കൊറിയൻ പോപ് താരങ്ങളുടെ പ്രശസ്തിക്കു പിന്നാലെ പോയിരുന്ന ഫാഷൻ ലക്ഷുറി ബ്രാൻഡുകളിപ്പോൾ ഇന്ത്യൻ മുഖങ്ങള്‍ തേടുകയാണ്. ആലിയ മാത്രമല്ല, സൂപ്പർതാരങ്ങളായ സാമന്ത, കാർത്തിക് ആര്യൻ തുടങ്ങി ലക്ഷുറി ബ്രാന്‍ഡുകളുടെ ഇന്ത്യൻ മുഖങ്ങളേറെയാണ്. എന്താണ് ലക്ഷുറി ബ്രാൻഡുകൾക്ക് പെട്ടെന്ന് ഇന്ത്യയോടിത്ര സ്നേഹം കൂടാൻ കാരണം? രാജ്യാന്തര ബ്രാൻഡുകൾ വിശാല ഇന്ത്യയ്ക്കു മുന്നിൽ പ്രത്യേകം ഫാഷൻ ഷോകൾ വരെ സംഘടിപ്പിക്കുന്നു. മുംബൈയിൽ ‘ഗേറ്റ് വേ ഓഫ് ഇന്ത്യ’യുടെ മുന്നിൽ, രാജ്യാന്തര ലക്ഷുറി ബ്രാൻഡായ ‘ഡയർ’ നടത്തിയ ഷോതന്നെ ഉദാഹരണം. ലക്ഷുറി ഫാഷന്റെ ആഗോള ഹബ്ബായുള്ള ഇന്ത്യയുടെ ഈ വളർച്ച തുടങ്ങിയിട്ട് കാലം കുറച്ചായി. ഇതിനെല്ലാം പിന്നിൽ വ്യക്തമായ കാരണമുണ്ട്. അറിയാം അതിനെപ്പറ്റി വിശദമായി...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

∙ ലക്ഷുറിയുടെ ഇന്ത്യൻ പ്രണയകഥ

2023 മേയ് 16ന് ദക്ഷിണ കൊറിയയിലെ സോളിൽ നടന്ന രാജ്യാന്തര ഫാഷൻ ഷോയുടെ ശ്രദ്ധാകേന്ദ്രം ഒരു ഇന്ത്യൻ താരമായിരുന്നു– ബോളിവുഡ് നടി ആലിയ ഭട്ട്. ലോകമെങ്ങും ആരാധകവൃന്ദമുള്ള കൊറിയൻ പോപ് താരങ്ങളുൾപ്പെടെ ഒട്ടേറെ പ്രമുഖർ വിരുന്നെത്തിയ ആ ക്രൂസ് ഷോ സംഘടിപ്പിച്ചതാകട്ടെ ഇറ്റാലിയൻ ലക്ഷുറി ഫാഷൻ ഭീമൻ ഗുച്ചിയും. ആദ്യമായാണ് ഗുച്ചി ഒരു ഇന്ത്യൻ താരത്തെ ബ്രാൻഡിന്റെ ആഗോള വിപണനരംഗത്തെ സാന്നിധ്യമാകാൻ തിരഞ്ഞെടുക്കുന്നത്. ആ വിപണിതന്ത്രത്തിന്റെ ആദ്യപ്രതിഫലനമായിരുന്നു സോളിലെ സാസ്കാരിക സ്മാരകമായ ജിയോൺബകോങ് കൊട്ടാരത്തിലെ ഗുച്ചി റൺവേ കലക്‌ഷൻ 2024 വേദി. 

ADVERTISEMENT

പ്രമുഖ കെ പോപ് ഗായികയും നടിയുമായ ഐയു, മറ്റു കൊറിയൻ–വിദേശ താരങ്ങൾ തുടങ്ങിയവർക്കൊപ്പം മുൻനിരയിലുണ്ടായിരുന്നു ആലിയ ഭട്ട്. ‘ഗുച്ചി ജാക്കി 1961 ട്രാൻസ്പരന്റ്’ ബാഗിനൊപ്പം കട്ട്ഔട് ഡീറ്റെയ്‌ൽ ബ്ലാക്ക് ഡ്രസിൽ ‘കൊറിയൻ ഹൃദയം’ വിരൽത്തുമ്പിലെ മുദ്രയാക്കി ആലിയ ഭട്ട് മാധ്യമങ്ങൾക്കു മുന്നിൽ ഗുച്ചി ആഗോള പ്രതിനിധിയായുള്ള ആദ്യ ഔട്ടിങ് ശ്രദ്ധേയമാക്കി. ഗുച്ചിയുടെ ആഗോള അംബാസഡറാകാൻ എന്തുകൊണ്ട് ആലിയ ഭട്ട്? പലരുടെയും മനസ്സിലുണ്ട് ഈ ചോദ്യം! 

ബോളിവുഡിൽ മാത്രം ഒതുങ്ങി നിന്ന ആലിയ ഒരിക്കൽ പോലും ആഗോള ശ്രദ്ധാകേന്ദ്രമായിട്ടില്ല. അവരുടെ ആദ്യ ഹോളിവുഡ് ചിത്രം പുറത്തിറങ്ങാൻ ഒരുങ്ങുന്നതേയുള്ളൂ. ഗുച്ചി ക്രൂസ് ഷോ നടക്കുന്നതിന് രണ്ടാഴ്ച മുൻപു മാത്രമാണ് ആലിയ ആദ്യമായൊരു രാജ്യാന്തര വേദിയിലെത്തുന്നതും. മേയ് ഒന്നിന് ന്യൂയോർക്കിൽ നടന്ന ‘മെറ്റ് ഗാല’ റെഡ് കാർപറ്റിൽ ചുവടുവച്ചതുകൊണ്ടാകില്ല ലക്ഷുറിയുടെ പുതിയ മുഖമാകാൻ ബോളിവുഡ് താരത്തെ ഗുച്ചി തിരഞ്ഞെടുത്തത് എന്നതുറപ്പ്. ലോകപ്രശസ്ത താരങ്ങളെയെല്ലാം പിന്തള്ളി ആഗോള വിപണിക്കായി ഇന്ത്യൻ സാന്നിധ്യം തേടാൻ ഇറ്റാലിയൻ ലക്ഷുറി ബ്രാൻഡിനെ പ്രേരിപ്പിച്ചതെന്താണ്? കാരണങ്ങൾ ഒന്നല്ല, പലതുണ്ട്. 

കോവിഡ് ലോക്ഡൗൺ കാലത്ത് ലക്ഷുറി ബ്രാൻഡ് വിപണിയെ താങ്ങിനിർത്തിയത് ദക്ഷിണേഷ്യൻ രാജ്യങ്ങളായിരുന്നു. ഇന്ത്യയിൽ ഈ രംഗത്ത് ഇനിയുമേറെ വളർച്ച കൈവരിക്കാനാകുമെന്നും കമ്പനികൾക്ക് ഉറപ്പുണ്ട്.

ADVERTISEMENT

∙ ലക്ഷുറി ഫാഷന്റെ ആഗോള ഹബ്

ലക്ഷുറി ബ്രാൻഡുകളുടെ ഇന്ത്യൻ പ്രേമം ഇതാദ്യമായല്ല. ഏതാനും വർഷം മുൻപു തുടക്കമിട്ട ഈ ട്രെൻഡ് ഇപ്പോൾ കൂടുതൽ പ്രചാരം നേടുകയാണെന്നു മാത്രം. ഒപ്പം, കൂടുതൽ രാജ്യാന്തര ബ്രാൻഡുകൾ ഇന്ത്യൻ താരങ്ങളെ ലക്ഷ്യമിടുന്നു. കഴിഞ്ഞ വർഷമാണ് ആഗോള ഫാഷൻ രംഗത്തെ ഫ്രഞ്ച് സാന്നിധ്യമായ ലുയി വിറ്റോൻ നടി ദീപിക പദുക്കോണിനെ രാജ്യാന്തര അംബാസഡറാക്കിയത്. കൂടാതെ മറ്റ് ആറ് ഇന്ത്യൻ താരങ്ങളും വിവിധ ആഗോള ബ്രാൻഡുകളുമായി കരാർ ഒപ്പിട്ടു. സാമന്ത റൂത്ത്പ്രഭു, മാനുഷി ഛില്ലർ, ആതിയ ഷെട്ടി, ആദിത്യ റോയ് കപൂർ, കാർത്തിക് ആര്യൻ എന്നിവർ യഥാക്രമം ടോമി ഹിൽഫിഗർ, എസ്റ്റേ ലോഡർ, ലാൻജീ, നോട്ടിക, അർമാനി എന്നീ വൻകിട കമ്പനികളുടെ ബ്രാൻഡ് അംബാസഡർമാരാണ്.

ലക്ഷുറി ഫാഷൻ രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്ന ‘ഡയർ’ ആകട്ടെ 2023 ഏപ്രിലിൽ ഫാഷൻ ഷോ നടത്താൻ തിരഞ്ഞെടുത്തത് ഇന്ത്യൻ മണ്ണാണ്. ഫാഷൻ രംഗത്തെ ഇന്ത്യൻ പൈതൃകം ആദരിക്കുകയാണെന്നു പ്രഖ്യാപിച്ചാണ് മുംബൈയിൽ ‘ഗേറ്റ് വേ ഓഫ് ഇന്ത്യ’യുടെ മുന്നിൽ ഡയർ ഷോ നടത്തിയത്. ഇന്ത്യയുടെ പൈതൃകത്തെയും കരകൗശല വിദ്യയെയും വൻകിട ഫാഷൻലേബലുകൾ നേരത്തേ തന്നെ ഉപയോഗപ്പെടുത്തി വരുന്നുണ്ട്. എന്നാൽ ഇന്ത്യൻ മണ്ണിൽ കുറേക്കൂടി വേരോട്ടം തേടിയുള്ള കടുത്ത പ്രണയത്തിലാണിപ്പോൾ രാജ്യാന്തര ഫാഷൻ കമ്പനികൾ. അതുകൊണ്ടാണ് ഇന്ത്യൻ പ്രചോദനം ഉൾക്കൊള്ളുന്ന കലക്ഷനുകൾ വിപണിയിലെത്തിക്കുന്ന പതിവു രീതി വിട്ട്, കൂടുതൽ ആഴത്തിലുള്ള വിപണി തന്ത്രങ്ങളുമായി ഇവരെത്തുന്നത്. 

നമ്മുടെ തനതായ തുണിത്തരവും ഹാൻഡ് ക്രാഫ്റ്റ് പ്രത്യേകതകളും പുതിയ കലക്‌ഷനുകളിൽ ഉൾക്കൊള്ളിക്കുന്നതിനൊപ്പം ഇതിന്റെ ക്രെഡിറ്റ് ഇന്ത്യൻ കരകൗശല വിദഗ്ധർക്ക് കൈമാറുക കൂടി ചെയ്യുകയാണ് ഈ ബ്രാൻഡുകൾ. ഇതിൽ ഒരുപടി കൂടി കടന്നാണ് ഡയർ പുതിയ കലക്ഷനുമായി മുംബൈയിലെത്തിയത്. 

ഏറെക്കാലമായി ഡയർ വസ്ത്രങ്ങൾക്കു വേണ്ടിയുള്ള കരകൗശല േവലകൾ ചെയ്തിരുന്നത് മുംബൈയിലെ ‘ചാണക്യ’ എന്ന ആർട് ആൻഡ് ക്രാഫ്റ്റ് സ്കൂളിലെ സ്ത്രീകളാണ്. സ്ത്രീകളുടെ അതിജീവനം ലക്ഷ്യമിട്ട് കരകൗശല വിദ്യയിലൂടെ അവരെ സ്വയംപര്യാപ്തരാക്കുന്ന സ്ഥാപനമായ ‘ചാണക്യ’യുമായി നേരിട്ട് പാർട്ണർഷിപ് പ്രഖ്യാപിച്ചാണ് ഇക്കുറി ഡയർ ഇവിടെയെത്തിയത്. വളരുന്ന ഇന്ത്യൻ വിപണിയെ സ്വാധീനിക്കുന്നതിനൊപ്പം രാജ്യാന്തര ഉപഭോക്താക്കൾക്കു മുന്നിൽ ‘ആഗോളമുഖം’ സ്വീകരിക്കുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്.

ലക്ഷുറി ഫാഷന്റെ ആഗോള ഹബ്ബായുള്ള ഇന്ത്യയുടെ ഈ വളർച്ച തുടങ്ങിയിട്ട് അൽപകാലമായി. കോവിഡ് ലോക്ഡൗൺ കാലത്തും ലക്ഷുറി ബ്രാൻഡ് വിപണിയെ താങ്ങിനിർത്തിയത് ദക്ഷിണേഷ്യൻ രാജ്യങ്ങളായിരുന്നു. ഇന്ത്യയിൽ ഈ രംഗത്ത് ഇനിയുമേറെ വളർച്ച കൈവരിക്കാനാകുമെന്ന് അവർക്കുറപ്പുണ്ട്. എന്നാൽ ബ്രാൻഡുകളുടെ ഇന്ത്യൻ പ്രണയത്തിനു പിന്നിൽ ഇതു മാത്രമല്ല കാര്യം. 

∙ ഉയരുന്ന ജനസംഖ്യ; വളരുന്ന വിപണി

കെ–പോപിലൂടെ ലോകമെങ്ങും സ്വാധീനശക്തിയായി െപട്ടെന്നുള്ള വളർച്ച നേടിയ ദക്ഷിണ കൊറിയൻ സംസ്കാരം, ഇന്ത്യയ്ക്കു മുന്നിൽ പുതിയൊരു വികസന മാതൃക തുറന്നിടുകയാണെന്നാണ് വിപണിയിലെ മാറ്റങ്ങൾ പഠിക്കുന്ന സ്ഥാപനങ്ങൾ വിശ്വസിക്കുന്നത്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഇന്ത്യൻ താരങ്ങൾക്ക് രാജ്യാന്തര മാർക്കറ്റിൽ വലിയ സ്വാധീനം ചെലുത്താനാകും. ഇന്ത്യൻ താരങ്ങളുമായി തങ്ങളുടെ ഉപഭോക്താക്കൾക്കു പെട്ടെന്ന് താദാത്മ്യം പ്രാപിക്കാൻ കഴിയുന്നുവെന്ന വിലയിരുത്തലിലാണ് രാജ്യാന്തര ഫാഷൻ ബ്രാൻഡുകൾ.

ആഗോള ലക്ഷുറി ബ്രാൻഡായ ഡയർ ഫാഷൻ ഷോയുമായി മുംബൈയിലെത്തിയതുതന്നെ വളർന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ വിപണിയുടെ വളർച്ചാ സാധ്യതയ്ക്ക് രാജ്യാന്തര ഭീമന്മാർ നൽകുന്ന പ്രാധാന്യത്തിനു തെളിവാണ്. ലോകത്തിലെ വളരുന്ന സമ്പദ്‍വ്യവസ്ഥകളിലൊന്നായി ഇന്ത്യയെ നേരത്തേ തന്നെ അവർ നോട്ടമിട്ടതാണ്. ജർമനിയെയും ജപ്പാനെയും പിന്തള്ളി അടുത്ത ദശകത്തിൽ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയായേക്കും എന്ന പ്രതീക്ഷയാണ് ഇന്ത്യയ്ക്കുള്ളത്. 

ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച് ചൈനയുടെ ജനസംഖ്യയെ ഇന്ത്യ മറികടക്കുക കൂടി ചെയ്തതോടെ, വിപണി ഭീമൻമാർക്ക് ഇന്ത്യയുടെ ആകർഷണീയത തള്ളിക്കളയാൻ കഴിയാതായി. ഇന്ത്യൻ ജനസംഖ്യയുടെ 66 മുതൽ 100 ദശലക്ഷം വരെ മധ്യവർഗക്കാർ ആണെന്ന കണക്കുകൂട്ടലും വിപണി വളർച്ചയുടെ സാധ്യതകളാണ് അവർക്കു മുന്നിൽ തുറന്നിടുന്നത്. ഈ വർഷം ‘ആപ്പിൾ’ ഇന്ത്യയിലെ ആദ്യത്തെ സ്റ്റോർ മുംബൈയിൽ തുറന്നതും ലക്ഷുറിയുടെ ‘ബ്രൈറ്റ് സ്പോട്’ തേടിത്തന്നെയാണ്.

∙ ‘ഗ്ലോബൽ ഇന്ത്യൻ’ 

ഇന്ത്യയിലെ വിപണി മാത്രമല്ല, ‘ഗ്ലോബൽ ഇന്ത്യൻ’ എന്ന പുതിയൊരു വിപണിയുടെ വളർച്ചാ സാധ്യതകൾ തേടിയാണ് രാജ്യാന്തര കമ്പനികളുടെ വിപണന തന്ത്രങ്ങൾ. 2020ലെ യുഎൻ റിപ്പോർട്ടനുസരിച്ച് ലോകത്തെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. ഏതാണ്ട് 1.8  കോടി ഇന്ത്യക്കാരാണ് വിവിധ വിദേശരാജ്യങ്ങളിൽ താമസിക്കുന്നത്. ലക്ഷുറി ബ്രാൻഡുകൾ സ്റ്റോറുകൾ തുറക്കാൻ മത്സരിക്കുന്ന യുഎഇയിൽ മാത്രം 35 ലക്ഷം ഇന്ത്യക്കാരുണ്ട്. ഈ വിഭാഗത്തിൽ ബ്രാൻഡുകൾ കൂടുതലായി ശ്രദ്ധകേന്ദ്രീകരിക്കുകയാണിപ്പോൾ.

പ്രവാസി ഇന്ത്യാക്കാരുടേതു മാത്രമായുള്ള ‘ലക്ഷുറി ചെലവിടൽ’ കണക്കാക്കുക എളുപ്പമല്ലെങ്കിലും ബ്രാൻഡുകളുടെ വിൽപന തന്ത്രങ്ങളിൽ ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഇവരുണ്ട്. ഇന്ത്യൻ ഡിസൈനർമാരുമായുള്ള പങ്കാളിത്തവും ഇന്ത്യൻ പ്രചോദിത ‘കാപ്സ്യൂൾ’ കലക്‌ഷനുകൾ അവതരിപ്പിക്കലും മാത്രമായി ‘ഗ്ലോബൽ ഇന്ത്യൻ’ വിപണിയെ വശത്താക്കാനാകുമെന്ന് ബ്രാൻഡുകൾ കരുതുന്നില്ല. അതേസമയം, ആഗോള മുഖമായി ഇന്ത്യൻതാരങ്ങളെത്തുന്നത് സ്വീകാര്യത വർധിപ്പിക്കുമെന്ന് അവർ കരുതുന്നു. ‘ഗ്ലോബൽ’ ഉപഭോക്താവിനെ ആദരിക്കുകയും അവർക്കു മൂല്യം കൽപ്പിക്കുകയും ചെയ്യുന്നത് ‘ലാഭകര’മാകും എന്ന പ്രതീക്ഷയിലാണ് ലക്ഷുറി ബ്രാൻഡുകൾ.

English Summary: Why are the World's Luxury Fashion Brands Focusing on India?