ഉത്തരായനത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസം, ജൂൺ 21. 2015 മുതൽ ഈ ദിവസത്തിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. ഭാരതത്തിന്റെ അഭിമാനമായ ‘യോഗ’യ്ക്ക് ‘രാജ്യാന്തര യോഗാ ദിനം’ എന്ന പ്രത്യേക അംഗീകാരം ലഭിച്ചുതുടങ്ങിയത് അന്നുമുതലാണ്. എന്നാൽ, ഐക്യരാഷ്ട്ര സംഘടന ഈ പ്രഖ്യാപനം നടത്തുന്നതിനും രണ്ടു വർഷം മുൻപേ, യോഗ വഴിയെ നടന്നു മുന്നേറിയ ഒരു ഗ്രാമമുണ്ട് നമ്മുടെ കേരളത്തിൽ. പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ.

ഉത്തരായനത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസം, ജൂൺ 21. 2015 മുതൽ ഈ ദിവസത്തിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. ഭാരതത്തിന്റെ അഭിമാനമായ ‘യോഗ’യ്ക്ക് ‘രാജ്യാന്തര യോഗാ ദിനം’ എന്ന പ്രത്യേക അംഗീകാരം ലഭിച്ചുതുടങ്ങിയത് അന്നുമുതലാണ്. എന്നാൽ, ഐക്യരാഷ്ട്ര സംഘടന ഈ പ്രഖ്യാപനം നടത്തുന്നതിനും രണ്ടു വർഷം മുൻപേ, യോഗ വഴിയെ നടന്നു മുന്നേറിയ ഒരു ഗ്രാമമുണ്ട് നമ്മുടെ കേരളത്തിൽ. പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉത്തരായനത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസം, ജൂൺ 21. 2015 മുതൽ ഈ ദിവസത്തിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. ഭാരതത്തിന്റെ അഭിമാനമായ ‘യോഗ’യ്ക്ക് ‘രാജ്യാന്തര യോഗാ ദിനം’ എന്ന പ്രത്യേക അംഗീകാരം ലഭിച്ചുതുടങ്ങിയത് അന്നുമുതലാണ്. എന്നാൽ, ഐക്യരാഷ്ട്ര സംഘടന ഈ പ്രഖ്യാപനം നടത്തുന്നതിനും രണ്ടു വർഷം മുൻപേ, യോഗ വഴിയെ നടന്നു മുന്നേറിയ ഒരു ഗ്രാമമുണ്ട് നമ്മുടെ കേരളത്തിൽ. പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉത്തരായനത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസം, ജൂൺ 21. 2015 മുതൽ ഈ ദിവസത്തിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. ഭാരതത്തിന്റെ അഭിമാനമായ ‘യോഗ’യ്ക്ക് ‘രാജ്യാന്തര യോഗാ ദിനം’ എന്ന പ്രത്യേക അംഗീകാരം ലഭിച്ചുതുടങ്ങിയത് അന്നുമുതലാണ്. എന്നാൽ, ഐക്യരാഷ്ട്ര സംഘടന ഈ പ്രഖ്യാപനം നടത്തുന്നതിന് രണ്ടു വർഷം മുൻപേ, യോഗ വഴിയെ നടന്നു മുന്നേറിയ ഒരു ഗ്രാമമുണ്ട് നമ്മുടെ കേരളത്തിൽ. പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ.

പഞ്ചായത്തിലെ സ്ഥിരം താമസക്കാരായ എല്ലാവരെയും യോഗാ പരിശീലിച്ചവരാക്കിമാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഇരവിപേരൂർ യോഗാഗ്രാമം പദ്ധതിക്ക് തുടക്കംകുറിച്ചത്. യോഗ സാമൂഹികമായി പഠിക്കാനും പ്രചരിപ്പിക്കാനും പഞ്ചായത്ത് എടുത്ത പദ്ധതികൾ പിൽക്കാലത്ത് രാജ്യത്തിനാകെ മാതൃകയായി മാറിയത് ചരിത്രം. പൊതുജനങ്ങൾക്ക് സൗജന്യ യോഗ പഠനത്തിന് രാജ്യത്ത് ആദ്യമായി വാർഷിക പദ്ധതി തയാറാക്കിയ പഞ്ചായത്തെന്ന പ്രത്യേകതയും ഇരവിപേരൂരിന് സ്വന്തം. ഇന്ത്യയിൽ ആദ്യമായി ഒരു തദ്ദേശഭരണ സ്ഥാപനത്തിന് പ്രധാനമന്ത്രിയുടെ പൊതുഭരണ അവാർഡ് ലഭിച്ചതും ഇരവിപേരൂരിനാണ്. ഈ പുരസ്കാരത്തിനായി സമർപ്പിച്ച 10 പദ്ധതികളിലൊന്ന് ആരോഗ്യ ഗ്രാമസഭയുടെ ഭാഗമായി സംഘടിപ്പിച്ച യോഗ പഠന ക്ലാസുകളുമായിരുന്നു.

ADVERTISEMENT

∙ എതിർപ്പുകളോടെ തുടക്കം

എവിടെയും കേട്ടുകേൾവി ഇല്ലാത്തതും മുൻ മാതൃകകളില്ലാത്തതും ആയതിനാൽ സാമൂഹിക യോഗാ പഠനത്തിന് പഞ്ചായത്ത് തയാറാക്കിയ പദ്ധതിയുടെ ആദ്യഘട്ടത്തിൽ പലമേഖകളിൽ നിന്നും എതിർപ്പുകൾ ശക്തമായിരുന്നു. എന്നാൽ, പഞ്ചായത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങൾ ഇരുകയ്യുംനീട്ടി ഏറ്റെടുത്തതോടെയാണ് പദ്ധതി വിജയത്തിലേക്ക് വഴിമാറിയത്.

ഇരവിപേരൂർ പഞ്ചായത്ത് ഓഫിസ്

ആശാപ്രവർത്തകർ, പഞ്ചായത്ത് അംഗങ്ങൾ എന്നിവരുടെ ശക്തമായ ഇടപെടലിലൂടെയാണ് യോഗാ പഠനത്തിന്റെ നേട്ടങ്ങളെപ്പറ്റി ജനങ്ങളിൽ അവബോധം ഉണ്ടാക്കിയതും അവരെ ക്ലാസുകളിലേക്ക് ആകർഷിച്ചതും. ഇവയുടെ ഫലമായി യോഗാ പഠനത്തിന്റെ തുടക്കകാലം മുതൽ തന്നെ പഞ്ചായത്ത് നിശ്ചയിച്ച 5 സെന്ററുകളിലും വലിയ രീതിയിലുള്ള പങ്കാളിത്തമുണ്ടായി. 

20 ദിവസം നീണ്ടുനിൽക്കുന്ന പരിശീലനത്തിന് 50 രൂപ എന്ന നിരക്കിലാണ് പഠിതാക്കളിൽ നിന്ന് ഈടാക്കിയിരുന്നത്. ഇത്തരത്തിൽ ലഭിച്ച തുക ഉപയോഗിച്ചാണ് യോഗ പരിശീലനത്തിന് ആവശ്യമായ മാറ്റ് ഉൾപ്പെടെയുള്ളവ വാങ്ങിയിരുന്നത്. ദിവസവും പുലർച്ചെ 5.30ന് ആരംഭിച്ച് 6.30 അവസാനിക്കുന്ന തരത്തിൽ ക്രമീകരിച്ച ക്ലാസുകളിൽ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പഠിതാക്കളായി എത്തിയതോടെയാണ് ഇരവിപേരൂരിന്റെ യോഗാ മാതൃകയ്ക്ക് പഞ്ചായത്തിന് പുറത്തേക്കും പ്രചാരം ലഭിച്ചുതുടങ്ങിയത്. 

ഇരവിപേരൂർ പഞ്ചായത്ത് പഠനകേന്ദ്രത്തിൽ യോഗ അഭ്യസിക്കുന്നവർ.
ADVERTISEMENT

∙ ഇരവിപേരൂർ മാതൃക മറ്റിടങ്ങളിലേക്കും

തുടക്കത്തിൽ ചില കോണുകളിൽ നിന്ന് വിമർശനങ്ങള്‍ ഉയർന്നിരുന്നെങ്കിലും യോഗാ പഠനപദ്ധതി വിജയമായതോടെ സംസ്ഥാനത്തിലെ മറ്റ് പല പഞ്ചായത്തുകളും ഇരവിപേരൂരിന്റെ വഴിയെ യോഗാ പരിശീലനത്തിലേക്ക് തിരിഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ വരെ ഇരവിപേരൂരിന്റെ മാതൃകാപദ്ധതിക്ക് സ്വീകാര്യത ലഭിച്ചു. മികച്ചരീതിയിൽ പരിശീലനം പൂർത്തിയാക്കുന്നവർക്കായി പ്രത്യേകം കൈപ്പുസ്തകം തയാറാക്കി നൽകുകയും ചെയ്തിരുന്നു. ഇതുവഴി പരിശീലന പരിപാടി പഞ്ചായത്തിൽ മുഴുവൻ വ്യാപിപ്പിക്കാനും സാധിച്ചിരുന്നു. യോഗ പരിശീലകൻ എ.എസ്.ഹരീഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ഈ പ്രവർത്തനങ്ങൾ. 

∙ അഭ്യാസമല്ല ജീവിതചര്യ

യോഗ എന്നത് കേവലം യോഗാസന പരിശീലനം മാത്രമായി കാണാതെ ജിവിതശൈലീരോഗങ്ങളെ പ്രതിരോധിക്കാനുള്ള ഉപാധിയായി കാണാനാണ് ഇരവിപേരൂരിലെ പരിശീലനരീതി പ്രാധാന്യം നൽകിയത്. ജീവിത ശൈലീരോഗങ്ങൾക്ക് അടിപ്പെട്ടവർക്കായി പ്രത്യേക പരിശീലന പരിപാടികളും സംഘടിപ്പിച്ചിരുന്നു. അമിത ആശങ്ക, പ്രമേഹം, പൊണ്ണത്തടി ഉൾപ്പെടെയുള്ള ജീവിത ശൈലി രോഗങ്ങൾക്ക് അടിപ്പെട്ട ഒട്ടേറെപ്പേരെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനും ഈ പരിശീലനങ്ങളിലൂടെ സാധിച്ചു.

(Representative image by NadyaPhoto/istockphoto)
ADVERTISEMENT

കോവിഡ് വ്യാപനം രൂക്ഷമായിരുന്ന കാലത്ത് മറ്റെല്ലാ മേഖലകളിലും എന്നപോലെ പഞ്ചായത്തിലെ യോഗാ പരിശീലന ക്ലാസുകൾക്കും തടസ്സം നേരിട്ടിരുന്നു. എന്നാൽ അതിന് പരിഹാരമായി ഓൺലൈൻ പരിശീലന പരിപാടികളും സംഘടിപ്പിച്ചിരുന്നു. കോവിഡ് വ്യാപനത്തിന് ശേഷം സീനിയർ സിറ്റിസൺസ് ക്ലബ്ബുകൾ, റിഹാബിലിറ്റേഷൻ സെന്ററുകൾ‍, സ്കൂളുകൾ എന്നിവിടങ്ങളിലേക്കും യോഗാ പരിശീലനം വ്യാപിപ്പിക്കുകയും ചെയ്തു. 

∙ സ്ത്രീകൾക്കും വിദ്യാർഥികൾക്കും പ്രത്യേക പരിശീലനം

2022-2023 സാമ്പത്തിക വർഷത്തിൽ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്ക് മാത്രമായി പ്രത്യേക യോഗ പരിശീലന പദ്ധതിയും നടപ്പാക്കിയിരുന്നു. കുടുംബശ്രീയുടെ സഹായത്തോടെയാണ് പരിശീലനം നൽകിയത്. സ്ത്രീകളുടെ ശാരീരിക മാറ്റങ്ങളുടെ സമയത്ത് അനുശാസിക്കേണ്ട കാര്യങ്ങൾക്ക് ഊന്നൽ നൽകിയായിരുന്നു ഈ പരിശീലനം.

തെളിമയുള്ള മനസ്സിലേ നല്ല അറിവ് പകരാനാകൂ എന്ന സന്ദേശം മുൻനിർത്തി വിദ്യാർഥികൾക്കായും പഞ്ചായത്തിൽ പ്രത്യേക യോഗാ പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചുവരുന്നു. ‘പഠന മികവിന് യോഗ’ എന്ന സന്ദേശം ഉയർത്തിക്കാട്ടി പഞ്ചായത്ത് പരിധിയിലെ എല്ലാ സ്കൂളുകളിലും യോഗാ പരിശീലനം ഉറപ്പാക്കാനാണ് ഈ അധ്യയനവർഷത്തിൽ ലക്ഷ്യമിടുന്നത്.  

(Representative image by MangoStar_Studio/istockphoto)

പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ആരംഭിച്ച യോഗ പഠന പദ്ധതി ഇപ്പോൾ ദേശീയ ആയുഷ് മിഷന്റെ സഹായത്തോടെയാണ് നടപ്പാക്കുന്നത്. ആയുഷ് മിഷൻ നിയമിച്ച യോഗ ഇൻസ്ട്രക്ടറുടെ സേവനം വർഷം മുഴുവൻ ഇപ്പോൾ ലഭ്യമാണ്. ഇതോടെ പദ്ധതി അംഗീകാരം ലഭിക്കാനുള്ള കാലയളവിന്റെ താമസമില്ലാതെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാനും കഴിയുന്നു. 

∙ 4 സ്ഥിരം പരിശീല കേന്ദ്രങ്ങൾ

ഇരവിപേരൂർ പഞ്ചായത്തിലെ 4 കേന്ദ്രങ്ങളിൽ വർഷം മുഴുവൻ  യോഗ പരിശീലനം നേടുന്നതിന് സൗകര്യമുണ്ട്. വള്ളംകുളം ഗ്രാമവിജ്ഞാന കേന്ദ്രം, വള്ളംകുളം ഗവ. ആയുർവേദ ഡിസ്പെൻസറി, ഓതറ പഴയകാവ് യോഗ പരിശീല കേന്ദ്രം, ഇരവിപേരൂർ ഗവ. യുപി സ്കൂൾ എന്നിവിടങ്ങളിലാണ് പരിശീല കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ 1000 ആയുഷ് യോഗ ക്ലബ്ബുകളുടെ  ഭാഗമായി പഞ്ചായത്തിന് അനുവദിച്ചിരിക്കുന്ന ആയുഷ് ക്ലബ്ബിന്റെ പ്രവർത്തനംകൂടി ആരംഭിക്കുന്നതോടെ യോഗാ പരിശീലനത്തിൽ പുതിയ തലത്തിലേക്ക് ഉയരാൻ സാധിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.ശശിധരൻ പിള്ള പറഞ്ഞു. ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ ദേശീയ നിലവിരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

∙ അംഗീകാരങ്ങളുടെ നിറവിൽ

വേറിട്ട വഴികളിലൂടെയുള്ള വികസനപ്രവർത്തനങ്ങൾ നടപ്പാക്കിയതിന്റെ പേരിൽ ദേശീയ തലത്തിൽ വരെ ഇരവിപേരൂർ സ്വന്തമാക്കിയ എല്ലാ നേട്ടങ്ങളിലും ഒരു പ്രധാനഘടകം യോഗാ പഠനത്തിന് നൽകിയ പ്രധാന്യം തന്നെയായിരുന്നു. രാജ്യത്ത് ആദ്യമായി ഒരു തദ്ദേശഭരണ സ്ഥാപനത്തിന് പ്രധാന മന്ത്രിയുടെ പൊതുഭരണ അവാർഡ് ലഭിച്ചതിന് പിന്നാലെ ഇരവിപേരൂർ മാതൃകകൾ മനസ്സിലാക്കാൻ ഗുജറാത്തിൽ നിന്നുള്ള ഔദ്യോഗിക സംഘം പഞ്ചായത്തിൽ എത്തിയിരുന്നു. ഇരവിപേരൂരിന്റെ പൊതുഭരണ അവാർഡ് നേട്ടം ലിംക ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടംപിടിച്ചിട്ടുണ്ട്. 

∙ ‘രോഗികൾക്ക് പ്രത്യേക പരിശീലനം’

‘‘ജീവിതശൈലീ രോഗങ്ങളുമായി എത്തുന്ന രോഗികളിൽ ആവശ്യമായവർക്ക് യോഗ പരിശീലനം ലഭ്യമാക്കുന്നുണ്ട്. മുതിർന്ന പൗരന്മാരിൽ ഹൈപ്പർ ടെൻഷൻ, പ്രമേഹം തുടങ്ങിയവയാണ് ഏറെയും. കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറെയുള്ള സ്ത്രീകളുടെ ആരോഗ്യം ലക്ഷ്യമാക്കി വനിതകൾക്കായി പ്രത്യേക പരിശീലനം നൽകാൻ കഴിഞ്ഞത് നേട്ടമായി. ആയുർവേദത്തിന്റെയും യോഗയുടെയും  സേവനങ്ങൾ വള്ളംകുളത്തുള്ള ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ പ്രവർത്തിക്കുന്ന ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ വഴി ലഭ്യമാണ്’’ – വള്ളംകുളം ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിലെ മെഡിക്കൽ ഓഫീസർ ഡോ. എസ്. അഖില പറഞ്ഞു. 

English Summary: Facts About India's First Yoga Village - Eraviperoor