‘‘ഇത് സിനിമ തിയറ്റർ ആണെന്നാണോ കരുതിയത്?’’, കേസിന്റെ ഹിയറിങിന് എത്തിയ സീനിയർ ഐഎഎസ് ഉദ്യോഗസ്ഥൻ ആനന്ദ് കിഷോറിനോട് പാറ്റ്ന ഹൈക്കോടതി ജ‍ഡ്ജി പി.ബി.ബജാൻത്രിയുടെ ചോദ്യമാണിത്. കോട്ട് ധരിച്ചില്ല എന്നതും കോളർ ബട്ടൺ തുറന്നിട്ടു എന്നതുമായിരുന്നു ജ‍ഡ്ജിയെ പ്രകോപിപ്പിച്ചത്. ഔദ്യോഗിക യൂണിഫോം ഇല്ലാത്ത പബ്ലിക് സേർവന്റ്സിന് കോടതിയിൽ പ്രത്യേക ഡ്രസ് കോഡ് ഇല്ലെന്ന് വിശദീകരിച്ചിട്ടും ആനന്ദ് കിഷോറിന്റെ ‌‘അനുചിത’മായ വസ്ത്രധാരണത്തെച്ചൊല്ലിയുള്ള വിമർശനം കോടതി നിർത്തിയില്ല. രണ്ടു മിനിട്ടിലധികം നീണ്ട ആ വിമർശനം വലിയ ചർച്ചകൾക്ക് വഴി വെച്ചു. കഴിഞ്ഞ ജൂണിലായിരുന്നു ഈ സംഭവം.

‘‘ഇത് സിനിമ തിയറ്റർ ആണെന്നാണോ കരുതിയത്?’’, കേസിന്റെ ഹിയറിങിന് എത്തിയ സീനിയർ ഐഎഎസ് ഉദ്യോഗസ്ഥൻ ആനന്ദ് കിഷോറിനോട് പാറ്റ്ന ഹൈക്കോടതി ജ‍ഡ്ജി പി.ബി.ബജാൻത്രിയുടെ ചോദ്യമാണിത്. കോട്ട് ധരിച്ചില്ല എന്നതും കോളർ ബട്ടൺ തുറന്നിട്ടു എന്നതുമായിരുന്നു ജ‍ഡ്ജിയെ പ്രകോപിപ്പിച്ചത്. ഔദ്യോഗിക യൂണിഫോം ഇല്ലാത്ത പബ്ലിക് സേർവന്റ്സിന് കോടതിയിൽ പ്രത്യേക ഡ്രസ് കോഡ് ഇല്ലെന്ന് വിശദീകരിച്ചിട്ടും ആനന്ദ് കിഷോറിന്റെ ‌‘അനുചിത’മായ വസ്ത്രധാരണത്തെച്ചൊല്ലിയുള്ള വിമർശനം കോടതി നിർത്തിയില്ല. രണ്ടു മിനിട്ടിലധികം നീണ്ട ആ വിമർശനം വലിയ ചർച്ചകൾക്ക് വഴി വെച്ചു. കഴിഞ്ഞ ജൂണിലായിരുന്നു ഈ സംഭവം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ഇത് സിനിമ തിയറ്റർ ആണെന്നാണോ കരുതിയത്?’’, കേസിന്റെ ഹിയറിങിന് എത്തിയ സീനിയർ ഐഎഎസ് ഉദ്യോഗസ്ഥൻ ആനന്ദ് കിഷോറിനോട് പാറ്റ്ന ഹൈക്കോടതി ജ‍ഡ്ജി പി.ബി.ബജാൻത്രിയുടെ ചോദ്യമാണിത്. കോട്ട് ധരിച്ചില്ല എന്നതും കോളർ ബട്ടൺ തുറന്നിട്ടു എന്നതുമായിരുന്നു ജ‍ഡ്ജിയെ പ്രകോപിപ്പിച്ചത്. ഔദ്യോഗിക യൂണിഫോം ഇല്ലാത്ത പബ്ലിക് സേർവന്റ്സിന് കോടതിയിൽ പ്രത്യേക ഡ്രസ് കോഡ് ഇല്ലെന്ന് വിശദീകരിച്ചിട്ടും ആനന്ദ് കിഷോറിന്റെ ‌‘അനുചിത’മായ വസ്ത്രധാരണത്തെച്ചൊല്ലിയുള്ള വിമർശനം കോടതി നിർത്തിയില്ല. രണ്ടു മിനിട്ടിലധികം നീണ്ട ആ വിമർശനം വലിയ ചർച്ചകൾക്ക് വഴി വെച്ചു. കഴിഞ്ഞ ജൂണിലായിരുന്നു ഈ സംഭവം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ഇത് സിനിമ തിയറ്റർ ആണെന്നാണോ കരുതിയത്?’’, കേസിന്റെ ഹിയറിങിന് എത്തിയ സീനിയർ ഐഎഎസ് ഉദ്യോഗസ്ഥൻ ആനന്ദ് കിഷോറിനോട് പാറ്റ്ന ഹൈക്കോടതി ജ‍ഡ്ജി പി.ബി.ബജാൻത്രിയുടെ ചോദ്യമാണിത്. കോട്ട് ധരിച്ചില്ല എന്നതും കോളർ ബട്ടൺ തുറന്നിട്ടു എന്നതുമായിരുന്നു ജ‍ഡ്ജിയെ പ്രകോപിപ്പിച്ചത്. ഔദ്യോഗിക യൂണിഫോം ഇല്ലാത്ത പബ്ലിക് സേർവന്റ്സിന് കോടതിയിൽ പ്രത്യേക ഡ്രസ് കോഡ് ഇല്ലെന്ന് വിശദീകരിച്ചിട്ടും ആനന്ദ് കിഷോറിന്റെ ‌‘അനുചിത’മായ വസ്ത്രധാരണത്തെച്ചൊല്ലിയുള്ള വിമർശനം കോടതി നിർത്തിയില്ല. രണ്ടു മിനിട്ടിലധികം നീണ്ട ആ വിമർശനം വലിയ ചർച്ചകൾക്ക് വഴി വെച്ചു. കഴിഞ്ഞ ജൂണിലായിരുന്നു ഈ സംഭവം.

ഇപ്പോഴിതാ അരനൂറ്റാണ്ടിലധികം നീണ്ട ഡ്രസ്കോഡ് പരിഷ്കരിക്കണം എന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് വനിത ജുഡിഷ്യൽ ഓഫിസർമാർ. സാരിക്കൊപ്പം ചുരിദാർ‌/സൽവാർ അംഗീകരിക്കണമെന്നാണ് ആവശ്യം. അഭിഭാഷകരും ഈ ആവശ്യം നേരത്തെ മുതൽ ഉന്നയിച്ചിട്ടുണ്ട്. യൂണിഫോമിലെ കാലോചിതമായ മാറ്റങ്ങൾക്ക് വേണ്ടി കോടതിയെ സമീപിക്കേണ്ടി വരുന്ന കേരളത്തിലെ ആദ്യത്തെ സംഭവമല്ല ഇത്. കോടതി കയറിയ ചില പോരാട്ടങ്ങളാണ് പല യൂണിഫോമുകളെയും ഇന്നത്തെ അവസ്ഥയിലെത്തിച്ചത്. ഒപ്പം നൂറ്റാണ്ടുകളായി മാറ്റമില്ലാതെ തുടരുന്ന ‘കൊളോണിയൽ വിധേയത്വം’ വിടാത്ത ചില യൂണിഫോമുകളുമുണ്ട്. 

ADVERTISEMENT

∙ സാരിയിൽ നിന്ന് ഷർട്ടിലേക്ക് മാറിയ പൊലീസ്

കേരളത്തിലെ വനിത പൊലീസുകാർ ഇന്ന് കാണുന്ന യൂണിഫോം ധരിച്ച് തുടങ്ങിയതിനു പിന്നിൽ എൻ.എ.വിനയ എന്ന പൊലീസുകാരിയുടെ നീണ്ട പോരാട്ടത്തിന്റെ കൂടി കഥയുണ്ട്. പിഎസ്‌സി വഴി സർവീസിൽ കയറിയ ആദ്യ വനിത പൊലീസ് ബാച്ചിലെ അംഗമാണ് വിനയ. 1991 ൽ ആയിരുന്നു അത്. പരിശീലന സമയത്ത് ടക് ഇൻ (ഷർട്ടിന്റെ താഴ്ഭാഗം പാന്റ്സിനുള്ളിലാക്കുക) ചെയ്ത വസ്ത്രങ്ങളാണ് ഉപയോഗിച്ചിരുന്നതെങ്കിലും ജോലിയിൽ പ്രവേശിച്ചതോടെ ഇവരുടെ വസ്ത്രം കാക്കി സാരി ആയി മാറി. കേരള പൊലീസിൽ സ്ത്രീകളുടെ ‘വർക്കിങ് ഡ്രസ്’ ആയി ചിട്ടപ്പെടുത്തിയിരുന്നത് ആ കാക്കി സാരി ആയിരുന്നു.

വനിതാ പൊലീസുകാരുടെ പഴയ കാല യൂണിഫോമുകൾ. (ഫയൽ ചിത്രം)

ആലങ്കാരിക ജോലികൾക്ക് മാത്രം സ്ത്രീകൾ എന്നതായിരുന്നു രീതി. സാരി ധരിക്കുക എന്നത് കായികാധ്വാനം വേണ്ട ജോലികൾക്ക് തടസ്സമാണ് എന്നതും സ്ത്രീകളെ കേസന്വേഷണത്തിന്റെ ഭാഗമാക്കുന്നതിൽ നിന്ന് വിലക്കി. ഇതിലെ അപകടം ആദ്യം തിരിച്ചറിഞ്ഞ ആളായിരുന്നു വിനയ. വർക്കിങ് ഡ്രസ് കാക്കി ആയിരുന്ന കാലത്ത് തന്നെ ഷർട്ടും പാന്റും ധരിച്ച് വിനയ ജോലിക്കെത്തി. എതിർപ്പുകൾക്ക് വഴി വച്ചെങ്കിലും ‘യൂണിഫോം’ എന്നത് തുല്യമായിരിക്കണം എന്നതിൽ തന്നെ വിനയ ഉറച്ചു നിന്നു. 

∙ ഷർട്ട് ടക് ഇൻ ചെയ്താൽ എങ്ങനെ തിരിച്ചറിയും?

ADVERTISEMENT

ഷർട്ടും പാന്റ്സും പലരും ഉപയോഗിച്ച് തുടങ്ങിയതോടെ വനിത പൊലീസുകാർ ഷർട്ട് ഇൻ ചെയ്യാൻ പാടില്ല എന്ന് ഡിജിപിയുടെ സർക്കുലർ ഇറങ്ങി. 2002 ൽ ആയിരുന്നു അത്. വനിത പൊലീസ് ഉദ്യോഗസ്ഥർക്ക് എത്ര മാല ഇടാം, വള ഇടാം, പൊട്ട് തൊടാമോ തുടങ്ങിയ കാര്യങ്ങളിൽ വരെ നിർദേശങ്ങൾ വച്ച സർക്കുലർ വിവാദമാകുക തന്നെ ചെയ്തു. യൂണിഫോമിലെ തുല്യതയ്ക്കായി വിനയ കോടതിയെ സമീപിച്ചു. 

പൊലീസ് ഉദ്യോഗസ്ഥ എൻ.എ.വിനയ

ടക്ക് ഇൻ ചെയ്യാത്ത ഷർട്ട് ധരിക്കുമ്പോൾ ബെൽറ്റ് വയറിൽ കെട്ടണമെന്നായിരുന്നു റൂൾ. പിന്നിൽ ഒരു ചെറിയ കട്ടിങ് ഉള്ള രീതിയിലായിരുന്നു അതിന്റെ രൂപകൽപ്പന. വയറിൽ ബെൽറ്റ് കെട്ടുന്നതും ഷർട്ട്  ഇൻ ചെയ്ത് അരയിൽ ബെൽറ്റ് കെട്ടുന്നതും തമ്മിലുള്ള സൗകര്യത്തിന്റെ വ്യത്യാസം പറഞ്ഞു മനസ്സിലാക്കേണ്ടി വന്നു. 

‘‘വനിത പൊലീസുകാർ ഷർട്ട് ഇൻ ചെയ്താൽ എങ്ങനെ തിരിച്ചറിയും എന്നായിരുന്നു മറുഭാഗത്തിന്റെ ചോദ്യം. തിരിച്ചറിയിക്കേണ്ട ചുമതല സ്ത്രീകളുടേത് മാത്രമാണോ? ഐപിഎസ് റാങ്കിലുള്ള വനിത പൊലീസ് ഉദ്യോഗസ്ഥർക്ക് ഷർട്ട് ഇൻ ചെയ്യാൻ നേരത്തെ മുതൽ തന്നെ തടസ്സമില്ല. പുരുഷ പൊലീസുകാർക്ക് ഏത് റാങ്കിൽ ആയാലും ഷർട്ട് ഇൻ ചെയ്യാം. വനിതകൾക്ക് ഷർട്ട് ഇൻ ചെയ്യാൻ ഐപിഎസ് എടുക്കണോ എന്ന് ഞാൻ ചോദിച്ചു. വാദങ്ങൾക്ക് മറുപടി ഇല്ലാത്തതു കൊണ്ടും വയറിൽ ബെൽറ്റ് കെട്ടുന്ന യൂണിഫോമിന്റെ ബുദ്ധിമുട്ട് കാണിച്ചു കൊടുത്ത് ബോധ്യപ്പെടുത്തിയതു കൊണ്ടുമാണ് ഒടുവിൽ സ്ത്രീകൾക്കും ടക് ഇൻ ചെയ്യാമെന്ന് അനുവദിക്കേണ്ടി വന്നത്.’’, വിനയ പറയുന്നു. 

(Image is only for representative purpose)

വിനയ കേസിന് പോകുമ്പോൾ ഷർട്ട് ടക് ഇൻ ചെയ്യേണ്ടി വന്നാൽ സർവീസിൽ തുടരില്ലെന്ന് പ്രഖ്യാപിച്ച വനിത പൊലീസുകാരുണ്ടായിരുന്നു. വലിയ എതിർപ്പുകൾ നേരിട്ടാണ് മുന്നോട്ട് പോകേണ്ടി വന്നത്. 2002ൽ തന്നെ തീരുമാനം ഉണ്ടായെങ്കിലും യൂണിഫോം പൂർണമായും മാറാൻ 2014 വരെ കാത്തിരിക്കേണ്ടി വന്നു. ഈ 31 ന് വയല സ്റ്റേഷനിലെ എസ്എച്ച്ഒ ആയി വിരമിക്കുമ്പോൾ പുതിയ തലമുറ പൊലീസുകാർക്ക് ശരീരത്തെക്കുറിച്ച് ആവലാതിപ്പെടേണ്ടാത്ത യൂണിഫോം ഉറപ്പു വരുത്താനായതിന്റെ സംതൃപ്തി ഉണ്ട് വിനയയ്ക്ക്. പൊലീസിലെ ആണധികാരത്തിനെതിരെ പല തവണ ശബ്ദമുയർത്തിയ വിനയയ്ക്ക് 20 ൽ അധികം തവണ സസ്പെൻഷൻ നേരിടേണ്ടി വന്നു. സർവീസിൽ നിന്ന് പിരിച്ചു വിട്ട വിനയ കോടതിയെ സമീപിച്ചാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്.

ADVERTISEMENT

‘‘ഒട്ടും എളുപ്പമായിരുന്നില്ല ഈ യാത്ര. ലക്ഷങ്ങളാണ് കോടതിയ്ക്കും കേസിനുമായി ചെലവായത്. വിരമിക്കുമ്പോൾ സറണ്ടർ ചെയ്യാൻ വളരെക്കുറച്ച് അവധിയേ ബാക്കിയുള്ളൂ. പക്ഷേ, സമരങ്ങൾ ഉണ്ടാക്കിയ ഇംപാക്ടിൽ സന്തോഷവതിയാണ്. സാരി ധരിച്ചും വയറിൽ ബെൽറ്റ് കെട്ടിയും സ്വാതന്ത്ര്യമില്ലാതെ ജോലി ചെയ്യേണ്ടല്ലോ...’’ വിനയ പറയുന്നു. 

∙ ഈ ചൂടത്ത് വേണോ കോട്ടും നെക്ക് ബാൻഡും?

സ്വാതന്ത്ര്യം ലഭിച്ച് ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും കൊളോണിയൽ ഹാങോവർ അവസാനിക്കാത്തതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണ് അഭിഭാഷകരുടെ യൂണിഫോം എന്ന് നിസംശയം പറയാം. 1961 ൽ നിലവിൽ വന്ന അഡ്വക്കേറ്റ് ആക്ടിൽ അഭിഭാഷകരുടെ യൂണിഫോം എന്താവണമെന്ന് കൃത്യമായി നിർവചിച്ചിട്ടുണ്ട്. ബ്രിട്ടീഷ് മാതൃകയിൽ ശീലിച്ചു വന്ന കറുത്ത ഗൗണും വെള്ള നെക്ക് ബാൻഡും അടക്കമുള്ള യൂണിഫോം അതേപടി നിലനിർത്തുന്നതായിരുന്നു അത്. 

സുപ്രീം കോടതിക്കു മുന്നിൽ അഭിഭാഷകർ (Photo by istockpho/Mrinal Pal)

രാജ്യത്തെ ചൂട് കാലാവസ്ഥയിൽ ഈ യൂണിഫോം അതേപടി പിന്തുടരേണ്ടതുണ്ടോ എന്നത് സംബന്ധിച്ച് ചർച്ചകൾ മുൻപ് തന്നെ സജീവമാണ്. യൂണിഫോം പരിഷ്കരണവുമായി ബന്ധപ്പെട്ട് 2022 ൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യ ഒരു അഞ്ചംഗ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു. ‘‘നീതി നടപ്പിലാക്കുക മാത്രമല്ല, നടപ്പിൽ വന്നു എന്ന തോന്നലുണ്ടാക്കുകയും വേണം. അർമാനി സ്യൂട്ട്സ് വാങ്ങാൻ കഴിയുന്ന അഭിഭാഷകനും ദില്ലിയിലെ ലോക്കൽ മാർക്കറ്റിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങുന്ന അഭിഭാഷകനും നിയമത്തിന്റെ മുന്നിൽ തുല്യരായി കാണാൻ യൂണിഫോം സഹായിക്കും’’ എന്നാണ് സീനിയർ അഭിഭാഷകനായ സഞ്ജോയ് ഘോഷ് ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചത്. 

സാരി വേണോ ചുരിദാർ വേണോ എന്ന ചോയ്സ് ഒരാൾക്ക് കിട്ടുന്നില്ല എന്നതാണ് പ്രശ്നം. സാരിയും ഗൗണും ധരിച്ച് മണിക്കൂറുകൾ ഇരിക്കേണ്ടി വരുന്നത് വലിയ പ്രശ്നം തന്നെയാണ്. ഗൗണിന്റെ മുൻഭാഗം കൂട്ടിപ്പിടിച്ചാണ് പലപ്പോഴും എഴുന്നേൽക്കുക. വസ്ത്രത്തിലേക്ക് കൂടുതൽ ശ്രദ്ധ പോകുക എന്നത് തീർച്ചയായും ജോലിയെ ബാധിക്കും.

വേനൽക്കാലത്ത് രാജ്യത്തിന്റെ പല ഭാഗങ്ങളിലും കറുത്ത ഗൗൺ ധരിക്കുന്നത് സംബന്ധിച്ച് പല കോടതികളും ഇളവ് നൽകിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതേ സമയം അഭിഭാഷകർ ഡ്രസ് കോഡ് പാലിക്കുന്നതിൽ വരുത്തിയ ചെറിയ വീഴ്ചകളുടെ പേരിൽ കോടതി കേസ് കേൾക്കാത്ത സംഭവങ്ങൾക്കും രാജ്യം സാക്ഷിയായിട്ടുണ്ട്. വനിത അഭിഭാഷകർക്ക് വെള്ള, ഇളം നിറങ്ങളിലുള്ള സാരി ധരിക്കാൻ മാത്രമായിരുന്നു ആദ്യ കാലത്ത് അനുമതിയെങ്കിലും ഇപ്പോൾ ചുരിദാർ‌/സൽവാർ ധരിക്കാൻ അനുമതിയുണ്ട്. 

∙ സാരി വിട്ടൊരു പരിപാടിയില്ല

കേരളത്തിൽ വനിത ജുഡിഷ്യൽ ഓഫിസർമാരുടെ ഡ്രസ് കോഡ് നിലവിൽ വന്നത് 1970 ഒക്ടോബർ ഒന്നിനാണ്. ഇതനുസരിച്ച് ഇളം നിറമുള്ള ‘പ്രാദേശിക’ വസ്ത്രവും വെള്ള കോളർ ബാൻഡും കറുത്ത ഗൗണുമാണ് വനിത ജുഡിഷ്യൽ ഓഫിസർമാരുടെ ഔദ്യോഗിക വേഷം. പ്രാദേശിക വസ്ത്രം എന്ന നിലയിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നത് സാരി മാത്രം. ഔദ്യോഗിക ചടങ്ങുകളിലും സാരി ധരിക്കാനേ അനുമതിയുള്ളൂ.

‘‘വർഷങ്ങളോളം സാരി ധരിച്ച് ശീലമായവരുണ്ട്. സാരി വേണോ ചുരിദാർ വേണോ എന്ന ചോയ്സ് ഒരാൾക്ക് കിട്ടുന്നില്ല എന്നതാണ് പ്രശ്നം. സാരിയും ഗൗണും ധരിച്ച് മണിക്കൂറുകൾ ഇരിക്കേണ്ടി വരുന്നത് വലിയ പ്രശ്നം തന്നെയാണ്. ഗൗണിന്റെ മുൻഭാഗം കൂട്ടിപ്പിടിച്ചാണ് പലപ്പോഴും എഴുന്നേൽക്കുക. വസ്ത്രത്തിലേക്ക് കൂടുതൽ ശ്രദ്ധ പോകുക എന്നത് തീർച്ചയായും ജോലിയെ ബാധിക്കും.’’ കൊല്ലം ജില്ലയിലെ ഒരു വനിത ജഡ്ജി പറയുന്നു.

പഴയ കോടതി കെട്ടിടങ്ങൾ പലതും ആകെ തിങ്ങിഞെരുങ്ങിയ അവസ്ഥയിലാണ്. ഏസി ഇല്ല. ഫാൻ മാത്രമാണ് ആശ്രയം. കടുത്ത ചൂടിൽ മണിക്കൂറുകൾ ഉരുകിയൊലിച്ച് ഇരിക്കണം. ഈ വേഷവിധാനത്തിൽ ഭേദഗതി വരുത്തുന്നത് സംബന്ധിച്ച് ഹൈക്കോടതിക്ക് നിവേദനം നൽകിയിരിക്കുകയാണ് നൂറോളം വനിത ജുഡിഷ്യൽ ഓഫിസർമാർ. ചുരിദാർ‌/സൽവാർ അനുവദിക്കണമെന്നാണ് ആവശ്യം. അടുത്തിടെ തെലങ്കാനയിൽ വനിത ജുഡിഷ്യൽ ഓഫിസർമാരുടെ ഡ്രസ് കോഡ് പരിഷ്കരിച്ചിരുന്നു. 

∙ കോവിഡ് കൊണ്ടുപോയ കോട്ട്

വസ്ത്രത്തിന് ഒരു മുകളിൽ ഒരു വെള്ള കോട്ട് ഇട്ട് നടക്കുന്ന ഡോക്ടർമാരെ ആയിരുന്നല്ലോ നമ്മുക്ക് മുൻപ് പരിചയം. പക്ഷേ, ഇന്ന് കേരളത്തിൽ മിക്കയിടത്തും വെള്ള കോട്ട് ധരിച്ച ഡോക്ടർമാരെ കാണാനാവില്ല. ഔദ്യോഗിക നിർദേശമൊന്നും വന്നിട്ടില്ലെങ്കിലും കോവിഡ് കാലത്ത് ആരംഭിച്ച രീതി മിക്ക ഹോസ്പിറ്റലുകളും പിന്നീട് പിന്തുടരുകയായിരുന്നു.

(Photo by NOAH SEELAM / AFP)

ഡോക്ടർമാരുടെ ഡ്രസ് കോഡ് അനുസരിച്ച് വീട്ടിൽ നിന്ന് ധരിച്ച് വരുന്ന വസ്ത്രത്തിന് മുകളിൽ വെള്ള കോട്ട് ധരിക്കേണ്ടിയിരുന്നു. പക്ഷേ, കോവിഡ് കാലത്ത് പിപിഇ കിറ്റ് ഇട്ട് ജോലി ചെയ്യേണ്ടി വരികയും അല്ലെങ്കിൽ ഡിസ്പോസിബിൾ ആയ മറ്റൊരു കവറിങ് എന്നത് ശീലമാകുകയും ചെയ്തതോടെ കോട്ട് ധരിക്കുന്നതിൽ അയവ് വന്നു. ഷിഫ്റ്റ് അനുസരിച്ച് താമസിച്ച് ജോലി ചെയ്യേണ്ടി വന്നതോടെ കോട്ട് വൃത്തിയാക്കുക എന്നതും പ്രശ്നമായി. അതോടെ ആശുപത്രി ഡ്യൂട്ടിക്ക് മാത്രമായി ഒരു വസ്ത്രം എന്നതിലേക്ക് പലരും മാറി. കോവിഡ് ഭീതിയൊഴിഞ്ഞിട്ടും സംസ്ഥാനത്തെ മിക്ക സ്വകാര്യ ആശുപത്രികളും ആ നയം തന്നെ തുടർന്നു. കേരളത്തിലെ ചൂട് കാലാവസ്ഥയിൽ കോട്ട് നിർബന്ധമാക്കേണ്ടതുണ്ടോ എന്നത് സംബന്ധിച്ച് മുൻപ് തന്നെ ചർച്ചകൾ സജീവമായിരുന്നു. 

∙ ടീച്ചർമാർക്ക് സാരി നിർബന്ധമാണോ?

മാന്യവും ഉചിതവുമായ ഏത് വസ്ത്രവും അധ്യാപികമാർക്ക് ധരിക്കാമെന്ന് 2021 ൽ പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കിയിരുന്നു. വസ്ത്രധാരണത്തിന്റെ പേരിൽ സർക്കാർ, സർക്കാരിതര സ്കൂളുകളിൽ അടിച്ചേൽപ്പിക്കുന്ന നിയന്ത്രണങ്ങൾക്കെതിരെ ഒട്ടേറെ പരാതികൾ ലഭിച്ച ശേഷമായിരുന്നു അത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപികമാർക്ക് സാരി നിർബന്ധമല്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് 2008 ൽ തന്നെ സർക്കുലർ ഇറക്കിയിരുന്നതാണ്. 

കോവിഡ്‌നാളുകളിലെ ക്ലാസ് മുറികളിലൊന്നിലെ കാഴ്ച (Photo by NOAH SEELAM / AFP)

വീണ്ടും പരാതികൾ ഉയരുകയും ക്യാംപസിൽ സാരി നിർബന്ധമാണെന്ന് അറിയിച്ചതിനെത്തുടർന്ന് ജോലി വാഗ്ദാനം വേണ്ടെന്നു വച്ച അധ്യാപിക പരാതി നൽകുകയും ചെയ്ത സാഹചര്യത്തിലാണ് സർക്കാർ നിലപാട് ആവർത്തിച്ചത്. ‘‘ഞാനും അധ്യാപികയാണ്. കേരളവർമ്മ കോളജിൽ പഠിപ്പിച്ചിരുന്ന കാലത്ത് ചുരിദാർ ധരിച്ചാണ് പോയിരുന്നത്. വസ്ത്രധാരണം ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. അതിൽ അകാരണമായി ഇടപെടാൻ ആർക്കും അവകാശമില്ല.’’ എന്ന മന്ത്രി ആർ.ബിന്ദുവിന്റെ വാക്കുകൾ അധ്യാപക സമൂഹം കയ്യടിയോടെ സ്വീകരിച്ചു. 

പ്രത്യേകിച്ച് ഡ്രസ് കോഡ് ഒന്നും നിലവിൽ ഇല്ലെങ്കിലും നിർബന്ധമായും സാരി ധരിച്ചേ മതിയാവൂ എന്ന നിർദേശമാണ് കേരളത്തിൽ വർഷങ്ങളായി പാലിച്ചിരുന്നത്. സ്കൂളിലേക്ക് ചുരിദാർ ധരിച്ചെത്തിയ പല അധ്യാപകരും അച്ചടക്ക നടപടി നേരിടുന്ന സാഹചര്യവുമുണ്ടായി. ഉത്തരവിന് ശേഷം പല സ്വകാര്യ വിദ്യാലയങ്ങളും അധ്യാപികമാർക്ക് യൂണിഫോം സാരി നിർബന്ധമാക്കിയാണ് നിർദേശത്തെ മറികടന്നത്. ഇത്രയും ഉത്തരവുകൾക്ക് ശേഷവും ഡ്രസ് കോഡിലെ സദാചാരം നിലനിൽക്കുന്നു എന്നർഥം. ലെഗ്ഗിൻസ് ധരിച്ചെത്തിയതിന് വിദ്യാർഥികൾക്ക് മുന്നിൽ വച്ച് ഹെഡ്മിസ്ട്രസ് പരിഹസിച്ചുവെന്ന് കാട്ടി മലപ്പുറത്തെ സർക്കാർ സ്കൂൾ അധ്യാപിക പരാതി നൽകിയത് കഴിഞ്ഞ അധ്യയന വർഷമാണ്. 

∙ തനി നാടൻ ബിരുദദാനം

ഡ്രസ്കോ‍ഡിലെ കോവിഡ് കാരണമുണ്ടായ മാറ്റങ്ങളെപ്പറ്റി പറയുമ്പോൾ കേരള ആരോഗ്യസർവകലാശാലയുടെ ബിരുദദാനച്ചടങ്ങ് വിട്ടു പോകാനാകില്ല. 2021 ൽ ബിരുദദാനച്ചടങ്ങ് സംഘടിപ്പിക്കുമ്പോൾ കോവിഡ് വ്യാപനം ഒഴിവാക്കുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. 

കേരള ആരോഗ്യ സർവകലാശാലയിൽ നടന്ന ബിരുദദാനച്ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സർവകലാശാല വിസി ഡോ.കെ.മോഹനനും ഒപ്പം വിദ്യാർഥികൾ. ചിത്രം∙മനോരമ

ബിരുദം സ്വീകരിക്കുന്നവർ സാധാരണയായി ധരിക്കുന്ന കറുത്ത ഗൗൺ പലയിടത്തു നിന്നും വാടകയ്ക്ക് എടുക്കുകയാണ് പതിവ്. ഇവ കൃത്യമായി അണുനശീകരണം നടത്തിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താൻ ഒരു വഴിയുമില്ല. കോവിഡ് കാലമായതു കൊണ്ടു തന്നെ ആ റിസ്ക് വേണ്ടെന്നു വച്ചു. തുടർന്നാണ് കേരളീയ വസ്ത്രമായ കസവുമുണ്ടും സാരിയും ഉപയോഗിച്ചാലോ എന്ന ആശയം വരുന്നത്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നിൽ ധരിച്ച വസ്ത്രം സൂക്ഷിച്ചു വെക്കുകയും ചെയ്യാമല്ലോ. ഗവർണറെ അറിയിച്ചപ്പോൾ താനും ആ വേഷത്തിൽ പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.

‘‘എല്ലാവരും പിന്തുണച്ചതോടെ ആദ്യ വർഷം കേരളീയ വേഷത്തിലെ ബിരുദദാനച്ചടങ്ങ് വലിയ ശ്രദ്ധ നേടി. കോട്ടിനെക്കാൾ നല്ലത് ഇതാണെന്ന് തോന്നിയതോടെ അടുത്ത വർഷത്തെ വിദ്യാർഥികളും അത് ആവർത്തിച്ചു. ഇങ്ങനെ തന്നെ തുടരാനാണ് സാധ്യത.’’ ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ.കെ.മോഹനൻ പറയുന്നു. 

English Summary: Judicial Officers Move Kerala High Court to Seek Changes in Five Decade Old Dress Code