‘‘പട്ടിണി എന്നുപറഞ്ഞാൽ പോരാ, മുഴുപ്പട്ടിണിയാണ് മക്കളെ. പുലർച്ചെ 2 മണി മുതൽ ഇവിടെ വന്നിരിക്കുകയാണ്. ഇപ്പോൾ സമയം 9 കഴിയുന്നു. ഇതുവരെ ഒരുകുട്ട മീൻപോലും ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല. ഇങ്ങനെയാണെങ്കിൽ ട്രോളിങ് നിരോധനംകൂടി വന്നുകഴിയുമ്പോൾ ഞങ്ങളുടെ അവസ്ഥ എന്തായിത്തീരുമെന്ന് അറിയില്ല.’’ ശക്തികുളങ്ങര ഹാർബറിൽ ഒഴിഞ്ഞ മീൻകുട്ടയുടെ മുന്നിൽനിന്ന് സംസാരിക്കുമ്പോൾ കർമലിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. കർമലി ഉൾപ്പെടെയുള്ള പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ഇനിയുള്ള 2 മാസങ്ങൾ വറുതിയുടേതാണ്.

‘‘പട്ടിണി എന്നുപറഞ്ഞാൽ പോരാ, മുഴുപ്പട്ടിണിയാണ് മക്കളെ. പുലർച്ചെ 2 മണി മുതൽ ഇവിടെ വന്നിരിക്കുകയാണ്. ഇപ്പോൾ സമയം 9 കഴിയുന്നു. ഇതുവരെ ഒരുകുട്ട മീൻപോലും ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല. ഇങ്ങനെയാണെങ്കിൽ ട്രോളിങ് നിരോധനംകൂടി വന്നുകഴിയുമ്പോൾ ഞങ്ങളുടെ അവസ്ഥ എന്തായിത്തീരുമെന്ന് അറിയില്ല.’’ ശക്തികുളങ്ങര ഹാർബറിൽ ഒഴിഞ്ഞ മീൻകുട്ടയുടെ മുന്നിൽനിന്ന് സംസാരിക്കുമ്പോൾ കർമലിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. കർമലി ഉൾപ്പെടെയുള്ള പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ഇനിയുള്ള 2 മാസങ്ങൾ വറുതിയുടേതാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘പട്ടിണി എന്നുപറഞ്ഞാൽ പോരാ, മുഴുപ്പട്ടിണിയാണ് മക്കളെ. പുലർച്ചെ 2 മണി മുതൽ ഇവിടെ വന്നിരിക്കുകയാണ്. ഇപ്പോൾ സമയം 9 കഴിയുന്നു. ഇതുവരെ ഒരുകുട്ട മീൻപോലും ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല. ഇങ്ങനെയാണെങ്കിൽ ട്രോളിങ് നിരോധനംകൂടി വന്നുകഴിയുമ്പോൾ ഞങ്ങളുടെ അവസ്ഥ എന്തായിത്തീരുമെന്ന് അറിയില്ല.’’ ശക്തികുളങ്ങര ഹാർബറിൽ ഒഴിഞ്ഞ മീൻകുട്ടയുടെ മുന്നിൽനിന്ന് സംസാരിക്കുമ്പോൾ കർമലിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. കർമലി ഉൾപ്പെടെയുള്ള പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ഇനിയുള്ള 2 മാസങ്ങൾ വറുതിയുടേതാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘പട്ടിണി എന്നുപറഞ്ഞാൽ പോരാ, മുഴുപ്പട്ടിണിയാണ് മക്കളെ. പുലർച്ചെ 2 മണി മുതൽ ഇവിടെ വന്നിരിക്കുകയാണ്. ഇപ്പോൾ സമയം 9 കഴിയുന്നു. ഇതുവരെ ഒരുകുട്ട മീൻപോലും ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല. ഇങ്ങനെയാണെങ്കിൽ ട്രോളിങ് നിരോധനംകൂടി വന്നുകഴിയുമ്പോൾ ഞങ്ങളുടെ അവസ്ഥ എന്തായിത്തീരുമെന്ന് അറിയില്ല.’’ ശക്തികുളങ്ങര ഹാർബറിൽ ഒഴിഞ്ഞ മീൻകുട്ടയുടെ മുന്നിൽനിന്ന് സംസാരിക്കുമ്പോൾ കർമലിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

കർമലി ഉൾപ്പെടെയുള്ള പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ഇനിയുള്ള 2 മാസങ്ങൾ വറുതിയുടേതാണ്. എല്ലാവർഷവും ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾ നീണ്ടകരപ്പാലം കടന്ന് അഷ്ടമുടികായലിന്റെ മറുവശത്തേക്ക് എത്തിത്തുടങ്ങുന്നതോടെ ഇവരുടെ പട്ടിണിക്കാലവും ആരംഭിക്കുന്നത് പതിവാണ്. എന്നാൽ, മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ട്രോളിങ് നിരോധനത്തിന് മുൻപുതന്നെ ഇവരുടെ കഷ്ടതയുടെ നാളുകൾ ആരംഭിച്ചുകഴിഞ്ഞിരുന്നു.

ശക്തികുളങ്ങര ഹാർബറിൽ ബോട്ട് വരുന്നതും കാത്തിരിക്കുന്ന മത്സ്യത്തൊഴിലാളികൾ. ചിത്രം: മനോരമ
ADVERTISEMENT

∙ കടന്നുപോയതും വറുതിയുടെ ദിനങ്ങള്‍

എല്ലാ വർഷവും ട്രോളിങ് നിരോധനത്തിന് മുൻപുള്ള ഒന്നു രണ്ട് മാസങ്ങൾ മത്സ്യത്തൊഴിലാളികൾക്ക് സമൃദ്ധിയുടേതായിരുന്നു. ഈ കാലയളവിൽ കടലിൽ പോകുന്ന എല്ലാ ബോട്ടുകളും നിറയെ മത്സ്യങ്ങളുമായായിരുന്നു തിരികെ വന്നിരുന്നത്. എന്നാൽ, ഇത്തവണ സ്ഥിതി തികച്ചും വ്യത്യസ്തമായിരുന്നു.

ഒന്നുരണ്ട് മാസമായിട്ടുതന്നെ കടലിലേക്ക് പോകുന്ന ബോട്ടുകളിൽ ഏറിയപങ്കും നിരാശയോടെയാണ് മടങ്ങുന്നത്. അന്തരീക്ഷത്തിൽ ചൂട് കൂടുന്നതിന് അനുസരിച്ച് കടൽ ജലവും ശക്തമായി ചൂടുപിടിക്കാൻ തുടങ്ങിയതോടെ മത്സ്യലഭ്യതയിൽ കാര്യമായ കുറവുണ്ടായതായാണ് മത്സ്യമേഖലയുമായി ബന്ധപ്പെട്ട് നിൽക്കുന്നവർ പറയുന്നത്.

ശക്തികുളങ്ങര ഫിഷിങ് ഹാർബർ ചിത്രം: അരവിന്ദ് വേണുഗോപാൽ ∙ മനോരമ

‘‘എനിക്ക് 71 വയസ്സായി. ഇരുപത്തിനാലാം വയസ്സുമുതൽ ചെമ്മീൻ, കണവ എന്നിവ തിരിയാനും മറ്റുമായി ഞാന്‍ ‍ഈ ഹാർബറിന്റെ ഭാഗമാണ്. മുൻ വർഷങ്ങളിലൊക്കെ ട്രോളിങ് നിരോധനത്തോട് അടുക്കുന്ന സമയങ്ങളിൽ ശ്വാസംവിടാൻ പോലും സമയം കിട്ടാത്ത തരത്തിലുള്ള തിരക്കായിരുന്നു. മുട്ടുസൂചികൂത്താൻ പോലും ഇവിടെ ഇടം ലഭിക്കില്ലായിരുന്നു. ഓരോ ബോട്ട് അടുക്കുമ്പോഴും അത്രത്തോളം മീനും കൊഞ്ചും മറ്റുമായിരുന്നു ഇവിടേക്ക് വന്ന് നിറഞ്ഞിരുന്നത്.

ADVERTISEMENT

എന്നാൽ ഇക്കൊല്ലത്തെ സ്ഥിതി തീർത്തും വേറൊന്നാണ്. പുലർച്ചെ മുതൽ ഇവിടെ വന്നു നിന്നാലും ഒരു കുട്ട മീനോ കൊഞ്ചോ പോലും കിട്ടാനില്ല. കാലിക്കുട്ടകളുമായി ഇവിടെയിരിക്കുന്ന ഓരോരുത്തരും ഓരോ കുടുംബങ്ങളുടെ ഉത്തരവാദിത്തമുള്ളവരാണ്. ഈ കുട്ടകള്‍ നിറഞ്ഞാൽ മാത്രമേ ഞങ്ങളുടെ വീടുകളിലെ അരിക്കലങ്ങൾ നിറയൂ. ഇത് ഒഴിഞ്ഞിരുന്നാൽ ഞങ്ങളുടെ അരിക്കലങ്ങളും ഒഴിഞ്ഞിരിക്കും.’’– മത്സ്യത്തൊഴിലാളിയായ സബീന ക്ലീറ്റസ് പറയുന്നു.

ശക്തികുളങ്ങര ഫിഷിങ് ഹാർബർ. ചിത്രം: മനോരമ

 

∙ പലിശപ്പണം തന്നെ ആശ്രയം

 

ADVERTISEMENT

ട്രോളിങ് നിരോധനകാലത്ത് വലിയ പലിശയ്ക്ക് പണം കടംവാങ്ങിയാണ് മിക്ക മത്സ്യത്തൊഴിലാളി കുടുംബങ്ങളും തങ്ങളുടെ ഉപജീവനം മുന്നോട്ടുകൊണ്ടുപോകുന്നത്. ഈ കാലത്ത് ഇവർക്ക് ആശ്രയിക്കാവുന്ന മറ്റ് തൊഴിൽ സാധ്യതകൾ ഈ മേഖലയിൽ ഇല്ലെന്നത് തന്നെയാണ് ഇവർ നേരിടുന്ന പ്രധാന പ്രശ്നം.

‘‘ട്രോളിങ് നിരോധനകാലം എന്നത് സ്കൂൾ തുറപ്പിന്റെകൂടി സമയമാണ്. പുതിയ വർഷം സ്കൂളിലേക്ക് ചെല്ലുമ്പോൾ പലതരം ആവശ്യങ്ങളുടെ വലിയ പട്ടികയുമായാണ് കുട്ടികൾ വീട്ടിലേക്ക് വരുന്നത്. വരുമാനം നിലച്ചിരിക്കുന്ന സമയമായതിനാൽതന്നെ കടം വാങ്ങുക എന്നത് മാത്രമാണ് നമ്മുടെ മുന്നിലുള്ള വഴി. കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റാനും വീട്ടുകാര്യങ്ങള്‍ മുട്ടില്ലാതെ മുന്നോട്ടുകൊണ്ടുപോകാനുമെല്ലാം വലിയ പലിശയ്ക്കാണ് കടം വാങ്ങുന്നത്.

ട്രോളിങ് നിരോധനം കഴിഞ്ഞാൽ പിന്നീടുള്ള ഓരോ ദിവസത്തെയും അധ്വാനം ഈ കടം വീട്ടാൻ വേണ്ടിക്കൂടിയുള്ളതാണ്. മാസങ്ങളോളം എല്ലുമുറിയെ പണിയെടുത്താൽ മാത്രമേ ഈ വലിയ ബാധ്യതകൾ കൊടുത്തുതീർക്കാൻ കഴിയൂ.’’– മത്സ്യത്തൊഴിലാളിയായ ഗ്രേസ് വിൻസെന്റ് പറയുന്നു.

നീണ്ടകര ഫിഷിങ് ഹാർബർ. ചിത്രം: അരവിന്ദ് വേണുഗോപാൽ ∙ മനോരമ

∙ വളരെ മുൻപേ കടലും ഹാർബറും വിട്ട് ബോട്ടുകൾ

സാധാരണഗതിയിൽ ട്രോളിങ് നിരോധനം ഫലത്തിൽ വരുന്ന രാത്രിക്ക് മുൻപ് മാത്രമാണ് ഏറിയ പങ്ക് ബോട്ടുകളും നീണ്ടകരപാലം കടന്ന് അഷ്ടമുടികായലിന്റെ മറുവശത്തേക്ക് കടക്കാറുള്ളത്. എന്നാൽ ഇത്തവണ മിക്ക ബോട്ടുകളും വളരെ മുൻപ്തന്നെ കടലും ഹാർബറും വിട്ട് പാലത്തിന്റെ മറുവശത്ത് നങ്കൂരമിട്ടുകഴിഞ്ഞിരുന്നു.

കടലിൽ പോയാൽ, കിട്ടുന്ന പണം ജോലിക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും തികയാത്ത സ്ഥിതി വന്നതോടെയാണ് ബോട്ടുകൾ നേരത്തെ അടുപ്പിച്ച് തുടങ്ങിയത്. മത്സ്യലഭ്യത കുറഞ്ഞതിനൊപ്പം വർധിച്ചുവരുന്ന ഇന്ധനവിലയും ഇവർക്ക് വലിയ തിരിച്ചടിയായി. ലഭിക്കുന്ന മീനിന് മതിയായ വില കിട്ടുന്നില്ല പരാതി വേറെയും. അവസാന ഒന്നുരണ്ട് മാസങ്ങളിൽ കടലിൽ പോയ ഏറിയ പങ്ക് ബോട്ടുകളും മടങ്ങിവന്നത് ലക്ഷങ്ങളുടെ കടബാധ്യതയും പേറിക്കൊണ്ടാണെന്ന് ബോട്ടുടമകൾ പറയുന്നു.

ഓരോ തവണയും കടലില്‍ പോകുമ്പോഴും കരുതാറുള്ള ഐസ് വരെ തിരികെ കൊണ്ടുവന്ന് മറ്റുള്ളവർക്ക് സൗജന്യമായി നൽകുകയായിരുന്നെന്നും അവർ പറയുന്നു.

ശക്തികുളങ്ങര ഫിഷിങ് ഹാർബർ. ചിത്രം: മനോരമ

∙ മുഖം മിനുക്കാൻ എന്തുചെയ്യും? ചോദ്യം മാത്രം ബാക്കി

ഓരോ ട്രോളിങ് നിരോധനകാലവും ആഴക്കടൽ മത്സ്യബന്ധന ബോട്ടുകൾക്ക് മിനുക്കുപണികളുടെകൂടെ കാലമാണ്. തുടർച്ചയായി 10 മാസം കടലിലും കായലിലുമായി തങ്ങുന്ന ബോട്ടുകൾക്ക് ചെറിയ രീതിയിലുള്ള മിനുക്ക് പണികൾ അനിവാര്യമാണ്.

നീണ്ടകര ഫിഷിങ് ഹാർബർ. ചിത്രം: മനോരമ

ബോട്ടിന്റെ വേഗത്തെ ചെറുക്കുന്ന തരത്തിൽ അടിത്തട്ടിൽ പറ്റിപ്പിടിക്കുന്ന മുരിങ്ങ ഉൾപ്പെടെയുള്ളവ നീക്കംചെയ്യുന്നത് തുടങ്ങി, പെയിന്റിങ്ങും എഞ്ചിന്റെയും മറ്റ് ഉപകരണങ്ങളുടെയും അറ്റകുറ്റപണികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപയൂടെ പണികളാണ് ഓരോ ബോട്ടിനും ഉണ്ടാകുക.

മത്സ്യത്തൊഴിലാളികളുടെതന്നെ ഭാഷയിൽ പറഞ്ഞാൽ, കയറിത്താമസത്തിന് തയാറായ പുതിയ വീട് പോലെ ഒരുക്കിയാണ് ഓരോ ബോട്ടും ട്രോളിങ് നിരോധനത്തിന് ശേഷം കടലിൽ ഇറക്കുന്നത്. ഇങ്ങനെയൊക്കെ ചെയ്യാതിരുന്നാൽ അവധിക്കാലത്തിന് ശേഷം കടലിൽ ഇറങ്ങുന്ന ബോട്ടുകൾ തകരാറുകളുടെ പേരിൽ അടിക്കടി തിരികെ കരയിലെത്തിക്കേണ്ടി വരും. ഇത് മത്സ്യബന്ധനത്തെ ആകെ അവതാളത്തിലാക്കുകയും ചെയ്യും.

മുൻവർഷങ്ങളിൽ ട്രോളിങ് നിരോധനത്തിന് മുൻപുള്ള മാസങ്ങളിൽ ലഭിക്കുന്ന മികച്ച വരുമാനത്തിന്റെ ഒരുപങ്ക് ബോട്ടിന്റെ ഇത്തരം അറ്റകുറ്റപണികൾ മുന്നിൽകണ്ട് മാറ്റിവയ്ക്കുന്ന പതിവും ബോട്ടുടമകൾക്കുണ്ടായിരുന്നു. എന്നാൽ, ഇത്തവണ കരയിലേക്ക് എത്തുന്ന ബോട്ടുകൾ എങ്ങനെ അറ്റകുറ്റപണിക്ക് കയറ്റുമെന്ന ചോദ്യമാണ് മിക്ക ബോട്ടുടമകൾക്കുമുള്ളത്. നിത്യചെലവിന് പോലും പണം ലഭിക്കാതെ ബോട്ടുകൾ നേരത്തെ ജോലി മതിയാക്കി കടൽകടന്നെത്തിയതോടെ ഇവർ ആകെ ഞെരുക്കത്തിലാണ്.

ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് 1988ൽ മനോരമ പ്രസിദ്ധീകരിച്ച വാർത്തയും ചിത്രവും.

∙ പരീക്ഷണത്തിന് തുടങ്ങി, മാറ്റമില്ലാതെ മൂന്നര പതിറ്റാണ്ട്

കടലിന്റെ അടിത്തട്ടിൽ നിന്ന് മത്സ്യബന്ധനം നടത്തുന്ന യന്ത്രവൽകൃത ബോട്ടുകൾ മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കുമെന്ന പേരിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ വർഷങ്ങളോളം നടത്തിയ പ്രക്ഷോഭങ്ങളെത്തുടർന്നാണ് ഇന്നുകാണുന്ന തരത്തിലുള്ള മൺസൂൺ ട്രോളിങ് നിരോധനം നടപ്പായത്. ഇതിന്റെ പേരിൽ മത്സ്യത്തൊഴിലാളികൾ രണ്ട് ചേരികളിലായി തിരിഞ്ഞ് നടന്ന പോരാട്ടങ്ങൾ കടലിലേക്ക് വരെ നീണ്ടിരുന്നു.

ട്രോളിങ് നിരോധനത്തിനെതിരെ ശക്തികുളങ്ങരയിൽ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് വെടിവയ്പ്പിൽ മത്സ്യത്തൊഴിലാളികൾ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് മനോരമ പ്രസിദ്ധീകരിച്ച വാർത്ത.

1970 മുതലുള്ള ഒന്നര പതിറ്റാണ്ടിനിടെ ഒട്ടേറെ മത്സ്യതൊഴിലാളികൾക്ക് തങ്ങളുടെ ജീവൻവരെ ബലികൊടുക്കേണ്ടിവന്നു. പിന്നീട് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പല കമ്മിഷനുകളുടെ പഠനത്തിന്റെ അവസാനമെന്ന നിലയിലാണ് 1988ൽ കേരളത്തിൽ ആദ്യമായി മൺസൂൺ ട്രോളിങ് നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ ആവർഷം നീണ്ടകരയെ ട്രോളിങ്ങിൽ നിന്ന് ഒഴിവാക്കിയിരുന്നു.

നീണ്ടകരയെ മാത്രം മാറ്റിനിർത്തുന്നത് ശരിയല്ലെന്ന പേരിൽ തൊട്ടടുത്തവർഷം മുതൽ തന്നെ നീണ്ടകരയെയും ട്രോളിങ് നിരോധനത്തിൽ ഉൾപ്പെടുത്തി. ഇതിനെതിരെ വൻ പ്രക്ഷോഭമാണ് അന്നുണ്ടായത്. ശക്തികുളങ്ങരയിലുണ്ടായ പ്രക്ഷോഭം ചെറുക്കാന്‍ പൊലീസ് നടത്തിയ വെടിവയ്പ്പിൽ 2 മത്സ്യത്തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെടുകയും മറ്റ് 2 പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും 1988ൽ പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ ട്രോളിങ് നിരോധനം മൂന്നര പതിറ്റാണ്ട് പിന്നിടുമ്പോഴും ഇപ്പോഴും അതുപോലെ തന്നെ തുടരുകയാണ്.

നീണ്ടകര ഫിഷിങ് ഹാർബറിലേക്ക് അടുക്കുന്ന ബോട്ട്. ചിത്രം: അരവിന്ദ് വേണുഗോപാൽ ∙ മനോരമ

∙ പ്രതീക്ഷയോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ

പൊതുവിൽ മത്സ്യത്തൊഴിലാളികൾക്ക് വറുതിയുടെ കാലമാണ് ട്രോളിങ്. എങ്കിലും, പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഇത് പ്രതീക്ഷയുടെ കാലമാണ്. ഒരുവശത്ത് വലിയ ബോട്ടുകളെ ആശ്രയിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾ നിത്യച്ചെലവിന് പോലും ബുദ്ധിമുട്ടുമ്പോൾ, മറുവശത്ത് തങ്ങൾക്ക് മാത്രമായി വിട്ടുകിട്ടുന്ന കടലിൽ പ്രതീക്ഷവച്ച് കാത്തിരിക്കുകയാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ.

കേരളത്തിൽ നിലവിൽ 25000ൽ പരം മത്സ്യബന്ധന യാനങ്ങളാണ് കടലിൽ പോകുന്നത്. ഇതിൽ 3600ൽ താഴെ ബോട്ടുകൾ മാത്രമാണ് ആഴക്കടൽ മത്സ്യബന്ധനം നടത്തുന്നവ. ബാക്കിയുള്ള ബോട്ടുകൾ എല്ലാം കടലിന്റെ മുകൾതട്ടിൽ നിന്ന് മത്സ്യബന്ധനം നടത്തുന്നവയാണ്. ട്രോളിങ് നിരോധനം ഇവയ്ക്ക് ബാധകമല്ല. ഇതിനാൽ തന്നെ വലിയ ബോട്ടുകൾ കടൽ വിടുമ്പോൾ, അവർക്ക് ലഭിച്ചിരുന്ന മത്സ്യ സമ്പത്തിന്റെ ഒരുപങ്ക് ലഭിക്കുന്നതിനൊപ്പം കിട്ടുന്ന മീനിന് വലിയ വില ലഭിക്കുന്നു എന്നതും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് വലിയ ആശ്വാസമാണ്. കൊല്ലം ജില്ലയിലെ തന്നെ വാടി, തങ്കശ്ശേരി ഉൾപ്പെടെയുള്ള കടപ്പുറങ്ങൾ ഈ കൊയ്ത്തിനുവേണ്ടിയുള്ള കാത്തിരുപ്പിലാണിപ്പോൾ.

ശക്തികുളങ്ങര ഫിഷിങ് ഹാർബറില്‍ അടുത്ത ബോട്ടിൽ നിന്ന് വല നീക്കംചെയ്യുന്നു. ചിത്രം: അരവിന്ദ് വേണുഗോപാൽ ∙ മനോരമ

∙ ‘മൺസൂൺ ട്രോളിങ് ശാസ്ത്രീയമല്ല’

‘‘മൺസൂൺ ട്രോളിങ് എന്നതുതന്നെ തീർത്തും ശാസ്ത്രീയമായ ഒന്നല്ല. സ്ഥിരമായി മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഞങ്ങളുടെ അഭിപ്രായത്തിൽ ഞങ്ങൾക്ക് ഏറ്റവുമധികം ചെറുമത്സ്യങ്ങളെ ലഭിക്കുന്നത് ജനുവരി– ഫെബ്രുവരി മാസങ്ങളിലാണ്. മൺസൂൺ എന്നത് മത്തി ഉൾപ്പെടെ കടലിന്റെ ഉപരിതലത്തിൽ തങ്ങുന്ന മീനുകളുടെ പ്രജനനകാലമാണ്.

ഈ സമയത്ത് കടലിന്റെ അടിത്തട്ടിൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകളെ മാത്രം തടഞ്ഞിട്ട് എന്ത് പ്രയോജനമാണ് ലഭിക്കുന്നത്. ചെയ്യുകയാണെങ്കിൽ പൂർണമായ ഫിഷിങ് ബാൻ ആണ് കൊണ്ടുവരേണ്ടത്. ഇപ്പോഴത്തെ രീതികൊണ്ട് രാഷ്ട്രീയ പാർട്ടികളുടെ വോട്ട് ബാങ്കിന് മാത്രമാണ് പ്രയോജനം ലഭിക്കുക‘‘.–പീറ്റർ മത്യാസ്, സ്ഥാന പ്രസിഡന്റ്, ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ.  

ശക്തികുളങ്ങര ഫിഷിങ് ഹാർബർ. ചിത്രം: അരവിന്ദ് വേണുഗോപാൽ ∙ മനോരമ

∙ നിയന്ത്രണം വേണം, കൊട്ടാരം വള്ളങ്ങൾക്കും

‘‘ട്രോളിങ് ബാൻ ഏർപ്പെടുത്തുമ്പോൾ, എൻജിൻ ഘടിപ്പിച്ച് ചെറിയ കണ്ണികളുള്ള വലകളുമായി കടലിലേക്ക് പോകുന്ന വലിയ വള്ളങ്ങളെയും (കൊട്ടാരം വള്ളങ്ങൾ) നിയന്ത്രിക്കുന്നത് നന്നായിരിക്കും. ചെറിയ കണ്ണികളുള്ള വലകൾ ചെറിയ മീനുകളെയും മീൻ മുട്ടകളെയും നശിപ്പിക്കും. ഇത് വലിയ വിപത്തിന് ഇടയാക്കും. കടലിൽ മീൻ ഉണ്ടെങ്കിലല്ലേ മത്സ്യബന്ധനവും അനുബന്ധ പ്രവർത്തനങ്ങളും മുന്നോട്ടുപോകൂ’’– വിൽസൻ ജോർജ്, സ്വന്തന്ത്ര മത്സ്യത്തൊഴിലാളി അസോസിയേഷൻ തങ്കശേരി മേഖലാ പ്രസിഡന്റ്

∙ ‘ചെറുമത്സ്യങ്ങളെ ബലികൊടുക്കരുത്’

‘‘ചെറുമീനുകളെയും മറ്റും വളം എന്ന പേരിൽ കരയിലേക്ക് കൂടുതലായി കൊണ്ടുവരാൻ തുടങ്ങിയതോടെയാണ് കടലിൽ നിന്ന് കാര്യമായി മീൻ കിട്ടാതായത്. മുൻപൊക്കെ ഇത്തരം ചെറുമീനുകളെയും ഉപയോഗിക്കാനാവാത്ത മീനുകളെയും മറ്റും അപ്പപ്പോൾ തന്നെ വേർതിരിച്ച് കടലിലേക്ക് തന്നെ തള്ളുമായിരുന്നു. എന്നാൽ ഇപ്പോൾ അവയെല്ലാം വളം എന്ന രീതിയിൽ കയറ്റി അയക്കാനായി കരയിലേക്ക് കൊണ്ടുവരികയാണ്. ഇതോടെ കടലിലെ മത്സ്യങ്ങള്‍ക്ക് തീറ്റപോലും കിട്ടാത്ത സാഹചര്യമാണ്. പിന്നെ എങ്ങനെയാണ് കടലിൽ മീൻ നിലനിൽക്കുക’’– റീത്ത ജോർജ്, മത്സ്യത്തൊഴിലാളി, നീണ്ടകര

English Summary: A Realistic Representation of the Miseries and Disasters that Affect Fisherfolk During the Trawling Ban Period