതുരശ്ര അടി വിസ്തൃതിയിലാണ് ആർട്ട് ഹൗസ് ഒരുക്കിയിരിക്കുന്നത്. അടുത്തിടെ നടന്ന സംഘം എക്സിബിഷനിൽ 5 ഇന്ത്യൻ കലാകാരന്മാരുടെയും 5 വിദേശ കലാകാരന്മാരുടെയും ചിത്രങ്ങളുടെ പ്രദർശനമാണ് ഒരേ സമയം നടന്നത്. പെയിന്റിങ്, ഹാൻഡിക്രാഫ്റ്റ് ഉൾപ്പെടെ ഏതുതരം എക്സിബിഷനും ഇവിടെ നടത്താം. 

 

എക്സിബിഷനുകൾക്കു പുറമേ ഇന്റീരിയർ ഡിസൈന്റെ ഭാഗമായി ചെയ്തിരിക്കുന്ന പെയിന്റിങ്ങുകൾ പോലും നോക്കിനിൽക്കാനുണ്ട്. രഖീബ് ഷോ വരച്ച കൃഷ്ണനും രാധയും എന്ന പെയിന്റിങ് ഇതിന് ഉദാഹരണമാണ്. വൻ തുക മുടക്കി അംബാനി കുടുംബം സ്വന്തമാക്കിയ ആ പെയിന്റിങ് ഇന്ന് ആർട്ട് ഹൗസിന് അലങ്കാരമാണ്. തിമിംഗലത്തിന്റെ ഹൃദയം എങ്ങനെയിരിക്കുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. അതും ആർട്ട് രൂപത്തിൽ ആവിഷ്കരിച്ചിട്ടുണ്ട് ഇവിടെ. ആർട്ടിസ്റ്റ് ഭാരതി ഖേർ ഫൈബർ ഗ്ലാസിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. ഇതിൽ കാണുന്ന ചുവന്ന കുത്തുകൾ നെറ്റിയിൽ തൊടുന്ന ബിന്ദി കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. 

 

∙ ഇന്ത്യ ഇൻ ഫാഷൻ 

 

കശ്മീരി, പശ്മിന, കാഞ്ചീപുരം തുടങ്ങി പട്ടിന്റെ ഓരോ ഡിസൈനുകൾക്കു പിന്നിലുമുള്ള മാസങ്ങളുടെ അധ്വാനം നിത കണ്ടറിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഏത് അവസരത്തിലും ഇന്ത്യയിൽ നെയ്ത സാരിയണിയാനാണ് അവർ ആഗ്രഹിക്കുന്നത്. അതുവഴി ആ നെയ്ത്തുകാരുടെ നിശ്ശബ്ദ ബ്രാൻഡ് അംബാസഡർ ആയി മാറുന്നതുപോലെ. നിത മുകേഷ് അംബാനി കൾചറൽ സെന്ററിലെ ഫാഷൻ ലോകം പക്ഷേ ഇന്ത്യൻ‌ ഡിസൈനിൽ ഒതുങ്ങുന്നില്ല. ലോകോത്തര ഫാഷൻ ഡിസൈനർമാരുടെ ഡിസൈനുകളുമായി സാധാരണക്കാർക്കു മുതൽ സെലിബ്രിറ്റികൾക്കു വരെ ഫാഷന്റെ അദ്ഭുതലോകം കാട്ടിത്തരികയാണ് ഇവിടെ. 

 

ഇന്ത്യാ സന്ദർശനത്തിനിടെ അമേരിക്കൻ മുൻ പ്രഥമവനിത മിഷേൽ ഒബാമ ധരിച്ച, നയിം ഖാൻ ഡിസൈൻ ചെയ്ത ആ വേഷം ഒരിക്കൽക്കൂടി ഡിസൈൻ ചെയ്ത് ഇവിടെ പ്രദർശനത്തിനു വച്ചിട്ടുണ്ട്. കോടിക്കണക്കിനു രൂപ വില വരുന്ന ഇഷ അംബാനിയുടെ വിവാഹ വസ്ത്രം– പ്രശസ്ത ഡിസൈനർ വലന്റിനോ ഡിസൈൻ ചെയ്തിട്ടുള്ള ഒരേയൊരു ലഹംഗ. അതും ഇവിടെയെത്തിയാൽ കാണാം. രാഹുൽ മിശ്ര, സബ്യസാബ്ചി, മനീഷ് മൽഹോത്ര തുടങ്ങിയ ഇന്ത്യൻ ഡിസൈനർമാരുടെ ലോകപ്രശസ്ത ഡിസൈനുകൾ ഡിസ്പ്ലേയിലുണ്ട്. ഷനേൽ, ക്രിസ്റ്റ്യൻ ഡയോർ, വൈഎസ്എൽ തുടങ്ങി ലോകോത്തര ബ്രാൻഡുകളുടെ കലക്‌ഷനുമുണ്ട്. 199 രൂപയാണു പ്രവേശനഫീസ്. ഫാഷൻ കോഴ്സ് പഠിക്കുന്ന വിദ്യാർഥികൾക്കാകട്ടെ പ്രവേശനം സൗജന്യവും.

 

∙ ഇനിയും വരുമോ?

 

‘‘എന്നാ ഇനി അടുത്ത കൾചറൽ സെന്റർ തുറക്കുന്നത്?’’ എൻഎംഎസിസിയുടെ ഉദ്ഘാടന ദിനം മുതൽക്കേ നിത അംബാനി കേൾക്കുന്ന ചോദ്യമാണിത്. മുംബൈയിൽ മാത്രം ഒതുങ്ങാതെ ഇന്ത്യയിലെ മറ്റു നഗരങ്ങളിലും ഇത്തരമൊരു കൾചറൽ സെന്റർ വേണമെന്നാണ് പലരുടെയും ആവശ്യം. നിത അംബാനിയുടെ ഉടമസ്ഥതയിലുള്ള മുംബൈ ഇന്ത്യൻസ് ക്രിക്കറ്റ് ടീമിനെ വാർത്തെടുത്ത അതേ നിലപാടാണ് നിത കൾചറൽ സെന്ററിന്റെ കാര്യത്തിലും സ്വീകരിച്ചിരിക്കുന്നത്. 

 

ട്വന്റി 20 ക്രിക്കറ്റ് ആവേശം എങ്ങും നിറഞ്ഞതോടെ ഇന്ത്യയിലെ ഗ്രാമങ്ങളും ബാറ്റേന്തിത്തുടങ്ങി. ഗ്രാമങ്ങളിൽനിന്ന് ക്രിക്കറ്റ് താരങ്ങൾ ഉദിച്ചുയരും പോലെ കലാകാരന്മാരും ഉദിച്ചുയരട്ടെ. 

ഇനിയൊരു ഗ്രാൻഡ് തീയറ്റർ തുറക്കുന്നതിനെക്കുറിച്ച് നിതയുടെ മനസ്സിൽ ചിന്തയില്ല. അതേസമയം 125 പേർക്കിരിക്കാവുന്ന ക്യൂബിന്റെയും 250 പേർക്കിരിക്കാവുന്ന സ്റ്റുഡിയോ തീയറ്ററിന്റെയും മോഡലിൽ ആർട്ട് ഹൗസുകൾ ഭാവിയിൽ മറ്റു നഗരങ്ങളിൽ തുറക്കും. ഇന്ത്യയിലെ വളർന്നുവരുന്ന കലാകാരന്മാർക്ക് മികച്ച പരിശീലനക്കളരിയാകട്ടെ അവയൊക്കെ. 

 

∙ നിത ബിസിയാ...

 

നിത അംബാനി ദിവസവും 45 മിനിറ്റ് നൃത്തം ചെയ്യും. ആ സമയം നിതയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരിക്കും. പക്ഷേ കൾചറൽ സെന്ററിന്റെ ജോലികൾ കാരണം കഴിഞ്ഞ 2 വർഷമായി ഫോൺ സ്വിച്ച് ഓഫ് ചെയ്തു വയ്ക്കാൻ കഴിയുന്നില്ല. ലോകമെങ്ങുമുള്ള കലാകാരന്മാരുടെ വിളികൾ എത്തുമ്പോൾ ആ ഫോൺ ഇനിയങ്ങോട്ട് ഓഫ് ചെയ്തുവയ്ക്കാൻ കഴിയുമെന്നു തോന്നുന്നുമില്ല!

 

English Summary: Beauty and Grace Meet Culture and Art Inside the Nita Mukesh Ambani Cultural Centre in Mumbai