365 ദിവസവും സമുദ്രത്തിലൂടെ സ‍ഞ്ചരിക്കുന്ന ഭീമൻ കപ്പൽ. ഈ കപ്പലിൽ 60,000 യാത്രക്കാർ. സഞ്ചാരികൾക്കായി എല്ലാവിധ സൗകര്യങ്ങളുമുള്ള ഒഴുകുന്ന നഗരം. അതാണ് സൗദി അറേബ്യ നിർമിക്കുന്ന പാൻഗിയോസ് എന്ന ഭീമൻ ‘ആമനഗരം’. ഒഴുകുന്ന നഗരങ്ങളാകും ഭാവികാലത്തിന്റെ അഡംബര നിർമിതികളും ഉല്ലാസകേന്ദ്രങ്ങളെന്നും മനസ്സിലാക്കിയ സൗദി അറേബ്യയുടെ ഏറ്റവും വലിയ നിർമാണ പദ്ധതിയാണ് പാൻഗിയോസ് എന്ന ഒഴുകുന്ന നഗര പദ്ധതി. സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന കൂറ്റൻ കപ്പലിന്റെ (terayacht) നിർമാണം തുടങ്ങിയിരിക്കുകയാണു സൗദി അറേബ്യ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

വലിയ ആമയുടെ രൂപത്തിലാണ് ഈ ഫ്ലോട്ടിങ് സിറ്റി ഒരുങ്ങുന്നത്. അറുപതിനായിരം മനുഷ്യർക്കു താമസിച്ചു ലോകം ചുറ്റി സമുദ്രത്തിലൂടെ യാത്ര ചെയ്യാൻ സാധിക്കുന്ന, എല്ലാ സൗകര്യങ്ങളോടെയുള്ള നഗരമാണ് സൗദി ഒരുക്കുന്നത്. ഈ ഭീമൻ കപ്പലിന്റെ നിർമാണം പൂർത്തിയാകുന്നതോടെ ലോകത്തിലെത്തന്നെ ഏറ്റവും വലിയ കപ്പൽ ആയി സൗദിയുടെ ആമനഗരം മാറും. 365 ദിവസവും ലോകത്തിനു ചുറ്റും സമുദ്രത്തിലൂടെ സ‍‍ഞ്ചരിക്കാൻ സാധിക്കുന്ന തരത്തിലാണ് കപ്പലിനെ ഡിസൈൻ ചെയ്തിരിക്കുന്നത്.

∙ 8 വർഷം, 65,000 കോടി രൂപ

ADVERTISEMENT

അതിശയിപ്പിക്കുന്ന വലുപ്പവും അദ്ഭുതപ്പെടുത്തുന്ന രൂപവുമുള്ള വമ്പൻ കപ്പലാണ് ഫ്ലോട്ടിങ് സിറ്റിയാക്കി മാറ്റുക. 60,000 പേർക്കു താമസിച്ചു യാത്രചെയ്യുന്നതോടൊപ്പം അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യാനായി ജോലിക്കാരും ജീവനക്കാരും കപ്പിലിലുണ്ടാകും. വലുപ്പം പോലെത്തന്നെ നിർമ‍ാണച്ചെലവിലും റെക്കോർഡായിരിക്കും ഈ ആമനഗരത്തിന്റേത്. 

65,000 കോടി ഇന്ത്യൻ രൂപയാണ് നിർമാണച്ചെലവായി നിലവിൽ പ്രതീക്ഷിക്കുന്നത്. എട്ടു വർഷമാണ് ഈ ഭീമൻ കപ്പലിന്റെ നിർമാണം പൂർത്തിയാക്കാനുള്ള സമയം കണക്കാക്കുന്നത്. സൗദിയുടെ ഈ സ്വപ്ന പദ്ധതിയുടെ വിവരങ്ങളും ചിത്രങ്ങളും പുറത്തുവന്നതോടെ ഏറെ ആകാംക്ഷയോടെയും കൗതുകത്തോടെയുമാണ് ലോകം ആമനഗരത്തെ ഉറ്റുനോക്കുന്നത്. 

ADVERTISEMENT

അത്യദ്ഭുതങ്ങൾ നിറഞ്ഞ ആമനഗരത്തിന് എന്തുകൊണ്ടാണ് പാൻഗിയോസ് എന്ന പേര്? രണ്ടു കോടി വർഷങ്ങൾക്കു മുൻപ് നിലവിലുണ്ടായിരുന്ന പാൻഗിയ എന്ന ഭൂഖണ്ഡത്തിന്റെ പേരാണ് ആമനഗരത്തിനു നൽകിയിരിക്കുന്നത്. ഇറ്റലിയിലെ റോം ആസ്ഥാനമായ ലസാരിനി ഡിസൈൻ സ്റ്റുഡിയോ ആണ് ആമനഗരത്തിന്റെ ഡിസൈൻ രൂപകൽപന ചെയ്തത്. പ്രോജക്ടിന്റെ ത്രീഡി ഡിസൈൻ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. (ലസാരിനി ഡിസൈൻ സ്റ്റുഡിയോ പുറത്തിറക്കിയ പാൻഗിയോസ് വിഡിയോ താഴെ ക്ലിക്ക് ചെയ്തു കാണാം)

1800 അടി വീതിയും 2000 അടി വീതിയുമായിരിക്കും ഈ ഒഴുകുന്ന നഗരനൗകയ്ക്കുണ്ടാകുക. 595.55 അടി നീളമുള്ള ജർമൻ നിർമിത ‘അസം’ ആണ് ഇപ്പോഴത്തെ ഏറ്റവും വലിയ നൗക. ജാപ്പനീസ് കമ്പനി ആയ സുമിറ്റോമോ ഹെവി ഇൻഡസ്ട്രീസ് നിർമിച്ച ‘സീവൈസ് ജയന്റ്’ കപ്പൽ ആണ് ഇതുവരെയുള്ളതിൽ ഏറ്റവും വലിയ കപ്പൽ. 1504.10 അടി നീളമാണ് ഇതിനുള്ളത്. നിർമാണം പൂർത്തിയാകുന്നതോടെ ഈ രണ്ടു ഭീമൻ കപ്പുലകളേക്കാളും വലുതായി മാറും പാൻഗിയോസ്. ലോകത്തിലെ ഏറ്റവും വമ്പൻ കപ്പലുകളെക്കുറിച്ചു പറയുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന പേരുകളിലൊന്നാണല്ലോ ടൈറ്റാനിക്. 882.75 അടിയായിരുന്നു ടൈറ്റാനിക്കിന്റെ നീളം, വീതിയാകട്ടെ 92.5 അടിയും)

∙ പാർക്കുകൾ, വില്ലകൾ

60,000 പേർ താമസിക്കുന്ന ഒരു നഗരത്തിനു വേണ്ട എല്ലാ സൗകര്യങ്ങളും ഒഴുകുന്ന ആമനഗരത്തിലുണ്ടാകും. ഹോട്ടലുകൾ, ആശുപത്രികൾ, വ്യാപാരസമുച്ചയങ്ങൾ, പാർക്കുകൾ, ക്ലബുകൾ, ഉല്ലാസകേന്ദ്രങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളും ഉല്ലാസ ഉപാധികളുമുണ്ടാകും. പാൻഗിയോസിലെ യാത്രക്കാർക്കു താമസിക്കാനായി ആമനൗകയുടെ ഇരുവശത്തുമായി 19 വില്ലകളും 69 അപാർട്ട്മെന്റുകളുമുണ്ടാകും. മേൽക്കൂരയിൽ 72 ടെറസുകളുമും നിർമിക്കും.

സൗരോർജവും കടൽത്തിരയിൽനിന്നുള്ള ഊർജവും ഉപയോഗിച്ചു പ്രവർത്തിക്കുന്ന യന്ത്രങ്ങളിലായിരിക്കും കപ്പൽ പ്രവർത്തിക്കുക. കപ്പലിന്റെ മുകൾഭാഗത്ത് സോളർ പാനലുകളും തിരമാലയിൽനിന്ന് ഊർജം കണ്ടെത്താനുള്ള സംവിധാനങ്ങളും ഒരുക്കും. മണിക്കൂറിൽ 9.2 കിലോമീറ്റർ വേഗത്തിൽ കപ്പലിനു സഞ്ചരിക്കാൻ കഴിയുമെന്നാണു കണക്കാക്കുന്നത്. പാൻഗിയോസിലെ യാത്രക്കാർക്കു മറ്റു വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കാനും സൗകര്യമുണ്ടാകും. ഇതിനായി പാൻഗിയോസിനോടു ചേർന്ന് കപ്പലും വിമാനവും ഉപയോഗിക്കാനുള്ള സൗകര്യമൊരുക്കും. മറ്റു ബോട്ടുകൾക്കായി ഒരു തുറമുഖവും വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാനായി പാൻഗിയോസിന്റെ മുകൾനിലയിൽ ചെറിയ വിമാനത്താവളവും സജ്ജീകരിക്കുമെന്നുമാണ് നിർമാതാക്കൾ പറയുന്നത്.

∙ ആഡംബരത്തിന്റെ അവസാന വാക്ക്

കപ്പലിന്റെ അടിത്തട്ട് 30,000 സെല്ലുകളും ക്ലസ്റ്ററുകളും നിർമിച്ച് സുരക്ഷിതമാക്കുമെന്നാണ് നിർമാതാക്കൾ പറയുന്നത്. സെല്ലുകളും ക്ലസ്റ്ററുകളും നിർമിക്കുന്നതോടെ ഏത് പ്രതികൂല സാഹചര്യത്തിലും കപ്പലിനെ മുങ്ങുന്നതിൽനിന്നു രക്ഷിക്കുമെന്നാണു കരുതുന്നത്. കപ്പൽ നിർമിക്കാനുള്ള സ്ഥലം സൗദിയിലെ കിങ് അബ്ദുല്ല തുറമുഖത്തിനു സമീപം നിർമാതാക്കൾ കണ്ടെത്തിയതായി അവകാശപ്പെട്ടു. 

ഈ നിർമാണ സ്ഥലത്തേക്കുള്ള ജലത്തിന്റെ ഒഴുക്കു നിയന്ത്രിക്കാൻ വൃത്താകൃതിയിൽ അണക്കെട്ട് നിർമിക്കാനും പദ്ധതിയുണ്ട്. ഭീമമായ നിർമാണച്ചലവ് ലോകത്തിലെ ധനികരിൽനിന്ന് ക്രൗഡ് ഫണ്ടിങ് വഴി കണ്ടെത്താനും പദ്ധതിയുണ്ട്. കപ്പലിലേക്കുള്ള ബുക്കിങ്ങും ആരംഭിച്ചു കഴിഞ്ഞു. എന്തായാലും എട്ടു വർഷം കഴിയുമ്പോൾ ലോകത്തിലെ ആഡംബരത്തിന്റെ അവസാന വാക്കായി സൗദിയുടെ ഈ ഒഴുകുന്ന ആമനഗരം മാറുമെന്നാണു പ്രതീക്ഷ.

English Summary: Saudi Arabia's Turtle-shaped Floating City: Explaining Pangeos The Terayacht?