കാലത്തെ അതിജീവിക്കുന്നവയാണ് ക്ലാസിക് പുസ്തകങ്ങൾ. പല കാലങ്ങളിലെ പല തലമുറകളോട് സംവദിക്കാൻ ശേഷിയുള്ള അക്ഷരലോകം. എന്നാൽ ഒരു പുസ്തകം പല കാലത്തു പല രീതിയിൽ വായിച്ചിട്ടുണ്ട് പേരറിവാളൻ; രാജീവ് ഗാന്ധി വധക്കേസിൽ വധശിക്ഷ വിധിക്കപ്പെടുകയും 31 വർഷത്തെ തടവിനു ശേഷം മോചിതനാകുകയും ചെയ്ത അതേ പേരറിവാളൻ. 19–ാം വയസ്സിലാണ് അദ്ദേഹം കേസിൽ ഉൾപ്പെടുന്നത്. അതും അച്ഛന്റെയും അമ്മയുടെയും ആഗ്രഹ സാഫല്യമായി മികച്ച വിദ്യാഭ്യാസം നേടിയതിന്റെ പേരിൽ.

കാലത്തെ അതിജീവിക്കുന്നവയാണ് ക്ലാസിക് പുസ്തകങ്ങൾ. പല കാലങ്ങളിലെ പല തലമുറകളോട് സംവദിക്കാൻ ശേഷിയുള്ള അക്ഷരലോകം. എന്നാൽ ഒരു പുസ്തകം പല കാലത്തു പല രീതിയിൽ വായിച്ചിട്ടുണ്ട് പേരറിവാളൻ; രാജീവ് ഗാന്ധി വധക്കേസിൽ വധശിക്ഷ വിധിക്കപ്പെടുകയും 31 വർഷത്തെ തടവിനു ശേഷം മോചിതനാകുകയും ചെയ്ത അതേ പേരറിവാളൻ. 19–ാം വയസ്സിലാണ് അദ്ദേഹം കേസിൽ ഉൾപ്പെടുന്നത്. അതും അച്ഛന്റെയും അമ്മയുടെയും ആഗ്രഹ സാഫല്യമായി മികച്ച വിദ്യാഭ്യാസം നേടിയതിന്റെ പേരിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലത്തെ അതിജീവിക്കുന്നവയാണ് ക്ലാസിക് പുസ്തകങ്ങൾ. പല കാലങ്ങളിലെ പല തലമുറകളോട് സംവദിക്കാൻ ശേഷിയുള്ള അക്ഷരലോകം. എന്നാൽ ഒരു പുസ്തകം പല കാലത്തു പല രീതിയിൽ വായിച്ചിട്ടുണ്ട് പേരറിവാളൻ; രാജീവ് ഗാന്ധി വധക്കേസിൽ വധശിക്ഷ വിധിക്കപ്പെടുകയും 31 വർഷത്തെ തടവിനു ശേഷം മോചിതനാകുകയും ചെയ്ത അതേ പേരറിവാളൻ. 19–ാം വയസ്സിലാണ് അദ്ദേഹം കേസിൽ ഉൾപ്പെടുന്നത്. അതും അച്ഛന്റെയും അമ്മയുടെയും ആഗ്രഹ സാഫല്യമായി മികച്ച വിദ്യാഭ്യാസം നേടിയതിന്റെ പേരിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലത്തെ അതിജീവിക്കുന്നവയാണ് ക്ലാസിക് പുസ്തകങ്ങൾ. പല കാലങ്ങളിലെ പല തലമുറകളോട് സംവദിക്കാൻ ശേഷിയുള്ള അക്ഷരലോകം. എന്നാൽ ഒരു പുസ്തകം പല കാലത്തു പല രീതിയിൽ വായിച്ചിട്ടുണ്ട് പേരറിവാളൻ; രാജീവ് ഗാന്ധി വധക്കേസിൽ വധശിക്ഷ വിധിക്കപ്പെടുകയും 31 വർഷത്തെ തടവിനു ശേഷം മോചിതനാകുകയും ചെയ്ത അതേ പേരറിവാളൻ. 

19–ാം വയസ്സിലാണ് അദ്ദേഹം കേസിൽ ഉൾപ്പെടുന്നത്. അതും അച്ഛന്റെയും അമ്മയുടെയും ആഗ്രഹ സാഫല്യമായി മികച്ച വിദ്യാഭ്യാസം നേടിയതിന്റെ പേരിൽ. 

‘സത്യം മാത്രമായിരുന്നു ആയുധം’ പുസ്തകത്തിന്റെ കവർചിത്രം.
ADVERTISEMENT

 

∙ സിബിഐ ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയ ഇര 

ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ഡിപ്ലോമ നേടി വിടുതലൈ പത്രത്തിലെ കംപ്യൂട്ടർ വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു.  ഡിപ്ലോമയെക്കുറിച്ച് കേട്ടപ്പോൾ തന്നെ അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം 3 പതിറ്റാണ്ടിനുശേഷവും അദ്ദേഹത്തിന്റെ ചെവിയിൽ മുഴങ്ങുന്നുണ്ട്. 

എ.ജി. പേരറിവാളൻ (Photo by Arun SANKAR / AFP)

‘അപ്പോൾ നീയാണല്ലേ ആ ബോംബ് ഉണ്ടാക്കിയത്?’ പഠനവും ബോബ് നിർമാണവുമായി എന്താണ് ബന്ധമെന്ന് അന്നും ഇന്നും അറിയില്ലെന്ന് പേരറിവാളൻ പറയുന്നു. ധരിച്ചിരുന്ന ഷർട്ടിന്റെ അടിഭാഗത്തെ ദ്വാരം ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥന്റെ അടുത്ത ചോദ്യം: ‘ശ്രീ പെരുംപുത്തൂരിലെ ബോംബ് സ്ഫോടനത്തിനിടെ ഉണ്ടായതാണോ ഈ ദ്വാരം?’ 

ADVERTISEMENT

കുറ്റം നിഷേധിച്ചെങ്കിലും പിറ്റേന്നു തന്നെ പീഡനഅറ എന്ന കുപ്രശസ്തമായ സെല്ലിലേക്കു കൊണ്ടുപോയി. കസ്റ്റഡിയിലെടുക്കുന്നവരെ പീഡിപ്പിക്കുന്നതിൽ ക്രൂരമായ ആനന്ദം കണ്ടെത്തിയിരുന്ന സിബിഐ ഉദ്യോഗസ്ഥർക്ക് ലഭിച്ച പുതിയ ഇര. അവരുടെ കയ്യിലെ വെറുമൊരു ഉപകരണം മാത്രമായി പിന്നീടുള്ള വർഷങ്ങൾ. 

 

∙ അമ്മ എന്ന പോരാളി

മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്ന അർപ്പുതമ്മാൾ (Photo by ARUN SANKAR / AFP)

കേസിൽ ഉൾപ്പെടുന്നതിനു മുൻപാണ് മാക്സിം ഗോർക്കിയുടെ ‘അമ്മ’ വായിച്ചതും ഇഷ്ടപ്പെട്ടതും. വലിയ വിഷമം തോന്നിയിരുന്നു പാവെലിന്റെ അമ്മയെക്കുറിച്ച് വായിച്ചപ്പോൾ. അറസ്റ്റ് ചെയ്യപ്പെട്ട് റിമാൻഡിൽ കഴിയുന്ന കാലത്ത് വീണ്ടും വായിച്ചു ‘അമ്മ’. അപ്പോഴും മികച്ച പുസ്തകമെന്ന നിലയിൽ ആസ്വദിച്ചു വായിച്ചെങ്കിലും സ്വന്തം ജീവിതവുമായി പാവെലിന്റെ അമ്മയ്ക്ക് ബന്ധമുണ്ട‌െന്നോ പുസ്തകം തന്നെ സ്വാധീനിക്കുമെന്നോ കരുതിയില്ല. 

ADVERTISEMENT

വർഷങ്ങൾക്കു ശേഷം വധശിഷ തീരുമാനിക്കപ്പെട്ട ദിവസങ്ങളിൽ ഒരിക്കൽക്കൂടി അതേ പുസ്തകം വായിച്ചു. അപ്പോഴാണ് അമ്മ അർപ്പുതമ്മാളുടെ സഹനം ഉള്ളിൽ തട്ടിയത്. പാവെലിന്റെ അമ്മ സാങ്കൽപിക കഥാപാത്രമായിരുന്നു. എന്നാൽ, സ്വന്തം അമ്മ, ജീവിതത്തിലെ എല്ലാ സന്തോഷവും വേണ്ടെന്നുവച്ച് മകന്റെ മോചനത്തിനുവേണ്ടി രാപകലില്ലാതെ പോരാടുന്നു. നിരന്തരം യാത്ര ചെയ്യുന്നു. കിട്ടുന്ന അവസരങ്ങളിലെല്ലാം അന്യായ തടങ്കലിനെതിരെ സംസാരിക്കുന്നു.

അമ്മയുടെ യുദ്ധം വിജയിക്കുമെന്ന പ്രതീക്ഷയിൽ മകൻ ദിവസങ്ങളെണ്ണി ജയിലിൽ കഴിയുന്നു. പാവെലിന്റെ അമ്മയേക്കാൾ എത്രയോ വലിയ ഒരമ്മ. 31 വർഷം ഒരൊറ്റ ലക്ഷ്യത്തിനുവേണ്ടി മാത്രം ജീവിതം സമർപ്പിച്ച വ്യക്തി. 

 

∙ സ്നേഹത്തിന്റെ ഇഴയടുപ്പം

മാധ്യമ പ്രവർത്തക അനുശ്രീ തയാറാക്കിയ പേരറിവാളന്റെ ഓർമപ്പുസ്തകവും പല രീതിയിൽ പല കാലത്ത് വായിക്കാം. കാത്തിരിപ്പിന്റെ പുസ്തകം എന്ന നിലയിൽ. ഏകാന്തതയുടെ ഇതിഹാസമെന്ന നിലയിൽ. സത്യത്തിന്റെയും നീതിയുടെയും ആത്യന്തിക വിജയം ആർക്കും തടയാനാവില്ലെന്ന തലത്തിൽ. സഹനത്തിന്റെയും ത്യാഗത്തിന്റെയും വിരചരിതമായി.

എത്ര സുരക്ഷിതമായ സമൂഹത്തിലും ആരും എന്നുവേണമെങ്കിലും കുറ്റവാളിയാക്കപ്പെടാം എന്ന മുന്നറിയിപ്പിന്റെ മൂർച്ചകൊണ്ട്. എന്നാൽ, അതിനേക്കാളൊക്കെ കൂടുതലായി സ്നേഹമെന്ന ബന്ധത്തിന്റെ ഇഴയടുപ്പവും തീക്ഷ്ണതയും അവഗണിക്കാനാവില്ല. 

‘സത്യം മാത്രമായിരുന്നു ആയുധം’ പുസ്തകത്തിന്റെ കവർചിത്രം.

എത്ര ക്രൂരമായ വിധിയും അതിജീവിക്കാം; കാത്തിരിക്കാനൊരു മനസ്സുണ്ടെങ്കിൽ. എത്ര വർഷം വേണമെങ്കിലും ഏകാന്തത്തടവിൽ കഴിയാം; തിരിച്ചിറങ്ങുമ്പോൾ സ്വീകരിക്കാൻ രണ്ടു കൈകൾ നീണ്ടുവരുമെങ്കിൽ. ഒറ്റയ്ക്കല്ലെന്ന ഒരൊറ്റ തോന്നലിൽ. സ്നേഹമുള്ള ഹൃദയം നൽകുന്ന സുരക്ഷിതത്വത്തിന്റെ ആത്മവിശ്വാസത്തിൽ. കാലം കടന്നുപൊയ്ക്കോട്ടെ. ജീവിതം ചോർന്നുപോകട്ടെ. ഒരു ദിവസത്തെ ഒരൊറ്റ നിമിഷമെങ്കിലും ആ തോളിൽ ചാഞ്ഞ് ഈ ക്രൂരകാലത്തെ നോക്കി പുഞ്ചിരിക്കണം. വിദ്വേഷവും വെറുപ്പുമില്ലെന്ന് ഉറപ്പു കൊടുക്കണം. സ്നേഹമെന്ന് നന്ദിയോടെ മന്ത്രിക്കണം. 

 

∙ സത്യം മാത്രം ആയുധം 

ഏതൊരു അമ്മയും മകനും തമ്മിലുള്ള ബന്ധമാണ് തങ്ങൾക്കിടയിലും ഉണ്ടായിരുന്നതെന്ന് പേരറിവാളൻ ഓർമിക്കുന്നു. ഇടയ്ക്കിടെ ചെറിയ വഴക്കുകളൊക്കെ ഉണ്ടാവും. എന്നാൽ, മകൻ അന്യായ കസ്റ്റഡിയിൽ ആയ നാൾ മുതൽ അർപ്പുതമ്മാൾ മറ്റൊരു വ്യക്തിയായി രൂപാന്തരം ചെയ്യപ്പെ‌‌ട്ടു. മറ്റൊരു ജൻമവും ജീവിതവും അവർ സ്വീകരിച്ചു. മകനോട‌് എത്ര സ്നേഹമുള്ള അമ്മയാണെങ്കിലും ഇത്രയധികം കാലം, ജീവിക്കാനും പോരാടാനും അസാധ്യ ധൈര്യം വേണം. സമർപ്പണവും ഏകാഗ്രതയും വേണം. 

മാക്സിം ഗോർക്കിയുടെ അമ്മ നോവലായിരുന്നെങ്കിൽ അർപ്പുതമ്മാൾ ജീവനുള്ള വ്യക്തിയാണ്. ജീവിച്ചിരിക്കെ ഇതിഹാസമായ അപൂർവ വ്യക്തിത്വമാണ്. അവർ തമ്മിലുള്ള ബന്ധത്തിന്റെ തീക്ഷ്ണത അറിയാനാവും ‘സത്യം മാത്രമായിരുന്നു ആയുധം’ എന്ന പുസ്തകത്തിലൂടെ കടന്നുപോകുമ്പോൾ. പതിറ്റാണ്ടോളം പേരറിവാളനും അർപ്പുതമ്മാളുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ച മാധ്യമപ്രവർത്തക അനുശ്രീ ആണ് പുസ്തകം തയാറാക്കിയത്. 

ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ (ഫയൽ ചിത്രം)

 

∙ പേരറിവാളൻ ഇഷ്‌ടപ്പെട്ട മലയാളികൾ 

 

1. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ

ജസ്റ്റിസ് കെ.ടി.തോമസ്

രാജീവ് വധക്കേസിൽ പിടിക്കപ്പെട്ട 26 പ്രതികൾക്കും ടാഡ കോടതി വധശിക്ഷയാണു വിധിച്ചത്. അതിനുശേഷം കേരളത്തിലും പുറത്തും ലഭിച്ച വേദികളിലെല്ലാം ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ വധശിക്ഷയ്ക്കെതിരെ സംസാരിച്ചു. വധശിക്ഷയെ ജുഡീഷ്യൽ കൂട്ടക്കൊല എന്നാണദ്ദേഹം വിശേഷിപ്പിച്ചത്. 

1999ൽ പേരറിവാളൻ ഉൾപ്പെടെ 4 പ്രതികൾക്ക് വധശിക്ഷ വിധിച്ചപ്പോഴും അദ്ദേഹം എതിർപ്പുമായി രംഗത്തെത്തി. അർപ്പുതമ്മാൾ കൃഷ്ണയ്യരെ കേരളത്തിലെത്തി കണ്ടു. പേരറിവാളനെക്കുറിച്ചുള്ള പുസ്തകത്തിന് അദ്ദേഹമാണ് അവതാരിക എഴുതിയത്. ജയിൽ അറിവിനെ (പേരറിവാളനെ) കുറ്റവാളിയാക്കിയിട്ടില്ല. അദ്ദേഹത്തെ വെറുതെവിടണമെന്ന് അവതാരികയിലും എഴുതി. 

രാജ്യത്തെ പ്രമുഖ വ്യക്തികൾക്ക് അദ്ദേഹം പല തവണ പ്രതികളുടെ മോചനത്തിനുവേണ്ടി കത്തെഴുതി. നിയമസഹായം നൽകി. പ്രമുഖ അഭിഭാഷകരുടെ സേവനത്തിനുവേണ്ടി ഇടപെട്ടു. മണിക്കൂറിന് ലക്ഷങ്ങൾ വാങ്ങുന്ന അഭിഭാഷകർ അദ്ദേഹത്തിന്റെ കത്തിന്റെ ബലത്തിൽ മാത്രം പേരറിവാളനുവേണ്ടി ഇടപെട്ടു. 

 

2. ജസ്റ്റിസ് കെ.ടി. തോമസ് 

അമ്മയോടൊപ്പം പേരറിവാളൻ.

1999ൽ ടാഡ കോടതിയുടെ വിധി ശരിവച്ച് 4 പ്രതികളുടെ വധശിക്ഷ ശരിവച്ച ബെഞ്ചിലെ ജഡ്ജിയാണ് കെ.ടി. തോമസ്. സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിന്റെ തലവനായിരുന്നു അദ്ദേഹം. പിന്നീട് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം പേരറിവാളനുമായി കൂടിക്കാഴ്ച നടത്തി. പേരറിവാളൻ വിവാഹം കഴിച്ചു ജീവിക്കണം എന്നുപോലും ജസ്റ്റിസ് ആഗ്രഹിച്ചു. 

ശിക്ഷ നൽകിയ അതേ ന്യായാധിപൻ പ്രതിയെ കാണണം എന്നാഗ്രഹം പ്രകടിപ്പിക്കുക അപൂർവ സംഭവമാണ്. തന്റെ വിധിയിൽ എന്തോ തെറ്റിധാരണ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിരപരാധിത്വത്തെക്കുറിച്ച് അത്ര വ്യക്തമായ ബോധ്യമുണ്ടായിരിക്കണം. വധശിക്ഷയ്ക്കെതിരെ അദ്ദേഹം പല തവണ ലേഖനങ്ങളും എഴുതി. 

വധശിക്ഷ സ്റ്റേറ്റ് നടത്തുന്ന കൊലപാതകമാണെന്നാണ് അദ്ദേഹം പറഞ്ഞത്. എന്തുകൊണ്ട് വധശിക്ഷ നൽകരുത് എന്നതിനെക്കുറിച്ചു കാരണങ്ങൾ നിരത്തി. നിരപരാധികൾ ശിക്ഷിക്കപ്പെടുന്നതിനെക്കുറിച്ച് മുന്നറിയിപ്പും നൽകി. 

 

∙ കേരളത്തിന്റെ പിന്തുണ

തമിഴ് ജനത പേരറിവാളനൊപ്പം നിൽക്കാൻ കാരണം അദ്ദേഹം തമിഴനാണ് എന്നതുകൊണ്ടാണ്. ആ വികാരം അവരെ സ്വാധീനിച്ചിരുന്നു. എന്നാൽ, കേരള ജനത പിന്തുണച്ചത് തന്റെ നിരപരാധിത്വം ബോധ്യപ്പെട്ടതുകൊണ്ടാണെന്ന് പേരറിവാളൻ പറയുന്നു. സംസ്ഥാനത്തെ മിക്ക സ്ഥലങ്ങളിലും സമ്മേളനങ്ങളിൽ അർപ്പുതമ്മാൾ ക്ഷണിക്കപ്പെട്ടു. വധശിക്ഷയ്ക്കെതിരെ കേരളത്തിന്റെ ശബ്ദം ഉയർന്നു.

 

∙ കാണാതെയും കാണാം; അമ്മയ്ക്ക് കണ്ണുകളുണ്ടെങ്കിൽ 

31 വർഷം വളരെ വലിയ ഇടവേളയാണ്. അത്രയും വർഷത്തെ ജയിൽ ജീവിതത്തിനിടെ, ലോകം വളരെയേറെ മാറി. എന്നാൽ, പേരറിവാളൻ 3 പതിറ്റാണ്ടിനു ശേഷം ലോകം കണ്ടപ്പോഴും ആ മാറ്റം അദ്ദേഹത്തെ ബാധിച്ചില്ല. കാരണം അർപ്പുതമ്മാൾ തന്നെയായിരുന്നു. 

ലോകവും പേരറിവാളനും തമ്മിലുള്ള വിടവ് നികത്തിയത് അമ്മയാണ്. ലോകത്തു സംഭവിക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും ഒരു 3 ഡി പിക്ചർ ആണ് അമ്മ മകനു നൽകിയിരുന്നത്. ജയിലിലേക്കു സ്ഥിരം വരാറുണ്ട്. ചിലപ്പോൾ മുന്നറിയിപ്പ് ഇല്ലാതെ പോലും വരും. ചായയ്ക്ക് വില കൂടിയതിനെക്കുറിച്ചു പറയും. ബസ് ടിക്കറ്റ് നിരക്ക് കൂടിയതും വീടിനടുത്തുള്ള മരം വെട്ടിയതിനെക്കുറിച്ചും പറയും.

2015ൽ  ആണ് ചെന്നൈയിൽ മെട്രോ ട്രെയിൻ വന്നത്. അന്ന് പേരറിവാളൻ കുറച്ചുദിവസം ആശുപത്രിയിൽ കിടന്നിരുന്നു. മെട്രോയിൽ കയറിയാണ് അമ്മ വന്നത്. ആ യാത്രയെക്കുറിച്ച് മകന് അവർ വ്യക്തമായ ചിത്രം കൊ‌ടുത്തിരുന്നു. മൊബൈലിലെ ചിത്രങ്ങൾ കാണിച്ചും വിശദീകരിച്ചു. പേരറിവാളന്റെ 19–ാം വയസ്സിലെ ചെന്നൈയല്ല, 51–ാം വയസ്സിൽ. എന്നിട്ടും ആ മാറ്റത്തെ കാണാക്കാഴ്ച കൊ‌ണ്ട് അയാൾ തോൽപിച്ചു. അമ്മയുടെ കണ്ണ് കടമെടുത്തും. 

English Summary: Vayanamuri Column on Sathyam Mathramayirunnu Ayudham book by Perarivalan